രാജ്യത്തിന്‍റെ പൈതൃകവും പൗരന്‍റെ സുരക്ഷിതത്വവും അപകടത്തിലോ..?

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്ക്കൂളില്‍ ക്ഷേത്രാചാരങ്ങളോടു കൂടിയ രാമായണ മാസാചാരണവും ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് നിര്‍ബന്ധിത പാദപൂജയും നടത്തിയിരിക്കുന്നു. ജൂണില്‍ ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ മറപിടിച്ചാണ് ഈ മതാചാരം ഇതര മതസ്ഥരായ വിദ്യാര്‍ത്ഥികളില്‍ പോലും അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം ചടങ്ങിന് കേരള സര്‍ക്കാറിന്‍റെ പച്ചക്കൊടിയുണ്ട് എന്നത് […]

പരിഷ്കൃത സമൂഹത്തിന്‍റെ (?) ചില അപരിഷ്കൃതങ്ങള...

പരിഷ്കൃതര്‍; നവ സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ ഊറ്റം കൊള്ളുന്നത് ഈ വാക്കിന്‍റെ പേരിലാണ്. ന്യൂജനറേഷന്‍റെ മുഴുവന്‍ കര്‍മ്മങ്ങളും പരിഷ്കൃതമാണ് എന്നാണ് വെപ്പ്. പാശ്ചാത്യന്‍ കോലങ്ങളാണ് റോള്‍മോഡല്‍. കൗമാരവും യുവത്വവും അതില്‍ വലിയ ആകൃഷ്ടരാണ്. ചില (അ) പരിഷ് [...]

ജമാഅത്തെ ഇസ്ലാമി പുലരാത്ത സ്വപ്നമാണ...

പത്തൊമ്പതാം നൂറ്റാണ്ടില യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ   ചുവടു പിടിച്ചുകൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ-നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത തായികാ ണാം  .  പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത്ഇംഗ്ലണ്ടില്‍ആരംഭിച്ച [...]

തറാവീഹ് : ഇരുപത് റകഅത്ത് തന്നെ.....

വിശുദ്ധ റമളാനില്‍ ഏറെ പുണ്യം കല്‍പിക്കപ്പെടുന്ന നിസ്ക്കാരമാണ് തറാവീഹ്. അനവധി പ്രതിഫലങ്ങള്‍ ലഭ്യമാകുന്ന ഈ ഇബാദത്ത് പതിനാലു നൂറ്റാണ്ടു കാലമായി വളരെ കണിശതയോടെ മുസ്ലിം സമൂഹം നിര്‍വഹിച്ചു പോരുന്നു. റസൂലുല്ലാഹി (സ) പറയുന്നു: 'വിശ്വാസത്തോടെയും പ്രതിഫലം [...]

തവസ്സുല്‍: ചിന്തകള്‍ ബൗദ്ധികമാകണം.

ഇടതേടുക എന്നര്‍ത്ഥമുള്ള അറബി പദമാണ് തവസ്സുല്‍. ഇത് സദ്വൃത്തരെക്കൊണ്ടും സല്‍കര്‍മ്മങ്ങള്‍ കൊണ്ടുമാകാം. അതായത്, സദ്വൃത്തരായ മഹാന്മാരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നര്‍ത്ഥം. തവസ്സുലിന്‍റെ അര്‍ത്ഥ വ്യാപ്തി മനസ്സിലാക്കിയാല്‍ തന്നെ ശിര്‍ക്കിന്‍റെ അണു അളവ് പോലും അതില്‍ കടന്നു കൂടുന്നില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കും. അല്ലാഹുവിനോട് രക്ഷ […]

ശീഇസം അടിവേരുകള്‍ തേടുമ്പോള്‍

ജുഹ്ഫയുടെ പ്രാന്ത പ്രദേശമായ ഗദീര്‍ഖമ്മില്‍ വെച്ച് പ്രവാചകനായ മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ അലി(റ)നോട് പറഞ്ഞു. അലീ താങ്കള്‍ പ്രവാചകനായ ഈസയെപ്പോലെയാണ് ജൂതന്മാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹത്തിന്‍റെ മാതാവിനെതിരെ വ്യപിചാരാരോപണം നടത്തി. ക്രൈസ്തവര്‍ അദ്ദേഹത്തെ അമിതമായി സ്നേഹിക്കുകയും അദ്ദേഹത്തിനില്ലാത്ത പദവികള്‍  ചാര്‍ത്തി അതിമാനുഷനാക്കുകയും ചെയ്തു.(ഹാകിം) അലി(റ)നിന്നും റബീഅത്ബ്നു നാജിദ് (റ) […]

തൗഹീദ് വിശ്വാസ വൈകല്യം സംഭവിക്കുമ്പോള്‍

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറയാണ് തൗഹീദ്. ഏകദൈവാടിസ്ഥാനമായ ജീവിത രീതിയാണ് തൗഹീദ് വിവക്ഷിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളിലായി തൗഹീദിനെ പരാമര്‍ശിച്ചിട്ടുണ്ട്, മാത്രമല്ല പണ്ഡിതമതവും തൗഹീദിനെ വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്‍െ രത്നച്ചുരുക്കം വളരെ സരളമായി ഗ്രഹിക്കാന്‍ സാധിക്കും. അല്ലാഹു അവന്‍റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണെന്ന് വിശ്വസിക്കലാണ് അതിന്‍റെ ആകെത്തുക. […]

പുതുമകളോടെ അഹ്ലുസ്സുന്ന ഓണ്‍ലൈന്‍

ആശയ വിനിമയം ഇന്ന് കൂടുതല്‍ സുതാര്യമാണ്. വിരല്‍ തുമ്പിലെ ടെക്സ്റ്റുകള്‍ക്ക് ലോക ചലനങ്ങളെ മാറ്റാന്‍ കഴിയാത്തക്കവിധം ആഗോള വല്‍കൃതമാണ് ആധുനിക ലോകം. അതുകൊണ്ടു തന്നെ വര്‍ഗ്ഗീയ ശക്തികളും തീവ്രവാദ ചിന്തകളും വളരെ വേഗത്തില്‍ സമൂഹത്തിനിടയില്‍ കടന്നുകൂടുന്നുണ്ട്. ഇത്തരുണത്തില്‍ ഇസ്ലാമിക കാഴ്ചപ്പാടുകളെ പുറംലോകത്തിലെത്തിച്ചു കൊടുക്കുന്ന വെബ് പോര്‍ട്ടലുകള്‍ വളരെയധികം അത്യാവശ്യമാണ്. […]

ഖുതുബയുടെ ഭാഷ; പാരമ്പര്യവും പ്രമാണവും

ഖുത്‌ബയുടെ പരിഭാഷയുടെ വിഷയത്തില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. നബി(സ്വ)യുടെ കാലം മുതല്‍ അറബി ഭാഷയല്ലാത്ത ഭാഷയില്‍ ഖുത്വ്‌ബ നിര്‍വ്വഹിച്ച ചരിത്രമുണ്ടോ? ഖുത്വ്‌ബക്ക്‌ പ്രാദേശികഭാഷ നല്‍കി പരിഷ്‌കരിച്ചതാര്‌? അവരെ പ്രേരിപ്പിച്ച ഘടകം? ഖുത്വ്‌ബ ഭാഷാന്തരം ചെയ്‌ത്‌ നിര്‍വ്വഹിക്കാന്‍ മഹാഭൂരിപക്ഷം പണ്ഡിതന്മാര്‍ എന്ത്‌കൊണ്ട്‌ തയ്യാറായില്ല? ഇവ ഓരോന്നായി നമുക്ക്‌ വിശകലനം […]