ഖുതുബയുടെ ഭാഷ; പാരമ്പര്യവും പ്രമാണവും

ഖുത്‌ബയുടെ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌.

  1. നബി(സ്വ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ?
  2. ഖുത്വ്‌ബക്ക്‌ പ്രാദേശികഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം?
  3. ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാര്‍ എന്ത്‌കൊണ്ട്‌ തയ്യാറായില്ല?

ഇവ ഓരോന്നായി നമുക്ക്‌ വിശകലനം ചെയ്യാം.

ഖുത്വ്‌ബ ചരിത്രവും വ്യതിയാനവും

ഖുത്വ്‌ബ ആദ്യമായി നിര്‍വ്വഹിച്ചത്‌ മദീനയില്‍ വെച്ചായിരുന്നു. അസ്‌അദുബ്‌നു സുറാറ(റ)യാണ്‌ ആദ്യമായി ഖുത്വ്‌ബ നിര്‍വ്വഹിച്ചത്‌. ഹിജ്‌റക്ക്‌ മുമ്പ്‌ മക്കയില്‍വെച്ചു തന്നെ ഖുത്വ്‌ബ നിര്‍വ്വഹിക്കാനുള്ള അല്ലാഹുവിന്റെ കല്‍പ്പന ഉണ്ടായിരുന്നുവെങ്കിലും ഖുത്വ്‌ബനിര്‍വ്വഹിക്കാനുള്ള എല്ലാ നിബന്ധനകളും ഒത്തുവന്നത്‌ മദീനയില്‍ വെച്ചായിരുന്നു.

സാധാരണ പ്രസംഗങ്ങളില്‍ നിന്നും ഭിന്നമായി പ്രത്യേക നിബന്ധനകളുള്ള ബോധനമായിരുന്നു ജുമുഅ ഖുത്വ്‌ബ. ഹംദ്‌, സ്വലാത്ത്‌, പ്രത്യേക ഉപദേശം, മുഅ്‌മിനുകള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥന എന്നിവയുള്‍പ്പെടുന്നതും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നും തെറ്റിയശേഷം പ്രത്യേക ശുദ്ധിയോടെ ജുമുഅ നിസ്‌കാരത്തിന്റെ തൊട്ടുമുമ്പ്‌ നിര്‍വ്വഹിക്കുന്നതുമായ ഖുത്വ്‌ബയായിരുന്നു നബി(സ്വ)നിര്‍വ്വഹിച്ചതും സ്വഹാബികളെ പഠിപ്പിച്ചതും. നബി(സ്വ) സ്വഹാബികളോട്‌ പറഞ്ഞു: നിങ്ങള്‍ ഞാന്‍ നിസ്‌കരിക്കുന്നത്‌ കണ്ട പ്രകാരം നിസ്‌കരിക്കുക. നബി(സ്വ)യുടെ സമ്പൂര്‍ണ്ണആജ്ഞാനുവര്‍ത്തികളായി, രൂപ ഭാവത്തില്‍ ഒരു ഉപേക്ഷയും വരുത്താതെ ജുമുഅ ഖുത്വ്‌ബ അടക്കമുള്ള എല്ലാ ആരാധനകളും അവര്‍ കാത്തുപോന്നു.

പ്രവാചകന്‍ (സ്വ)യുടെ വഫാത്തിന്‌ ശേഷം അറേബ്യന്‍ ഉപദ്വീപും കടന്ന്‌ ഇസ്‌ലാമിന്റെ സ്വാധീനം വ്യാപിക്കുകയും ഖുലഫാഉര്‍റാശിദുകളുടെ വരവോടെ ആഫ്രിക്കന്‍ വന്‍കരയടക്കമുള്ള വിവിധ അനറബിദേശങ്ങളിലേക്ക്‌ അത്‌ പടര്‍ന്ന്‌ പിടിക്കുകയും താബിഉകളുടെ ഭരണകാലത്ത്‌ കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. നബി(സ്വ) വിശേഷിപ്പിച്ച മൂന്ന്‌ ഉത്തമ നൂറ്റാണ്ടിലോ അതിന്‌ ശേഷമോ ലോകത്ത്‌ എവിടെയെങ്കിലും ഖുത്‌ബ അറബേതര ഭാഷയില്‍ നിര്‍വ്വഹിച്ചതിന്‌ ഒരു ചരിത്ര ശകലം പോലും കാണാനാവില്ല.

മുഴുവന്‍ ചരിത്രരേഖകളും വ്യക്തമാക്കുന്നത്‌ ജുമുഅ ഖുത്‌ബ അറബിയില്‍തന്നെ നിര്‍വ്വഹിച്ചുപോന്നു എന്നു തന്നെയാണ്‌. യുവത പ്രസിദ്ധീകരിച്ച മുഹമ്മദ്‌ മെര്‍ഡ്യൂക്‌ പിക്താള്‍ എഴുതിയ ഇസ്‌ലാമിക സംസ്‌കാരം എന്ന കൃതിയില്‍ പറയുന്നു: മദീനയിലെ ഖലീഫയെപോലെ തന്നെ ഭരണീയരും ഭരണാധിപരും തമ്മിലുള്ള ഗാഢമായ ബന്ധവും അവര്‍ ഡമസ്‌കസിലും സൂക്ഷ്‌മതയോടെ നിലനിര്‍ത്തിയിരുന്നു. അവരുടെ കാലത്ത്‌ ഖലീഫ തന്നെ മിമ്പറില്‍ കയറി നിന്ന്‌ ആഴ്‌ചതോറുമുള്ള ഖുതുബ നിര്‍വ്വഹിച്ചിരുന്നു.

അതിബുദ്ധിമാനായ ഖലീഫ ഈ പ്രക്രിയയിലുള്ള തന്റെ നിസ്സീമമായ വ്യാകുലത പങ്ക്‌വെക്കുന്നത്‌ കിതാബുല്‍ ഫഖ്‌ര്‍ എന്ന്‌ ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം: അബ്‌ദുല്‍ മലികിനോട്‌ ഒരാള്‍ പറഞ്ഞു അങ്ങ്‌ വളരെ നേരത്തെ തന്നെ നരച്ചുവല്ലോ. മിമ്പറില്‍ കയറിപ്രസംഗിക്കുമ്പോള്‍ അറബിഭാഷയില്‍ തെറ്റു പറ്റുമോ എന്നുള്ള ഉത്‌കണ്‌ഠ കാരണമാണ്‌ എനിക്ക്‌ നരച്ചത്‌. അറബില്‍ തെറ്റ്‌ പറ്റുകയെന്നത്‌ അവരെ സംബന്ധിച്ചിടത്തോളം അത്രയും ഭയങ്കരപാതകമായിരുന്നു.

അന്യനാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനകാലത്ത്‌ അനിവാര്യവും അത്യന്താപേക്ഷിതവുമായ ഘട്ടങ്ങളില്‍ പോലും ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി ജുമുഅക്കു മുമ്പുള്ള ഖുതുബ സ്വന്തം ദേശഭാഷകളില്‍ നിര്‍വ്വഹിച്ചതായി ചരിത്രകാരന്മാരില്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നുവെങ്കില്‍ അത്‌ രേഖപ്പെടുത്താതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. കാരണം മതകാര്യങ്ങള്‍ എഴുതിവെക്കാനും സംരക്ഷിച്ചുപോരാനും എല്ലാ കാലത്തും വലിയശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. വസ്‌തുത ഇതായിരിക്കെ വിദേശനാടുകളില്‍ ഖുതുബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ പ്രമുഖ മുജാഹിദ്‌ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധകളവാണ്‌.

സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുതുബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.

ഇത്‌ സ്വയം പടച്ചുണ്ടാക്കിയ പരികല്‍പ്പനകള്‍ക്കപ്പുറം ചരിത്രയാഥാര്‍ത്ഥ്യങ്ങളോ അനുഭവങ്ങളോ അല്ല. നമുക്ക്‌ കേരളത്തിന്റെ ചരിത്രം തന്നെ പരിശോധധിക്കാം. എല്ലാ അഭിപ്രായ ഭിന്നതകള്‍ പരിഗണിച്ചാലും നബി(സ്വ)യുടേയോ സ്വഹാബ താബിഉകളുടേയോ കാലത്ത്‌ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ട്‌. കേരള തീരത്ത്‌ ദീനിന്റെ ദീപശിഖ കൊണ്ടെത്തിച്ചത്‌ അറബികളായിരുന്നുവല്ലോ. മാലികുബ്‌നു ദീനാറും സംഘവും പലയിടങ്ങളിലായി 12ഓളം പള്ളികള്‍ നിര്‍മ്മിക്കുകയുണ്ടായി. അന്നുതൊട്ടേ ഇസ്‌ലാമിക ആരാധനകളുടെ പ്രഭവകേന്ദ്രങ്ങളായി ഇവ പരിഗണിക്കപ്പെട്ടു.

നിസ്‌കാരം ഇഅ്‌തികാഫ്‌ ജുമുഅ തുടങ്ങിയ മതത്തിന്റെ എല്ലാ ആരാധനകളും അവിടെ മുറപോലെ നടന്നുവന്നു. വെള്ളിയയാഴ്‌ചകളില്‍ അവിടെ ജുമുഅക്ക്‌ ഒത്തുകൂടിയവര്‍ അറബികളായിരുന്നില്ല. അറബികളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ച ഇവിടത്തെ നായര്‍-പട്ടര്‍മാരായിരുന്നു. കേരളക്കരയില്‍ വന്ന ഇസ്‌ലാമിക പ്രബോധകര്‍വഴി പട്ടര്‍, നായര്‍ തുടങ്ങിയ ജാതിസമുദായങ്ങളില്‍ നിന്ന്‌ തൊള്ളായിരം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന്‌ പ്രമുഖ ചരിത്രപണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ വ്യക്തമാക്കുന്നുണ്ട്‌. ഉമര്‍ മൗലവിയുടെ വാദപ്രകാരം കേരളമുസ്‌ലിംകളുടെ മതഭാഷഎന്നതിലുപരി അവരുടെ സംസാരഭാഷപോലും അറബി ആവേണ്ടിയിരുന്നു.

പക്ഷെ, കേരളത്തില്‍ ഇങ്ങനെയൊരു ചരിത്രം സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. ഖുതുബ ഭാഷാന്തരം ചെയ്യാമെന്ന കേരളത്തിലെ നാല്‍പത്‌ പണ്ഡിതന്‍മാരുടെ ഫത്‌വയും ഒപ്പും ചേര്‍ത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ട നുബാത്തി ഖുതുബയുടെ ഒരു തര്‍ജ്ജുമ പലരും എടുത്ത്‌ കാണിക്കാറുണ്ട്‌. അത്‌കൊണ്ട്‌ തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കപ്പെടേണ്ടതുണ്ട്‌.

1915ല്‍ ഡിസംബര്‍ 28ന്‌ വൈലത്തൂര്‍ അംശം പുതിയവീട്ടില്‍ മുഹ്‌യുദ്ദീന്‍ മൗലവി എന്നയാളാണ്‌ നുബാത്തി ഖുതുബക്ക്‌ യാഖൂത്തുല്‍ അത്വിയ്യ അലാ ഖുതുബിന്നബാതിയ്യ ബി ലുഗത്തി മലൈബാരിയ്യ ലി ഹിദായത്തിന്‍ മര്‍ളിയ്യ എന്നൊരു തര്‍ജ്ജുമ എഴുതിയത്‌. നുബാത്തി ഖുതുബക്ക്‌ അദ്ദേഹം നല്‍കിയ പദാനുപദ അര്‍ത്ഥംനോക്കി ഓതാനാണ്‌ അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌.

എന്നാല്‍ വൈലത്തൂര്‍ കാരനായ ഈ മുഹ്‌യിദ്ദീന്‍ മൗലവി വികല വീക്ഷണമുള്ളവനും അസ്വീകാര്യനുമാണെന്ന്‌ അതിന്റെ ആമുഖത്തില്‍നിന്നുതന്നെ വ്യക്തമാണ്‌. താന്‍ നിലകൊള്ളുന്ന ഒരു സഭയെ പ്രശംസിച്ച്‌ അദ്ദേഹം എഴുതുന്നത്‌ കാണുക: നബി(സ്വ) 13വര്‍ഷത്തോളം ജിഹാദ്‌ ചെയ്‌തിട്ടും നാല്‍പതില്‍പരം ആളുകള്‍ മാത്രമേ ദീനില്‍ വന്നിട്ടുള്ളൂ. നമ്മുടെ യാതൊരുജിഹാദും കൂടാതെ നാലില്‍ പുറം വര്‍ഷത്തിനുള്ളില്‍ 1803 ആളുകള്‍ സഭയില്‍വന്നു വിശ്വസിക്കുകയും ദീനിയ്യായ അറിവ്‌ പഠിക്കുകയും ചെയ്‌തിരിക്കുന്നു.

നബി(സ്വ)യെ ഇകഴ്‌ത്തിയുള്ള വളരെ ഗുരുതരമായ ഈ പരാമര്‍ശം അദ്ദേഹത്തിന്റെ ആദര്‍ശബോധം വരച്ചുകാണിക്കുന്നുണ്ട്‌. 1916ല്‍ ഇത്‌ പുനപ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖമുപേക്ഷിച്ച്‌ പകരം നാല്‍പത്‌ പണ്ഡിതരുടെ പേരില്‍ അനുകൂലഫത്‌വയും ഒപ്പുംചേര്‍ത്തത്‌ എന്തിനായിരുന്നുവെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌.

നാല്‍പത്‌ പണ്ഡിതരുടെ ഒപ്പ്‌ കൈപ്പടയില്‍ നല്‍കാതെ ഒഫ്‌ഫ്‌ എന്നെഴുതവെക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മാത്രമല്ല വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി അടക്കമുള്ള പരിഷ്‌കരണവാദികളുടെ കൂടെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതരുടെ പേരില്‍ വ്യാജകുറിപ്പുകള്‍തയ്യാറാക്കി കള്ളപ്രസ്‌താവനകളെഴുതിച്ചേര്‍ക്കുകയായിരുന്നു. പതിനൊന്നുപേജുകള്‍ നീണ്ടഅതിന്റെ ആമുഖം തന്നെവായിച്ചാല്‍ മതി ഒപ്പും ഫത്‌വയും കള്ളമാണെന്നറിയാന്‍.

പതിനാലാം നമ്പറുകാരനായി ഒപ്പുവെച്ച ഹുസൈന്‍ തങ്ങളുടെ പേരിലുള്ള കുറിപ്പ്‌ ഇങ്ങനെ വായിക്കാം. ഈ തര്‍ജ്ജുമയെ മഹാന്‍മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഇതിനെ ജുമുഅക്ക്‌ നടപ്പാക്കേണ്ടതാണെന്നും കാണിച്ച്‌ അവര്‍ ഒഫ്‌ഫ്‌ വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യന്തം സന്തോഷിക്കുകയും അതിനെ പിന്താങ്ങി സമ്മതിക്കുകയും അങ്ങനെതന്നെ നല്ലതാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്യുന്നു- എന്ന്‌ കോഴിക്കോട്‌ ഖാളി ഹുസൈന്‍.

 

1911 ഏപ്രില്‍ 19ന്‌ വെള്ളിയാഴ്‌ച സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വഫാത്തായിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ മഹാന്‍മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഒഫ്‌ഫ്‌ വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു എന്ന്‌ കാണാമല്ലോ.

1916 ല്‍ അച്ചടിച്ച തര്‍ജ്ജുമയെ പ്രശംസിക്കാന്‍ 1911ല്‍ വഫാത്തായ തങ്ങളെ ചേര്‍ത്തതുതന്നെ ഫത്‌വകളുടെയും ഒപ്പുകളുടെയും അസ്വീകാര്യത വ്യക്തമാക്കുന്നു. ഈ തര്‍ജ്ജുമ പ്രമുഖരായ പണ്ഡിതരുപേരില്‍ വ്യാജകുറിപ്പുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന്‌ ചുരുക്കം. അക്കാലത്തെ പണ്ഡിതര്‍തന്നെ ഈ തര്‍ജ്ജുമയെ രൂക്ഷമമായി വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇരുപത്തിയേഴാം നമ്പറുകാരനായി ചേര്‍ത്ത പൊന്നാനി പൊളികൊലത്ത്‌ കുഞ്ഞാവ മുസ്‌ലിയാരുടെ പേരും നാല്‍പത്‌ പണ്ഡിതരുടെ കൂട്ടത്തില്‍ കാണാം.

നാല്‍പതോളം മഹല്ലുകളിലെ ഖാളിയായി അവരോധിതനായ മഹാന്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മഹല്ലുകളിലും ഇത്‌ നടപ്പാക്കേണ്ടിയിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല.

നബി(സ്വ)യും സ്വഹാബത്തും നിര്‍വ്വഹിച്ചുകാണിച്ചുതന്നത്‌ അറബിഖുതുബ തന്നെയായിരുന്നുവെന്നത്‌ പണ്ഡിതന്‍മാര്‍വ്യക്തമാക്കിയിട്ടുണ്ട്‌. ശൈഖ്‌ അബ്‌ദുല്ലഖ്‌നവി (റ) പറയുന്നത്‌ കാണുക.

നബി(സ്വ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും അനന്തരമായിക്കിട്ടിയ നടപ്പിനെതിരാണ്‌ അനറബിയിലുള്ള ഖുത്‌ബയെന്നതില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ ഇത്‌ ഹറാമുള്ള കാര്യമാകുന്നു.(ഉംദത്തുരിആയ 20/1) ഇമാം ശാലിയാത്തി (റ) യും തന്റെ ഫതാവല്‍ അസ്‌ഹരിയ്യയില്‍ ഇത്‌ പറയുന്നുണ്ട്‌.

ഖുത്‌ബ പ്രാദേശികഭാഷയില്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക്‌ പൈതൃകമോ പാരമ്പര്യമോ പറയാനില്ല. മുഅ്‌മിനുകളുടെ പാന്ഥാവില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൂര്‍വ്വിക ചര്യക്കെതിരെ അപവാദ സ്വരമുയര്‍ത്തി ഖുത്‌ബഭാഷാന്തരം ചെയ്‌തത്‌ ആഗോളതലത്തില്‍ തുര്‍ക്കിയിലെ കമാല്‍പാഷയും കേരളത്തില്‍ കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിന്നുമായിരുന്നു. ഈ വാദഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രസിദ്ധീകരണങ്ങള്‍തന്നെ അത്‌ സംസാരിക്കുന്നുണ്ട്‌.

ആദരണീയ പണ്ഡിതനെന്ന്‌ വാഴ്‌ത്തപ്പെടുന്ന റശീദ്‌ രിള തന്റെ പ്രസിദ്ധ ഗ്രന്ഥമായ തഫ്‌സീറുല്‍ മനാറില്‍ അറബിഭാഷയുടെ സവിശേഷതപറയുന്നിടത്ത്‌ തുര്‍ക്കിയിലെ ഭരണാധിപനായിരുന്ന കമാല്‍ പാഷയാണ്‌ ആഗോളമുസ്‌ലിംകള്‍ക്ക്‌ പരിചിതമല്ലാത്ത ഖുത്‌ബയെ ഭാഷാന്തരം ചെയ്‌തതെന്നും അത്‌ലോകപണ്ഡിതരുടെ കടുത്തവിമര്‍ശനത്തിന്‌ വിധേയമായെന്നും പറയുന്നുണ്ട്‌. അദ്ദേഹം പറയുന്നു: നിസ്‌കാരത്തിന്റെയും ഹജ്ജിന്റെയും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും മറ്റും അറബിയില്‍ തന്നെ യാണ്‌ നിര്‍വ്വഹിച്ചുപോന്നത്‌.

ജുമുഅയുടെയും പെരുന്നാളുകളുടെയും ഖുതുബയും ഇതുപോലെതന്നെ. തുര്‍ക്കി ഭരണകൂടമാണ്‌ ഇതന്നപവാദമായി പ്രവര്‍ത്തിച്ചത്‌. മതകീയഭാവം എടുത്തുമാറ്റാന്‍ വേണ്ടി തുര്‍ക്കിഭാഷയില്‍ ഖുതുബനിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ ആജ്ഞാപിക്കുകയായിരുന്നു. ടര്‍ക്കിഷ്‌ ഭാഷയിലുള്ള ഖുതുബ കേട്ടപ്പോള്‍ നിസ്‌കരിക്കാന്‍ എത്തിയവര്‍ അതിനെതിരെ പ്രതിഷേധിക്കുകയും കടുത്തവെറുപ്പ്‌ പ്രകടിപ്പിക്കുകയും ഖുത്‌ബ നിര്‍വ്വഹിച്ച ഖതീബുമാരെ പരിഹസിക്കുകയും ചെയ്‌തു. (തഫ്‌സീറുല്‍ മനാര്‍ 9/313)

നവോത്ഥാന നായകരായി വാഴ്‌ത്തപ്പെട്ട മൂന്നു പരിഷ്‌കര്‍ത്താക്കളില്‍ ഒരാളും സയ്യിദ്‌ അബ്ദുവിന്റെ പ്രമുഖ ശിഷ്യനും അവര്‍ വിശേഷിപ്പിക്കും പോലെ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച പ്രഗത്ഭനുമാണ്‌ റശീദ്‌ രിള. ജമാലുദ്ദീന്‍ അഫ്‌ഗാനി ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ രിള(അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ). തുടങ്ങിയവരുടെ ചിന്തകളാണ്‌ കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനംചെലുത്തിയത്‌. (ഗള്‍ഫ്‌ സലഫിസം-14).

മുജാഹിദുകളുടെ പ്രസിദ്ധീകരണമായ അല്‍മനാറിന്റെ പേരുപോലും റശീദ്‌ രിളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന അല്‍ മനാറില്‍ നിന്ന്‌ കടമെടുത്തതാണെന്നും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി ഈ പത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നുവെന്നും(അല്‍-മനാര്‍ 1995) അവര്‍ സമ്മദിക്കുന്നുണ്ട്‌.

ഇസ്‌ലാമിന്റെ തനതായ ആശയത്തിന്‌ ഏറെ വേരുറപ്പുള്ള കേരളത്തില്‍ ആദ്യ പരിഭാഷ ഖുതുബക്ക്‌ വേദിയായത്‌ കൊച്ചിയിലെ അബ്‌ദുല്ല സേഠ്‌ നിര്‍മ്മിച്ച പുതിയപള്ളിയിലായിരുന്നുവെന്ന്‌ ഉമര്‍ മൗലവി പറയുന്നു. പരേതനായ ഹാജി അബ്‌ദുല്ല സേഠ്‌ കൊച്ചിയുടെ ഹൃദയഭാഗത്ത്‌ മട്ടാഞ്ചേരിയില്‍ ഒരു പള്ളിപണിയുകയും അതിനോടനുബന്ധിച്ച്‌ ഒരു മദ്രസ സ്ഥാപിക്കുകയും ചെയ്‌തു. പുതിയപള്ളിയെന്ന പേരിലറിയപ്പെടുന്ന പ്രസ്‌തുത പള്ളിയിലാണ്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാഹി പ്രവര്‍ത്തനം കൊച്ചിയിലെ മണ്ണില്‍ വളരാനും വികസിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചത്‌. ജനങ്ങള്‍ ഗ്രഹിക്കും വിധത്തില്‍ ആദ്യമായി കേരളത്തില്‍ നടത്തിയത്‌ ആ പള്ളിയിലാണ്‌.(സല്‍സബീല്‍- ഫെബ്രുവരി 1972)

1992-ല്‍ പാലക്കാട്‌ നടന്ന മുജാഹിദ്‌ സമ്മേളനത്തിന്റെ സുവനീര്‍ ഈ യാഥാര്‍ത്ഥ്യം തുറന്നുപറയുന്നുണ്ട്‌: മര്‍ഹൂം അബ്‌ദുല്ല ഹാജി സേഠ്‌ അന്ന്‌ മട്ടാഞ്ചേരിയിലെ പ്രമുഖ വ്യവസായിയും ഇസ്‌ലാഹി ആദര്‍ശക്കാരനുമായിരുന്നു. തര്‍ക്കവിഷയത്തില്‍ അദ്ദേഹം ഇടപെടുകയും ഇസ്‌ലാഹി ആദര്‍ശപ്രചരണത്തിനുതകുന്ന ഒരു പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. കേരളത്തില്‍ ആദ്യമായി മലയാളത്തില്‍ ഖുതുബ നടന്നത്‌ അബ്‌ദുല്ല ഹാജിസേഠിന്റെ കീഴില്‍ ഫോര്‍ട്ട്‌ കൊച്ചിയിലുള്ള തുരുത്തിപ്പള്ളിയിലായിരുന്നു. (സമ്മേളന സുവനീര്‍. എറണാകുളം ജില്ലാ കെ.എന്‍.എം പ്രസിഡന്റ്‌ താനിര്‍ അഹ്‌മദ്‌ സേഠിന്റെ ലേഖനം, 304).

എന്നാല്‍ ദക്ഷിണകേരളത്തില്‍ നിര്‍വ്വഹിക്കപ്പെട്ട മലയാള ഖുതുബ പ്രസ്‌തുത പള്ളി നിര്‍മ്മിച്ച നാളില്‍ തന്നെ ഖുതുബ ആരംഭിച്ചിട്ടുണ്ടെന്ന്‌ വെക്കുകയാണെങ്കില്‍ അത്‌ മലബാറിലെത്താന്‍ 28 വര്‍ഷങ്ങളെടുത്തുവെന്നത്‌ വളരെ ചിന്തനീയമാണ്‌. മലബാറിലെ ഒരു മിമ്പറില്‍ മലയാളഖുതുബ ഓതാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത്‌ അതിനോടുണ്ടായിരുന്ന കേരളമുസ്‌ലിങ്ങളുടെ പൊതുമനസ്സ്‌ മറനീക്കിക്കാണിക്കുന്നുണ്ട്‌.

മുജാഹിദ്‌ സംസ്ഥാന സുവനീര്‍02 ല്‍ കോഴിക്കോട്‌ പള്ളിയുടെ ചരിത്രം പറയുന്ന ലേഖനത്തില്‍ പറയുന്നു. 1943ല്‍ മലബാറില്‍ ആദ്യമായി ഖുതുബ പരിഭാഷപ്പെടുത്തിയത്‌ കോഴിക്കോട്‌ പട്ടാളപ്പള്ളിയിലാണ്‌. (പേജ്‌. 146,147).

ഖുതുബ പരിഭാഷ പുതിയ പരിഷ്‌കരണമായിരുന്നുവെന്ന്‌ കെ.എം മൗലവി 1926 ജൂലൈ 11ന്‌ പുറത്തിറങ്ങിയ അല്‍ ഇര്‍ഷാദ്‌ അറബി മാസികയില്‍ നല്‍കിയ ഫത്‌വയും വ്യക്തമാക്കുന്നുണ്ട്‌: അനിവാര്യമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെയുണ്ട്‌ അഥവാ സ്വഹാബികളോ താബിഉകളോ അവരുടെ പിന്‍ഗാമികളോ

മതപരമായ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ അനുബന്ധങ്ങള്‍ പ്രാദേശിക ഭാഷയില്‍ നിര്‍വ്വഹിച്ചതായോ അര്‍ക്കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടുത്തിയതായോ ഏതെങ്കിലും ഒരു കിതാബില്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി(സ്വ)യും സലഫുസ്വാലിഹുകളും ദീനിയ്യായ ഖുതുബകള്‍ അതിന്റെ അര്‍ക്കാനും അനുബന്ധങ്ങളും അറബി ഭാഷയിലായിരുന്നു നിര്‍വ്വഹിച്ചിരുന്നത്‌. മാത്രമല്ല, എല്ലാ മുസ്‌ലിംകളും പഠിക്കലും പ്രചരിപ്പിക്കലും നിര്‍ബന്ധമായ ഇസ്‌ലാമിന്റെ ഭാഷയാണ്‌ അറബി. അറബി ഭാഷയുടെ പ്രചാരണത്തിന്‌ വേണ്ടിയുള്ള എല്ലാ മാര്‍ഗങ്ങളിലും ശ്രദ്ധ ചെലുത്തലും മുസ്‌ലിംകള്‍ക്ക്‌ നിര്‍ബന്ധമാണ്‌(അല്‍ ഇര്‍ശാദ്‌ 1926 ജൂലൈ 11).

1936-ര്‍ പുണര്‍പ്പയില്‍ ഫെബ്രുവരി 22,23 തിയ്യതികളില്‍ കേരള ജമാഅത്തുല്‍ മുജാഹിദീന്‍ 12-ാം വാര്‍ഷികത്തില്‍ അവതരിപ്പിച്ച പ്രമേയവും പരിഭാഷയുടെ സമീപകാല പൊട്ടിമുളക്കലിലേക്ക്‌ വിരല്‍ചൂണ്ടുന്നുണ്ട്‌. പ്രമേയം പറയുന്നു: ഇന്ന്‌ നിലവില്‍ നടന്നുവരുന്ന ഖുതുബ അറബിയായതിനാലും സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും ഈ സമ്മേളനം എല്ലാ മുതവല്ലിമാരോടും ഖത്വീബുമാരോടും വെള്ളിയാഴ്‌ചയിലെ ഖുതുബ ശ്രോദ്ധാക്കള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു- അവതാരകന്‍: കെ.എം മൗലവി, അനുവാചകന്‍: പി.കെ മൂസ മൗലവി.

പ്രധാനമായും രണ്ട്‌കാര്യങ്ങളാണ്‌ പ്രമേയം വ്യക്തമായിപ്പറയുന്നത്‌.

  1. നിലവില്‍ നിര്‍വ്വഹിച്ച്‌ വരുന്നത്‌ അറബിയിലുള്ള ഖുതുബയാണ്‌.
  2. പരിഭാഷപ്പെടുത്തുന്ന ഖുതുബ പുതുതായി ആരംഭിച്ചതാണ്‌. ജനങ്ങള്‍ക്ക്‌ ഗ്രഹിക്കാവുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തണം എന്ന നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം, ഇതുവരെയുള്ളത്‌ നിലനിര്‍ത്തണം എന്നല്ലല്ലോ? പുതിയരീതി തുടങ്ങണം എന്നല്ലേ?

അറബി ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കല്‍ മുന്‍ഗാമികളുടെ മാര്‍ഗത്തിനെതിരാണെന്ന്‌ ഫത്‌വ നല്‍കിയ മൗലവിതന്നെയാണ്‌ പത്ത്‌ വര്‍ഷത്തിന്‌ ശേഷം തന്റെ ഫത്‌വ തിരുത്തി പ്രമേയം അവതരിപ്പിച്ചത്‌. പ്രാദേശികഭാഷയില്‍ മുന്‍ഗാമികള്‍ ഖുതുബ നിര്‍വ്വഹിച്ച്‌ പോന്നിരുന്നുവെന്ന വാദം തീര്‍ത്തും നിരര്‍ത്ഥകമാണെന്ന്‌ അവരുടെ പ്രസിദ്ധീകരണങ്ങള്‍തന്നെ ഇവിടെ തുറന്നു സമ്മതിക്കുന്നു. ലോക തലത്തിലും പ്രാദേശികതലത്തിലും ആദ്യമായി നിര്‍വ്വഹിക്കപ്പെട്ട മലയാള ഖുതുബയുടെ കാലവും സ്ഥലവും കൃത്യമായി എഴുതുന്നവര്‍ അതുവരെ എങ്ങനെയായിരുന്നുവെന്ന്‌ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ്‌.

പരിഭാഷാവാദത്തിനു പിന്നിലെ പ്രേരകം

ജുമുഅ ഖുതുബ പരിഭാഷപ്പെടുത്തി ആദ്യമായി നിര്‍വ്വഹിക്കപ്പെട്ടത്‌ ലോകതലത്തില്‍ തുര്‍ക്കിയിലും പ്രാദേശികതലത്തില്‍ കേരളത്തിലും ആണെന്ന്‌ വ്യക്തമായി. അതിനാല്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ പാദദശയില്‍ കടന്നുവന്ന ഈരീതിക്ക്‌ പൂര്‍വികരുടെ മാതൃകയോ പ്രമാണങ്ങളുടെ പിന്‍ബലമോ കാണാന്‍ കഴിയില്ല. എങ്കില്‍ പിന്നെ സ്വഹാബികളെയും ഉത്തമനൂറ്റാണ്ടുകാരെയും അവഗണിച്ച്‌ ഒരു പ്രമേയത്തിലൂടെ ഖുതബയുടെ പാരമ്പര്യരീതിയെ പൊളിച്ചെഴുതാന്‍ പരിഷ്‌കരണവാദികളെയും കമാല്‍പാഷയെയും പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?

ലോകമുസ്‌ലിം ചരിത്രത്തില്‍ ആദ്യമായി ഖുതുബക്ക്‌ പ്രാദേശികഭാഷനല്‍കിയ തുര്‍ക്കിയിലെ കമാല്‍പാഷയുടെ ലക്ഷ്യം തികഞ്ഞ മതനിരാസമായിരുന്നു. 1923ല്‍ ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ത്താണ്‌ കമാല്‍പാഷ അധികാരക്കസേരയിലേക്ക്‌ കടന്നുവരുന്നത്‌.ദോനുമ എന്ന ജൂതകുടുംബത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം. തുര്‍ക്കിയിലെ പാരമ്പര്യ ഇസ്‌ലാമിക ചിഹ്നങ്ങളെ തൂത്തെറിയാന്‍ തന്നെ അദ്ദേഹം പദ്ധതിയിട്ടു. അതിനായി കണ്ണില്‍ കണ്ട മതത്തിന്റെ എല്ലാ അടയാളങ്ങളെയും തോന്നയപോലെ പരിഷ്‌കരിച്ചു.

തുര്‍ക്കി സൈനികനായി കടന്നുവന്ന അദ്ദേഹത്തിന്റെ പ്രാവീണ്യവും നിതാന്തപ്രവര്‍ത്തനവും കാരണം ഇസ്‌താംബൂളിലേക്ക്‌ ക്ഷണിച്ച്‌ വരുത്തി അനാത്വൂലിലെ സൈനിക കമാന്‍ഡര്‍ പദവി നല്‍കി. 1919ല്‍ ദേശീയവാദികളുടെ യോഗം ചേര്‍ന്നുപുതിയദേശീയ വാദചിന്തകള്‍ രൂപപ്പെടുത്തിയപ്പോള്‍ അതിന്റെ ചെയര്‍മാന്‍ പദവി കമാല്‍പാഷക്കായിരുന്നു. അദ്ദേഹത്തിന്റെ അപൂര്‍വ്വ ബുദ്ധികണ്ട്‌ തന്റെ അധ്യാപകന്‍ നല്‍കിയ പേരാണത്രെ കമാല്‍.

1920  ഏപ്രില്‍ 20ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താത്‌കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു.1922ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈന്യത്തോട്‌ ശക്തമായിപൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫ കമാലിന്‌ വീണുകിട്ടി. അറുനൂറ്‌ വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വഅജന്‍ഡകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിക ഖിലാഫത്ത്‌ അന്ത്യം കുറിച്ചതായും ഇസ്‌ലാം തുര്‍ക്കിയുടെ ഔദ്യോഗിക മതമല്ലെന്നും പ്രഖ്യാപിക്കപ്പെട്ടു. അറബി ഭാഷക്ക്‌ പകരം ടര്‍ക്കിഷ്‌ ഭാഷ നിര്‍ബന്ധമാക്കി. പള്ളിയിലെ അറബി ഖുഥുബ നിര്‍ത്തലാക്കി. ത്വരീഖത്തുകളെ നിര്‍ത്തലാക്കി. ഖാന്‍ഖാഹുകള്‍ അടച്ചുപൂട്ടി. തലപ്പാവും തൊപ്പിയും നിഷിദ്ധമാക്കി. അറബി ഭാഷയെയും അറബിഭാഷയിലുള്ള ഖുതുബ, നിസ്‌കാരം, ബാങ്ക്‌, തുടങ്ങിയവയെല്ലാം ടര്‍ക്കിഷ്‌ ഭാഷയിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തു. മതത്തെ യുക്തിയുടെ മാനദണ്ഡങ്ങള്‍ വെച്ച്‌ വിലയിരുത്തി. സെക്കുലറിസം, റിഫോമിസം, പോപ്പുലിസം തുടങ്ങി മതശിഥിലീകരണത്തിനുതകുന്ന എന്തിനെയും കമാല്‍ ചേര്‍ത്തുപിടിച്ചു. തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രഢികളഞ്ഞു പാശ്ചാത്യവത്‌കൃത രാഷ്ട്രമാക്കുകയായിരുന്നു കമാലിയന്‍ പരിഷ്‌കരണത്തിന്റെ ആകെത്തുക.

ഖുത്വ്‌ബ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌.
1- നബി (സ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ?
2- ഖുത്വ്‌ബക്ക്‌ പ്രാദേശിക ഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം എന്ത്‌?
3- ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്‍മര്‍ എന്ത്‌ കൊണ്ട്‌ തയ്യാറായില്ല?
ഇവ ഓരോന്നായി നമുക്ക്‌ വിശകലനം ചെയ്യാം.

ഖുത്വ്‌ബ; ചരിത്രവും വ്യതിയാനവും
ഖുത്വ്‌ബ ആദ്യമായി നിര്‍വ്വഹിച്ചത്‌ മദീനയില്‍ വെച്ചായിരുന്നു. അസ്‌അദ്‌ ബ്‌നു സുറാറ(റ)യാണ്‌ ആദ്യമായി ജുമുഅ ഖുത്വുബ നിര്‍വ്വഹിച്ചത്‌. ഹിജ്‌റക്ക്‌ മുമ്പ്‌ മക്കയില്‍ വെച്ചു തന്നെ ഖുത്വ്‌ബ നിര്‍വ്വഹിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ഉണ്ടായിരുന്നെങ്കിലും ഖുത്വ്‌ബ നിര്‍വ്വഹിക്കാനുള്ള എല്ലാ നിബന്ധനകളും ഒത്തുവന്നത്‌ മദീനയില്‍ വെച്ചായിരുന്നു.

സാധാരണ പ്രസംഗങ്ങളില്‍ നിന്നും ഭിന്നമായി പ്രത്യേക നിബന്ധനകളുള്ള ബോധനമായിരുന്നു ജുമുഅ ഖുത്വ്‌ബ. ഹംദ്‌, സ്വലാത്ത്‌, പ്രത്യേക ഉപദേശം, മുഅ്‌മിനുകള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥന എന്നിവയുള്‍പ്പെടുന്നതും സൂര്യന്‍ മദ്ധ്യാഹ്നത്തില്‍ നിന്നും തെറ്റിയ ശേഷം നിശ്ചിത ശുദ്ധിയോടെ ജുമുഅ നിസ്‌കാരത്തിന്റെ തൊട്ടുമുമ്പ്‌ നിര്‍വഹിക്കുന്നതുമായ ഖുത്വ്‌ബയായിരുന്നു നബി(സ) നിര്‍വ്വഹിച്ചതും സ്വഹാബികളെ പഠിപ്പിച്ചതും. നബി(സ) സ്വഹാബികളോടു പറഞ്ഞു: ?നിങ്ങള്‍ ഞാന്‍ നിസ്‌കരിക്കുന്നത്‌ കണ്ട പ്രകാരം നിസ്‌കരിക്കുക.? നബി(സ)യുടെ സമ്പൂര്‍ണ്ണ ആജ്ഞാനുവര്‍ത്തികളായി, രൂപഭാവത്തില്‍ ഒരു ഉപേക്ഷയും വരുത്താതെ ജുമുഅ ഖുത്വ്‌ബ അടക്കമുള്ള എല്ലാ ആരാധനകളും അവര്‍ കാത്തു പോന്നു.

പ്രവാചകന്‍(സ)യുടെ വഫാത്തിനു ശേഷം അറേബ്യന്‍ ഉപദ്വീപും കടന്ന്‌ ഇസ്‌ലാമിന്റെ സ്വാധീനം വ്യാപിക്കുകയും ഖുലഫാഉര്‍റാശിദുകളുടെ വരവോടെ ആഫ്രിക്കന്‍ വന്‍കരയടക്കമുള്ള വിവിധ അനറബി ദേശങ്ങളിലേക്ക്‌ അത്‌ പടര്‍ന്ന്‌ പിടിക്കുകയും താബിഉകളുടെ ഭരണകാലത്ത്‌ കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. നബി(സ) വിശേഷിപ്പിച്ച മൂന്ന്‌ ഉത്തമ നൂറ്റാണ്ടുകളിലോ അതിന്‌ ശേഷമോ ലോകത്ത്‌ എവിടെയെങ്കിലും ഖുത്വ്‌ബ അറബേതര ഭാഷയില്‍ നിര്‍വ്വഹിച്ചതിന്‌ ഒരു ചരിത്രശകലം പോലും കാണാനാവില്ല.

മുഴുവന്‍ ചരിത്രരേഖകളും വ്യക്തമാക്കുന്നത്‌ ജുമുഅ ഖുത്വ്‌ബ അറേബ്യയിയില്‍ തന്നെ നിര്‍വ്വഹിച്ചു പോന്നു എന്നു തന്നെയാണ്‌. യുവത പ്രസിദ്ധീകരിച്ച മുഹമ്മദ്‌ മെര്‍ഡ്യൂക്‌ പിക്താള്‍ എഴുതിയ ?ഇസ്‌ലാമിക സംസ്‌കാരം? എന്ന കൃതിയില്‍ പറയുന്നു: ?മദീനയിലെ ഖലീഫയെ പോലെ തന്നെ ഭരണീയരും ഭരണാധിപരും തമ്മിലുള്ള ഗാഢമായ ബന്ധവും അവര്‍ ഡമസ്‌കസിലും സൂക്ഷ്‌മതയോടെ നിലനിര്‍ത്തിയിരുന്നു. അവരുടെ കാലത്ത്‌ ഖലീഫ തന്നെ മിമ്പറില്‍ കയറി നിന്ന്‌ ആഴ്‌ച്ചതോറുമുള്ള ഖുത്വ്‌ബ നടത്തിയിരുന്നു. അതിബുദ്ധിമാനായ ഒരു ഖലീഫ ഈ പ്രക്രിയയിലുള്ള തന്റെ നിസ്സീമമായ വ്യാകുലത പങ്ക്‌ വെക്കുന്നത്‌ ?കിതാബുല്‍ ഫഖ്‌ര്‍? എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം: അബ്‌ദുല്‍ മലികിനോട്‌ ഒരാള്‍ പറഞ്ഞു: അങ്ങ്‌ വളരെ നേത്തെ തന്നെ നരച്ചുവല്ലോ? അദ്ദേഹം മറുപടി പറഞ്ഞു: മിമ്പറില്‍ കയറി പ്രസംഗിക്കുമ്പോള്‍ അറബി ഭാഷയില്‍ തെറ്റുപറ്റുമോ എന്നുള്ള ഉത്‌കണ്‌ഠ കാരണമാണ്‌ എനിക്ക്‌ നരച്ചത്‌. അറബിയില്‍ തെറ്റു പറ്റുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം അത്രയും ഭയങ്കരമായ പാതകമായിരുന്നു.?

അന്യനാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനകാലത്ത്‌ അനിവാര്യവും അത്യന്താപേക്ഷിതവുമായ ഘട്ടങ്ങളില്‍ പോലും ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി ജുമുഅക്ക്‌ മുമ്പുള്ള ഖുത്വ്‌ബ സ്വന്തം ദേശഭാഷകളില്‍ നിര്‍വ്വഹിച്ചതായി ചരിത്രകാരന്മാരില്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ അത്‌ രേഖപ്പെടുത്താതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. കാരണം മതകാര്യങ്ങള്‍ എഴുതി വെക്കാനും സംരക്ഷിച്ചു പോരാനും എല്ലാ കാലത്തും വലിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌.

വസ്‌തുത ഇതായിരിക്കെ വിദേശ നാടുകളില്‍ ഖുത്വ്‌ബ അറബിയില്‍ നിര്‍വ്വഹിക്കാന്‍ മുജാഹിദ്‌ പ്രമുഖ നേതാവ്‌ ഉമര്‍ മൗലവി കണ്ടെത്തിയ കാരണം ചരിത്രപരമായി ശുദ്ധ കളവാണ്‌. അദ്ദേഹം പറയുന്നു: ?സ്വഹാബികള്‍ മുതലായവര്‍ക്ക്‌ നാടുകള്‍ അധീനപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ഭാഷ പഠിക്കുകയായിരുന്നു. പിന്നീട്‌ ഇസ്‌ലാം സ്വീകരിച്ചു. അതിനാല്‍ അറബിയിലുള്ള ഖുത്വ്‌ബ അവര്‍ക്ക്‌ മനസ്സിലായിരുന്നു.??

ഇത്‌ സ്വയം പടച്ചുണ്ടാക്കിയ പരികല്‍പനകള്‍ക്കപ്പുറം ചരിത്ര യാഥാര്‍ത്ഥ്യങ്ങളോ അനുഭവങ്ങളോ അല്ല. നമുക്ക്‌ കേരളത്തിന്റെ ചരിത്രം തന്നെ പരിശോധിക്കാം. എല്ലാ അഭിപ്രായ ഭിന്നതകള്‍ പരിഗണിച്ചാലും നബി(സ)യുടെയോ സ്വഹാബ-താബിഉകളുടെയോ കാലത്ത്‌ ഇസ്‌ലാം കേരളത്തില്‍ എത്തിയിട്ടുണ്ട്‌. കേരള തീരത്ത്‌ ദീനിന്റെ ദീപശിഖ കൊണ്ടെത്തിച്ചത്‌ അറബികളായിരുന്നുവല്ലോ? മാലിക്‌ ബ്‌നു ദീനാറും(റ) സംഘവും പലയിടങ്ങളിലായി പന്ത്രണ്ടോളം പള്ളികള്‍ നിര്‍മ്മിക്കുകയുണ്ടായി. അന്ന്‌ തൊട്ടേ ഇസ്‌ലാമിക ആരാധനകളുടെ പ്രഭവകേന്ദ്രങ്ങളായി ഇവ പരിഗണിക്കപ്പെട്ടു. നിസ്‌കാരം, ഇഅ്‌തികാഫ്‌, ജുമുഅ തുടങ്ങിയ മതത്തിന്റെ എല്ലാ ആരാധനകളും അവിടെ മുറപോലെ നടന്നു വന്നു.

വെള്ളിയാഴ്‌ച്ചകളില്‍ അവിടെ ജുമുഅക്ക്‌ ഒത്തു കൂടിയവര്‍ അറബികളായിരുന്നില്ല. അറബികളില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ച ഇവിടുത്തെ നായര്‍-പട്ടര്‍ മാരായിരുന്നു അവര്‍. കേരളക്കരയില്‍ വന്ന ഇസ്‌ലാമിക പ്രബോധകര്‍ വഴി പട്ടര്‍, നായര്‍ തുടങ്ങിയ ജാതിസമുദായങ്ങളില്‍ നിന്ന്‌ 9000 ആളുകള്‍ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നുവെന്ന്‌ പ്രമുഖ ചരിത്രപണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ വ്യക്തമാക്കുന്നുണ്ട്‌. ഉമര്‍ മൗലവിയുടെ വാദപ്രകാരം കേരള മുസ്‌ലിംകളുടെ മതഭാഷ എന്നതിലുപരി അവരുടെ സംസാര ഭഷ പോലും അറബി ആവേണ്ടിയിരുന്നു.

പക്ഷേ, കേരളത്തില്‍ ഇങ്ങനെയൊരു ചരിത്രം സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല. ഖുത്വ്‌ബ ഭാഷാന്തരം ചെയ്യാമെന്ന കേരളത്തിലെ നാല്‍പത്‌ പണ്ഡിതന്മാരുടെ ഫത്‌വയും ഒപ്പും ചേര്‍ത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ട നബാത്തി ഖുത്വ്‌ബയുടെ ഒരു തര്‍ജ്ജുമ പലരും എടുത്തു കാണിക്കാറുണ്ട്‌. അത്‌കൊണ്ട്‌ തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കപ്പെടേണ്ടതുണ്ട്‌.

1915-ല്‍ ഡിസംമ്പര്‍ 28-ന്‌ വൈലത്തൂര്‍ അംശം പുതിയ വീട്ടില്‍ മുഹ്‌യിദ്ദീന്‍ മൗലവി എന്നയാളാണ്‌ നുബാത്തി ഖുത്വ്‌ബക്ക്‌ ?യാഖൂത്തുല്‍ അത്വിയ്യ അലാ ഖുത്വ്‌ബിന്നുബാത്തിയ്യ ബി ലുഗത്തി മലൈബാരിയ്യ ലി ഹിദായത്തിന്‍ മര്‍ളിയ്യ? എന്നൊരു തര്‍ജ്ജുമ എഴുതിയത്‌. നുബാതത്തി ഖുത്വുബക്ക്‌ അദ്ദേഹം നല്‍കിയ പദാനുപദ അര്‍ത്ഥം നോക്കി ഓതാനാണ്‌ അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ വൈലത്തൂര്‍കാരനായ ഈ മുഹ്‌യിദ്ദീന്‍ മൗലവി വികലവീക്ഷണമുള്ളവനും അസ്വീകാര്യനുമാണെന്ന്‌ അതിന്റെ ആമുഖത്തില്‍ നിന്നു തന്നെ വ്യക്തമാണ്‌. താന്‍ നിലകൊള്ളുന്ന ഒരു സഭയെ പ്രശംസിച്ച്‌ അദ്ദേഹം എഴുതുന്നത്‌ കാണുക: ?നബി തങ്ങള്‍ 13 വര്‍ഷത്തോളം ജിഹാദ്‌ ചെയ്‌തിട്ടും നാല്‍പതില്‍പരം ആളുകള്‍ മാത്രമേ ദീനില്‍ വന്നിട്ടുള്ളൂ. നമ്മുടെ യാതൊരു ജിഹാദും കൂടാതെ നാലില്‍ പുറം വര്‍ഷത്തിനുള്ളില്‍ 1803 ആളുകള്‍ സഭയില്‍ വന്നു വിശ്വസിക്കുകയും ദീനിയ്യായ അറിവ്‌ പഠിക്കുകയും ചെയ്‌തിരിക്കുന്നു.?

നബി(സ)യെ ഇകഴ്‌ത്തിയുള്ള വളരെ ഗുരുതരമായ ഈ പരാമര്‍ശം അദ്ദേഹത്തിന്റെ ആദര്‍ശബോധം വരച്ചുകാണിക്കുന്നുണ്ട്‌. 1916-ല്‍ ഇത്‌ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ആമുഖം ഉപേക്ഷിച്ച്‌ പകരം നാല്‍പത്‌ പണ്ഡിതരുടെ പേരില്‍ അനുകൂല ഫത്‌വയും ഒപ്പും ചേര്‍ക്കുകയായിരുന്നു. ഒന്നാം പതിപ്പിലെ ആമുഖം ഒഴിവാക്കി നാല്‍പത്‌ പണ്ഡിതരുടെ ഫത്‌വയും ഒപ്പും ചേര്‍ത്തത്‌ എന്തിനായിരുന്നുവെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌.

നാല്‍പത്‌ പണ്ഡിതരുടെ ഒപ്പ്‌ കൈപ്പടയില്‍ നല്‍കാതെ ഒഫ്‌ഫ്‌ എന്നെഴുതി വെക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. മാത്രമല്ല, വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവി അടക്കമുള്ള പരിഷ്‌കരണവാദികളുടെ കൂടെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതരുടെ പേരില്‍ വ്യാജ കുറിപ്പുകള്‍ തയ്യാറാക്കി കള്ള പ്രസ്‌താവനകളെഴുതി ചേര്‍ക്കുകയായിരുന്നു. പതിനൊന്ന്‌ പേജ്‌ നീണ്ട അതിന്റെ ആമുഖം തന്നെ വായിച്ചാല്‍ മതി ഒപ്പും ഫത്വ്‌വയും കള്ളമാണെന്നറിയാന്‍. 14-ാം നമ്പറുകാരനായി ഒപ്പുവെച്ച ഹുസൈന്‍ തങ്ങളുടെ പേരിലുള്ള കുറിപ്പ്‌ ഇങ്ങനെ വായിക്കാം: ?ഈ തര്‍ജ്ജുമയെ മഹാന്മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഇതിനെ ജുമുഅക്ക്‌ നടപ്പാക്കേണ്ടതാണെന്നും കാണിച്ച്‌ അവര്‍ ഒഫ്‌ഫു വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യന്തം സന്തോഷിക്കുകയും അതിനെ പിന്‍താങ്ങി സമ്മതിക്കുകയും അങ്ങനെ തന്നെ നല്ലതാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്യുന്നു?-എന്ന്‌ കോഴിക്കോട്‌ ഖാളി ഹുസൈന്‍.?

1911 ഏപ്രില്‍ 19-ന്‌ വെള്ളിയാഴ്‌ച്ച സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ വഫാത്തായിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ?മഹാന്മാരായ ഉലമാക്കള്‍ പരിശോധിക്കുകയും ഒപ്പു വെക്കുകയും ചെയ്‌തതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു? എന്ന്‌ കാണാമല്ലോ. 1916-ല്‍ അച്ചടിച്ച തര്‍ജ്ജുമയെ പ്രശംസിക്കാന്‍ 1911-ല്‍ വഫാത്തായ തങ്ങളെ ചേര്‍ത്തത്‌ തന്നെ ഫത്‌വകളുടെയും ഒപ്പുകളുടെയും അസ്വീകാര്യത വ്യക്തമാക്കുന്നു. ഈ തര്‍ജ്ജുമ പ്രമുഖരായ പണ്ഡിതരുടെ പേരില്‍ വ്യാജക്കുറിപ്പുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന്‌ ചുരുക്കം. അക്കാലത്തെ പണ്ഡിതര്‍ തന്നെ ഈ തര്‍ജ്ജുമയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇരുപത്തി ഏഴാം നമ്പറുകാരനായി ചേര്‍ത്ത പെന്നാനി പൊളികൊലത്ത്‌ കുഞ്ഞാവ മുസ്‌ലിയാരുടെ പേരും നാല്‍പത്‌ പണ്ഡിതന്‍മാരുടെ കൂട്ടത്തില്‍ കണാം. നാല്‍പതോളം മഹല്ലിലെ ഖാളിയായി അവരോധിതനായ മഹാന്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മഹല്ലുകളിലും ഇതു നടപ്പാക്കേണ്ടിയിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല.

നബി(സ)യും സ്വഹാബത്തും നിര്‍വ്വഹിച്ചു കാണിച്ചു തന്നത്‌ അറബി ഖുത്വ്‌ബ തന്നെയായിരുന്നുവെന്ന്‌ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ശൈഖ്‌ അബ്‌ദുല്ലഖ്‌നവി(റ) പറയുന്നത്‌ കാണുക:

?നബി(സ)യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും അനന്തരമായി കിട്ടിയ നടപ്പിനെതിരാണ്‌ അനറബിയിലുള്ള ഖുതുബയെന്നതില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ ഇത്‌ ഹറാമുള്ള കാര്യമാകുന്നു??(ഉംദത്തുരിആയ:20/1).(1) ഇമാം ശാലിയാത്തി(റ)യും തന്റെ ഫതാവല്‍ അസ്‌ഹരിയ്യയില്‍ ഇതു പറയുന്നുണ്ട്‌.(2)

ഖുത്വുബ പ്രാദേശിക ഭാഷയില്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക്‌ പൈതൃകമോ പാരമ്പര്യമോ പറയാനില്ല. മുഅ്‌മിനുകളുടെ പന്ഥാവില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൂര്‍വ്വീകചര്യക്കെതിരെ അപവാദ സ്വരമുയര്‍ത്തി ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌തത്‌ ആഗോളതലത്തില്‍ തുര്‍ക്കിയിലെ കമാല്‍ പാഷയും കേരളത്തില്‍ കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിന്നുമായിരുന്നു. ഈ വാദഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ അതു സംസാരിക്കുന്നുണ്ട്‌. ആദരണീയ പണ്ഡിതനും പ്രഗത്ഭനുമായി പറയപ്പെടുന്ന റശീദ്‌ റിളാ തന്റെ പ്രസിദ്ധ ഗ്രന്ഥമായ തഫ്‌സീറുല്‍ മനാറില്‍ അറബി ഭാഷയുടെ സവിശേഷത പറയുന്നിടത്ത്‌ തുര്‍ക്കിയിലെ ഭരണാധിപനായിരുന്ന കമാല്‍ പാഷയാണ്‌ ആഗോള മുസ്‌ലിംകള്‍ക്ക്‌ പരിചിതമില്ലാത്ത ഖുത്വ്‌ബയെ ഭാഷാന്തരം ചെയ്‌തതെന്നും അത്‌ ലോക പണ്ഡിതരുടെ കടുത്ത വിമര്‍ശനത്തിന്‌ വിധേയമായെന്നും പറയുന്നുണ്ട്‌. അദ്ദേഹം പറയുന്നു: ?നിസ്‌കാരത്തിന്റെയും ഹജ്ജിന്റെയും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും മറ്റും അറബിയില്‍ തന്നെയാണ്‌ നിര്‍വ്വഹിച്ച്‌ പോന്നത്‌. ജുമുഅയുടെയും പെരുന്നാളുകളുടെയും ഖുത്വുബയും ഇത്‌ പോലെ തന്നെ. തുര്‍ക്കി ഭരണകൂടമാണ്‌ ഇതിനപവാദമായി പ്രവര്‍ത്തിച്ചത്‌. മതകീയ ഭാവം എടുത്ത്‌ മാറ്റാന്‍ വേണ്ടി തുര്‍ക്കി ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കാന്‍ സര്‍ക്കാര്‍ ആജ്ഞാപിക്കുകയായിരുന്നു. ടര്‍ക്കിഷ്‌ ഭാഷയിലുള്ള ഖുതുബ കേട്ടപ്പോള്‍ നിസ്‌കരിക്കാനെത്തിയവര്‍ അതിനെതിരെ പ്രതിഷേധിക്കുകയും കടുത്ത വെറുപ്പ്‌ പ്രകടിപ്പിക്കുകയും ഖുത്വുബ നിര്‍വ്വഹിച്ച ഖതീബുമാരെ പരിഹസിക്കുകയും ചെയ്‌തു??(തഫ്‌സീറുല്‍ മനാര്‍:9/313).(3)

നവോത്ഥാന നായകരായി വാഴ്‌ത്തപ്പെട്ട മൂന്ന്‌ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളും സയ്യിദ്‌ അബ്‌ദുവിന്റെ പ്രമുഖ ശിഷ്യനും അവര്‍ വിശേഷിപ്പിക്കും പോലെ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച പ്രഗത്ഭനുമാണ്‌ റശീദ്‌ രിളാ. അവര്‍ എഴുതുന്നു: ?ജമാലുദ്ദീന്‍ അഫ്‌ഗാനി, ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ രിദാ (അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) തുടങ്ങിയവരുടടെ ചിന്തകളാണ്‌ കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്‌? (ഗള്‍ഫ്‌ സലഫിസം-14).

മുജാഹിദുകളുടെ പ്രസിദ്ധീകരണമായ അല്‍-മനാറിന്റെ പേര്‌ പോലും റശീദ്‌ റിദയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന അല്‍ മനാറില്‍ നിന്ന്‌ കടമെടുത്തതാണെന്നും മുജാഹിദ്‌ പ്രസ്‌ത്ഥാനത്തിന്റെ സ്ഥാപക നേതാവായ വക്കം മൗലവി ഈ പത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നുവെന്നും(അല്‍-മനാര്‍:1995) അവര്‍ സമ്മതിക്കുന്നുണ്ട്‌.

ഇസ്‌ലാമിന്റെ തനതായ ആശയത്തിന്‌ ഏറെ വേരുറപ്പുള്ള കേരളത്തില്‍ ആദ്യപരിഭാഷ ഖുത്വ്‌ബക്ക്‌ വേദിയായത്‌ കൊച്ചിയിലെ അബ്‌ദുല്ല സേട്ട്‌ നിര്‍മ്മിച്ച പുതിയ പള്ളിയിലായിരുന്നുവെന്ന്‌ ഉമര്‍ മൗലവി പറയുന്നു: ?പരേതനായ ഹാജി അബ്‌ദുല്ല സേട്ട്‌ കൊച്ചിയുടെ ഹൃദയ ഭാഗത്ത്‌ മട്ടാഞ്ചേരിയില്‍ ഒരു പള്ളി പണിയുകയും അതിനോടനുബന്ധിച്ച്‌ ഒരു മദ്‌റസ സ്ഥാപിക്കുകയും ചെയ്‌തു. പുതിയ പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്‌തുത പള്ളിയാണ്‌ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനം കൊച്ചിയിലെ മണ്ണില്‍ വളരാനും വികസിക്കാനുമുള്ള സാഹചര്യം സൃഷ്‌ടിച്ചത്‌. ജനങ്ങള്‍ക്ക്‌ ഗ്രഹിക്കാന്‍ വിധത്തില്‍ ജുമുഅയുടെ ഖുത്വ്‌ബ ആദ്യമായി കേരളത്തില്‍ നടത്തിയത്‌ ആ പള്ളിയിലാണ്‌? (സല്‍സബീല്‍: ഫെബ്രുവരി-1972).

1992-ല്‍ പാലക്കാട്‌ നടന്ന മുജാഹിദ്‌ സമ്മേളനത്തിന്റെ സുവനീര്‍ ഈ യാഥാര്‍ത്ഥ്യം തുറന്ന്‌ പറയുന്നുണ്ട്‌: ?മര്‍ഹൂം അബ്‌ദുല്ല ഹാജി സേട്ട്‌ അന്ന്‌ മട്ടാഞ്ചേരിയിലെ പ്രമുഖ വ്യവസായിയും ഇസ്‌ലാഹീ ആദര്‍ശക്കാരനുമായിരുന്നു. തര്‍ക്കവിഷയത്തില്‍ അദ്ദേഹം ഇടപെടുകയും ഇസ്‌ലാഹീ ആദര്‍ശപ്രചരണത്തിനുതകുന്ന ഒരു പള്ളി നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. കേരളത്തില്‍ ആദ്യമായി മലയാളത്തില്‍ ഖുത്വ്‌ബ നടന്നത്‌ അബ്‌ദുള്ള ഹാജി സേട്ടിന്റെ കീഴില്‍ ഫോര്‍ട്ട്‌ കെച്ചിയിലുള്ള തുരുത്തി പള്ളിയിലായുരുന്നു? (സമ്മേളന സുവനീര്‍: എറണാംകുളം ജില്ലാ കെ.എന്‍.എം പ്രസിഡണ്ട്‌ ഇ അഹമ്മദ്‌ താനിര്‍ സേട്ടിന്റെ ലേഖനം, 304).

എന്നാല്‍, ദക്ഷിണ കേരളത്തില്‍ നിര്‍വ്വഹിക്കപ്പെട്ട മലയാള ഖുത്വ്‌ബ പ്രസ്‌തുത പള്ളി നിര്‍മ്മിച്ച നാളില്‍ തന്നെ ഖുത്വ്‌ബ ആരംഭിച്ചിട്ടുണ്ടെന്ന്‌ വെക്കുകയാണെങ്കില്‍ അത്‌ മലബാറിലെത്താന്‍ ഇരുപത്തിയെട്ട്‌ വര്‍ഷങ്ങളെടുത്തു എന്നത്‌ വളരെ ചിന്തനീയമാണ്‌. മലബാറിലെ ഒരു മിമ്പറില്‍ മലയാള ഖുത്വ്‌ബ ഓതാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്‌ അതിനോടുണ്ടായിരുന്ന കേരള മുസ്‌ലിംകളുടെ പൊതു മനസ്സ്‌ മറനീക്കി കാണിക്കുന്നുണ്ട്‌.

മുജാഹിദ്‌ സംസ്ഥാന സമ്മേളന സുവനീര്‍ ?02-ല്‍ കോഴിക്കോട്‌ പള്ളിയുടെ ചരിത്രം പറയുന്ന ലേഖനത്തില്‍ പറയുന്നു: ?1943-ല്‍ മലബാറില്‍ ആദ്യമായി ഖുത്വ്‌ബ പരിഭാഷപ്പെടുത്തിയത്‌ (കോഴിക്കോട്‌) പട്ടാള പള്ളിയിലാണ്‌? (പേജ്‌:146, 147).

ഖുത്വ്‌ബ പരിഭാഷ പുതിയ പരിഷ്‌ക്കരണമായിരുന്നുവെന്ന്‌ കെ.എം. മൗലവി 1926 ജൂലൈ 11-ന്‌ പുറത്തിറങ്ങിയ അല്‍ ഇര്‍ശാദ്‌ അറബി മാസികയില്‍ നല്‍കിയ ഫത്‌വയും വ്യക്തമാക്കുന്നുണ്ട്‌:??അനിവാര്യമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവിടെയുണ്ട്‌. അഥവാ സ്വഹാബികളോ താബിഉകളോ അവരുടെ പിന്‍ഗാമികളോ മതപരമായ ഖുത്വ്‌ബ നിര്‍വ്വഹിക്കുമ്പോള്‍ അനുബന്ധങ്ങള്‍ പ്രാദേശിക ഭാഷയില്‍ നിര്‍വഹിച്ചതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞ ശേഷം പരിഭാഷപ്പെടുത്തിയതായോ ഏതെങ്കിലും ഒരു കിതാബില്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി(സ)യും സലഫുസ്സ്വാലിഹുകളും ദീനിയ്യായ ഖുത്വ്‌ബകള്‍ അതിന്റെ അര്‍കാനും അനുബന്ധങ്ങളും അറബി ഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്‌. മാത്രമല്ല, എല്ലാ മുസ്‌ലിംകളും പഠിക്കലും പ്രചരിപ്പിക്കലും നിര്‍ബന്ധമായ ഇസ്‌ലാമിന്റെ ഭാഷയാണ്‌ അറബി. അറബി ഭാഷയുടെ പ്രചാരണത്തിനു വേണ്ടിയുള്ള എല്ലാ മാര്‍ഗങ്ങളിലും ശ്രദ്ധ ചെലുത്തലും മുസ്‌ലിംകള്‍ക്ക്‌ നിര്‍ബന്ധമാണ്‌? (അല്‍ ഇര്‍ശാദ്‌: 1926 ജൂലൈ 11).

1936-ല്‍ പുണര്‍പ്പയില്‍ ഫെബ്രുവരി 22, 23 തിയ്യതികളില്‍ കേരള ജമാഅത്തുല്‍ മുജാഹിദീന്‍ പന്ത്രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയവും പരിഭാഷയുടെ സമീപകാല പൊട്ടിമുളക്കലിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. പ്രമേയം പറയുന്നു: ?ഇന്ന്‌ നിലവില്‍ നടന്ന്‌ വരുന്ന ഖുത്വ്‌ബ അറബി ആയതിനാലും സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും ഈ സമ്മേളനം എല്ലാ മുതവല്ലിമാരോടും ഖത്വീബുമാരോടും വെള്ളിയാഴ്‌ച്ചയിലെ ഖുത്വ്‌ബ ശ്രോദ്ധാക്കള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു-അവതാരകന്‍: കെ. എം. മൗലവി, അനുവാചകന്‍: പി. കെ. മൂസ മൗലവി.?

പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ്‌ പ്രമേയം വ്യക്തമായും പറയുന്നത്‌;
1-നിലവില്‍ നിര്‍വഹിച്ചു വരുന്നത്‌ അറബിയിലുള്ള ഖുത്വ്‌ബയാണ്‌.
2-പരിഭാഷപ്പെടുത്തുന്ന ഖുത്വ്‌ബ പുതുതായി ആരംഭിച്ചതാണ്‌. ജനങ്ങള്‍ക്ക്‌ ഗ്രഹിക്കാവുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തണം എന്ന നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം ഇതുവരെയുള്ളത്‌ നിലനിനര്‍ത്തണം എന്നല്ലല്ലോ? പുതിയ രീതി തുടങ്ങണം എന്നല്ലേ?

അറബി ഭാഷയില്‍ ഖുത്വ്‌ബ നിര്‍വഹിക്കല്‍ മുന്‍ഗാമികളുടെ മാര്‍ഗത്തിനെതിരാണെന്ന്‌ ഫത്‌വ നല്‍കിയ മൗലവി തന്നെയാണ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ ഫത്‌വ തിരുത്തി പ്രമേയം അവതരിപ്പിച്ചത്‌. പ്രാദേശിക ഭാഷയില്‍ മുന്‍ഗാമികള്‍ ഖുത്വ്‌ബ നിര്‍വഹിച്ച്‌ പോന്നിരുന്ന വാദം തീര്‍ത്തും നിരര്‍ത്ഥകമാണെന്ന്‌ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ ഇവിടെ തുറന്ന്‌ സമ്മതിക്കുന്നു. ലോകതലത്തിലും പ്രദേശിക തലത്തിലും ആദ്യമായി നിര്‍വഹിക്കപ്പെട്ട മലയാള ഖുത്വ്‌ബയുടെ കാലവും സ്ഥലവും കൃത്യമായി എഴുതുന്നവര്‍ അതു വരെ എങ്ങനെയായിരുന്നുവെന്ന്‌ സൗകര്യപൂര്‍വം മറന്നുകളയുകയാണ്‌.

പരിഭാഷാവാദത്തിനു പിന്നിലെ പ്രേരകം

ജുമുഅ ഖുത്വ്‌ബ പരിഭാഷപ്പെടുത്തി ആദ്യമായി നിര്‍വഹിക്കപ്പെട്ടത്‌ ലോകതലത്തില്‍ തുര്‍ക്കിയിലും പ്രദേശിക തലത്തില്‍ കേരളത്തിലുമാണെന്ന്‌ വ്യക്‌തമായി. അതിനാല്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ പാദദശയില്‍ കടന്നുവന്ന ഈ രീതിക്ക്‌ പൂര്‍വീകരുടെ മാതൃകയോ പ്രമാണങ്ങളുടെ പിന്‍ബലമോ കാണാന്‍ കഴിയില്ല. എങ്കില്‍ പിന്നെ സ്വഹാബികളെയും ഉത്തമനൂറ്റാണ്ടുകാരെയും അവഗണിച്ച്‌ ഒരു പ്രമേയത്തിലൂടെ ഖുത്വ്‌ബയുടെ പാരമ്പര്യരീതിയെ പൊളിച്ചെഴുതാന്‍ പരിഷ്‌ക്കരണവാദികളെയും കമാല്‍ പാഷയെയും പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?

ലോക മുസ്‌ലിം ചരിത്രത്തില്‍ ആദ്യമായി ഖുത്വ്‌ബക്ക്‌ പ്രാദേശിക ഭാഷ നല്‍കിയ തുര്‍ക്കിയിലെ കമാല്‍ പാഷയുടെ ലക്ഷ്യം തികഞ്ഞ മതനിരാസമായിരുന്നു. 1923-ല്‍ ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തകര്‍ത്താണ്‌ കമാല്‍ പാഷ അധികാര കസേരയിലേക്ക്‌ കടന്നുവരുന്നത്‌. ദോനുമ എന്ന ജൂത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തുര്‍ക്കിയിലെ പാരമ്പര്യ ഇസ്‌ലാമിക ചിഹ്നങ്ങളെ തൂത്തെറിയാന്‍ തന്നെ അദ്ദേഹം പദ്ധതിയിട്ടു. അതിനായി കണ്ണില്‍ കണ്ട മതത്തിന്റെ എല്ലാ അടയാളങ്ങളെയും തോന്നിയ പോലെ പരിഷ്‌ക്കരിച്ചു.

തുര്‍ക്കി സൈനികനായി കടന്നു വന്ന ആദ്ദേഹത്തിന്റെ പ്രാവീണ്യവും നിതാന്ത പ്രവര്‍ത്തനവും കാരണം ഇസ്‌താബൂളിലേക്ക്‌ ക്ഷണിച്ചു വരുത്തി അനാത്വൂലിലെ സൈനിക കമാന്‍ഡര്‍ പദവി നല്‍കി. 1919-ല്‍ ദേശീയ വാദികളുടെ യോഗം ചേര്‍ന്നു. പുതിയ ദേശീയ വാദ ചിന്തകള്‍ രൂപപ്പെടുത്തിയപ്പോള്‍ അതിന്റെ ചെയര്‍മാന്‍ പദവി കമാല്‍ പാഷക്കായിരുന്നു. അദ്ദേഹത്തിന്റെ അപൂര്‍വ്വ ബുദ്ധി കണ്ടു തന്റെ അദ്ധ്യാപകന്‍ നല്‍കിയ പേരാണെത്രെ കമാല്‍!

1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു.1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി.600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിക ഖിലാഫത്ത്‌ അന്ത്യം കുറിച്ചതായും ഇസ്‌ലാം തുര്‍ക്കിയുടെ ഔദ്യോഗിക മതമല്ലെന്നും പ്രഖ്യാപിക്കപ്പെട്ടു. അറബി ഭാഷക്ക്‌ പകരം ടര്‍ക്കിഷ്‌ ഭാഷ നിര്‍ബന്ധമാക്കി. പള്ളിയിലെ അറബി ഖുത്വ്‌ബ നിര്‍ത്തലാക്കി. ത്വരീഖത്തുകളെ നിരോധിച്ചു. ഖാന്‍ഖാഹുകള്‍ അടച്ചുപൂട്ടി. തലപ്പാവും തൊപ്പിയും നിഷിദ്ധമാക്കി. അറബി ഭാഷയെയും അറബി ഭാഷയിലുള്ള ഖുത്വ്‌ബ, നിസ്‌ക്കാരം, ബാങ്ക്‌ തുടങ്ങിയവയെല്ലാം ടര്‍ക്കിഷ്‌ ഭാഷയിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തു. മതത്തെ യുക്തിയുടെ മാനദണ്ഡങ്ങള്‍ വെച്ചു വിലയിരുത്തി. സെക്കുലറിസം, റിഫോമിസം, പോപ്പുലിസം തുടങ്ങി മതശിഥിലീകരണത്തിനുതകുന്ന എന്തിനേയും കമാല്‍ ചേര്‍ത്തുപിടിച്ചു. തുര്‍ക്കിയെ ഇസ്‌ലാമിക പ്രൗഢി കളഞ്ഞു പാശ്ചാത്യ വത്‌കൃതരാഷ്ട്രമാക്കുകയായിരുന്നു കമാലിയന്‍ പരിഷ്‌കരണത്തിന്റെ ആകെത്തുക.

തുര്‍ക്കിയിലെ ഇത്തരം കമാലിയന്‍ പരിഷ്‌കാരങ്ങളുടെ ചുവടു പിടിച്ചാണ്‌ കേരളത്തിലും പുതിയ വാദങ്ങള്‍ കടന്നു വന്നത്‌. അങ്ങനെയാണ്‌ കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന ഇസ്‌ലാമിന്റെ തനതായ രീതിയെ നിഷേധിച്ച്‌ കൊച്ചിയില്‍ ആദ്യമായി പരിഭാഷ ഖുത്വ്‌ബ നിര്‍വഹിക്കപ്പെട്ടത്‌.

യുക്തിയല്ല തീരുമാനിക്കേണ്ടത്‌?
കേരളീയ പരിഷ്‌കരണ വാദികള്‍ ഖുത്വ്‌ബയെ ഭാഷാന്തരം ചെയ്യാന്‍ പ്രേരിപ്പിച്ചതിന്റെ ഉത്തരം വളരെ ലളിതമാണ്‌; ഖുത്വ്‌ബ ഗ്രഹിക്കാനാവണം, അതിനു പരിഹാരം ഖുത്വ്‌ബ പരിഭാഷയില്‍ നിര്‍വഹിക്കലുമാണ്‌. ദീനിനെ തീര്‍ത്തും യുക്തിയില്‍ തളച്ച്‌ മതത്തിന്റെ അതിസൂക്ഷമങ്ങളായ ഇലാഹീ പ്രേരകങ്ങളെ നിഷേധിക്കുകയല്ലേ ഇത്‌? യുക്തിയുടെ ത്രാസില്‍ വെച്ച്‌ അളക്കാന്‍ പറ്റുന്നതാണോ ദീന്‍?

നബി(സ)യെ അല്ലാഹു നിയോഗിച്ചത്‌ വിശുദ്ധ മതത്തെ ജനങ്ങള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ്‌. ആരാധനകളുടെ രൂപഭാവങ്ങളും വിശ്വാസത്തിന്റെ മാനദണ്ഡങ്ങളും നിര്‍ണ്ണയിക്കപ്പെടേണ്ടത്‌ ആ തിരുനബിയുടെ ജീവിതം നോക്കിയായിരിക്കണം. അങ്ങനെയല്ലായിരുന്നുവെങ്കില്‍ മനുഷ്യരില്‍ നിന്ന്‌ ഒരാളെ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിക്കാതെ നിയമങ്ങള്‍ മാത്രം ഇറക്കിയാല്‍ മതിയായിരുന്നല്ലോ? തിരുനബി(സ)യുടെ വാക്ക്‌, പ്രവൃത്തി, നിഷ്‌ഠ തുടങ്ങിയവ ജീവതത്തില്‍ പകര്‍ത്തലാണ്‌ യഥാര്‍ത്ഥ ഇത്തിബാഅ്‌.

?ഖുത്വ്‌ബ ജനങ്ങളോടുള്ള സംബോധനമാണ്‌, സംബോധനത്തിന്റെ ലക്ഷ്യം സംബോധിതര്‍ക്ക്‌ ഗ്രഹിക്കലാണ്‌?എന്നതാണ്‌ ഖുത്വുബ പരിഭാഷയിലെ യുക്തി. യുക്തിയുടെ മേല്‍ യുക്തി കൊണ്ടേച്ചു കെട്ടിയ ന്യായമാണിത്‌. അല്ലാഹുവിന്‌ മാത്രം അറിയുന്ന മതനിയമങ്ങളുടെ സൂക്ഷ്‌മാര്‍ത്ഥങ്ങളെ കേവലം മനുഷ്യബുദ്ധി അടയാളപ്പെടുത്തുന്ന മാനദണ്ഡങ്ങള്‍ വെച്ച്‌ സമീപിക്കുന്നത്‌ ന്യായമല്ല. അതിന്‌ അലി(റ)വിന്റെ വാക്കുകള്‍ അക്ഷരം പ്രതി സാക്ഷി നില്‍ക്കുന്നു: ?ദീന്‍ യുക്തി ബന്ധിതമായിരുന്നുവെങ്കില്‍ ഖുഫ്‌ഫയുടെ അടി ഭാഗമായിരുന്നു മുകള്‍ ഭാഗത്തെക്കാള്‍ തടവാന്‍ ഏറ്റവും അനുയോജ്യം. തിരുനബി(സ) ഇരു ഖുഫ്‌ഫകളുടെയും മുകള്‍ ഭാഗം തടവുന്നത്‌ ഞാന്‍ കണ്ടു? (അബൂ ദാവൂദ്‌).(4)

നടക്കുമ്പോഴും മറ്റും അഴുക്ക്‌ പുരളുന്നത്‌ ഖുഫ്‌ഫയുടെ താഴ്‌ഭാഗത്താണ്‌. പക്ഷേ അല്ലാഹു ഖുഫ്‌ഫയുടെ മുകള്‍ ഭാഗത്താണ്‌ തടവാന്‍ കല്‍പിച്ചത്‌. ?ഖുഫ്‌ഫ തടവല്‍ ശുദ്ധീകരണമാണ്‌, ശുദ്ധീകരണത്തിന്റെ ലക്ഷ്യം അഴുക്ക്‌ നീങ്ങലാണ്‌?എന്ന കേവല യുക്തി ചിന്ത ഇവിടെ പ്രസക്തമല്ല. അതിനാല്‍ നബിചര്യക്കെതിരെ യുക്തി പരിഗണനീയമല്ല.

ളുഹ്‌ര്‍-അസ്വ്‌ര്‍, ഇശാഅ്‌-മഗ്‌രിബ്‌ എന്നീ നിസ്‌ക്കാരങ്ങളെ ഒന്നിച്ചും(ജംഅ്‌) ചുരുക്കിയും(ഖസ്വ്‌റ്‌) നിസ്‌ക്കരിക്കാന്‍ നിശ്ചിത ദീര്‍ഘമുള്ള യാത്രയില്‍ അനുവദനീയമാണ്‌. കുന്നും മലയും താണ്ടി സൂര്യന്റെ തീക്ഷ്‌ണ ഉഷ്‌ണവും സഹിച്ച്‌ വേണ്ടത്ര യാത്രാസാമഗ്രികളില്ലാതെ പ്രയാസപ്പെടുന്നവയായിരുന്നു നബി(സ)യുടെ കാലത്തെ യാത്രകള്‍. അന്നത്തെ യാത്രാക്ലേശമായിരുന്നു ഈ ഇളവ്‌ അനുവദിക്കാന്‍ സാഹചര്യമൊരുക്കിയത്‌. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഒരു ബുദ്ധിമുട്ടുമില്ലാതെ സഞ്ചരിക്കാനായാലും ശറഅ്‌ നല്‍കിയ ജംഅ്‌-ഖസ്വ്‌റ്‌ ഇളവ്‌ സ്വീകരിക്കാവുന്നതാണ്‌. ചില സന്ദര്‍ഭങ്ങളില്‍ സുന്നത്തു പോലുമാണ്‌. യുക്തിയെ മാനദണ്ഡമാക്കുന്നവര്‍ ഒരു ക്ഷീണവുമില്ലാതെ യാത്ര ചെയ്‌തെത്തിയവനോട്‌ ശറഇന്റെ ഈ ഇളവ്‌ സ്വീകരിക്കാന്‍ പാടില്ല എന്നല്ലേ നിര്‍ദ്ദേശിക്കേണ്ടത്‌?

?നിങ്ങളിലാരെങ്കിലും നോമ്പ്‌ തുറക്കുകയാണെങ്കില്‍ ഈത്തപ്പഴം കൊണ്ട്‌ തുറക്കുക?എന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. യുക്തിയെ മാനദണ്ഡമാക്കുന്നവര്‍ക്ക്‌ പറയാം: ?അറേബ്യയില്‍ ഈത്തപ്പഴം സുലഭമായതു കൊണ്ടാണ്‌ നബി(സ) നോമ്പ്‌ തുറക്കുന്നതിന്‌ അതുപയോഗിക്കാന്‍ നിര്‍േദ്ദശിച്ചത്‌. അതിനാല്‍ ഓരോ നാട്ടുകാരും അവര്‍ക്കു സുലഭമായി കിട്ടുന്ന ഫലം കൊണ്ടല്ലേ നോമ്പ്‌ തുറക്കേണ്ടത്‌?? കേരളീയരായ നാം തേങ്ങാപൂളു കൊണ്ടാണ്‌ നോമ്പ്‌ തുറക്കേണ്ടതെന്ന്‌ ഇതുവരെ ആരും ഉദ്ധൃത ഹദീസിനെ വ്യാഖാനിച്ചിട്ടില്ല. അതേ പോലെ ഞാന്‍ നിസ്‌ക്കരിക്കുന്നത്‌ നിങ്ങള്‍ കണ്ട പ്രകാരം നിസ്‌ക്കരിക്കുക എന്ന ഹദീസിനെയും മറിച്ച്‌ വായിക്കുന്നത്‌ അപകടകരമാണ്‌.

എന്നാല്‍, കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ അപൂര്‍മായി പരാമര്‍ശിക്കപ്പെടുന്ന യുക്തികളെ(ഹിക്‌മത്തുകളെ) ഈ രീതിയില്‍ വായിക്കാനാവില്ല. കാരണം, അവ പലപ്പോഴും പ്രബലാഭിപ്രായമാവില്ല. ഏതെങ്കിലും പണ്ഡിതരുടെ പേരില്‍ ഉദ്ധരിക്കപ്പെടുകയാണ്‌ ചെയ്യാറുള്ളത്‌. മാത്രമല്ല, എല്ലാ ആരാധനകള്‍ക്കും യുക്തികളുണ്ടാകണമെന്നോ ആരാധനകളുടെ രീതി നിര്‍ണ്ണയിക്കെപ്പെടേണ്ടത്‌ അത്തരം യുക്തികളാവണമെന്നോ ഒരു പണ്ഡിതനും അഭിപ്രായമില്ല. യുക്തി കണ്ടെത്തി ആരാധനാരീതികളുണ്ടാക്കുകയല്ല അവര്‍ ചെയ്‌തത്‌; ഉണ്ടായ രിതികള്‍ക്ക്‌ .യുക്തി കണ്ടെത്തുകയേ അവര്‍ ചെയ്‌തിട്ടുള്ളൂ.

ചുരുക്കത്തില്‍, യുക്തിയില്‍ മുളച്ച ന്യായങ്ങളാണ്‌ ഖുത്വ്‌ബ പരിഭാഷാ വാദത്തിനു പിന്നിലെന്നു വ്യക്തം. ഒരു പക്ഷേ യുക്തിയും ലാഭവും വെച്ചു നോക്കുന്ന പ്രയോജന വാദത്തിന്റെ (pragmatism) ഒരു തരം പകര്‍പ്പ്‌ തന്നെയാണിത്‌. പ്രത്യക്ഷത്തില്‍ പ്രയോജനപ്പെടുന്നവ സ്വീകരിക്കുകയും അല്ലാത്തവ നിരസിക്കുകയും ചെയ്യുക എന്നതാണ്‌ ഇറ്റലിയില്‍ രൂപം കൊണ്ട പ്രയോജനവാദത്തിന്റെ കാതല്‍.

പരിഷ്‌കരണം; ഇസ്‌ലാമിക വശം 
ഭൗതികമായ ഒരു പുരോഗതിയും ഇസ്‌ലാം വിലക്കുന്നില്ല. തിരുനബി(സ) ജീവിച്ച ആറാം നൂറ്റാണ്ടിലെ ജീവിതോപാധികളും ജീവിതമാര്‍ഗങ്ങളും മാത്രമേ ഇന്നും സ്വീകരിക്കാവൂ എന്ന്‌ ഇസ്‌ലാം പറയുന്നില്ല. അന്ന്‌ ഒട്ടകം, കുതിര തുടങ്ങിയവ മാത്രമേ വാഹനമായി അവര്‍ ഉപയോഗിച്ചിരുന്നുള്ളൂ. പക്ഷേ, ഇന്നു നാം വിമാനത്തിലും ട്രൈനിലും യാത്ര ചെയ്യുന്നവരാണല്ലോ?

ഈത്തപ്പനകളില്‍ കൃത്രിമ പരാഗണം ചെയ്യുന്ന സ്വഹാബികളെ കണ്ട നബി(സ) അങ്ങനെ ചെയ്യാതെ തന്നെ കൂടുതല്‍ ഈത്തപ്പഴങ്ങള്‍ ലഭിക്കുമെന്ന്‌ അവരോടു പറഞ്ഞു. അവര്‍ കൃത്രിമ പരാഗണം നിര്‍ത്തിവെച്ചു. ഫലവും കുറഞ്ഞു വന്നു. അവര്‍ പ്രവാചകരെ ഈ കുറവ്‌ ബോധിപ്പിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ?ഭൗതിക വിഷയങ്ങളില്‍ നിങ്ങളാണ്‌ ഏറ്റവും നന്നായി അറിയുന്നവര്‍.?

ഭൗതികമായ വിഷയങ്ങളില്‍ അറിവനുസരിച്ചു പ്രവര്‍ത്തിക്കാമെന്നും പുരോഗമന മുന്നേറ്റങ്ങള്‍ക്ക്‌ ഇസ്‌ലാം തടസ്സമല്ലെന്നും ഈ ഹദീസ്‌ വ്യക്തമാക്കുന്നു. ജീവിതോപാധികളില്‍ പരിഷ്‌കരണം പാടില്ലെന്ന്‌ നാം പറയുന്നില്ല. മറിച്ച്‌ മതത്തിന്റെ മൗലിക വിഷയങ്ങളെ പരിഷ്‌കരിക്കുവാനോ പരിവര്‍ത്തനപ്പെടുത്താനോ നമുക്ക്‌ അധികാരമില്ല. അല്ലാഹുവും നബി(സ)യും പഠിപ്പിച്ച മാര്‍ഗ്ഗമേ അവലംബിക്കാവൂ. യുക്തിയുടെ മൂശയിലിട്ട്‌ ആരാധനകള്‍ക്ക്‌ പുതിയ രീതിയും ഭാവവും നല്‍കുന്നത്‌ ഇസ്‌ലാമിന്റെ വഴിയല്ല.

ഇത്രയും വിശദമാക്കിയതില്‍ നിന്നും ജുമുഅ ഖുത്വ്‌ബയുടെ ഭാഷാപരിഷ്‌കരണം മതം പറയാത്തതാണെന്ന്‌ മനസ്സിലാക്കാം. എന്നാല്‍ അത്തരം പരിഷ്‌കരണങ്ങളെ(ബിദ്‌അത്തുകളെ) എങ്ങനെ സമീപിക്കണമെന്ന്‌ തിരുനബി(സ) പഠിപ്പിച്ചു തന്നിട്ടുണ്ട്‌: ?ഒരാള്‍ മതത്തില്‍ അതില്‍ പെടാത്തത്‌ പുതുതാക്കിയുണ്ടാക്കിയാല്‍ അതു തള്ളപ്പെടേണ്ടതാണ്‌? (ബുഖാരി)(5). ഇസ്‌ലാമിനെ ഭൗതിക കോണിലൂടെ വീക്ഷിച്ച്‌ യുക്തിയില്‍ തളക്കാനും അരമുറിയന്‍ ഇസ്‌ലാമിസ്റ്റുകളെ സൃഷ്‌ടിക്കാനും സാമ്രാജ്യത്വ ശക്തികള്‍ എല്ലാ കാലത്തും ശ്രമം നടത്തിയിട്ടുണ്ട്‌. അതില്‍ പെട്ടുപോയ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ ഉത്‌പന്നമാണ്‌ ഖുത്വ്‌ബ പരിഭാഷാവാദം.

പണ്ഡിതര്‍ പരിഭാഷയെ എന്തു കൊണ്ടനുവദിച്ചില്ല
ഖുത്വ്‌ബ പരിഭാഷക്ക്‌ വലിയ പ്രയോജനമുണ്ടെന്നും മതം പഠിക്കാനുള്ള സുവര്‍ണ്ണാവസരമായി അതിനെ ഉപയോഗപ്പെടുത്താമെന്നും ചിന്തിക്കാന്‍ ഇസ്‌ലാമിന്റെ വെളിച്ചം അറബേതര രാജ്യങ്ങളില്‍ വ്യാപിച്ച കാലത്ത്‌ പോലും സാധ്യതയുണ്ടായിരുന്നു. പക്ഷേ, എല്ലാവര്‍ക്കും തിരിയാന്‍ വേണ്ടി എന്ന ന്യായയുക്തിയെ തിരസ്‌കരിക്കാന്‍ അക്കാലത്തെ പണ്ഡിതന്‍മാര്‍ക്ക്‌ നിരവധി കാരണങ്ങളുണ്ടായിരുന്നു.

ഖുത്വ്‌ബ ഒരു ഇബാദത്താണ്‌, ഇബാദത്തിന്‌ ഇത്തിബാഅ്‌ അത്യവശ്യമാണെന്നാണ്‌ അവയില്‍ പ്രധാനപ്പട്ടത്‌. ഖുത്വ്‌ബ ഇബാദത്താണെന്ന്‌ പൂര്‍വ്വീകരായ പണ്ഡിതരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

തുഹ്‌ഫ(2/446), ഇബ്‌നു കസീര്‍(3/514), നിഹായ(2/313) എന്നീ ഗ്രന്ഥങ്ങളെല്ലാം ഖുത്വ്‌ബ ഇബാദത്താണെന്ന്‌ പറയുന്നുണ്ട്‌. പരിഭാഷ വാദക്കാര്‍ തന്നെ ഇതംഗീകരിക്കുന്നു: ?നിസ്‌കാരവും ഖുത്വ്‌ബയും ഇസ്‌ലാമില്‍ ആരാധനകളാണ്‌, പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മങ്ങള്‍.??(അല്‍ മനാര്‍: 1986). അതിനാല്‍ ശുദ്ധിയോടെ പ്രത്യേക നിബന്ധനകള്‍ പാലിച്ച്‌ നിര്‍വ്വഹിക്കേണ്ട ആരാധനയാണിത്‌. ഖുത്വ്‌ബ ആരാധനയായിരുക്കുമ്പോള്‍ സ്വാഭാവികമായും അത്‌ നിര്‍വ്വഹിക്കേണ്ടതിന്റെ മാനദണ്ഡമെന്തായിരിക്കും?

പൂര്‍വീക പണ്‌ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ അത്‌ വ്യക്തമാക്കുന്നു. ആരാധന നിര്‍വ്വഹണത്തിന്റെ മാനദണ്ഡം ഇത്തിബാഅ്‌ തന്നെ.

?ഖുത്വ്‌ബ കൊണ്ടുള്ള ഉദ്ദേശ്യം ഉപദേശം മാത്രമല്ല, ഇത്തിബാഉമാണ്‌. ഇരു ഖുത്വ്‌ബയും ഇബാത്താണല്ലോ എന്നതാണ്‌ കാരണം? (ഹാശിയത്തു ന്നിഹായ: 2/109).(6) ?ഇബാദത്തുകളുടെ അടിസ്ഥാനം ഇത്തിബാഇനെ പരിഗണിക്കുന്നതിലാണ്‌? (ഈആനത്ത്‌: 2/26).(7)

മതത്തിന്റെ എല്ലാ കാര്യവും പഠിപ്പിക്കാന്‍ നിയുക്തരായ നബി(സ), ആ ജീവിതം കണ്ടും കേട്ടും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരികയും അല്ലാഹു തൃപ്‌തിപ്പെട്ടവരെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്‌ത സ്വഹാബികള്‍, അവരെ കണ്ടുപഠിച്ച താബിഉകള്‍ തുടങ്ങിയ പൂര്‍വീകരില്‍ നിന്ന്‌ വളരെ സൂക്ഷമമായി ആദാനം ചെയ്‌ത്‌, ഒന്നും വിട്ടു പോകാതെ പില്‍കാല സമൂഹത്തിന്‌ കൈമാറ്റം ചെയ്‌തുപോന്ന മുസ്‌ലിംകളുടെ പൊതുധാരയെ ആര്‍ക്കും നിഷേധിക്കാനാവില്ല.

അല്ലാഹു പറയുന്നു:??സന്മാര്‍ഗ്ഗം വ്യക്തമായ ശേഷം ആരെങ്കിലും റസൂലുമായി എതിര്‍ത്തു നില്‍ക്കുകയും മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്‌താല്‍ അവന്‍ തിരിഞ്ഞ ഭാഗത്തേക്ക്‌ നാം അവനെ തിരിക്കും. അവസാനം അവനെ നാം നരകത്തിലിട്ട്‌ കത്തിക്കുകയും ചെയ്യും. അത്‌ എത്ര ദുഷിച്ച സങ്കേതം??(അന്നിസാഅ്‌-115)(8)

റസൂലിനെതിരെ പ്രവര്‍ത്തിക്കലും, മുഅ്‌മിനുകള്‍ നിലകൊണ്ട പന്ഥാവില്‍ നിന്ന്‌ വ്യതിചലിക്കലും നരകാഗ്നിയില്‍ വീഴ്‌ത്തുന്ന പാതകമാണെന്നാണ്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌. പ്രസ്‌തുത സൂക്തത്തെ വിശദീകരിച്ച്‌ ഇമാം റാസി(റ) പറയുന്നു: ?അല്ലാഹു തആല (നരകത്തില്‍ കത്തിക്കുമെന്ന) താക്കീതിനെ (വഈദ്‌) റസൂലിനോട്‌ എതിരാവുകയും മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്‍പറ്റുകയും ചെയ്യുന്നവരോട്‌ ചേര്‍ത്തിപറഞ്ഞിരിക്കുന്നു. റസൂലിനോട്‌ എതിര്‌ പ്രവര്‍ത്തിക്കല്‍ തന്നെ ഈ താക്കീതിന്‌ പാത്രമാകുന്നതിനെ അനിവാര്യമാക്കുന്നു. എന്നാല്‍, മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്‍പറ്റല്‍ താക്കീതിനെ അനിവാര്യമാക്കുന്നില്ലെങ്കില്‍ അതു സ്വന്തമായി തന്നെ താക്കീതിനെ അനിവാര്യമാക്കുന്ന കാര്യത്തിലേക്ക്‌(റസൂലിനോട്‌ എതിരുപ്രവര്‍ത്തിക്കല്‍) സ്വന്തമായി താക്കീതില്‍ ഒരു സ്വാധീനവും ചെലുത്താത്തതിനെ(മുഅ്‌മിനുകളുടെ മാര്‍ഗമല്ലാത്തത്‌ പിന്‍പറ്റല്‍) ചേര്‍ക്കലായിപ്പോകും. ഇത്‌ അനുവദനീയമല്ല. അപ്പോള്‍ മുഅ്‌മിനുകളുടെ വഴിയല്ലാത്തത്‌ പിന്‍പറ്റല്‍ ഹറാമാണെന്ന്‌ സ്ഥിരപ്പെട്ടു. ഇക്കാര്യം സ്ഥിരപ്പെട്ടാല്‍ മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റലും നിര്‍ബന്ധമാണെന്ന്‌ സ്ഥിരപ്പെടുന്നതാണ്‌. കാരണം, മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കുക എന്നതിന്റെ താല്‍പര്യം മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ സ്വീകരിക്കുക എന്നതാണ്‌. മുഅ്‌മിനുകളുടെ വഴിയല്ലാത്തത്‌ പിന്‍പറ്റല്‍ ഹറാമാണെങ്കില്‍ അവരുടെ മാര്‍ഗ്ഗത്തെ പിന്‍പറ്റാതെ തിരസ്‌കരിക്കലും ഹറാമാകുന്നു. മുഅ്‌മിനുകളുടെ മാര്‍ഗ്ഗം പിന്‍പറ്റാതിരിക്കല്‍ ഹറാമാവുന്നുവെങ്കില്‍ അവരെ പിന്‍പറ്റല്‍ നിര്‍ബന്ധവുമാണ്‌? (റാസി:11/44).(9)

ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്‌മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്‌. ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്‌മാഅ്‌. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്‌ലിംകള്‍ ഏകഖണ്‌ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്‌ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന്‌ വ്യക്തമായല്ലോ?

ഇമാം സുയൂത്വി(റ) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു:??മാലിക്‌(റ) നിന്ന്‌ നിവേദനം: ഉമറു ബ്‌നു അബ്‌ദില്‍ അസീസ്‌(റ) പറയാറുണ്ടായിരുന്നു; നബി(സ)യും നബി(സ)ക്ക്‌ ശേഷം ഭരണാധികാരികളും നിരവധി കാര്യങ്ങള്‍ ചര്യയാക്കി. അതിനെ സ്വീകരിക്കല്‍ അല്ലാഹുവിന്റെ കിതാബിനെ വാസ്‌തവമാക്കലും അല്ലാഹുവിനോടുള്ള വഴിപ്പെടലിന്റെ സമ്പൂര്‍ണ്ണതയും അല്ലാഹുവിന്റെ ദീനിന്‌ ശക്തി പകരലുമാകുന്നു. ഒരാള്‍ക്കും അതിനെ മാറ്റം വരുത്താനോ, അവരോട്‌ എതിരാകുന്ന കാര്യങ്ങള്‍ ചിന്തിക്കുവാനോ പാടില്ല. ഈ വഴി അനുഗമിച്ചവന്‍ സന്മാര്‍ഗ പ്രാപിയും സഹായം തേടിയവന്‍ സഹായം ലഭിക്കുന്നവനുമാകുന്നു. ഈ ചര്യക്ക്‌ എതിരുനില്‍ക്കുന്നവന്‍ സത്യവിശ്വാസികളുടെ വഴിയല്ലാത്തതിനെ അനുഗമിച്ചനും അവന്‍ തിരിഞ്ഞ ഭാഗത്തേക്ക്‌ അല്ലാഹു അവനെ തിരിച്ചുകളയുകയും അവനെ നരകത്തില്‍ കത്തിക്കുകയും ചെയ്യും. നരകം എത്രമോശമായ സങ്കേതം! (അദ്ദുര്‍റുല്‍ മന്‍സൂര്‍: 2/393).(10)

മുഅ്‌മിനുകളുടെ മാര്‍ഗത്തെ അവഗണിച്ചവര്‍ക്ക്‌ വരാനിരിക്കുന്ന ശിക്ഷകളുടെ ഗൗരവമാണ്‌ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിരിക്കുന്നത്‌. ഇമാം ഇബ്‌നു സുബ്‌കി(റ) ?ജംഉല്‍ ജവാമിഇ?ല്‍ പറയുന്നു:??ആരെങ്കിലും റസൂലിനോട്‌ എതിരുപ്രവര്‍ത്തിച്ചാല്‍? എന്ന ആയത്ത്‌ മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തിതിനെ പിന്‍പറ്റുന്നതിനെ താക്കീത്‌ ചെയ്‌തതിനാല്‍ മുഅ്‌മിനുകളുടെ മാര്‍ഗ്ഗമവലംബിക്കല്‍ നിര്‍ബന്ധമാണ്‌. അവരുടെ മാര്‍ഗ്ഗമെന്നത്‌ അവരുടെ വാക്കുകളും പ്രവൃത്തികളുമാകുന്നു? (ജംഉല്‍ ജവാമിഅ്‌: 195/2).

അത്‌ കൊണ്ട്‌ തന്നെ പണ്ഡിതന്‍മാര്‍ ഖത്വ്‌ബ അറബിയാകുന്നതിന്‌ ആധികാരിക തെളിവായി സ്വീകരിച്ചത്‌ നാം സൂചിപ്പിച്ച ഇത്തിബാഅ്‌ തന്നെയാകുന്നു. അവര്‍ പറയുന്നു: ?എല്ലാ ജനങ്ങളും നിര്‍വ്വഹിച്ച്‌ വന്നതിന്‌ വേണ്ടി ഖുത്വ്‌ബ അറബി ഭാഷയിലാകല്‍ ശര്‍ത്വാണ്‌? (ശറഹു കബീര്‍: 579/4). ?ജനങ്ങള്‍ നിര്‍വ്വഹിച്ച്‌ വന്നതിനു വേണ്ടി ഖുത്വ്‌ബ പൂര്‍ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാണ്‌??(മഹല്ലി:278/1). ?സലഫു-ഖലഫിനെ പിന്‍പറ്റാന്‍ വേണ്ടി രണ്ട്‌ ഖത്വ്‌ബയിലും അറബി ശര്‍ത്വാക്കപ്പെട്ടു??(ഫത്‌ഹുല്‍ മുഈന്‍:56).(11)

മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും പാത ഒന്ന്‌ തന്നെയായിരുന്നു. ശ്രേഷ്‌ഠരായ എല്ലാ പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ഖുത്വ്‌ബയുടെ മറ്റു ശര്‍ത്വുകള്‍ പ്രതിപാദിച്ച കൂട്ടത്തില്‍ അറബിയാവണമെന്ന നിബന്ധനയും വെച്ചു. അഞ്ചാം നൂറ്റാണ്ടിലെ മുജ്‌തഹിദായ ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ), എ.ഡി 1200-ല്‍ ഇറാനില്‍ ജീവിച്ച ഇമാം റാഫിഈ(റ), 1400-ല്‍ ഈജിപ്‌തില്‍ ജീവിച്ച പണ്ഡിത ശ്രേഷ്‌ഠര്‍ ഇമാം മഹല്ലി(റ), 1500-ല്‍ മലബറില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച സൈനുദ്ദീന്‍ മഖ്‌ദൂം(റ) തുടങ്ങിയ ഇരുത്തം വന്ന പണ്ഡിതരൊക്കെ ഖുത്വ്‌ബയുടെ സാധുതക്ക്‌ അറബി ഭാഷ നിബന്ധനയാണെന്ന്‌ വ്യക്തമാക്കിയവരാണ്‌. ഭാഷാപരമായ പക്ഷപാതിത്വമായിരുന്നില്ല ഇതിന്‌ പിന്നില്‍. കാരണം ഇറാനില്‍ ജീവിച്ച ഇമാം റാഫിഈ(റ) എഴുതിയതും ഖുത്വ്‌ബ നിര്‍വ്വഹിച്ചതുമൊക്കെ അറബി ഭാഷയിലായിരുന്നു. മതം നിഷ്‌കര്‍ഷിച്ച മതഭാഷയിലാവണമെന്ന ബോധമാണഅ ഇങ്ങനെ തുറന്നെഴുതാന്‍ അവരെ പ്രേരിപ്പിച്ചത്‌. മറിച്ചാണ്‌ പറയുന്നതെങ്കില്‍ ?ഞാന്‍ നിസ്‌കാരം നിര്‍വ്വഹിച്ചത്‌ കണ്ട പോലെ നിങ്ങള്‍ നിസ്‌കരിക്കുക? എന്ന തിരുവചനത്തിന്റെ നഗ്ന ലംഘനമായിരക്കുമതെന്ന്‌ അവര്‍ ഭയന്നു.

ജുമുഅ ഖുത്വ്‌ബ: പ്രാമാണിക വിശകലനം

1-ഖുത്വ്‌ബയുടെ നിര്‍വ്വചനം
ഖത്വീബുശ്ശര്‍ബീനി(റ) പറയുന്നു ?ഹംദ്‌-സ്വലാത്തിനാല്‍ ആരംഭിച്ച്‌ വസ്വിയ്യത്ത്‌ ദുആയോടെ അവസാനിക്കുന്ന പ്രത്യേക സംസാരമാണ്‌ ഖുത്വുബ? (മുഗ്‌നി: 3/137) (12) ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ നിന്ന്‌ മാത്രമേ ഖുത്വുബ നിര്‍വ്വഹിക്കാവൂ. സാധാരണ പ്രസംഗങ്ങളില്‍ നിന്ന്‌ തീര്‍ത്തും ഭിന്നമായി ഖുത്വ്‌ബക്ക്‌ ചില പ്രത്യേകതയുള്ളതായി ഖുര്‍ആന്‍ പറയുന്നു:??സത്യ വിശ്വാസികളെ, വെള്ളിയാഴ്‌ച്ച പ്രത്യേക നിസ്‌കാരത്തിലേക്ക്‌ വിളിക്കപ്പെട്ടാല്‍ അള്ളാഹുവിന്റെ ദിക്‌റിലേക്ക്‌ നിങ്ങള്‍ ചെല്ലുക? (അല്‍-ജുമുഅ: 9)(13). ആയത്തിലെ ദിക്‌റ്‌ എന്ന വാക്കിന്റെ വിവക്ഷ ഖുത്വ്‌ബയാണ്‌. ?ദിക്‌റ്‌ എന്നാല്‍ ഖുതുബയെന്നാണ്‌ ഭൂരിഭാഗം പണ്ഡിതരുടെയും പക്ഷം? (റാസി: 10/30).(14) ബൈളാവി(8/196,197) അന്നസഫി(3/537) ദുര്‍റുല്‍ മന്‍സൂര്‍(8/163) തുടങ്ങീ തഫ്‌സീറുകളിലും ദിക്‌റ്‌ ഖുത്വുബയാണെന്ന്‌ വ്യാഖാനിക്കപ്പെട്ടിട്ടുണ്ട്‌. നബി(സ) പറഞ്ഞു: ?വെള്ളിയാഴ്‌ച്ച ദിവസമായാല്‍ പള്ളിയിലെ എല്ലാ കവാടങ്ങളിലും മലക്കുകള്‍ നിലയുറപ്പിക്കുകയും ആദ്യമാദ്യമെത്തുന്നവരെ രേഖപ്പെടുത്തി വെക്കുകയും ചെയ്യും. ഇമാം മിമ്പറിലിരുന്നാല്‍ മലക്കുകള്‍ ഏടുകള്‍ പൂട്ടിവെക്കുകയും ദിക്‌റ്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും ചെയ്യും.?(15) ബാങ്കിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ഈ ദിക്‌റ്‌ മലക്കുകള്‍ പോലും ശ്രദ്ധിക്കുന്നതാണെന്ന്‌ വരുമ്പോള്‍ അതിന്റെ ഉദ്ദേശ്യം ഖുത്വ്‌ബ തന്നെയാണെന്നാണ്‌ ഖുര്‍ആന്റെയും ഹദീസിന്റെയും ഭാഷ്യം.

നിസ്‌ക്കാരത്തിന്റെ ഗൗരവം ഖുത്വ്‌ബക്കുമുണ്ടെന്ന്‌ ജാബിര്‍(റ)ല്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ സാക്ഷി നില്‍ക്കുന്നു. ഒരിക്കല്‍ നബി(സ) ജുമുഅ ഖുത്വ്‌ബ നിര്‍വഹിച്ചു കൊണ്ടിരിക്കെ അബ്‌ദു റഹ്‌മാനു ബ്‌നു ഔഫ്‌(റ)വിന്റെ കച്ചവടസംഘം അവിടെയെതത്തി. ജുമുഅക്ക്‌ സന്നിഹിതരായവരില്‍ നിന്ന്‌ 12 ആളുകള്‍ ഒഴികെ എല്ലാവരും അങ്ങോട്ട്‌ ഓടിപ്പോയി. ഈ ഹദീസിന്റെ ആരംഭത്തില്‍ തന്നെ ജാബിര്‍(റ) പറയുന്നത്‌ ബൈനമാ നഹ്‌നു നുസ്വല്ലീ(ഞങ്ങള്‍ നിസ്‌ക്കാരം നിര്‍വഹിച്ചു കൊണ്ടിരിക്കെ) എന്നാണ്‌. യഥാര്‍ത്ഥത്തില്‍ ഖുത്വ്‌ബ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്‌ അവര്‍ ഓടിപ്പോയതെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഞങ്ങള്‍ നിസ്‌ക്കരിച്ചു കൊണ്ടിരിക്കെ എന്ന്‌ ജാബിര്‍(റ) പറയാന്‍ കാരണം നിസ്‌ക്കാരത്തിന്റെ സ്ഥാനത്തു നില്‍ക്കുന്നതും നിസ്‌ക്കാരത്തിന്റെ സവിശേഷത ഉള്‍കൊള്ളുന്നതുമാണ്‌ ജുമുഅ ഖുത്വ്‌ബ എന്നത്‌ കൊണ്ടാണ്‌. അതു കൊണ്ടാണ്‌ ഖുത്വ്‌ബ നിസ്‌കാരത്തിനു തുല്ല്യമാണെന്നും(തുഹ്‌ഫ: 2/457) ജുമുഅ രണ്ടു റക്‌അത്തായി പരിമിതപ്പെടുത്തിയത്‌ ഖുത്വ്‌ബ ഉണ്ടായതിനാലാണെന്നും(ശറഹുല്‍ മുഹദ്ദബ്‌: 4/513) കര്‍മശാസ്‌ത്ര പണ്ഡിതന്‍മാര്‍ പറഞ്ഞത്‌. ഖുത്വ്‌ബ ഒരു ശ്രേഷ്‌ഠമായ ഇബാദത്താണെന്ന്‌ നമുക്ക്‌ ഇതില്‍ നിന്നും മനസ്സിലാക്കാം.

2-അര്‍കാനുകള്‍ മാത്രമോ
ഖുത്വ്‌ബയുടെ അര്‍കാനുകളില്‍(നിര്‍ബന്ധ ഘടകങ്ങളില്‍) മാത്രം അറബി ഭാഷ പരിഗണിച്ചാല്‍ മതിയെന്നും അനുബന്ധങ്ങളില്‍ എന്തുമാവാമെന്നുമുള്ള ഒരു ധാരണ ചിലര്‍ക്കുണ്ട്‌. ഈ വിഷയകമായി കര്‍മശാ സ്‌ത്രപണ്ഡിതന്‍മാര്‍ പറഞ്ഞു വെച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിച്ചാല്‍ അതു തെറ്റാണെന്നു ബോധ്യപ്പെടും. മുന്‍ കാല പണ്ഡിതന്‍മാരൊക്കെ ജുമുഅ ഖുത്വ്‌ബ മുഴുവന്‍ അറബി ഭാഷയിലാകണമെന്ന്‌ പറയുന്നുണ്ട്‌. ഇമാം നവവി(റ) പറയുന്നു: ?ഖുത്വുബ പൂര്‍ണ്ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാണോ എന്നതില്‍ രണ്ടു വജ്‌ഹുകളുണ്ട്‌. സ്വഹീഹായ അഭിപ്രായം ശര്‍ത്വാകുന്നു എന്നാണ്‌??(റൗള: 1/531)(16)

ഇമാം റാഫിഈ(റ) പറയുന്നു: ?ഖുത്വ്‌ബ പൂര്‍ണ്ണമായും അറബിലായിരിക്കല്‍ ശര്‍ത്വാണോ എന്നതില്‍ രണ്ടു വജ്‌ഹുകളുണ്ട്‌. അസ്വഹ്‌ഹായ അഭിപ്രായം ശര്‍ത്വാകുന്നു??(ശറഹു കബീര്‍: 4/579).(17) ഇമാം ജലാലുദ്ദീന്‍ മഹല്ലി(റ) പറയുന്നു:??പൂര്‍വ്വ ജനങ്ങള്‍ നിര്‍വഹിച്ചു വന്ന പോലെ ഖുത്വ്‌ബ മുഴുവനും അറബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെടും??(മഹല്ലി: 1/278).(18)

എന്നാല്‍ ശേഷം വന്ന പണ്ഡിതന്‍മാര്‍ ഒന്നു കൂടി വിശാലാര്‍ത്ഥം നല്‍കുന്ന രീതിയിലാണ്‌ മുന്‍കാല പണ്ഡിതരുടെ ഈ വാചകങ്ങളെ സമീപിച്ചത്‌. ഇമാം നവവി(റ)യുടെ മിന്‍ഹാജിലെ ?ഖുത്വ്‌ബ അറബിയാവല്‍ ശര്‍ത്വാണ്‌? എന്ന പ്രസ്‌താവനയിലെ ?ഖുത്വ്‌ബക്ക്‌? ?അര്‍കാന്‍ അതല്ലാത്തത്‌ ഒഴികെ?(അര്‍കാനിഹാ ദൂനമാ അദാഹാ) എന്നര്‍ത്ഥമാണ്‌ ഹിജ്‌റ പത്താം നൂറ്റാണ്ടുകാരനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി(റ) തന്റെ തുഹ്‌ഫയില്‍ നല്‍കിയത്‌. അര്‍കാനുകള്‍ മാത്രം അറബിയിലായാല്‍ മതി എന്ന രീതിയിലല്ല ഇമാം ഇങ്ങനെ പ്രയോഗിച്ചത്‌. സാധാരണ നടപ്പുള്ള പോലെ ഒരു വലിയ അറബി ജുമുഅ ഖുത്വുബ ശര്‍ത്വല്ലെന്നും അര്‍കാനുകള്‍ മാത്രമുള്ള ചുരുങ്ങിയ ഖുത്വുബയുണ്ടായാല്‍ ശര്‍ത്വായെന്നുമുള്ള അര്‍ത്ഥത്തിലാണീ പ്രയോഗം. കര്‍മശാസ്‌ത്ര പണ്ഡിതന്‍മാര്‍ ഈ സംഗതി തുറന്നു പറയുന്നുണ്ട്‌. ?അര്‍കാന്‍ എന്ന ഏറ്റവും ചുരുങ്ങിയ ഖുത്വുബയെ കേള്‍പ്പിക്കലാണ്‌ ഉദ്ദേശ്യം. കാരണം അതില്‍ കൂടിയതൊന്നും പറയണം എന്നു ശര്‍ത്വില്ല. എങ്കിലല്ലേ കേള്‍ക്കണം എന്നു വരികയുള്ളൂ? (ജൗജരി-ഫൈള്‌).(19)

ഇവിടെ ?അര്‍കാനില്‍ കൂടിയത്‌ ശര്‍ത്വില്ല?(ഫഇന്നസ്സാഇദ അലൈഹാ ലാ യുശ്‌തറത്വു ദിക്‌റുഹു) എന്നതും മുമ്പ്‌ പറഞ്ഞ ?ദൂന മാഅദാഹാ? എന്നതും ഒരേ അര്‍ത്ഥത്തില്‍ പറഞ്ഞ പദാവലികളാണ്‌. സാധാരണ ഗതിയില്‍(ഉര്‍ഫില്‍) ഒരു ഖുത്വ്‌ബയെന്നു പറയാന്‍ പറ്റുന്നത്ര വിശാലമായൊരു ഖുത്വ്‌ബ വേണമെന്ന്‌ സ്വാഭാവികമായും ഉണ്ടാകുന്ന ബോധത്തെ റദ്ദു ചെയ്യുകയാണ്‌ ഇങ്ങനെ പറഞ്ഞിതിന്റെ ഉദ്ദേശ്യം. ശംസുല്‍ ഉലമ(ന.മ.) ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. മറിച്ചാണ്‌ ഉദ്ദേശ്യമെങ്കില്‍ പല അപകടങ്ങളും വരും. കാരണം അര്‍കാനല്ലാത്തവ(മാ അദാഹാ) ഖുത്വ്‌ബയില്‍ തന്നെ അത്യാവശ്യമല്ലാത്ത സ്ഥിതിക്ക്‌ ഖുത്വ്‌ബ സ്വഹീഹാകാന്‍ അവ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന്‌ പറയുന്നത്‌ ബുദ്ധിയല്ല. അത്‌ കൊണ്ടാണ്‌ ?അര്‍കാനുകള്‍ അതല്ലാത്തവയൊഴികെ? എന്നു ഇബ്‌നു ഹജര്‍(റ) ശര്‍ഹ്‌ എഴുതിയത്‌.

ഇനി അര്‍കാനുകള്‍ മാത്രം അറബിയിലായാല്‍ മതിയെന്നും അല്ലാത്തവ അനറബിയിലാകാമെന്നുമാണ്‌ ഖുത്വ്‌ബ അറബിയിലാവല്‍ ശര്‍ത്വാണെന്ന മിന്‍ഹാജിലെ വാക്കു കൊണ്ട്‌ ഇമാം നവവി(റ) ഉദ്ദേശിച്ചെതെന്നും അതിനാലാണ്‌ ഇബ്‌നു ഹജര്‍(റ) അതിനു ശര്‍ഹ്‌ എഴുതിയപ്പോള്‍ ?അര്‍കാനുകള്‍ അതല്ലാത്തത്‌ ഒഴികെ??എന്നെഴുതിയെതെന്നും കരുതാന്‍ ഇവിടെ ഒരു സാഹചര്യവുമില്ല. കാരണം തന്റെ മറ്റൊരു ഗ്രന്ഥമായ റൗളയിലും ശറഹുല്‍ മുഹദ്ദബിലും മിന്‍ഹാജിന്റെ തന്നെ കര്‍ത്താവായ ഇമാം നവവി(റ) തന്നെ ഖുത്വ്‌ബ മുഴുവന്‍ അറബിയിലാവണമെന്ന്‌ സ്ഥിരപ്പെടുത്തിയിട്ടുണ്ടല്ലോ?

വലിയ ഖുത്വ്‌ബയില്‍ അര്‍കാനല്ലാത്തത്‌ ഓതുമ്പോള്‍ അതു അറബിയിലായിരിക്കണം എന്നു തന്നെയാണ്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുള്ളത്‌. ഖുത്വ്‌ബയില്‍ ഫര്‍ളായ അര്‍കാനുകളുടെ ഫര്‍ള്‌ കിട്ടണമെങ്കില്‍ അറബി ശര്‍ത്വായതു പോലെ സുന്നത്തുകളുടെ സുന്നത്ത്‌ കിട്ടണമെങ്കിലും അറബിയിലാകല്‍ ശര്‍ത്വാണ്‌. നിസ്‌കാരത്തിലുള്ള ഫര്‍ളായ ദിക്‌റുകളും സുന്നത്തായ ദിക്‌റുകളും അറബിയിലായിരിക്കല്‍ ശര്‍ത്വാണല്ലോ? ഫര്‍ളായ അവസാനത്തെ അത്തഹിയ്യാത്ത്‌ അറബിയിലോതുന്നവര്‍ സുന്നത്തായ ആദ്യത്തെ അത്തഹിയ്യാത്ത്‌ മലയാളത്തിലോതാറില്ല. ഓതല്‍ അനുവദനീയവുമല്ല. അങ്ങനെ ആരും വാദിക്കുകയും ചെയ്‌തിട്ടില്ല. ദിക്‌റുകള്‍ പോലെ ഖുത്വ്‌ബയും ഇബാദത്താണെന്നത്‌ കൊണ്ടാണ്‌ അതാതിന്റെ ഫലം കിട്ടാന്‍ അവ അറബിയിലായിരിക്കണം എന്നു പറയുന്നത്‌. ഖുത്വ്‌ബ ഇബാദത്താണെന്നും അതില്‍ ഇത്തിബാഅ്‌ മാത്രമേ പരിഗണിക്കാവൂ എന്നും നാം സഥിരീകരിച്ചിട്ടുണ്ടല്ലോ?

എന്നാല്‍ ഇവിടെ പൊതുവെ ഉദ്ധരിക്കപ്പെടുന്ന ഇബ്‌നു ഖാസിം(റ)വിന്റെ ഒരഭിപ്രായമുണ്ട്‌. നമുക്കത്‌ വിശദീകരിക്കാം. ഇബ്‌നു ഖാസിം(റ) പറയുന്നു: ?അര്‍കാനുകളാണ്‌ (അഭിവാജ്യഘടകങ്ങള്‍) ഉദ്ദേശ്യം എന്ന്‌ പറഞ്ഞത്‌ കൊണ്ട്‌ അര്‍കാനുകള്‍ക്കിടയില്‍ അനറബി ഭാഷ ദോഷഫലം വരുത്തുകയില്ല എന്നാണ്‌ അറിയിക്കുന്നത്‌. എന്നാല്‍ മുഹമ്മദ്‌ റംലി(റ)ന്റെ അഭിപ്രായത്തോട്‌ യോജിച്ച്‌ അനറബി ഭാഷയിലുള്ളത്‌ ദീര്‍ഘമാവാതിരിക്കുമ്പോഴാണതെന്ന്‌ വെക്കല്‍ നിര്‍ബന്ധമാണ്‌. ഇനി അങ്ങനെയെല്ലെങ്കില്‍ (ദീര്‍ഘിച്ചാല്‍) അറബേതര ഭാഷ പരിഗണിക്കപ്പെടാത്ത അസംബന്ധമാണെന്നര്‍ത്ഥത്തില്‍ (ലഗ്‌വുന്‍ ലാ യുഹ്‌സബു) അര്‍കാനുകള്‍ക്കിടയില്‍ മൗനം പാലിക്കുന്നത്‌ പോലെ ഖുത്വ്‌ബക്കത്‌ ദോഷം ചെയ്യും. കാരണം അറബി സാദ്ധ്യമായിരിക്കെ അനറബി ഭാഷ ഒരിക്കലും മതിയാവുകയില്ല. അതിനാല്‍ അനറബി ഭാഷ അസംബന്ധം (ലഗ്‌വ്‌) തന്നെ (ജമല്‍: 2/27).(20)

ഇതില്‍ നിന്ന്‌ രണ്ട്‌ കാര്യം വ്യക്തമായി മനസ്സിലാക്കാം;
1-ഖുത്വ്‌ബയില്‍ അനറബി ഭാഷ പരിഗണിക്കപ്പെടാത്ത അസാധുവാണ്‌.
2-അറബി ഭാഷ ഉച്ചരിക്കാന്‍ കഴിവുള്ളതോടെ അനറബി ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ മതിയാവുകയില്ല.

ഖുത്വ്‌ബയുടെ അര്‍കാനുകള്‍ അറബിയിലും അര്‍കാനല്ലാത്തവ അനറബിയിലും ഓതുന്ന വിഷയമാണല്ലോ ഇബ്‌നു ഖാസിം(റ) പരാമര്‍ശത്തിലെ പ്രതിവാദ്യം. അനറബിയിലോതിയവ സമയം ദീര്‍ഘമായാല്‍ ദോഷം വരുത്തുമെന്നും ദീര്‍ഘമായ സമയമില്ലെങ്കില്‍ ദോഷം വരുത്തുകയില്ലെന്നും അതില്‍ പറയുന്നു. ഇത്‌ വിശദീകരിക്കാം. ദീര്‍ഘമായ സമയമുണ്ടെങ്കില്‍ അനറബിയിലോതിയവ ബാത്വിലാകുന്നതോടൊപ്പം അറബിയിലോതിയ ഭാഗത്തെയും ബാത്വിലാക്കുമെന്നാണ്‌ ?ദോഷം ചെയ്യും? എന്ന്‌ പറഞ്ഞതിന്റെ അര്‍ത്ഥം. അഥവാ ഇവിടെ ഖുത്വ്‌ബ മഴുവന്‍ ബാത്വിലാണ്‌. ഖുത്വ്‌ബയുടെ മറ്റൊരു ശര്‍ത്വായ മുവാലാത്‌ നഷടപെടുന്നത്‌ കൊണ്ടാണ്‌ ഇങ്ങെനെ സംഭവിക്കുന്നത്‌. ഫര്‍ളുകള്‍ മാത്രം ചെയ്‌തു രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിക്കുന്നതോ അതില്‍ കൂടുതലോ ആയ സമയമാണ്‌ മുവാലാത്ത്‌ നഷ്‌ടപ്പെടുത്തുന്ന സമയമെന്ന്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുണ്ട്‌. ഇനി ദീര്‍ഘമായി സമയമില്ലെങ്കില്‍ ?ദോഷം ചെയ്യുകയില്ല? (ലായളുര്‍റു) എന്ന്‌ പറഞ്ഞിതിന്റെ ഉദ്ദേശ്യം അനറബിയിലോതിയ അര്‍കാനല്ലാത്തവ അറബിയിലോതിയ അര്‍കാനുകള്‍ക്ക്‌ ദോഷവും വരുത്തുകയില്ല എന്നാണ്‌.

അഥവാ അറബിയിലോതിയ അര്‍കാനുകള്‍ സ്വഹീഹാകും ബാത്വിലാവുകയില്ല. അതല്ലാതെ അനറബിയിലോതിയ അര്‍കാനല്ലാത്ത അനുബന്ധങ്ങള്‍ക്ക്‌ ഒരു ദോഷവും വരുകയില്ലെന്നോ അത്‌ സ്വഹിഹാകുമെന്നോ അല്ല . അതു ബാത്വിലാവുക തന്നെ ചെയ്യും. കാരണം അറബിയിലുള്ള ഖുത്വുബക്കേ ഖുത്വുബ എന്ന്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുള്ളു.

അര്‍കാനല്ലാത്തവ ഖുത്വുബയുടെ അനുബന്ധങ്ങളോ സുന്നത്തുകളോ ആയി പരിഗണക്കണമെങ്കില്‍ അതും അറബിയിലാവല്‍ ശര്‍ത്വാണെന്ന്‌ എല്ലാകര്‍മ്മ ശാസ്‌ത്രപണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുള്ളത്‌ . ഇവിടെ ഖുത്വ്‌ബയില്‍ അറബിയല്ലാത്ത ഭാഷ കടന്ന്‌ വരുന്നതിനാല്‍ അത്‌ ലഗ്‌വാണ്‌. അതിനാല്‍ അത്‌ ഹറാമുമാണ്‌. മഗ്‌സൂബായ (പിടിച്ച്‌ പറിക്കപ്പെട്ട) ഭൂമിയില്‍ നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുമെങ്കിലും നിസ്‌ക്കരിക്കുന്നത്‌ ഹറാമാണന്ന്‌ പറയുന്നത്‌ പോലെയാണിത്‌.

മാത്രമല്ല, അറബി ഭാഷയില്‍ ഓതാന്‍ കഴിവുണ്ടായിരിക്കെ അനറബി ഭാഷ മതിയാകില്ലെന്ന്‌ ഇബ്‌നു ഖാസിം(റ) പറഞ്ഞുവല്ലോ, ഫുഖഹാക്കള്‍ മതിയാവുകയിെല്ലന്നോ സ്വീകരിക്കുകയില്ലെന്നോ പറഞ്ഞാല്‍ അത്‌ ഫാസിദാകും എന്നാണെന്ന്‌ കര്‍മശാസ്‌ത്ര നിദാനശാസ്‌ത്രത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ.്‌ ?ഫാസിദിനെ ഉണ്ടാക്കുന്ന കാര്യത്തില്‍ ?സ്വീകരിക്കില്ല? എന്ന പ്രയോഗം പോലെയാണ്‌ ?മതിയാവുകയില്ല? എന്ന പ്രയോഗവും??(ജംഉല്‍ ജവാമിഅ്‌(1/398).(21)

കര്‍മ്മ ശാസ്‌ത്ര പണ്ഡിതന്‍മാരുടെ ഈ വാക്ക്‌ പ്രയോഗവും ഖുത്വ്‌ബയുടെ അനുബന്ധങ്ങള്‍ അറബേതര ഭാഷയില്‍ നിര്‍വ്വഹിക്കുന്നത്‌ ഖുത്വ്‌ബയെ ഫസാദാക്കുമെന്ന്‌ വ്യക്തമാക്കുന്നു. അര്‍ക്കാനുകളല്ലാത്തത്‌ അനറിബിയിലോതുന്നത്‌ ഫാസിദാണെന്ന്‌ വരുമ്പോള്‍ ഫാസിദായ ഇബാദത്തുമായി ബന്ധപ്പെടല്‍ ഹറാമുമാണ്‌. ഇബ്‌നു ഹജര്‍ (റ)പറയുന്നു:??നിസ്‌കരിക്കാനുള്ള കല്‍പനയില്ലാത്ത നിസ്‌കാരം ഫാസിദാകുന്നു. ഫാസിദായ ആരാധനയിലേര്‍പ്പെടല്‍ ഹറാമാണെന്ന അംഗീകൃത നിയമമനുസരിച്ച്‌ ഈ നിസ്‌കാരത്തില്‍ ഏര്‍പ്പെടല്‍ ഹറാമാണ്‌? (ഫതാവല്‍ കുബ്‌റ: 1/209).(22) തുഹ്‌ഫ(1/66), ഖല്‍യൂബി(1/306) തുടങ്ങിയ കിതാബുകളിലെല്ലാം ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ അനറബി ഭാഷയിലുള്ള ഖുത്വ്‌ബ ഫാസിദായതിനാല്‍ അതു നിര്‍വ്വഹിക്കല്‍ ഹറാമാണെന്ന്‌ സ്ഥിരപ്പെടുന്നു.

ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള കാര്യങ്ങള്‍ അനറബി ഭാഷയില്‍ പറഞ്ഞാല്‍ അതെങ്ങനെ നിരര്‍ത്ഥകമെന്ന്‌(ലഗ്‌വ്‌) പറയാന്‍ കഴിയുമെന്നൊരു ന്യായം ഇവിടെയുണ്ട്‌. ഈ ന്യായം ഇവിടെ പരിഗണനീയമല്ലെന്ന്‌ അലിയ്യു ശബ്‌റാ മുല്ലസി(റ) ഉദ്ധൃത ?ഹാശിയത്തുല്‍ ജമലി?ലെ പരാമര്‍ശത്തോട്‌ ചേര്‍ത്തുവെക്കുന്നുണ്ട്‌:??നിരുപാധികം ബുദ്ധിമുട്ടില്ലെന്ന്‌വെക്കലാണ്‌ ഖിയാസ്‌. അനറബിലുള്ള ഖുത്വുബയുടെയും മൗനമായി നില്‍ക്കുന്നതിന്റെയും വ്യത്യാസംപറയാന്‍ കഴിയും. മൗനമായി നില്‍ക്കുന്നതില്‍ ഖുത്വ്‌ബയില്‍ നിന്നപാടെ തിരിഞ്ഞ്‌ കളയുന്ന ഒരവസ്ഥയുണ്ട്‌. അനറബിയില്‍ അങ്ങനെയില്ല. അതില്‍ മൊത്തതില്‍ ഉപദേശമെങ്കിലുമുണ്ട്‌. അതിനാല്‍ അത്‌ ഖുത്വുബയില്‍ പെടുന്നതില്‍ നിന്നും പുറത്ത്‌ പോകുന്നില്ല? (ഹാശിയത്തു ജമല്‍: 2/28)(23)

ഇമാം അലിയ്യുശ്ശബ്‌റാ മുല്ലസി(റ) ബാഹ്യമായി തോന്നാവുന്ന ഒരു ന്യായം പറഞ്ഞ്‌ അതല്ല ശരി എന്ന്‌ സൂചിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അറബി അല്ലാത്തവ ലഗ്‌വാണെന്നും അറബി ഭാഷയില്‍ കഴിവുള്ളതോടൊപ്പം അനറബി മതിയാവുകയില്ലെന്നും തീര്‍ത്ത്‌ പറഞ്ഞ ഇബ്‌നു ഖാസിം(റ) വിന്റെ തീര്‍പ്പിനു ശേഷമാണല്ലോ ശബ്‌റാമുല്ലസി(റ)യുടെ ഈ ഖിയാസ്‌ സംബന്ധിയായ പരാമര്‍ശം നല്‍കുന്നത്‌. ഇത്‌ കേവലം ഒരു ന്യായമാെണന്നും അതിനാല്‍ അതില്‍ വഞ്ചിതരാവരുതെന്നുമാണ്‌ മഹാന്റെ ഭാഷ്യം. ഇത്തരം സ്ഥലങ്ങളിലാണ്‌ വല്‍ ഖിയാസു എന്നപദം

ഉപയോഗിക്കാറുള്ളതെന്ന്‌ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ (ന:മ) അസന്ദിഗ്‌ദമായി വ്യക്തമാക്കിട്ടുണ്ട്‌. മാത്ര മല്ല ഈ ഖിയാസ്‌ പറഞ്ഞ അലിയ്യു ശബ്‌റാമുല്ലസി(റ) തന്നെയാണ്‌ ശരീഅത്തില്‍ ഖുത്വുബ കൊണ്ട്‌ ഉദ്ദേശിക്കെപ്പെട്ട ഉപദേശം (വഅള്‌) അറബി ഭാഷയിലുള്ളതാണെന്നും അറബി അല്ലാത്തത്‌ കൊണ്ട്‌ സാദ്ധ്യമെല്ലന്നും ഉണര്‍ത്തിയത്‌.

അനറബിയിലോതിയത്‌ സമയം ദീര്‍ഘമായിട്ടില്ലെങ്കില്‍ അറബിയിലോതിയ ഖുത്വുബയെ ബത്വിലാക്കുകയില്ല എന്ന ഫുഖഹാഇന്റെ വാക്ക്‌ പിടിച്ച്‌ അനറബില്‍ ഖുത്വുബ ഓതാമെന്ന്‌ വാദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. കാരണം നിസ്‌കാരത്തില്‍ ഫാത്വിഹ ഓതുമ്പോള്‍ അര്‍ത്ഥ വ്യത്യാസം വരാത്ത രീതിയില്‍ തകരാര്‍ സംഭവിച്ചാല്‍ അത്‌ നിസ്‌കാരത്തെ ബത്വിലാക്കില്ല എന്ന്‌ കര്‍മ്മശാസ്‌ത്ര പണ്ഡിതന്മാര്‍ പറയുന്നു. ഈ വാക്ക്‌ പിടിച്ച്‌ ഫാത്വിഹയെ തെറ്റിച്ച്‌ ഓതാമെന്ന്‌ ആരും വാദിക്കാറില്ലല്ലോ?

അറബിയും അനറബിയും കലര്‍ത്തി ഓതുന്ന രീതിയെ കുറിച്ച്‌ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ (ന:മ) പറയാറുള്ള ഒരു മറുപടിയുണ്ട്‌. അതിന്റെ സംക്ഷേപം ഇങ്ങനെയാണ്‌: ?അനറബിയിലോതുമ്പോള്‍ തന്നെ ഒടുവില്‍ അര്‍കാനുകള്‍ മാത്രം മടക്കി ഓതുന്ന പതിവ്‌ ചിലര്‍ക്കുണ്ടല്ലോ, അര്‍ക്കാനുകള്‍ വീണ്ടും അറബയില്‍ എന്തിനാണ്‌ മടക്കിയോതുന്നത്‌? ആദ്യം ഓതിയത്‌ ശരിയായിട്ടില്ല എന്ന സംശയത്തിന്‌ വേണ്ടിയാണെങ്കില്‍ സംശയമുള്ളകാര്യം ഉപേക്ഷിക്കുകയല്ലേ വേണ്ടത്‌? സംശയമില്ലാത്തത്‌ പിടിച്ച്‌ സംശയമുള്ളത്‌ ഓഴിവാക്കാനല്ലേ നബി(സ) പറഞ്ഞത്‌. മാത്രമല്ല, ശരിയാകുമോ എന്ന സംശയത്തോടെ ഒരു കാര്യം ചെയ്‌താല്‍ ചുരുങ്ങിയത്‌ അത്‌ കറാഹത്തെങ്കിലുമാകും. കറാഹത്ത്‌ തുടര്‍ന്ന്‌ പോരല്‍ ഹറാമുമാണല്ലോ? ഇനി അറബിയിലോതിയത്‌ ശരിയാകുമോ എന്ന സംശത്തിന്‌ വേണ്ടിയല്ല മടക്കുന്നത്‌ എന്ന്‌ വെച്ചാല്‍ തന്നെ എല്ലാം കൂടി മൂന്ന്‌ ഖുത്വ്‌ബകള്‍ ഉണ്ടാകുമല്ലോ? ഒരു അനറബി ഖുത്വുബയും രണ്ട്‌ അറബി ഖുത്വുബയും! നബി(സ) മുതല്‍ ഇക്കാലം വരെ ശറഇല്‍ അറിയപ്പെട്ടത്‌ ജുമുഅ ഖുത്വുബ രണ്ടെണ്ണമേയുള്ളൂവെന്നാണ്‌. മൂന്നാമതൊരു ഖുത്വ്‌ബ പുതുതായി ഉണ്ടാക്കിയതാണ്‌.?

ഏത്‌ വിധേന ആലോചിച്ചാലും ഖുത്വ്‌ബ അറബിയിലാവണമെന്ന തീര്‍പ്പില്‍ തന്നെയാണ്‌ നാം എത്തുക. പ്രമാണവും(നഖ്‌ല്‍) ബുദ്ധിയും(അഖ്‌ല്‍) അതിന്‌ സാക്ഷ്യം നില്‍ക്കുന്നു.

3-ഖുത്വ്‌ബയുടെ ഉദ്ദേശ്യം 
ഖുത്വ്‌ബയുടെ ഉദ്ദേശ്യം ഉല്‍ബോധനമാണ്‌. അത്‌ സദസ്സിലെ മിക്കയാളുകള്‍ക്കും ഗ്രഹിക്കാന്‍ സാധിക്കുന്ന ഭാഷയിലാവണം എന്ന്‌ പറഞ്ഞത്‌ ശരിതന്നെ.(24) എന്നാല്‍, ഖുത്വ്‌ബ പൂര്‍ണ്ണമായും അറബിയിലാവണമെന്ന്‌ നിബന്ധനവെച്ച പണ്‌ഡിതന്മാര്‍ ഉല്‍ബോധനമാണ്‌ അതിന്റെ ലക്ഷ്യമെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അറബിയില്‍ നിര്‍വ്വഹിക്കുന്ന ഖുത്വ്‌ബ ലളിതമായ ഭാഷയിലും അധികമാളുകള്‍ക്ക്‌ ഗ്രഹിക്കാവുന്ന രീതിയിലുമാവല്‍ സുന്നത്താണ്‌ എന്ന്‌ മാത്രമാണ്‌. അതല്ലാതെ ഖുത്വുബ ഗ്രഹിക്കണമെന്ന്‌ നിബന്ധനയായി അവര്‍ പറയുന്നേ ഇല്ല.

അവര്‍ പറയുന്നു: ?ജനങ്ങള്‍ മുഴുവന്‍ അനറബികളാണെങ്കിലും തിരുചര്യ പിന്‍പറ്റുന്നതിന്‌ വേണ്ടി ഖുത്വ്‌ബ അറബി ഭാഷയിലാവണം??(ബുശ്‌റല്‍ കരീം: 2/7). ?ജനങ്ങള്‍ അറബി മനസ്സിലാവാത്ത അനറബികളാണെങ്കിലും ഖുത്വ്‌ബ അറബി ഭാഷയിലാവണം??(ശര്‍ഖാവി: 2/273). ?ജനങ്ങള്‍ മുഴുവന്‍ അനറബികളാണെങ്കിലും ഖുത്വ്‌ബ അറബി ഭാഷയിലാവണം??(ശറഹു ബാ ഫള്‌ല്‍: 2/71).(25)

സന്നിഹ്‌തരായവര്‍ എല്ലാവരും അനറബികളാണെങ്കിലും ഇത്തിബാഇന്ന്‌ വേണ്ടി ഖുത്വ്‌ബ അറബിയിലായിരിക്കണമെന്നാണ്‌ ഇവരുടെയൊക്കെ താല്‍പര്യം. ഖുത്വ്‌ബ നിര്‍വഹിക്കുന്ന ഖത്വീബിന്‌ പോലും ഖുത്വ്‌ബ ഗ്രഹിക്കല്‍ നിര്‍ബന്ധമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം (ഫതാവല്‍ കുബ്‌റ: 78).(26)

ഖുത്വ്‌ബ അറബിയില്‍ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനമെന്ന്‌ സ്വാഭാവികമായും ഉത്ഭവിക്കുന്ന ചോദ്യത്തിന്‌ പ്രമുഖ പണ്‌ഡിതന്‍ ഖാളീ ഹുസൈന്‍(റ)ന്റെ മറുപടി എല്ലാ ഫിഖ്‌ഹീ ഗ്രന്ഥങ്ങളും ഉദ്ധരിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെ അറബിയില്‍ ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം എന്ന ചോദ്യത്തിന്‌ മൊത്തത്തില്‍ ഒരു ഉപദേശമാണെന്ന്‌ മനസ്സിലാക്കലാണെന്നാണ്‌ ഖാളീ ഹുസൈന്‍(റ) മറുപടി പറയുന്നത്‌ (മഹല്ലി: 1/279, തുഹ്‌ഫ: 2/451).(27)

ഖാളീ ഹുസൈന്‍(റ)വിന്റെ ഈ അഭിപ്രായം എല്ലാ കര്‍മശാസ്‌ത്ര പണ്‌ഡിതരും ഉദ്ദരിക്കുക വഴി ഒരു കാര്യം വ്യക്തമാണ്‌. ഖുത്വ്‌ബ തിരിയുന്നതിലല്ല വിഷയം, അറബിയിലാവുക എന്നതിലാണ്‌ കാര്യം.

കേരളത്തില്‍ കഴിഞ്ഞുപോയ തലയെടുപ്പുള്ള പണ്ഡിതനായ ശാലിയാത്തി(റ) പരിഭാഷക്കെതിരെ എഴുതിയ ഫത്‌വയില്‍ പറയുന്നു: ?സലഫ്‌ ഖലഫിനെ പിന്‍പറ്റലും ജനങ്ങള്‍ക്ക്‌ മനസ്സിലായിട്ടില്ലെങ്കിലും ഖുത്വ്‌ബ മൊത്തത്തില്‍ ഒരു ഉപദേശമെന്ന്‌ അറിവുണ്ടായാല്‍ മതിയെന്നതുമാണ്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതര്‍ ജുമുഅ ഖുത്വ്‌ബ അറബിയിലാവണമെന്നതിന്‌ കാരണം പറഞ്ഞത്‌. അര്‍ക്കാന്‍ മാത്രമല്ല ഖുത്വ്‌ബ മുഴുവനും അറബിയിലാവണമെന്നാണ്‌ ഇങ്ങനെ കാരണം പറഞ്ഞതിന്റെ താല്‍പര്യം? (ഫതാവല്‍ അസ്‌ഹരിയ്യ; 1/102).(28)

4-അറബി പഠിക്കാത്തവര്‍ക്ക്‌ ജുമുഅ ഇല്ല 
അറബി അറിയുക എന്നതിന്റെ വിവക്ഷ അറബി വായിക്കാനറിയുക എന്നതാണ്‌(ശര്‍വാനി 2-250) ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ നോക്കിവായിക്കാന്‍ പോലും പഠിക്കാത്തവരാണെങ്കില്‍ എല്ലാവരും കുറ്റക്കാരാകുമെന്നാണ്‌ കര്‍മ്മശാസ്‌ത്ര പാഠം. ആരും അറബി പഠിക്കാതെ വീഴ്‌ച വരുത്തിയാല്‍ ജുമുഅ നിര്‍വ്വഹിക്കാതെ ളുഹ്‌ര്‍ നിസ്‌കരിക്കുകയും പരമാവധി പെട്ടെന്ന്‌ അറബി പഠിക്കുകയമാണ്‌ ചെയ്യേണ്ടത്‌, അല്ലാത്ത പക്ഷം കുറ്റം ഒഴിവാകുകയില്ല (തുഹ്‌ഫ 2-451), (മുഗ്‌നി 1-397), (മഹല്ലി 1-278) തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.

എന്നാല്‍ മാതൃ ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച്‌ ജുമുഅ നിസ്‌കരിക്കേണ്ടത്‌ അറബി പഠിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ മാത്രമാണ്‌. ഫുഖഹാഇന്റെ ഈ നിലപാട്‌ ഖുത്വുബ ഭാഷ അറബിയിലാവണമെന്നതിന്റെ ഗൗരവമാണ്‌ സൂചിപ്പിക്കുന്നത്‌.

ഉമ്മിലെ പരാമര്‍ശം 
മാതൃ ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ഉമ്മില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ ചിലര്‍ പറയുന്നു. എന്നാല്‍ ഇത്‌ വസ്‌തുതക്ക്‌ നിരക്കുന്നതല്ല. ഇമാം ശാഫി(റ)തന്റെ ഉമ്മ്‌ എന്ന കിതാബില്‍ പറയുന്നത്‌ കാണുക: ?ജുമുഅ ഖുത്വ്‌ബക്കിടയിലോ മറ്റുള്ള ഖുത്വ്‌ബകള്‍ക്കിടയിലോ ഖത്വീബ്‌ തനിക്കോ മറ്റുള്ളവര്‍ക്കോ ആവിശ്യമുള്ളത്‌ സംസാരിക്കല്‍ കുഴപ്പമില്ല. എന്നാല്‍ അദ്ദേഹം തനിക്കോ മറ്റുള്ളവര്‍ക്കോ ആവിശ്യമില്ലാത്തതും മോശമായതും സംസാരിക്കുന്നത്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഇവിടെ ഞാന്‍ അനുവദിച്ച സംസാരവും അനിഷ്‌ടം പ്രകടിപ്പിച്ച സംസാരവും ഖുത്വുബയെയോ നിസ്‌കാരത്തെയോ ബാത്വിലാക്കില്ല? (അല്‍ ഉമ്മ്‌: 1/179).(29)

ഖുത്വ്‌ബയില്‍ ഖത്വീബ്‌ സംസാരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്‌ ഉമ്മിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ ഖുത്വ്‌ബ പരിഭാഷ ആവാമെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ പരിഷ്‌കരണവാദികള്‍ ചെയ്യുന്നത്‌. ?ഖുത്വ്‌ബക്കിടയില്‍ സംസാരിക്കല്‍?(അന്‍ യതകല്ലമ റജുലുന്‍ ഫീ ഖുത്വ്‌ബതില്‍ ജുമുഅത്തി) എന്ന ഉമ്മിന്റെ പ്രയോഗം തന്നെ ഖുത്വ്‌ബയും സംസാരവും വെവ്വേറെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌. ഖുത്വ്‌ബയുടെ മുവാലാത്തിന്‌(തുടര്‍ച്ചക്ക്‌) തകരാര്‍ സൃഷ്‌ടിക്കാത്ത വിധത്തില്‍ ഖുത്വ്‌ബക്കിടയില്‍ സംസാരിക്കുന്നതിന്‌ കുഴപ്പമില്ല എന്ന്‌ പറഞ്ഞതിനെ ഖുത്വ്‌ബ ഭാഷാന്തരത്തിന്‌ കൂട്ട്‌പിടിക്കുന്നത്‌ ശുദ്ധ അസംബദ്ധമാണ്‌. ഖുത്വ്‌ബക്കിടയില്‍ സംസാരിക്കല്‍ അനുവദനീയമാകുന്ന സാഹചര്യം നവവി ഇമാം(റ) വിവരിക്കുന്നു: ?അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ ചെയ്‌തു. ഇവയൊന്നും ഹറാമല്ലെന്നതില്‍ അഭിപ്രായാന്തരമില്ല. ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌??(ശറഹുല്‍ മുഹദ്ദബ:്‌ 4/523).(30)

തുര്‍ക്കിയിലെ ഇത്തരം കമാലിയന്‍ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ്‌ കേരളത്തിലും പുതിയവാദങ്ങള്‍ കടന്നുവന്നത്‌. അങ്ങനെയാണ്‌ കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഇസ്‌ലാമിന്റെ തനതായ നീതിയെ നിഷേധിച്ച്‌ കൊച്ചിയില്‍ ആദ്യമായി പരിഭാഷ ഖുതുബ നിര്‍വ്വഹിക്കപ്പെട്ടത്‌.

About admin 19 Articles
This is the administrator of Ahlussunna online

2 Comments

Leave a Reply

Your email address will not be published.


*