ഇബ്റാഹീം നബി (അ) : ത്യാഗത്തിന്‍റെ തീചൂളയിലൂടെ..!

യൂനുസ് വാളാട്

അഗ്നി പരീക്ഷണങ്ങളുടെ മേലാപ്പെടുത്തറിഞ്ഞ് വിജയശ്രീലാളിതനായി ലോകചരിത്രത്തില്‍ അതുല്യ വ്യക്തിത്വമായി തീര്‍ന്നവരാണ് ഇബ്രാഹീം (അ). ഖലീലുല്ലാഹി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം നബി മനുഷ്യകുലത്തിന് ഒരു കുടുംബ നായകത്വത്തിലും ആതിഥേയ മര്യാദയിലും മാതൃകാ പുരുഷനായിരുന്നു. പത്നി ഹാജറയും മകന്‍ ഇസ്മാഈലുമടങ്ങുന്ന ആ മാതൃകാ കുടുംബം അനുഭവിച്ച പരീക്ഷണ കാലം ഇബ്രാഹീമിയ്യ ചരിത്രത്തിലെ മായാത്ത സ്മരണകളാണ്.

ജനനം

നംറൂദിന്‍റെ ഭരണകാലത്ത് വാനില്‍ പുതിയൊരു നക്ഷത്രം ഉദിച്ചു. അപ്പോള്‍ ജോത്സ്യന്‍മാര്‍ പ്രവചിച്ചു, നംറൂദിന്‍റെ രാജ്യത്ത് ഒരു ആണ്‍ കുഞ്ഞ് ജനിക്കുകയും അവന്‍ നംറൂദിന്‍റെ അന്തകനുമായിരിക്കും.’ഭയ വിഹ്വലനായ രാജാവ് രാജ്യത്തെ ആണ്‍ കുഞ്ഞുങ്ങളെ ഒന്നടങ്കം കശാപ്പ് ചെയ്യാനും പുരുഷന്‍മാരോട് ഭാര്യ- സംസര്‍ഗം ഉപേക്ഷിക്കാനും കല്‍പ്പിച്ചു’.   മാത്രമല്ല ബാബിലോണിയയില്‍ നിന്ന് തലസ്ഥാനം മറ്റൊരുടത്തേക്ക് മറ്റി. പക്ഷെ ഇതിനിടയില്‍ ആസര്‍ (താറഖ് ആണന്ന് അഭിപ്രായമുണ്ട്) അമീല (ബുനാഅ് ആണന്ന് അഭിപ്രായം) ദമ്പതികള്‍ക്ക്  ഇബ്രാഹീം എന്ന ആണ്‍കുഞ്ഞ് ജനിച്ചു കഴിഞ്ഞിരുന്നു. ഭയചകിതയായ മാതാവ് ഒരു ഗുഹയിലായിരുന്നു ഇബ്രാഹീം നബിയെ പ്രസവിച്ചത്.   വളര്‍ന്നു വലുതായ ഇബ്രാഹീം ഏക ദൈവ വിശ്വാസത്തെ തന്‍റെ ജനതയോട് ഉദ്ഭോതിപ്പിച്ചു. അങ്ങനെ രാത്രിയായപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. ഇതാണെന്‍റെ നാഥന്‍ എന്ന് പറഞ്ഞു. പിന്നെ അത് അസ്തമിച്ചപ്പോള്‍ മറഞ്ഞ് പോവുന്നവരെ ദൈവമായി ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.  അനന്തരം ചന്ദ്രന്‍ ഉദിച്ചപ്പോള്‍ ഇതാണെന്‍റെ റബ്ബ് എന്ന് അദ്ദേഹം പറഞ്ഞു. അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. എന്‍റെ നാഥന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നില്ലങ്കില്‍ ഞാന്‍ വഴികേടിലായിത്തീരും. പിന്നീട് സൂര്യന്‍ ഉദിച്ചപ്പോള്‍ ഇതാണെന്‍റെ നാഥനെന്നും ഏറ്റവും വലുതാണല്ലോ ഇതന്നും അദ്ദേഹം പ്രസ്താവിച്ചു. അതും അസ്തമിച്ച്പ്പോള്‍ നബി പറഞ്ഞു.’ എന്‍റെ ജനങ്ങളെ അല്ലാഹുവിനോട് നിങ്ങള്‍ പങ്ക്ചേര്‍ക്കുന്നവയില്‍ നിന്നെല്ലാം നിശ്ചയം ഞാന്‍ മുക്തനാകുന്നു. ഭൂവന-വാനങ്ങള്‍ പടച്ച നാഥനിലേക്ക് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു. സല്‍പാന്താവിനെ അഭിമുഖീകരിക്കുന്നവനാണ് ഞാന്‍. ബഹുദൈവ വിശ്വാസികളില്‍ പെടുന്നവനല്ല’. (അന്‍ആം 75-79).

പ്രബോധനം

ഏകദൈവ വിശ്വാസത്തിലേക്ക് സ്വജനതയെ വഴി നടത്താന്‍ ഇബ്രാഹീം നബി നിരവധി വാഗ്വാദങ്ങള്‍ നടത്തി. “ഇബ്രാഹീം നബി പിതാവ് ആസറിനോട് ചോദിച്ച രംഗം സ്മരണീയമാണ്”.   ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി വച്ചിരിക്കുന്നത്?. താങ്കളും ജനതയും സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. (അന്‍ആം 74),  “പിതാവേ കേള്‍ക്കുകയോ കാണുകയോ താങ്കള്‍ക്കെന്തങ്ങിലും പ്രയോജനമേകുകയോ ചെയ്യാത്ത വസ്തുവിനെ എന്തിനാണ് ആരാധിക്കുന്നത്”. (മറിയം 42). മകന്‍റെ ധിക്കാരം പിതാവിനെ കോപാകുലനാക്കി, പിതാവ് മുന്നറിയിപ്പ് നല്‍കി. : “ഇബ്രാഹിമേ എന്‍റെ ദൈവങ്ങളെ അവഗണിക്കുകയാണോ?, ഈ നിലപാട് മാറ്റുന്നില്ലങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യും!. നീ ദീര്‍ഘ കാലത്തേക്ക് എന്നെ വിട്ട്പോകണം”. (മറിയം 46). പിതാവ് തന്‍റെ വാദങ്ങള്‍ സ്വീകരിക്കുന്നില്ലന്ന് കണ്ടപ്പോള്‍ ഇബ്രാഹീം നബി പറഞ്ഞു : “താങ്കള്‍ക്ക് സലാം, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം, തീര്‍ച്ചയായും അവന്‍ എന്നോട് ദയയുള്ളവന്‍ ആകുന്നു, നിങ്ങളെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചു വരുന്നവരെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്‍റെ രക്ഷിതാവിനോട്  പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ പരാജിതരാവാതിരുന്നേക്കാം.” (മറിയം 47,48). തന്‍റെ പിതാവിനോടും തന്‍റെ ജനതയതോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രെ. നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിമകള്‍ എന്താകന്നു. അവര്‍ പറഞ്ഞു : “ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചുവരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അപ്പോള്‍ ഇബ്രാഹീം നബി പറഞ്ഞു നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും വ്യക്തമായ വഴികേടിലായിരിക്കുന്നു”. അവര്‍ പറഞ്ഞു : “നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ,  അല്ല നീ കളവ്  പറയുന്നവരില്‍ പെട്ടവനാണോ”, അദ്ധേഹം പറഞ്ഞു : “നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമികളുടെയും രക്ഷിതാവും സൃഷ്ടാവുമാകുന്നു ഞാന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.  അല്ലാഹുതന്നെ സത്യം തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന്ന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്”. (അമ്പിയാ52-57).
തക്കം പാര്‍ത്തിരുന്ന ഇബ്റാഹീമിന് അവസരം വന്നെത്തി, അന്നാട്ടുകാര്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ ഗ്രാമത്തിനു പുറത്തേക്ക് പോകുന്നു അന്ന്. ആഘോഷത്തില്‍ പങ്കുചേരാന്‍ ഇബ്റാഹീം (അ) നെ പിതാവ് വിളിച്ചപ്പോള്‍ നക്ഷത്രത്തിലേക്ക് നോക്കിയിട്ട് നബി പറഞ്ഞു : “ഞാന്‍ രോഗിയാണ്”. ജനങ്ങള്‍ പോയതിനു ശേഷം ദൈവങ്ങളുടെ നേരെതിരിഞ്ഞു ചോദിച്ചു : “നിങ്ങള്‍ക്കെന്തുപറ്റി.? നിങ്ങള്‍ തിന്നുന്നില്ലേ..?”. തുടര്‍ന്ന് അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി വലിയ ബിംബത്തെ ഒഴികെ ബാക്കിയുള്ളതിനെയെല്ലാം തകര്‍ത്തു കളഞ്ഞു.
ജനങ്ങള്‍ ആഘോഷം കഴിഞ്ഞെത്തിയപ്പോള്‍ തങ്ങളുടെ ആരാധ്യ മൂര്‍ത്തികളുടെ അവസ്ഥകണ്ട് അവര്‍ പറഞ്ഞു. “നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്, തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്”. ചിലര്‍ പറഞ്ഞു : “ഇബ്രാഹിം എന്ന് വിളിക്കപ്പെടുന്ന ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്”. അവര്‍ പറഞ്ഞു ‘എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ മുന്നില്‍ കൊണ്ട്വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം’. ഇബ്രാഹീം (അ) നെ ഹാജറാക്കിയപ്പോള്‍  ‘അവര്‍ചോദിച്ചു ഇബ്രാഹീമെ നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തത്’. ‘അദ്ധേഹം പറഞ്ഞു  എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്, അവന്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവനോട് ചോദിച്ചുനോക്കു’. അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ അന്യോന്യം പറഞ്ഞു. നിങ്ങള്‍ തന്നെയാണ് അക്രമികള്‍. പിന്നെ അവര്‍ തലകുകത്തനെ മറിഞ്ഞു ‘ അവര്‍ പറഞ്ഞു, അവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ, അപ്പോള്‍ ഇബ്രാഹീം നബി ചോദിച്ചു. നിങ്ങള്‍ക്ക് യാതൊരു ഉപകാരവും ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ (അമ്പിയാഅ് 59-66). ധിക്കാരിയായ ഇബ്രാഹീമിനെ ശിക്ഷിക്കാന്‍ രാജാവ് നംറൂദ് തീരുമാനിച്ചു.  ജനങ്ങള്‍ വലിയ അഗ്നികുണ്ഡാരം തയ്യാറാക്കാന്‍ തുടങ്ങി, അവര്‍ക്ക് കഴിയുന്നത്ര വിറകുകള്‍ ശേഖരിച്ചു. തീ കുണ്ടത്തിന് തീ കൊളുത്തിയപ്പോള്‍ മുന്‍പില്ലാത്തത്ര ആളലായുരുന്നു അതിന്. ഹൈസന്‍ എന്നയാള്‍ ഉണ്ടാക്കിയ പീരങ്കിയുപയോഗിച്ച് ഇബ്രാഹീം (അ)നെ അഗ്നിക്കുണ്ടാരത്തിലേക്ക് തൊടുത്തു. അപ്പോള്‍ നബി മൊഴിഞ്ഞു. എനിക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ ഏറ്റവും യോഗ്യന്‍  അവനാണ്. അപ്പോള്‍ അല്ലാഹു അഗ്നിയോട് ഇബ്രാഹീമിന് തണുപ്പും രക്ഷയുമാകാന്‍ കല്‍പിച്ചു (അമ്പിയാ 69). ഇബ്രാഹിം നബി അഗ്നിക്കുണ്ടാരത്തില്‍ നിന്ന് രക്ഷപ്പെട്ടത് മുഹറം പത്തിനാണ്.  ബാബിലോണിയക്കാര്‍ വിഗ്രഹങ്ങള്‍ക്കെന്ന പോലെ  മെസപ്പെട്ടോമിയന്‍ രാജാവ് നംറൂദിന് ദൈവീകത കല്‍പിച്ചിരുന്നു. ജനങ്ങളുടെ ദുരാചാരം ഉഛാടനം ചെയ്യാന്‍ ഇബ്റാഹീം നബി വാദപ്രതിവാദം നടത്തി. ഖുര്‍ആന്‍ അത് ഇപ്രകാരം രേഖപ്പെടുത്തുന്നു. “ഇബ്രാഹിം നബിയോട് തന്‍റെ നാഥന്‍റെ കാര്യത്തില്‍ അവന്‍ അതികാരം കൊടുത്തതു മൂലം – കുതര്‍ക്കം നടത്തിയവനെ താങ്കള്‍ അറിയില്ലേ, എന്‍റെ നാഥന്‍ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണെന്ന് ഇബ്രാഹീം നബി പ്രസ്താവിച്ചപ്പോള്‍  (രണ്ട് പേരെ വിളിച്ച് ഒരാളെ കൊല്ലുകയും മറ്റെയാളെ വെറുതെ വിടുകയും ചെയ്തു) ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും എന്ന് അവന്‍ തട്ടിവിട്ടു.എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നു, നീ പടിഞ്ഞാറ് നിന്ന് കൊണ്ടുവാ എന്ന് ഇബ്റാഹീം നബി വെല്ലുവിളിച്ചപ്പോള്‍ ആ നിഷേധി ഉത്തരം മുട്ടി” (ബഖറ 258). നംറൂദിന്‍റെ അഗ്നികുണ്ഡത്തില്‍ നിന്ന് രക്ഷപ്പെട്ട ഇബ്റാഹീം (അ) പത്നി സാറയോടൊപ്പം പലായനം ചെയ്തു. വഴിയില്‍ ഒരു രാജാവ് പത്നി സാറ ബീവിയെ അസാډാര്‍ഗിക പ്രവര്‍ത്തിക്ക് ഉദ്ദേശിച്ചെങ്കിലും അഭൗമികമായ വിഘ്നം പ്രകടമായപ്പോള്‍ രാജാവ് അതില്‍ നിന്ന് പിന്തിരിയുകയും സാറ ബീവിക്ക് സമ്മാനമായി ഹാജറ ബീവിയെ നല്‍കുകയും ചെയ്തു. പിന്നീട് ഇബ്റാഹീം (അ) സാറയോടൊത്ത് ഈജിപ്തില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്ര തിരിച്ചു. അവരുടെ കൂടെ ഹാജറ(റ)യും ആടുകളും ധാരാളം സ്വത്തുക്കളും ഉണ്ടായിരുന്നു.

സന്താന ഭാഗ്യം

ഇബ്റാഹീം (അ) അല്ലാഹുവോട് സന്താന ഭാഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അല്ലാഹു അദ്ദേഹത്തോട് പുത്രഭാഗ്യത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. ബൈത്തുല്‍ മുഖദ്ദസില്‍ 20 വര്‍ഷക്കാലം കഴിച്ചുകൂട്ടിയപ്പോള്‍ സാറ ബീവി ഇബ്റാഹീം നബിയോട് പറഞ്ഞു: എനിക്ക് അല്ലാഹു പുത്രഭാഗ്യം നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ ഹാജറയെ വിവാഹം കഴിക്കുക. ചിലപ്പോള്‍ അല്ലാഹു സന്താനത്തെ നല്‍കിയേക്കാം.  ഹാജറയെ സാറാ ബീവി ഇബ്റാഹീം നബിക്ക് നല്‍കുകയും മഹതി ഗര്‍ഭം ധരിക്കുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ മഹതിയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടു. തദവസരത്തില്‍ സാറാ ബീവി (റ) ഈര്‍ഷ്യത പ്രകടിപ്പിക്കുകയും ഇബ്റാഹീം നബിയോട് പരാതി പറയുകയും ചെയ്തു. മഹതിയോട് ഉദ്ദേശം പോലെ ചെയ്യാന്‍ ഇബ്റാഹീം നബി പറഞ്ഞു. ഇതുകേട്ട ഹാജറ ഭയന്നോടിയപ്പോള്‍ മലക്കുകള്‍ വന്നു തടയുകയും മടങ്ങാന്‍ കല്‍പിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു; ڇനിങ്ങളുടെ ഗര്‍ഭം നډ വരുത്തും. നിങ്ങളൊരു മകന് ജډം നല്‍കുകയും അവന് ഇസ്മാഈലെന്ന് നാമം നല്‍കുകയും ചെയ്യും. പിന്നീട് ലോകം അദ്ദേഹത്തിന്‍റെ കൈവരുതിയില്‍ വരുംڈ. ഇസ്മാഈല്‍ (അ) ജനിച്ചപ്പോള്‍ അല്ലാഹു ഇബ്റാഹീം നബിക്ക് സാറ(റ)യില്‍ ഇസ്ഹാഖ് (അ) ജനിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിച്ചു. അപ്പോള്‍ ഇബ്റാഹീം നബി അല്ലാഹുവിനെ സാഷ്ടാംഗം നമിച്ചു വണങ്ങി.
അഗ്നി പരീക്ഷ

മുലകുടി പ്രായമെത്തിയ ഇസ്മാഈലിനെയും ഹാജറ(റ)യെയും മക്കയുടെ ഊഷര ഭൂവില്‍ താമസിപ്പിക്കാന്‍ ഇബ്റാഹീമിന് ദിവ്യബോധമുണ്ടായി. ജലകണിക കണികാണാത്തിടത്ത് ഹാജറ (റ) വെള്ളത്തിനായി സ്വഫാ മര്‍വ്വാ കുന്നുകളില്‍ കയറിയിറങ്ങി. പിഞ്ചുകുഞ്ഞിന്‍റെ പാദമിട്ടടിച്ചയിടത്ത് സംസം ഉറവയെടുത്തു. വളര്‍ന്നു വലുതായപ്പോള്‍ ഇസ്മാഈലിനെ അറുക്കാന്‍ അല്ലാഹുവിന്‍റെ ആജ്ഞ സ്വപ്നം മുഖേനയുണ്ടായി. അല്ലാഹുവിന്‍റെ ആജ്ഞ പോലെ പ്രവര്‍ത്തിക്കാന്‍ ഇസ്മാഈല്‍ (അ) പിതാവിനോട് പറഞ്ഞു. മകന്‍റെ കഴുത്തില്‍ കത്തി വെച്ചപ്പോള്‍ മുറിയുന്നേയില്ല. തൊട്ടടുത്തുള്ള പാറയില്‍ വെട്ടിയപ്പോള്‍ പൊട്ടിത്തകര്‍ന്നു. തദവസരത്തില്‍ താങ്കള്‍ സ്വപ്നം സത്യമാക്കിയിരിക്കുന്നുവെന്ന് (സ്വാഫാത്ത് 104,?105) ദിവ്യവചനമിറങ്ങി. അനന്തരം ജിബ്രീല്‍ (അ) മുഖേന കൊണ്ടുവന്ന സ്വര്‍ഗ്ഗീയ ആടിനെ അറുത്ത് സംതൃപ്തരായി. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം പിന്നീട് അല്ലാഹുവിന്‍റെ ഇബ്റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കഅ്ബ പുനര്‍ നിര്‍മ്മിച്ചു.  പരീക്ഷണത്തിന്‍റെ തീച്ചൂളയിലൂടെ സഞ്ചരിച്ച് ലോകത്ത് വീരേതിഹാസം തീര്‍ത്ത ഇബ്റാഹീം (അ) 175 ാം വയസ്സില്‍ വഫാത്തായി.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*