സ്ത്രീ ആദരിക്കപ്പെടാന്‍ ആയിരം ന്യായങ്ങള്‍

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

സ്ത്രീയാണിന്ന് എവിടെയും ചര്‍ച്ച. അവള്‍ എവിടെയും ചര്‍ച്ചയ്ക്ക് വിധേയമായിരുന്നിട്ടുണ്ട്താനും. എന്നാല്‍, അവള്‍ അര്‍ഹിക്കുന്ന ആദരവ് വകവച്ചു നല്‍കുന്നതില്‍ ഇന്നും ലോകം പിശുക്ക് കാണിക്കുന്നു വെന്നതാണ് നേര്.

സ്ത്രീ സ്വര്‍ഗമാണെന്നും അവളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ പ്രവേശനം നിഷിദ്ദണെന്നും പ്രഖ്യാപിച്ച ഇസ്ലലാം മതമാണ് സ്ത്രീക്ക് മാന്യതയുടെ കസവ് അണയിച്ചത്. പ്രപഞ്ചമഖിലത്തിലും ഇണ സമ്പ്രദായം നിലനിര്‍ത്തുക വഴി സാമൂഹിക ക്രമത്തിന്‍റെ സന്തുലിതാ വസ്തയുടെ സ്ഥായിഭാവമാണ് സ്ത്രീത്വമെന്നു  ഖുര്‍ആന്‍ സൂചിപ്പിക്കുന്നു ‘എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സ്രഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി. (അദ്ദാരിയ്യത്ത്49)

‘ഭൂമി മുളപ്പിക്കുന്ന സസ്യങ്ങിളിലും അവരുടെസ്വന്തം വര്‍ഗങ്ങളിലും അവര്‍ക്ക് അറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന് പരിശുദ്ധനത്രെ(യാസീന്‍ 36)

ലോകക്രമത്തിന്‍റെ സ്വകാരിതയാണ് സ്ത്രീ. അവളാല്‍ തലമുറകളാല്‍ ഗര്‍ഭം ചുമന്ന് പ്രസവിക്കുന്നത് യുഗങ്ങളെ പാലൂട്ടി പരിപാലിക്കുന്നത്. അവളുടെ മാറിന്‍റെ ചൂടേറ്റാണ് സമൂഹങ്ങ വളര്‍ന്ന് വലുതാകുന്നത്. അമ്മത്താന്‍ അമ്മിന്ന നുകര്‍ന്നും മടിത്തട്ടിന്‍ നാത്സല്യത്തൊട്ടിലില്‍ മയങ്ങിയും ആ തണുപ്പും തണലും ആവോളംആസ്വദിച്ചും അനുഭവിച്ചാണ് ശൈശവം പിച്ചവയ്ക്കുന്നത്.

പെണ്ണിന്‍റെ സാമൂഹിക പദവി അംഗീകരിക്കുന്നതിനോടൊപ്പം അവളുടെ അവകാശങ്ങളും  അര്‍ഹതകളും പരിരക്ഷിക്കാന്‍ സമൂഹത്തെ ബാധ്യതപ്പെടുത്തുകയും ചെയ്ത മതമാണ് ഇസ്ലാം. വിശുദ്ധ ഖുര്‍ആന്‍ നാലാം അദ്ധ്യായം ‘അനിസാഅ്’ അഥവാ ‘സ്ത്രീകള്‍’ എന്നാണ് നാമകരംചെയ്യപ്പെട്ടിട്ടുള്ളത് തന്നെ. അതിന്‍റെ പ്രാരഭം തന്നെ എത്ര ശ്രദ്ധേയമാണ്: ‘മനുഷ്യരെ നിങ്ങളെ ഒരോ ആത്മാവില്‍നിന്നു സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ  അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയുംവ്യാപിപ്പിക്കുകയുംചെയ്തവനായ നിങ്ങളുടെരക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക’ . പത്തൊമ്പതാം അധ്യായം പരിശുദ്ധയും പതിവ്രതയുമായ മഹതി മറിയമിന്‍റെ പേരിലുള്ളതും അവരുടെ ത്യാഗോജ്ജ്വലവും ഹൃദയംഗമവുമായ ജീവിതം വരച്ച് കാണിക്കുന്നതാണ്.

പണ്‍കുഞ്ഞുണ്ടാകുന്നത് മാനക്കേടായുകണ്ടുപോന്നിരുന്ന ഒരു സമൂഹത്തിന്‍റെ സങ്കല്‍പ്പം തിരിത്തിയെയുതകയും കുഞ്ഞ് പെണ്ണാകുന്നതാണ് കുടുംബത്തിന്‍റെ അനുഗ്രഹവും ഐശ്വര്യവും എന്ന് മതംബോധ്യപ്പെടുത്തുകയും ചെയ്തു. പെണ്‍മക്കളെ പരിപാലിച്ചവന് സ്വര്‍ഗമാണ് പ്രതിഫലം എന്ന് പഠിപ്പിച്ചു.

സമൂഹത്തിന്‍റെ നിര്‍മാണ പ്രക്രയയില്‍ പുരുഷന്‍റെ സഹചാരിയും ശക്തിസ്രോതസ്സുമാണ് സ്ത്രീ. അവള്‍ക്ക് സമ്പാദിക്കാനും സാമുഹിക സമുദ്ധാരണത്തില്‍ സൃഷ്ടിപരമായ സ്വാധീനം ചെലുത്താനും അവകാശമുണ്ട്. അന്നിസാഅ് അധ്യായത്തിലെ ചില വചനങ്ങള്‍ ഇങ്ങനയാണ്.’നിങ്ങളില്‍ചിലര്‍ക്ക് ചിലരെക്കാള്‍കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മ്മാര്‍ സമ്പാദിച്ചണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. (അന്നിസാഅ് 32  ) സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക.’ (അന്നിസാഅ് 4) ‘ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചിപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്.'(അന്നിസാഅ് 7).

അബൂ സഈദുല്‍ ഖുദരി(റ)ല്‍ നിവേദനം:  പ്രവാചക സവിധത്തില്‍ ഒരു സ്ത്രീ വന്നു കൊണ്ട് പറഞ്ഞു:  അല്ലാഹുവിന്‍റെ ദൂതരെ അങ്ങയുടെ ഹദീസ് വചനങ്ങളില്‍ പുരുഷന്‍മാര്‍ മികവു പുലര്‍ത്തുന്നു. അല്ലാഹു അങ്ങയെ പഠിപ്പിച്ചതില്‍ നിന്നു ഞങ്ങളെ പഠിപ്പക്കാന്‍ അങ്ങ് ദിവസം നിര്‍ണയിച്ചുതരിക. തങ്ങള്‍ അവര്‍ക്ക് സ്ഥലവും സമയവും നിര്‍ണയിച്ച് കൊടുത്തു. സ്ത്രീകള്‍ ഒത്തുകൂടി. നബി തങ്ങള്‍ അവര്‍ക്ക് ക്ലാസ്സ് എടുത്തു.’ (ബുഖാരി) ആയിശ(റ) പറഞ്ഞു: ‘ അന്‍സാരി സ്ത്രീകളാണ് മെച്ചം. മതം പഠിക്കുന്നതില്‍ ലജ്ജ അവര്‍ക്ക് തടസ്സമായില്ല'(ബുഖാരി)

മാതാവിന്‍ പൊരുത്തത്തിലാണ് സ്വര്‍ഗമെന്ന് പഠിപ്പിച്ച മതം. പിതാവിനേക്കാള്‍മൂന്ന് ഇരട്ടി  മാതാവിനോടാണ് കടപ്പാട് എന്ന് ഉണര്‍ത്തിയ മതം. മാതാവ്,ഭാര്യ, സഹോദരി,മകള്‍ എന്നി അവസ്ഥകളില്‍ മാത്രമല്ല അന്യായാണെങ്കില്‍കൂടി അവക്ക് ലഭിച്ചിരിക്കേണ്ട അവകാശവും ആദരവും എന്തല്ലാമാണന്ന് സവിസ്തരം പ്രതിപാദിച്ച മതം. സര്‍വോപരി, സാമൂഹിക പുരോഗതിയില്‍ അവരുടെ യശസ്സുയര്‍ത്തിയ മതമാണ്. സ്ത്രീയുടെ ഉന്നമനത്തിലാണ് നാഗരിഗതയുടെ വളര്‍ച്ചയെന്നുതിരുച്ചറിഞ്ഞ മതം.

Be the first to comment

Leave a Reply

Your email address will not be published.


*