നൂഹ്(അ) ; പ്രളയത്തിലെ അതിജീവനം

യൂനുസ് വാളാട്

നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിന് ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനം. ബിംബങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. നൂഹ് നബിയുടെ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്നു. ദൈവ കാരുണ്യമായി ലോകത്തിന് അയക്കപ്പെട്ട ആദ്യ റസൂലാണ് നൂഹ് നബി. (അല്‍ ബിദായത്തുന്നിഹായ)നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിന് ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനം. ബിംബങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. നൂഹ് നബിയുടെ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്നു. ദൈവ കാരുണ്യമായി ലോകത്തിന് അയക്കപ്പെട്ട ആദ്യ റസൂലാണ് നൂഹ് നബി. (അല്‍ ബിദായത്തുന്നിഹായ) റസൂലായി നിയോഗിക്കപ്പെട്ട കാലയളവില്‍ പണ്ഡിതരില്‍ അഭിപ്രായ ഭിന്നതയുണ്ട്. അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എണ്‍പതാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും അഭിപ്രായ ഭിന്നതയുണ്ട്. അല്ലാഹു നൂഹ് നബിയുടെ കഥയും തന്നെ നിഷേധിച്ച സമൂഹത്തിനെ പ്രളയം കൊണ്ട് ശിക്ഷിച്ചതും ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. (അഅ്റാഫ് 59?64, യൂനുസ് 7173, അമ്പിയാഅ് 76?77, മുഅ്മിനൂന്‍ 2330, ശഅ്റാഅ് 105122, അന്‍കബൂത്ത് 1415, വസ്വാഫാത്തി 7582, ഖമര്‍ 917, നൂഹ് 3) ഭൂമിയില്‍ വിദ്വംസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും മനുഷ്യരില്‍ ബിംബാരാധന നിവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനും ബഹുദൈവാരാധനയെ വിരോധിക്കാനുമായിരുന്നു നൂഹ് നബിയെ അയക്കപ്പെട്ടത്. ഭൂലോകത്തേക്ക് ആദ്യമായി അയക്കപ്പെട്ട റസൂലാണ് നൂഹ് നബി (അബൂഹയ്യാന്‍). ജനങ്ങളെ രാവും പകലും രഹസ്യമായും പരസ്യമായും ചിലപ്പോള്‍ വാത്സല്യത്തോടെയും മറ്റു ചിലപ്പോള്‍ ദൈവശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും ദൈവവചനത്തിലേക്ക് ആളുകളെ ക്ഷണിച്ചു. ഭൂരിഭാഗം ജനതയും ബിംബാരാധനയിലും വഴികേടിലും ഉറച്ചുനിന്നു. അവര്‍ ശത്രുതാ മനോഭാവത്തോടെ നൂഹ് നബിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തി. വിശ്വസിച്ചവരെപ്പറ്റി  ഹിര്‍കല്‍ പറയുന്നു: അവര്‍ പ്രവാചകډാരെ പിന്‍പറ്റുന്നവരാണ്. അവരെ തടയാന്‍ യാതൊന്നിനും സാധ്യമല്ല. നൂഹ് നബി കാഫിറുകളോട വര്‍ഷങ്ങളോളം പ്രബോധനം നടത്തിയെങ്കിലും വിശ്വസിച്ചവര്‍ തുഛമായിരുന്നു.  കിണഞ്ഞു പരിശ്രമിച്ചിട്ടും തന്‍റെ സമൂഹത്തിന്‍റെ വഴികേടില്‍ നിരാശ പൂണ്ട നൂഹ് നബി അവര്‍ക്കെതിരെ കോപിഷ്ഠനായി അല്ലാഹുവിനോട് ദുആയിരുന്നു. അല്ലാഹു നൂഹ് നബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി.  നൂഹ് നബിയോട് ഒരു വലിയ കപ്പല്‍ നിര്‍മ്മിക്കാന്‍ അല്ലാഹു കല്‍പിച്ചു. അതിന് സമാനമായൊന്ന് മുമ്പോ അതിന് ശേഷമോ ഉണ്ടായിട്ടില്ല. സൗരി എന്നവരെ തൊട്ട് മുഹമ്മദ്ബ്നു ഇസ്ഹാഖ് പറയുന്നു: ڇതേക്ക് മരമാണെന്നും തൗറാത്ത് പ്രകാരം ദേവതാരു മരമാണെന്നും അഭിപ്രായമുണ്ട്. കപ്പല്‍ 360 മുഴം വീതിയില്‍ ആക്കാനും കപ്പലിന്‍റെ അകവും പുറവും ടാര്‍ കൊണ്ട് പൂശാനും കപ്പലണിയം വെള്ളത്തെ കീറിമുറിച്ച് പോകുന്ന തരത്തില്‍ എങ്കോണിച്ച് നിര്‍മ്മിക്കാനും നൂഹ് നബിയോട് കല്‍പിക്കപ്പെട്ടു. (അസ്സൗരി) കപ്പലിന് മൂന്ന് അറകളുണ്ടായിരുന്നു. ഓരോ അറയും പത്ത് മുഴം വീതവും അടിയിടെ അറ ഇഴജന്തുക്കള്‍ക്കും കാട്ടുമൂഗങ്ങള്‍ക്കും മദ്ധ്യ അറ മനുഷ്യര്‍ക്കും മുകള്‍ നില പക്ഷികള്‍ക്കുമായിരുന്നു. കപ്പലിന്‍റെ വീതിയിലായിരുന്നു കവാടം. അതിന് ഒരു വാതിലുണ്ടായിരുന്നു.  കപ്പലില്‍ മൃഗങ്ങളില്‍ നിന്ന് ഓരോ ജോഡികളെയും ജീവനുള്ള തിന്നപ്പെടുന്നതും അല്ലാത്തതുമായതിനെ കയറ്റാന്‍ കല്‍പിക്കപ്പെട്ടു. അവകളുടെ പരമ്പര നിലനില്‍ക്കാനായിരുന്നു അത്. തന്‍റെ കുടുംബത്തില്‍ നിന്ന് വിശ്വസിച്ചവരെയും അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കപ്പലില്‍ കയറ്റി. കപ്പലില്‍ മനുഷ്യരില്‍ നിന്ന് സ്ത്രീകളടക്കം എണ്‍പത് പേരുണ്ടായിരുന്നുവെന്നാണ് ഇബ്നു അബ്ബാസ്(റ)വിന്‍റെ അഭിപ്രായം. മക്കളില്‍ നിന്ന് വിശ്വസിച്ച ഹാം, സാം, യാഫിസ്, യാം എന്നിവര്‍ കപ്പലിലുണ്ടായിരുന്നു. അവിശ്വാസികളായ ഭാര്യ ആബിറും മകന്‍ കന്‍ആനും മുങ്ങി മൃതിയടഞ്ഞു.  വെള്ളം ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതത്തോളം ഉയര്‍ന്നു. ഭൂമുഖത്ത് ജീവനുള്ള ഒരു വസ്തുവും അവശേഷിച്ചില്ല. ഇബ്നു മാലിക് പറയുന്നു: ആ കാലഘട്ടത്ത് ജലം എല്ലാ സമതല പ്രദേശങ്ങളിലും മലകളിലും നിറക്കപ്പെട്ടിരുന്നു. (അബൂഹാകിം) അല്ലാഹുവും അവന്‍റെ വിശ്വാസികളായ അടിമകളും മാത്രമായി അവശേഷിക്കപ്പെട്ടപ്പോള്‍ അല്ലാഹു പറഞ്ഞു: ڇഭൂമീ, നിന്‍റെ വെള്ളം നീ വിഴുങ്ങൂ… ആകാശമേ, മഴ നിര്‍ത്തൂ…ڈ എന്ന് കല്‍പ്പിക്കപ്പെട്ടപ്പോള്‍ കല്‍പ്പന നിറവേറ്റപ്പെടുകയും കപ്പല്‍ ജൂതി പര്‍വ്വതത്തിനു മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. (ഹൂദ് 44)  ഇബ്നു അബ്ബാസ് (റ) പറയുന്നു: കപ്പല്‍ ജൂതി പര്‍വ്വതത്തില്‍ അടിഞ്ഞപ്പോള്‍ നൂഹ് നബി (അ) ഭൂമിയിലെ സ്ഥിതിഗതികള്‍ അറിയാന്‍ വേണ്ടി ഒരു കാക്കയെ അയച്ചു. കാക്ക വരാന്‍ വൈകിയപ്പോള്‍ പ്രാവിനെ വിവരങ്ങളറിയാന്‍ അയക്കുകയും കൊക്കില്‍ ഒലിവിലയും കാലില്‍ ചെളിയുമായി വരികയും ചെയ്തു. നൂഹ് നബി വെള്ളം വറ്റിയെന്ന് മനസ്ലിലാക്കുകയും ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്തു. ഖതാദ് (റ) പറയുന്നു: നൂഹ് നബിയും സമൂഹവും റജബ് 10 ന് കപ്പല്‍ കയറുകയും 150 ദിവസം സഞ്ചരിക്കുകയും ഒരു മാസം ജൂദി പര്‍വ്വതത്തില്‍ തങ്ങുകയും ചെയ്തു. അവര്‍ കപ്പലില്‍ നിന്ന് പുറത്തിറങ്ങിയത് മുഹര്‍റം 10 ന് ആണ്.  നൂഹ് നബി അല്ലാഹുവിനോട് നന്ദിയുള്ള അടിമയായിരുന്നുവെന്ന് (ഇസ്റാഅ്( ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ഇബ്നു അബ്ബാസ്(റ)നെ തൊട്ട് പരാമര്‍ശിക്കപ്പെടുന്നു: നൂഹ് നബി 480 ാം വയസ്സിലാണ് പ്രവാചകനായി നിയോഗിതനാകുന്നത്. അദ്ദേഹം തൂഫാനിന് ശേഷം 350 വര്‍ഷം ജീവിച്ചു. 1780 വര്‍ഷമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത കാലം. മസ്ജിദുല്‍ ഹറാമിലാണ് അദ്ദേഹത്തിന്‍റെ മഖ്ബറ എന്ന് പറയപ്പെടുന്നെങ്കിലും ഇന്ന് ബക്റക് നൂഹ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് മഖ്ബറയെന്നാണ് പ്രബലാഭിപ്രായം.

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*