ഈസാ നബി (അ):മര്‍യമിന്‍റെ പുത്രന്‍

യൂനുസ് വാളാട്

ബൈത്തുല്‍ മുഖദ്ദസിന് സമീപത്തുള്ള ബൈത്തുല്‍ ലഹ്മിലാണ് ഈസാ നബി ഭൂജാതരായത്. മര്‍യം ബീവി വീട്ടുകാരില്‍ നിന്ന് ദൂതരെ കിഴക്കു ഭാഗത്തേക്ക് മാറിപ്പോവുകയും എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായ ിഅവരൊരു മറയുണ്ടാക്കി. തത്സമയം ജിബ്രീലിനെ അവരുടെഅടുത്തേക്ക് നിയോഗിക്കുകയുംതാനവര്‍ക്ക് മുമ്പാകെ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ വെളിപ്പെടുകയുമുണ്ടായി (മര്‍യം 1617). അവര്‍ പറഞ്ഞു: “താങ്കള് ദൈവ ബോധമുള്ള ആളാണെങ്കില്‍ ഞാന്‍ കരുണാമയനായ നാഥനില്‍കാവല്‍തേടുന്നു”. ജിബ്രീല്‍ പ്രതികരിച്ചു: “പരിശുദ്ധനായ ഒരു പുത്രനെ നിങ്ങള്‍ക്ക് നല്‍കാനായി രക്ഷിതാവിങ്കല്‍ നിന്നുള്ളഒരു ദൂതന്‍ മാത്രമാണ് ഞാന്‍. ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും ഞാന്‍ വ്യഭിചരിച്ചിട്ടില്ലെന്നുമിരിക്കെ എനിക്കെങ്ങനെ പുത്രനുണ്ടാവുമെന്ന് അവര്‍ അതിശയം കൂറി. തനിക്കത് നിസ്സാരമാണെന്നാണ് നിങ്ങളുടെ നാഥന്‍റെ പ്രസ്താവ്യം (മര്‍യം 1821). കുലീന കുടുംബത്തില്‍ ജനിച്ച് പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയായ മര്‍യം ബീവി ഗര്‍ഭം ധരിച്ചു. സമൂഹത്തിന്‍റെ കൈപ്പേറിയ പെരുമാറ്റം കേട്ട് ജീവിക്കുന്ന മഹതിക്ക് അല്ലാഹു സഹായമൊരുക്കി. ബീവിയുടെ കറാമത്തായി നീരുറവ രൂപപ്പെടുകയും ഉണങ്ങിയ ഈന്തത്തടി പഴുത്തു പാകമായ ഈന്തപ്പഴം നല്‍കുകയുംചെയ്തു. (മര്‍യം 25-26). ബൈത്തുല്‍ മുഖദ്ദസിന് സമീപത്തുള്ള ബൈത്തുല്‍ ലഹ്മിലാണ് ഈസാ നബി ഭൂജാതരായത്. മര്‍യം ബീവി വീട്ടുകാരില്‍ നിന്ന് ദൂതരെ കിഴക്കു ഭാഗത്തേക്ക് മാറിപ്പോവുകയും എന്നിട്ട് ആളുകള്‍ കാണാതിരിക്കാനായ ിഅവരൊരു മറയുണ്ടാക്കി. തത്സമയം ജിബ്രീലിനെ അവരുടെഅടുത്തേക്ക് നിയോഗിക്കുകയുംതാനവര്‍ക്ക് മുമ്പാകെ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ വെളിപ്പെടുകയുമുണ്ടായി (മര്‍യം 16-17). അവര്‍ പറഞ്ഞു: “താങ്കള് ദൈവ ബോധമുള്ള ആളാണെങ്കില്‍ ഞാന്‍ കരുണാമയനായ നാഥനില്‍കാവല്‍തേടുന്നു”. ജിബ്രീല്‍ പ്രതികരിച്ചു: “പരിശുദ്ധനായ ഒരു പുത്രനെ നിങ്ങള്‍ക്ക് നല്‍കാനായി രക്ഷിതാവിങ്കല്‍ നിന്നുള്ളഒരു ദൂതന്‍ മാത്രമാണ് ഞാന്‍. ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും ഞാന്‍ വ്യഭിചരിച്ചിട്ടില്ലെന്നുമിരിക്കെ എനിക്കെങ്ങനെ പുത്രനുണ്ടാവുമെന്ന് അവര്‍ അതിശയം കൂറി. തനിക്കത് നിസ്സാരമാണെന്നാണ് നിങ്ങളുടെ നാഥന്‍റെ പ്രസ്താവ്യം (മര്‍യം 18-21). കുലീന കുടുംബത്തില്‍ ജനിച്ച് പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയായ മര്‍യം ബീവി ഗര്‍ഭം ധരിച്ചു. സമൂഹത്തിന്‍റെ കൈപ്പേറിയ പെരുമാറ്റം കേട്ട് ജീവിക്കുന്ന മഹതിക്ക് അല്ലാഹു സഹായമൊരുക്കി. ബീവിയുടെ കറാമത്തായി നീരുറവ രൂപപ്പെടുകയും ഉണങ്ങിയ ഈന്തത്തടി പഴുത്തു പാകമായ ഈന്തപ്പഴം നല്‍കുകയുംചെയ്തു. (മര്‍യം 2526).  ശിശുവിനെയെടുത്ത് സ്വജനതയുടെ അടുത്തെത്തി. ജനം ആക്രോശിച്ചു: “മര്‍യമേ, അധിക്ഷേപാര്‍ഹമായകാര്യമാണ് നീ ചെയ്തിരിക്കുന്നത്. ഓ ഹാറൂന്‍ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത വ്യക്തിയോ മാതാവ് ദുര്‍നടപ്പുകാരിയോ ആയിരുന്നില്ലല്ലോ”. തത്സമയം മര്‍യം ശിശുവിനെ ചൂണ്ടി. അവര്‍ ചോദിച്ചു: “തൊട്ടിലില്‍ കിടക്കുന്ന പൈതലിനോട് ഞങ്ങളെങ്ങനെയാണ് സംസാരിക്കുക?” (മര്‍യം 27-29). ശിശു പ്രസ്താവിച്ചു: “ഞാന്‍ അല്ലാഹുവിന്‍റെ അടിമയാണ്. അവന്‍ എനിക്ക് വേദം നല്‍കുകയും പ്രവാചകത്വം നല്‍കുകയും എവിടെയാണെങ്കിലും എന്നെ അനുഗ്രഹീതനാക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്ക്കാരവും സകാത്തും അനുഷ്ഠിക്കാന്‍ എന്നോടവന്‍ കല്‍പിച്ചിട്ടുണ്ട്. അവന്‍ എന്‍റെ മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി. ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിയില്ല. ജനന മരണ നാളുകളിലും പുനരുത്ഥാന ദിനവും എനിക്ക്ശാന്തിയുണ്ടായിരിക്കുന്നതാണ് (മര്‍യം 3033).  ഈസാ നബിക്ക് അല്ലാഹു ജ്ഞാനം നല്‍കി. ഖുര്‍ആന്‍ പറയുന്നു: “അവന്‍ അദ്ദേഹത്തിന് വേദ ഗ്രന്ഥവും തത്വജ്ഞാനവും തൗറാത്തും പഠിപ്പിക്കുന്നതാണ്” (ആലുഇംറാന്‍ 48). ഇസ്റാഈല്യരുടെ പ്രധാന കാലഘട്ടമാണ് ഈസവീഘട്ടം. ഈസാ (അ) ഇസ്റാഈല്യരോട് പ്രബോധനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. അതായത്, പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുമതിയോടെ സാക്ഷാല്‍ പക്ഷിയാകും. അപ്പോള്‍ അവന്‍റെ അനുമതിയോടെ ഞാന്‍ ജډാന്ധനെയും ,വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ അതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. തന്‍റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്ക് നിഷിദ്ധമായ ചിലകാര്യങ്ങള്‍ അനുവദനീയമാക്കാനാണ് എന്‍റെ നിയോഗം. നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകകയും ചെയ്യുക. എന്‍റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാകയാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാണ് ഋജുവായ പാന്ഥാവ് (ആലുഇംറാന്‍ 4951).  അങ്ങനെ തനിക്കവരുടെ സത്യനിഷേധ സ്വഭാവം അനുഭവ ബോധ്യമായപ്പോള്‍ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കാന്‍ എന്‍റെ സഹായികളായി ആരുണ്ടെന്ന് ഈസാ നബി ചോദിച്ചു. അപ്പോസ്തലډാര്‍ പറഞ്ഞു: “ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. പൂര്‍ണ്ണമായും           അവനെ അനുസരിച്ചവരാണ് ഞങ്ങളെന്ന് അങ്ങ് സാക്ഷ്യം വഹിക്കുക. നാഥാ, ഞങ്ങള്‍ നീയവതരിപ്പിച്ചതില്‍  വിശ്വസിക്കുകയും ദൂതനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് സത്യ സാക്ഷ്യ വാഹകരില്‍ ഞങ്ങളെയും പെടുത്തേണമേ” (ആലുഇംറാന്‍ 5253). അനുയായികള്‍ ഒരിക്കല്‍ ഈസാ നബിയോട് ചോദിച്ചു: “ഹേ ഈസബ്നു മര്‍യം. ഞങ്ങള്‍ക്ക് ആകാശത്തു നിന്ന്ഒരു ഭക്ഷണ തളിക ഇറക്കിത്തരാന്‍ താങ്കളുടെ നാഥന് കഴിയുമോ?” ഈസാ നബി പ്രതികരിച്ചു: “വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക”. അവര്‍ പ്രതികരിച്ചു: “ഞങ്ങള്‍ക്കതില്‍ നിന്ന് ആഹരിക്കാനും മനസ്സമാധാനമുണ്ടാവാനും താങ്കള്‍ പറഞ്ഞത് നേരാണെന്ന് ബോധ്യപ്പെടാനും ആ അമാനുഷിക തത്വത്തിന്ന് ദൃക്സാക്ഷികളാകാനുമാണ് ആവശ്യപ്പെടുന്നത് (മാഇദ 112,113). ഈസാ നബി പ്രാര്‍ത്ഥിക്കുകയും ഭക്ഷണ തളിക ഇറങ്ങുകയും ചെയ്തു. ഒരു ഞായറാഴ്ച ദിവസമായിരുന്നു അത്ലഭിച്ചത്. അല്ലാഹു അവരോട് ലഭിച്ച വസ്തുക്കളില്‍ നിന്ന് യാതൊന്നും സൂക്ഷിച്ചുവെക്കരുതെന്ന് കര്‍ശനമായി താക്കിത് ചെയ്തിട്ടും അവര്‍ലംഘിച്ചു. ഈസാ നബിക്ക് നാട്ടില്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നതും അനുയായികള്‍ വര്‍ധിക്കുന്നതും ജൂതډാരെ അസൂയാലുക്കളാക്കി. ഒടുവിലവര്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചു. ഖുര്‍ആന്‍ പറയുന്നു: “നിഷേധികള്‍ചിലഗൂഢ തന്ത്രങ്ങള്‍ പയറ്റി. അല്ലാഹു അവര്‍ക്ക് പ്രതിക്രിയ ചെയ്തു” (ആലുഇംറാന്‍ 54). എന്നാല്‍ ഈസാ നബിയെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്താ യൂദാ എന്ന കപട ശിഷ്യനെ അല്ലാഹു ഈസാ നബിയുടെ കോലത്തിലാക്കി. ഇവന്‍ തന്നെയാണ് യേശുവെന്ന് മനസ്സിലാക്കി ജൂതډാര്‍ അവനെ പിടിച്ച് കുരിശിലേറ്റികൊന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെയവര്‍ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. അവര്‍ക്ക് ആളെതിരിച്ചറിയാതാവുകയാണ് ഉണ്ടായത്” (നിസാഅ് 157).പ്രത്യുത തന്‍റെയടുത്തേക്ക് അല്ലാഹു ഈസാ നബിയെ ഉയര്‍ത്തുകയാണുണ്ടായത്. അല്ലാഹു ആഭിജ്ഞനും യുക്തിമാനുമാകുന്നു (നിസാഅ് 158).

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*