പെരുന്നാള്‍ കര്‍മ്മശാസ്ത്രം

ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള”ഔദ്” എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ടു പേരുകളില്‍ അവിടെ രണ്ട് ആഘോഷ ദിനങ്ങളുണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും പേര്‍ഷ്യക്കാരുടേതായിരുന്നു. പേര്‍ഷ്യന്‍ സംസ്കാകരത്തിലെ ആഘോഷ ദിനം അറബികളിലേക്ക് പകര്‍ന്നതാണ്. ഈ ദിനങ്ങളെപ്പറ്റിയും അതിലവരുടെ ആഘോഷ രീതിയെക്കുറിച്ചും നബി(സ) തങ്ങള്‍ ചോദിച്ചറിഞ്ഞു.

മദീനാ വാസികള്‍ പറഞ്ഞു: “വിനോദങ്ങളായിരുന്നു ജാഹിലിയ്യ യുഗത്തില്‍ (നബിയുടെ ആഗമനത്തിന് മുമ്പ്) ഞങ്ങള്‍ നടത്തിയിരുന്നത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു, അല്ലാഹു നിങ്ങള്‍ക്ക് അവരേക്കാള്‍ മഹത്തായ രണ്ട് സുദിനങ്ങള്‍ പകരം നല്‍കിയിരിക്കുന്നു. വലിയ പെരുന്നാളും (ഈദുല്‍ അക്ബര്‍) ചെറിയ പെരുന്നാളു (ഈദുല്‍ അസ്ഗര്‍) മാണത്”. (അബൂദാവൂദ്, മിര്‍ഖാത്ത് 2/253)

പേര്‍ഷ്യക്കാരുടെ ആഘോഷ ദിനമായ നൈറൂസ് സൂര്യ വര്‍ഷത്തിലെ ആദ്യ ദിനമായിരുന്നു. ന്യൂ ഇയര്‍ ആഘോഷമായി അവര്‍ അതിനെ കണ്ടു. പേര്‍ഷ്യയിലെ അക്രമിയായ മഹര്‍ എന്ന പേരിലുള്ള രാജാവ് മരണപ്പെട്ടപ്പോള്‍ അതില്‍ സന്തോഷിച്ച ജനത രാജാവിന്‍റെ ചരമ ദിനം ആഘോഷ ദിനമായി തെരഞ്ഞെടുത്തു. അതാണ് അവരുടെ മഹര്‍ജാന്‍ ആഘോഷം. ഒരു മാസത്തിന്‍റെ പകുതിയായപ്പോഴാണ് അദ്ദേഹം മരണമടഞ്ഞത്. (ഖസാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍)

പെരുന്നാളും തക്ബീറും

?  പെരുന്നാള്‍ ദിനത്തിലെ മഹത്തായ കര്‍മ്മമായ തക്ബീറിന്‍റെ സമയം എപ്പോള്‍

പെരുന്നാള്‍ പ്രമാണിച്ചുള്ള തക്ബീര്‍ രണ്ടു വിധമാണ്. ഒന്ന് മുര്‍സലായ തക്ബീര്‍. രണ്ട് മുഖയ്യദായ തക്ബീര്‍. പെരുന്നാള്‍ രാവ് സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്ക്കാരത്തില്‍ പ്രവേശിക്കുന്നതു വരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണ് മുര്‍സലായ തക്ബീര്‍. വീടുകളിലും അങ്ങാടികളിലും ഇടവഴികളിലുമെല്ലാം ഈ തക്ബീര്‍ ചൊല്ലല്‍ പ്രബലമായ സുന്നത്താണ്. പുരുഷന്‍ ശബ്ദമുയര്‍ത്തി ചൊല്ലണം. അന്യ പുരുഷന്മാരോ നപുംസകങ്ങളോ കേള്‍ക്കുന്ന സ്ഥലത്ത് സ്ത്രീകളും നപുംസകങ്ങളും ശബ്ദമുയര്‍ത്തരുത്.

അറഫാ ദിനം (ദുല്‍ഹിജ്ജ 9) സുബ്ഹി മുതല്‍ അയ്യാമുത്തശ്രീഖിന്‍റെ അവസാനം വരെയാണ് മുഖയ്യദായ തക്ബീറിന്‍റെ സമയം. ദുല്‍ഹിജ്ജ ഒമ്പതിന്‍റെ ഫജ്റുസ്വാദിഖ് മുതല്‍ പതിമൂന്നിന്‍റെ അസ്വര്‍ വരെ; ഈ സമയത്ത് നിസ്ക്കരിക്കുന്ന എല്ലാ നിസ്ക്കാരങ്ങളുടെ ഉടനെയും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്ക്കാരാനന്തരമുള്ള ദിക്ര്‍ ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്.

ബലിപെരുന്നാള്‍ നിസ്ക്കാരം കഴിഞ്ഞ് ഖുതുബയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തക്ബീര്‍ സുന്നത്തുണ്ട്. ഈ സമയത്തുള്ള നിസ്ക്കാരങ്ങള്‍ മറ്റൊരു സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തില്ല.അതേ സമയം മറ്റുള്ള സമയത്തുള്ള നിസ്ക്കാരം ഈ സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തുണ്ട്.

രണ്ട് പെരുന്നാളിനുമുള്ള മുര്‍സലായ തക്ബീറിനേക്കാള്‍ പുണ്യം ബലിപെരുന്നാളിന് മാത്രമുള്ള മുഖയ്യദായ തക്ബീറിനാണ്. (തുഹ്ഫ, ശര്‍വാനി 3/51)

? തക്ബീറുകളില്‍ കൂടുതല്‍ പുണ്യമുള്ള വചനം ഏത്?

അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.പ്രസിദ്ധമായ ഈ വാചകങ്ങളാണ് വളരെ പുണ്യമുള്ള തക്ബീറിന്‍റെ പദം. (തുഹ്ഫ 3/54)

?  ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹിയുടെയും പതിമൂന്നിലെ മഗ്രിബിന്‍റെയും ഇടയില്‍ മയ്യിത്ത് നിസ്ക്കാരം നിര്‍വ്വഹിക്കുമ്പോള്‍ അതിന്‍റെ ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?

അതെ, സുന്നത്തുണ്ട്. (തുഹ്ഫ 3/51)

?ബലിപെരുന്നാളിലെ തക്ബീര്‍ ഹാജിക്ക് സുന്നത്തുണ്ടോ?

ഹജ്ജിന്‍റെ കര്‍മ്മവുമായി ബന്ധപ്പെട്ട ഹാജിക്ക് പെരുന്നാള്‍ രാവില്‍ തക്ബീര്‍ സുന്നത്തില്ല, അവന് തല്‍ബിയത്താണ് ചൊല്ലേണ്ടത്. അവന്‍റെ തക്ബീറിന്‍റെ സമയം തുടങ്ങുന്നത് പെരുന്നാള്‍ ദിവസം ളുഹര്‍ മുതല്‍ക്കാണ്. ഹജ്ജിന്‍റ തഹല്ലുളിന്‍റെ ഉത്തമ സമയമായ ളുഹാ സമയം കഴിഞ്ഞ് ആദ്യ നിസ്ക്കാരമെന്ന നിലക്കാണിത്. (തുഹ്ഫ 3/52)

?  ബലിപെരുന്നാള്‍ രാത്രിയിലെ മഗ്രിബ്, ഇശാഅ് എന്നീ നിസ്ക്കാരങ്ങളുടെ ശേഷവും തുടര്‍ന്നു വരുന്ന സുബ്ഹിയുടെ ശേഷവും തക്ബീര്‍ സുന്നത്തുണ്ടോ?

അതെ, സലാം വീട്ടിയ ഉടനെ സുന്നത്തുണ്ട്. മുഖയ്യദായ തക്ബീറുകളാണവ. ഈ തക്ബീറുകള്‍ ദിക്ര്‍ ദുആയുടെ മുമ്പാണ് ചൊല്ലേണ്ടതെങ്കിലും ശേഷം ചൊല്ലിയാലും സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും. (തുഹ്ഫ 3/54, നിഹായ 2/399, മുഗ്നി 1/427)മുര്‍സലായ തക്ബീറിനേക്കാള്‍ മഹത്വം മുഖയ്യദായ തക്ബീറിനാണ്.  (ശര്‍വാനി 3/51)

പെരുന്നാള്‍ നിസ്ക്കാരം

? പെരുന്നാള്‍ നിസ്ക്കാരത്തിനെക്കുറിച്ച് വിവരിക്കാമോ?

നബി(സ)യുടെ ഉമ്മത്തിന്‍റെ സവിശേഷതയാണ് പെരുന്നാള്‍ നിസ്ക്കാരം. മുന്‍ സമുദായങ്ങള്‍ക്കൊന്നും അത് നിയമമാക്ക്പെട്ടിട്ടില്ല. നബി ആദ്യം നിസ്ക്കരിച്ചത് രണ്ട് പെരുന്നാളുകളില്‍ ചെറിയ പെരുന്നാള്‍ നിസ്ക്കാരമായിരുന്നു. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു അത്. ആ വര്‍ഷത്തിലാണ് അത് നിയമമാക്കപ്പെട്ടതും.

രണ്ട് റക്അത്താണ് പെരുന്നാള്‍ നിസ്ക്കാരം. അത് പ്രബലമായ സുന്നത്താണ്. അത് ഉപേക്ഷിക്കല്‍ കറാഹത്തുമാണ്. സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും അടിമകള്‍ക്കുമെല്ലാം സുന്നത്താണ്. ഹജ്ജ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പെരുന്നാള്‍ നിസ്ക്കാരം ഒറ്റക്ക് നിസ്ക്കരിക്കലാണ് ഏറ്റവും പുണ്യം, അല്ലാത്തവര്‍ക്ക് ജമാഅത്തായി നിസ്ക്കരിക്കലാണ് ഏറ്റവും പുണ്യം.

സൂര്യോദയം മുതല്‍ സൂര്യന്‍ മദ്ധ്യരേഖയില്‍ നിന്ന് തെറ്റും വരെ സമയമുണ്ട്. പെരുന്നാള്‍ നിസ്ക്കാരം നിര്‍വ്വഹിക്കാത്തവര്‍ക്ക് ഈ സമയം വരെ തക്ബീര്‍ സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍ വെച്ചും സ്ത്രീ വീട്ടില്‍ വെച്ചും നിസ്ക്കരിക്കലാണ് ശ്രേഷ്ഠം.

ബലിപെരുന്നാളിന്‍റെ സുന്നത്ത് നിസ്ക്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നാണ് നിയ്യത്ത്. നിസ്ക്കാരം ഇമാമിന്‍റെ കൂടെയെങ്കില്‍ അതുംകൂടി നിയ്യത്തില്‍ വേണം.ഒന്നും രണ്ടും റക്അത്തുകളില്‍ യഥാക്രമം ഏഴും അഞ്ചും തക്ബീറുകള്‍ (അല്ലാഹു അക്ബര്‍) ചൊല്ലല്‍ സുന്നത്തുണ്ട്.ദുആഉല്‍ ഇഫ്തിതാഹിനു ശേഷവും ഫാത്തിഹക്ക് മുമ്പുമാണ് ഒന്നാം റക്അത്തില്‍ തക്ബീര്‍ ചൊല്ലേണ്ടത്, രണ്ടാം റക്അത്തിലെ അഞ്ചു തക്ബീര്‍ രണ്ടാം റക്അത്തിലേക്ക് ഉയര്‍ന്ന ശേഷവും.തക്ബീറുകള്‍ക്കിയടില്‍ “സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍” എന്ന് ചൊല്ലല്‍ സുന്നത്തുണ്ട്.ഈ പറഞ്ഞ ഏഴും അഞ്ചും തക്ബീറുകള്‍ ഇമാമും മഅ്മൂമും ഉറക്കെയാക്കല്‍ സുന്നത്തുണ്ട്.

‘അഊദുവില്‍ പ്രവേശിക്കും മുമ്പാണ് തക്ബീറുകള്‍ ചൊല്ലേണ്ടത്. ശേഷമായാലും തക്ബീറുകളുടെ സമയം നഷ്ടപ്പെടില്ല. ഫാത്തിഹയിലേക്ക് പ്രവേശിച്ചാല്‍ തക്ബീറുകളുടെ സമയം നഷ്ടപ്പെടും. മഅ്മൂം തക്ബീറുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ഇമാം ഫാത്തിഹ ആരംഭിച്ചാലും മഅ്മൂമുകളുടെ തക്ബീറിന്‍റെ സമയം നഷ്ടപ്പെടും. ഫാത്തിഹക്ക് ശേഷം ഒന്നാം റക്അത്തില്‍ “ഖാഫ്” സൂറത്തും രണ്ടില്‍ “ഇഖ്തറബത്തി” സൂറത്തും അല്ലെങ്കില്‍ ഒന്നില്‍ “സബ്ബിഹിസ്മ” സൂറത്തും രണ്ടില്‍ “ഹല്‍അതാഖ” ഓതല്‍ സുന്നത്തുണ്ട്.

പെരുന്നാള്‍ ഖുതുബ

? പെരുന്നാള്‍ നിസ്ക്കാരം ജമാഅത്തായി നിര്‍വ്വഹിച്ച ശേഷം പുരുഷډാര്‍ക്ക് രണ്ട് ഖുതുബ സുന്നത്തുണ്ടല്ലോ, അതിന്‍റെ തുടക്കം എത്ര തക്ബീറുകള്‍ കൊണ്ടാണ്?

ബലിപെരുന്നാള്‍ നിസ്ക്കാരം കഴിഞ്ഞ് മിമ്പറില്‍ കയറി സലാം പറഞ്ഞ് ഇരിക്കുകയും പിന്നീട് എഴുന്നേറ്റു നിന്ന് ഒമ്പത് തക്ബീര്‍ മുറിച്ചു മുറിച്ചു (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍) ചൊല്ലുക. ഒരു ശ്വാസത്തില്‍ ഒരു തക്ബീര്‍ എന്ന രീതിയില്‍ ചൊല്ലണം. ശേഷം ഖുതുബയുടെ ഫര്‍ളില്‍ ആരംഭിക്കുക.രണ്ടാം ഖുതുബ ആരംഭിക്കേണ്ടത് ഏഴ് തക്ബീറുകള്‍ കൊണ്ടാണ്. ഈ തക്ബീറുകളും മുറിച്ചു മുറിച്ചാണ് ചൊല്ലേണ്ടത്, ചേര്‍ത്തിക്കൊണ്ടല്ല. ഈ പറഞ്ഞ ഏഴ് തക്ബീറുകള്‍ ആരംഭിക്കും മുമ്പ് രണ്ടാം ഖുതുബ നിര്‍വ്വഹിക്കാന്‍ എഴുന്നേറ്റയുടനെ അല്ലാഹു അക്ബര്‍ എന്ന് തക്ബീര്‍ ചൊല്ലി സുബ്ഹാനല്ലാ എന്ന ദിക്ര്‍ ചൊല്ലേണ്ട സമയം മൗനം പാലിച്ച ശേഷമാണ് ഏഴ് തക്ബീര്‍ ആരംഭിക്കേണ്ടത്. (ഹാശിയത്തുന്നിഹായ 2/392, തഖ്രീറു ഫത്ഹുല്‍ മുഈന്‍ പേജ് 111)

ഖുതുബയുടെ ആമുഖത്തിലുള്ള ഒമ്പുതും ഏഴും തക്ബീറുകള്‍ ചൊല്ലിയ ശേഷം ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന് ചൊല്ലല്‍ സുന്നത്തില്ല. ജുമുഅഃ ഖുതുബ പോലെത്തന്നെ പെരുന്നാള്‍ ഖുതുബയും അറബി ഭാഷയിലായിരിക്കണം.

?  നിസ്ക്കാരത്തേക്കാള്‍ ഖുതുബ ചുരുങ്ങേണ്ടതുണ്ടോ?

അതെ, നിസ്ക്കാരത്തിനാവശ്യമായ സമയത്തിനേക്കാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് ഖുതുബയും തീരണം. ഇക്കാര്യം ഖത്വീബ് ശ്രദ്ധിക്കണം. ഈ നിയമം ജുമുഅഃ ഖുതുബക്കും ബാധകമാണ്. സ്ത്രീകള്‍ സംഘടിതാമായി പെരുന്നാള്‍ നിസ്ക്കാരം നിര്‍വ്വഹിച്ചാലും അവര്‍ക്ക് ഖുതുബയില്ല. (ശര്‍വാനി 3/40)

പെരുന്നാളും കുളിയും

? പെരുന്നാളില്‍ പ്രത്യേകമായ മറ്റു സുന്നത്തുകള്‍ ഏവ?

നിരവധി സുന്നത്തുകളുണ്ട്. പെരുന്നാളില്‍ കുളി പ്രത്യേകം സുന്നത്തുണ്ട്. നിയ്യത്ത് ചെയ്താല്‍ മാത്രമേ കുളിയുടെ പ്രതിഫലം ലഭിക്കൂ. ബലിപെരുന്നാളിന്‍റെ സുന്നത്തായ കുളി ഞാന്‍ കരുതി എന്ന് നിയ്യത്തുണ്ടായാല്‍ മതി. പെരുന്നാള്‍ ദിവസത്തെ അര്‍ദ്ധരാത്രി മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെയാണ് കുളിയുടെ സമയം. സുബ്ഹിക്ക് ശേഷം കുളിക്കലാണ് ഏറ്റവും ഉത്തമം. (നിഹായ 2/392, മുഗ്നി 1/424)

പെരുന്നാള്‍ നിസ്ക്കാരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കാത്തവര്‍ക്കും കുളി സുന്നത്തുണ്ട്. വകതിരിവെത്താത്ത കുട്ടികളെ കുളിപ്പിക്കല്‍ രക്ഷിതാവിന് സുന്നത്തുണ്ട്. (ജമല്‍ 2/98) ആര്‍ത്തവക്കാരിക്കും പ്രവസരക്തക്കാരിക്കും പെരുന്നാള്‍ കുളി സുന്നത്തുണ്ട്.സുഗന്ധം ഉപയോഗിക്കലും പെരുന്നാളിന് പ്രത്യേകം സുന്നത്തുണ്ട്. കുളിയുടെ സമയം തന്നെയാണ് സുഗന്ധത്തിന്‍റെയും സമയം.ഹജ്ജ്, ഉംറയുടെ ഇഹ്റാമിലുള്ളവരും വഫാത്തിന്‍റെ ഇദ്ദ ഇരിക്കുന്നവളും സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്. (തുഹ്ഫ 3/47, നിഹായ 2/393)

സുഗന്ധം ഉപയോഗിക്കല്‍ സ്ത്രീക്കും പുരുഷനും സുന്നത്തുണ്ട്. സ്ത്രീ പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കരുത്. സ്പ്രേ ഉപയോഗിക്കുന്നതിന് വിരോധമില്ല. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നുറപ്പുള്ള സ്പ്രേ ഉപയോഗിക്കരുത്, അത് നജസാണ്.

പെരുന്നാളും അലങ്കാരവും

?   പെരുന്നാള്‍ സുദിനത്തില്‍ എങ്ങനെയെല്ലാം ഭംഗിയാവണം?

മുകളില്‍ വിവരിച്ചതിന്‍റെ പുറമെ നഖം വെട്ടുക, കക്ഷ രോമം, ഗുഹ്യ രോമം തുടങ്ങിയവ നീക്കുക, മീശ വെട്ടുക, മൂക്കിലെ രോമം നീക്കുക, ശരീരത്തിലെ ദുര്‍ഗന്ധം നീക്കുക, മിസ്വാക്ക് ചെയ്യുക, പുതുവസ്ത്രം ധരിക്കുക എന്നിവ നിര്‍വ്വഹിച്ച് ഭംഗിയാവല്‍ സുന്നത്തുണ്ട്.

ശരീരത്തിലെ നഖം, മുടി എന്നിവ നീക്കല്‍ ഇഹ്റാമിലുള്ളവര്‍ക്ക് നിഷിദ്ധവും ഉള്ഹിയ്യത്ത് കര്‍മ്മം ഉദ്ദേശിച്ചവര്‍ക്ക് കറാഹത്തുമാണ്.

വില കൂടിയ ഭംഗി കൂടിയ വെളുത്ത വസ്ത്രമാണ് പെരുന്നാളില്‍ ഏറ്റവും ഉത്തമം. ഇനി വില കൂടിയ ഭംഗിയുള്ള വെളുത്തതല്ലാത്ത വസ്ത്രവും അത്ര വിലയില്ലാത്ത വെളുത്ത വസ്ത്രവുമാണ് ഒരാളുടെ കൈവശമുള്ളതെങ്കില്‍ പെരുന്നാളില്‍ വില കൂടിയ ഭംഗിയുള്ള വെളുത്തതല്ലാത്ത വസ്ത്രമാണ് ഉത്തമം. (തുഹ്ഫ, ശര്‍വാനി 3/47)

പെരുന്നാളും മൈലാഞ്ചിയും

?  പെരുന്നാള്‍ പ്രമാണിച്ച് പുരുഷന്മാര്‍ മൈലാഞ്ചിയണിയുന്നതിന്‍റെ വിധിയെന്ത്?

പെരുന്നാള്‍ പ്രമാണിച്ചാണെങ്കിലും അല്ലെങ്കിലും പുരുഷന്‍ അലങ്കാരത്തിന് വേണ്ടി കൈക്കാലുകളില്‍ മൈലാഞ്ചിയണിയല്‍ നിഷിദ്ധമാണ്. രോഗം പോലുള്ള അനിവാര്യ കാരണങ്ങള്‍ക്ക് വേണ്ടി അനുവദനീയമാണ്.

സ്ത്രീ ഭര്‍തൃമതിയെങ്കില്‍ കൈക്കാലുകളില്‍ മൈലാഞ്ചിയണിയല്‍ സുന്നത്തും ഭര്‍തൃമതിയല്ലെങ്കില്‍ കറാഹത്തോടു കൂടി അനുവദനീയവുമാണ്. ഭര്‍തൃമതിയായ സ്ത്രീ തന്നെ മൈലാഞ്ചി കൊണ്ടുള്ള ചിത്രപ്പണിയും വിരല്‍ തലപ്പുകളില്‍ മാത്രം കറുപ്പു വര്‍ണ്ണം ചേര്‍ത്ത് അലങ്കാരപ്പണി നടത്തല്‍ ഭര്‍ത്താവിന്‍റെ സമ്മതമില്ലെങ്കില്‍ നിഷിദ്ധമാണ്, സമ്മതമുണ്ടെങ്കിലും സുന്നത്തില്ല, കറാഹത്താണ്. ഭര്‍തൃമതിയല്ലാത്തവള്‍ ഈ വിവരിച്ച അലങ്കാരപ്പണി നടത്തല്‍ ഹറാമാണ്. വഫാത്തിന്‍റെ ഇദ്ദ ആചരിക്കുന്നവര്‍ക്കും നിഷിദ്ധമാണ്. (തുഹ്ഫ, ശര്‍വാനി 9/375, കുര്‍ദി 2/309)

പ്രായം തികയാത്ത കുട്ടികള്‍ ഇത് ചെയ്യുന്നതിന് വിരോധമില്ലെന്ന് ഇവിടെ പ്രത്യേകം മനസ്സിലാക്കാം.

പെരുന്നാള്‍ ആശംസ

? പെരുന്നാള്‍ ആശംസയുടെ പദമേത്? ആശംസകള്‍ അര്‍പ്പിക്കുന്നതിന്‍റെ വിധിയെന്ത്?

പെരുന്നാളിന് ആശംസകളര്‍പ്പിക്കുന്നത് സുന്നത്താണ്. ശവ്വാല്‍ പിറവിയോടെ ചെറിയ പെരുന്നാള്‍ ആശംസയുടെ സമയവും അറഫാ ദിനത്തിലെ സുബ്ഹ് മുതല്‍ ബലിപെരുന്നാളിന്‍റെ ദുല്‍ഹിജ്ജ 13 ന്‍റെ മഗ്രിബ് വരെയും ആശംസയര്‍പ്പിക്കാം. (ശര്‍വാനി 3/56, ബാജുരി 1/429)

തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന വാചകമാണ് ഇമാം ബൈഹഖി(റ) തന്‍റെ സുനനില്‍ ഉദ്ധരിച്ചത്. ആശംസ അര്‍പ്പിക്കുന്നവരോട് തിരിച്ചും തഖബ്ബലല്ലാഹു മിന്‍കും എന്ന് പറയല്‍ സുന്നത്തുണ്ട്. (ജമാല്‍ 2/105)

?  ആലിംഗനം സുന്നത്തുണ്ടോ?

പെരുന്നാള്‍ ദിവസം ആശംസയോടൊപ്പം ആലിംഗനം കറാഹത്താണ്. ദീര്‍ഘയാത്ര കഴിഞ്ഞു വരുന്നവരെ സ്വീകരിക്കുന്ന വേളയിലും ദീര്‍ഘ കാലത്തിനു ശേഷം കാണുന്ന വേളയിലും മാത്രമാണ് ആലിംഗനം സുന്നത്തുള്ളത്.

(തുഹ്ഫ, ശര്‍വാനി 9/230), അസ്നല്‍ മത്വാലിബ് 4/186)

പോക്കും വരവും

?  പെരുന്നാള്‍ നിസ്ക്കാരത്തിന് പുറപ്പെടേണ്ട ഉത്തമ സമയം ഏത്?

അതിരാവിലെ. സുബ്ഹി നിസ്ക്കാരത്തിന് പള്ളിയില്‍ വന്നാല്‍ പെരുന്നാള്‍ നിസ്ക്കാരവും കൂടി ഉദ്ദേശിച്ചാണ് വന്നതെങ്കില്‍ അപ്രതീക്ഷിതമായി പുറത്തു പോകേണ്ടി വന്നാലും നേരത്തെ വന്ന പ്രതിഫലം ലഭിക്കും. ഇമാം നിസ്ക്കാര സമയം വരലാണ് സുന്നത്ത്.

പ്രഭാതം മുതല്‍ ബലിപെരുന്നാള്‍ നിസ്ക്കാരം നിര്‍വ്വഹിക്കുന്നതു വരെ ഭക്ഷണമൊന്നും കഴിക്കാതിരിക്കലാണ് സുന്നത്ത്. ബലിപെരുന്നാള്‍ നിസ്ക്കാര ശേഷം ആദ്യം കഴിക്കുന്നത് ഉള്ഹിയ്യത്തിന്‍റെ മാംസമായിരിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. (തുഹ്ഫ 3/49, നിഹായ 2/396)

പെരുന്നാള്‍ നിസ്ക്കാരത്തിന് ഒരു വഴിയിലൂടെയും മടക്കം അതിനേക്കാള്‍ ചുരുങ്ങിയ മറ്റൊരു വഴിയിലൂടെയുമാവലും സുന്നത്തുണ്ട്. ഇങ്ങനെ വഴി മാറുന്നതില്‍ ശുഭ ലക്ഷണവും ഇരു വഴിയിലുമുള്ളവര്‍ക്ക് നിസ്ക്കാരക്കാരുടെ ബറകത്ത് ലഭിക്കലും ഇരു വഴിയിലുള്ള കുടുംബങ്ങളെ സന്ദര്‍ശിക്കലും ഇരു വഴികളും നമുക്കു വേണ്ടി സാക്ഷി നില്‍ക്കലുമുണ്ട്. (തുഹ്ഫ 3/49, നിഹായ 2/39, മുഗ്നി 1/425)

ഉള്ഹിയ്യത്ത് കര്‍മ്മം

?   ഉള്ഹിയ്യത്ത് കര്‍മ്മം എന്നാണ് നിയമമാക്കപ്പെട്ടത്?

ഹിജ്റ രണ്ട് വര്‍ഷം.

?         ഇതിന്‍റെ പ്രമാണങ്ങള്‍ ഏവ? വിധിയെന്ത്?

ഖുര്‍ആന്, സുന്നത്ത്, ഇജ്മാഅ് എന്നീ മൂന്ന് പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടതാണ് ഉള്ഹിയ്യത്ത് കര്‍മ്മം. അല്ലാഹു പറയുന്നു: “നബിയേ, താങ്കളുടെ നാഥന് വേണ്‍ി അങ്ങ് നിസ്ക്കരിക്കുകയും അറവ് നടത്തുകയും ചെയ്യുക”. (കൗസര്‍) ഈ സൂക്തത്തിലെ അറവ് കൊണ്ട് ഉദ്ദേശ്യം ഉള്ഹിയ്യത്താവണമെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്

നബി അരുളി: “ബലിപെരുന്നാളില്‍ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്‍ുള്ള ഉള്ഹിയ്യത്തിനേക്കാള്‍ അവന്ന് ഇഷ്ടപ്പെട്ട ഒരു കര്‍മ്മവുമില്ല. കൊമ്പ്, കുളമ്പ്, രോമം തുടങ്ങിയവയൊന്നും നഷ്ടപ്പെടാതെ പൂര്‍ണ്ണ രൂപത്തില്‍ അറക്കപ്പെടുന്ന മൃഗം അന്ത്യനാളില്‍ വരുന്നതും ഭൂമിയില്‍ അതിന്‍റെ രക്തം വീഴുന്നതിന് മുമ്പ് അല്ലാഹു ആ കര്‍മ്മം സ്വീകരിക്കുന്നതുമാണ്. അതിനാല്‍ ഉള്ഹിയ്യത്തറുത്തു നിങ്ങള്‍ ശരീര ശുദ്ധി വരുത്തുക. (തുര്‍മുദി) നബി(സ) പറഞ്ഞു:”നിങ്ങള്‍ ഉള്ഹിയ്യത്ത് മൃഗത്തിനെ നന്നാക്കുക, കാരണം അത് സ്വിറാത്ത് പാലത്തില്‍ നിങ്ങളുടെ വാഹനമാണ്.”(തുഹ്ഫ 9/343)

ഉള്ഹിയ്യത്ത് കര്‍മ്മം സുന്നത്താണ്

?  ഏത് വിധം സുന്നത്താണ്?

സുന്നത്ത് ഐന്‍, സുന്നത്ത് കിഫായ എന്നീ രണ്ട് സുന്നത്തുകളും വരും. സുന്നത്തായ ഉള്ഹിയ്യത്ത് സാമൂഹിക ബാധ്യത. (സുന്നത്ത് കിഫായ) എന്നാല്‍ ഒരാള്‍ അറക്കുന്ന ഉള്ഹിയ്യത്ത് അയാളുടെ ചെലവില്‍ ജീവിക്കുന്നവര്‍ക്കു കൂടി വകവയ്ക്കപ്പെടും. അതായത് അവരില്‍ നിന്നെല്ലാം സുന്നത്തായ കല്‍പ്പന ഒഴിവാകും. അതേ സമയം ഉള്ഹിയ്യത്തിന്‍റെ പ്രതിഫലം അറവ് നടത്തി ദാനം ചെയ്തവന്‍റെ മാത്രം നിക്ഷിപ്തമാകുന്നതാണ്. ഇതാണ് സുന്നത്ത് കിഫായ. തന്നെ ആശ്രയിച്ചു കഴിയുന്നവര്‍ ഇല്ലെങ്കില്‍ ഉള്ഹിയ്യത്ത് കര്‍മ്മം നടത്തല്‍ സുന്നത്ത് ഐനാണ്. (വ്യക്തിപരമായ സുന്നത്ത്)

?  ഒരാളുടെ ഉള്ഹിയ്യത്ത് കര്‍മ്മത്തിന്‍റെ പ്രതിഫലത്തില്‍ മറ്റുള്ളവരെ കൂറാക്കാമോ?

അതെ. ഉദാ: എന്‍റെ ഉള്ഹിയ്യത്ത് കര്‍മ്മത്തിലെ പുണ്യത്തില്‍ എന്‍റെ വീട്ടിലുള്ളവരെ ഞാന്‍ പങ്കുചേര്‍ത്തി എന്ന് പറഞ്ഞാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിഫലം ലഭിക്കുന്നതാണ്. (ശര്‍വാനി 9/349) പ്രതിഫലത്തില്‍ പങ്കുചേര്‍ക്കല്‍ മറ്റുള്ളവര്‍ക്ക് വേണ്‍ിയുള്ള ഉള്ഹിയ്യത്ത് കര്‍മ്മമല്ല. (തുഹ്ഫ 9/387)

? ഉള്ഹിയ്യത്ത് മൃഗങ്ങള്‍ ഏവ?

അഞ്ച് വയസ്സ് പൂര്‍ത്തിയായ ഒട്ടകം, രണ്ട് വയസ്സ് പൂര്‍ത്തിയായ കാള, പശു, എരുമ, പോത്ത്, കോലാട്, ഒരു വയസ്സ് പൂര്‍ത്തിയാവുകയോ ആറ് മാസത്തിന് ശേഷം പല്ല് പറയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങള്‍. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. അതിന് രണ്‍് വയസ്സ് പൂര്‍ത്തിയാവണം. (തുഹ്ഫ 9/348)

?  ഏത് നിറത്തിലുള്ള മൃഗമാണ് ഉത്തമം?

വെളുപ്പ്, മഞ്ഞ, മങ്ങിയ വെള്ള, ചുവന്നത്, ചുവപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്നീ ക്രമത്തിലാണ് നിറങ്ങളുടെ സ്ഥാനം. (തുഹ്ഫ 9/350)

അറവിന്‍റെ മര്യാദകള്‍

? ഉള്ഹിയ്യത്ത് അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്‍ കാര്യങ്ങള്‍ ഏതെല്ലാം?

മൃഗത്തെ ഖിബ്ലയിലേക്ക് തിരിക്കുക. അറുക്കുന്നവന്‍ ഖിബ്ലയിലേക്ക് തിരിയുക, അറവ് സമയത്ത് ബിസ്മി ചൊല്ലുക, നബി(സ)യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക, ബിസ്മിയുടെ മുമ്പും പിമ്പും മൂന്നു പ്രാവശ്യം തക്ബീര്‍ ചൊല്ലുക, ഉള്ഹിയ്യത്ത് സ്വീകരിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥന നിര്‍വ്വഹിക്കുക, മൃഗം കാണാത്ത വിധം കത്തി മൂര്‍ച്ച കൂട്ടുക, ഒന്നിലധികം മൃഗങ്ങളുണ്‍െങ്കില്‍ മൃഗങ്ങള്‍ പരസ്പരം കാണാത്ത വിധത്തില്‍ അറവിന് സ്ഥലം സജ്ജമാക്കുക, ആടിനെയും മാടിനെയും ഇടത് ഭാഗത്തിന്‍റെ മേല്‍ ചരിച്ചു കിടത്തുക, വലതു കാലൊഴിച്ച് ബാക്കിയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക എന്നിവ അറവ് സമയം പാലിക്കേണ്‍ സുന്നത്തുകളാണ്. (തുഹ്ഫ 9/325, തര്‍ശീഹ് പേജ് 206)

മൃഗത്തിന്‍റെ നിബന്ധനകള്‍

? മൃഗത്തിന്‍റെ നിബന്ധനകള്‍ ഏവ?

ഉള്ഹിയ്യത്ത് മൃഗത്തിന് മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ഉണ്‍ാവരുത്. മാംസത്തെ പ്രതികൂലമായി ബാധിക്കുന്നതോ, തടി ക്ഷയിപ്പിക്കുന്നതോ ആയ രോഗം, ചൊറി, മുറിവ്, വ്യക്തമായ മുടന്ത്, കാഴ്ചയില്ലായ്മ, കണ്ണ് നഷ്ടപ്പെടുക, കൂടുതല്‍ മെലിഞ്ഞ് നെണുവും പുഷ്ടിയും ചുരുങ്ങുക, ചെവി, നാവ്, വാല്‍, അകിട് തുടങ്ങിയവ പൂര്‍ണ്ണമായോ ഭാഗികമായോ മുറിക്കപ്പെടുക, ഒരവയവം ഇല്ലാതിരിക്കുകയോ ഗര്‍ഭമുണ്‍ാവുകയോ ചെയ്യുക, തീറ്റയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ പല്ല് പൊട്ടുകയോ കൊഴിയുകയോ ചെയ്യുക, ചെവി പൂര്‍ണ്ണമായും കുഴഞ്ഞതോ ചെവിയില്ലാത്തതോ ആവുക തുടങ്ങിയ ന്യൂനതകളില്‍ ഏതെങ്കിലും ഒന്ന് ഉള്ഹിയ്യത്ത് മൃഗത്തിനുണ്‍ായാല്‍ അതു ബലിദാനത്തിനു മതിയാവുകില്ല. (തുഹ്ഫ 9/351?353)

?  ഉടച്ച മൃഗം മതിയാകുമോ?

മതിയാകുന്നതാണ്. ഉടച്ച മൃഗമാവുക, വാല്‍, അകിട് എന്നിവ സൃഷ്ടിപ്പില്‍ തന്നെ ഇല്ലാതിരിക്കുക, കൊമ്പില്ലാതിരിക്കുക മുതലായവയൊന്നും ന്യൂനതകളല്ല. കൊമ്പുള്ളതിനെ അറവ് നടത്തലാണുത്തമം. കൊമ്പ് പൊട്ടിയതിന്‍റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അത് ന്യൂനതയാണ്. (തുഹ്ഫ 3/353)

?   ഒരാള്‍ക്ക് എത്ര മൃഗത്തെ അറുക്കാം?

എത്ര മൃഗത്തെയും അറുക്കാം. അംഗീകൃത ഉള്ഹിയ്യത്തിന് പരിധിയില്ല. എല്ലാം ഉള്ഹിയ്യത്തായി പരിഗണിക്കും. നബി(സ) ഒരു ദിവസം തന്നെ നൂറ് ഒട്ടകത്തെ ഉള്ഹിയ്യത്ത് അറുത്തിട്ടുണ്ട്. (തുഹ്ഫ 9/315)

ഉള്ഹിയ്യത്തിലെ ഷെയര്‍

?  ഒരു മൃഗത്തില്‍ എത്ര പേര്‍ക്ക് കൂറാവാം?

ഒട്ടകത്തിലും മാടിലും ഏഴു പേര്‍ക്ക് ഷെയറാവാം. ഇങ്ങനെ പങ്കുചേര്‍ന്ന് അറുക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണക്കില്‍ ഏറ്റവും ചുരുങ്ങിയത് ഏഴിലൊന്നുണ്‍ാകേണ്‍താണ്. എട്ട് പേര്‍ ചേര്‍ന്ന് ഒരു മാട് വര്‍ഗ്ഗത്തില്‍ പെട്ടതിനെ അറുത്താല്‍ അത് ഒരാളെത്തൊട്ടും ഉള്ഹിയ്യത്തായി പരിഗണിക്കില്ല. കാരണം ഓരോ വ്യക്തിയുടെയും വിഹിതം മൃഗത്തിന്‍റെ എട്ടില്‍ ഒന്നും മാത്രമായി, അതു പറ്റില്ല.

പതിനാല് പേര്‍ ചേര്‍ന്ന് രണ്‍് മാടിനെ അറുത്താലും പരിഗണിക്കില്ല. കാരണം ഈ പതിനാല് പേര്‍ക്കും രണ്‍് മൃഗത്തിന്‍റെ ഏഴിലൊന്നേ ലഭിക്കുന്നുള്ളൂ. അപ്പോള്‍ ഒരു മൃഗത്തിന്‍റെ പതിനാലിലൊന്നേ ഓരോ വ്യക്തിക്കും ലഭിക്കുകയുള്ളൂ. അതും അംഗീകൃതമല്ല. ഏഴു പേര്‍ ചേര്‍ന്ന് ഒരു അംഗീകൃത മൃഗത്തിനെ ഉള്ഹിയ്യത്തറുക്കുമ്പോള്‍ ഓരോരുത്തരും നല്‍കുന്ന സംഖ്യ ആ മൃഗത്തിന്‍റെ ഏഴിലൊന്നിനോട് തുല്യമാകണം. ഏഴിലധികം പേര്‍ ചേര്‍ന്ന് എത്ര മൃഗത്തിനെ വാങ്ങിയാലും ഏഴില്‍ കവിയാത്തവര്‍ക്ക് ഓരോ മൃഗത്തിനെ നിര്‍ണ്ണയിക്കുകയും ഓരോ വ്യക്തിയും നല്‍കുന്ന സംഖ്യ ആ മൃഗത്തിന്‍റെ ഏഴിലൊന്നിനോട് തുല്യമാവുകയും വേണം.

ഓരോരുത്തരുടെയും വിഹിതം ഓരോ ഉള്ഹിയ്യത്തിന്‍റെ സ്ഥാനത്താണ്. അതുകൊണ്‍് ഓരോ വ്യക്തിയുടെയും വിഹിതത്തില്‍ നിന്നും അല്‍പം സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. ഏഴിലൊരാള്‍ മാത്രം തന്‍റെ ഓഹരിയില്‍ നിന്ന് എല്ലാവര്‍ക്കും വേണ്‍ി സ്വദഖ ചെയ്താല്‍ മതിയാവില്ല. ഏഴ് ഓഹരി വെച്ചതിന് ശേഷമേ സ്വദഖ ചെയ്യാവൂ എന്ന് നിയമമില്ല. (ഇബ്നു ഖാസിം 9/349, ഫതാവ ശാലിയാത്തി 138)

ഏഴ് പേര്‍ ചേര്‍ന്ന് ഒരു മാടിനെ അറുക്കുമ്പോള്‍ അത് ഏഴ് ഉള്ഹിയ്യത്താണ്. ഒരാള്‍ ഒരു മാടിനെ അറുത്താല്‍ അവന് ഏഴ് ഉള്ഹിയ്യത്തിന്‍റെ പ്രതിഫലം ലഭിക്കും. ഇനി ഒരാള്‍ ഒരു മാടിന്‍റെ ഏഴില്‍ നാല് ഭാഗവും മറ്റെയാള്‍ മൂന്നു ഭാഗവും ഷെയറായാല്‍ യഥാക്രമം നാലും മൂന്നും ഉള്ഹിയ്യത്തിന്‍റെ പ്രതിഫലം ലഭിക്കും. മൃഗത്തെ അറവു നടത്തിയ നാട്ടിലെ ദരിദ്രര്‍ക്ക് അല്‍പ്പം മാംസം വിതരണം ചെയ്യലോടു കൂടി സുന്നത്തായ ഉള്ഹിയ്യത്തിന്‍റെ പുണ്യം ലഭിച്ചു. ബാക്കി ഇറച്ചി സ്വന്തം ആവശ്യത്തിന് വേണ്‍ി ഉപയോഗിച്ചാലും വിരോധമില്ലെന്ന് സാരം. എന്നാല്‍ അല്‍പ്പമെടുത്ത് ബാക്കി മുഴുവന്‍ സ്വദഖ ചെയ്യലാണ് ഉത്തമം. നിബന്ധനയൊത്ത രീതിയില്‍ സ്വദഖ ചെയ്യുന്ന മാംസം മാത്രമേ ഉള്ഹിയ്യത്തിന്‍റെ മാംസമായി പരിഗണിക്കുകയും അതിന്‍റെ പ്രതിഫലം ലഭിക്കുകയും ചെയ്യുകയുള്ളൂ.

നിയ്യത്ത്

? എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്‍ത്?

അറവു നടത്തുന്ന വേളയിലോ ആ ജീവിയെ അതിനു വേണ്ടി നീക്കിവെക്കുമ്പോഴോ അറവു നടത്താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുമ്പോഴോ നിയ്യത്ത് ചെയ്യാം. (തുഹ്ഫ 9/367)

നിയ്യത്ത്, മാംസ വിതരണം, അറവ് എന്നിവയൊന്നും സ്വയം ചെയ്യുന്നില്ലെങ്കില്‍ ഇക്കാര്യമെല്ലാം വക്കീലിനെ ചുമതലപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉള്ഹിയ്യത്ത് സാധുവാകില്ല. ഞാന്‍ സുന്നത്തായ ഉള്ഹിയ്യത്ത് അറുക്കുന്നു എന്ന് കരുതിയാല്‍ മതി. (തുഹ്ഫ 9/362)

അറവ് സമയം

? അറുക്കേണ്ട സമയം ഏത്?

ബലിപെരുന്നാള്‍ ദിവസത്തെ സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റകഅത്ത് നിസ്ക്കാരത്തിന്‍റെയും രണ്ട് ഖുതുബയുടെയും സമയം കഴിയലോടു കൂടി ഉള്ഹിയ്യത്തിന്‍റെ സമയം പ്രവേശിക്കും. സൂര്യന്‍ ഉദിച്ച് ഇരുപ്ത മിനിറ്റ് കഴിഞ്ഞ ശേഷം നിസ്ക്കാരത്തിന്‍റെയും ഖുതുബയുടെയും സമയം കഴിഞ്ഞ് അറുക്കലാണ് ഏറ്റവും പുണ്യം. അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസത്തിന്‍റെ സൂര്യന്‍ അസ്തമിക്കുന്നതുവരെ ഉള്ഹിയ്യത്തിന്‍റെ സമയമുണ്ട്. ബലിപെരുന്നാള്‍ ദിവസം തന്നെ അറവ് നടത്തലാണ് പുണ്യം. (തുഹ്ഫ 9/354,348)

നേര്‍ച്ച

?  ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലോ?

നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമാകും. അതിന്‍റെ മാംസം മുഴുവനും സകാത്തിന്‍റെ അവകാശികളായ ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് നല്‍കണം. തോലോ ഇറച്ചിയോ ഒന്നും തന്നെ സ്വന്തത്തിന് വേണ്‍ിയോ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് വേണ്‍ിയോ എടുക്കാവുന്നതല്ല.

നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുംബത്തിന് നല്‍കാവുന്നതല്ല. (തുഹ്ഫ 7/161)എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്‍ത്?

അറവ് സമയം

?  അറുക്കേണ്ട സമയം ഏത്?

ബലിപെരുന്നാള്‍ ദിവസത്തെ സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റകഅത്ത് നിസ്ക്കാരത്തിന്‍റെയും രണ്ട്ഖുതുബയുടെയും സമയം കഴിയലോടു കൂടി ഉള്ഹിയ്യത്തിന്‍റെ സമയം പ്രവേശിക്കും. സൂര്യന്‍ ഉദിച്ച് ഇരുപ്ത മിനിറ്റ് കഴിഞ്ഞ ശേഷം നിസ്ക്കാരത്തിന്‍റെയും ഖുതുബയുടെയും സമയം കഴിഞ്ഞ് അറുക്കലാണ് ഏറ്റവും പുണ്യം. അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസത്തിന്‍റെ സൂര്യന്‍ അസ്തമിക്കുന്ന

നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകും. അതിന്‍റെ മാംസം മുഴുവനും സകാത്തിന്‍റെ അവകാശികളായ ഫഖീര്‍, മിസ്ക്കീന്‍ എന്നിവര്‍ക്ക് നല്‍കണം. ഓരോ ഇറച്ചിയും ഒന്നും തന്നെ സ്വന്തത്തിന് വേണ്ടിയോ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്‍ിയോ എടുക്കാവുന്നതല്ല. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുംബത്തിന് നല്‍കാവുന്നതല്ല. (തുഹ്ഫ 7161)

തോല്‍ വില്‍പ്പന

?    ഉള്ഹിയ്യത്തിന്‍റെ തോല്‍ എന്ത് ചെയ്യണം?

ഉള്ഹിയ്യത്തിന്‍റെ തോല്‍ സുന്നത്തായ ഉള്ഹിയ്യത്താണെങ്കില്‍ ഉടമക്കും അനന്തരാവകാശികള്‍ക്കും ഉപയോഗിക്കാമെന്നല്ലാതെ അത് വില്‍പ്പന നടത്തല്‍ ഉടമക്കും അനന്തരാവകാശികള്‍ക്കും ഹറാമാണ്. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണെങ്കില്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കല്‍ പോലും നിഷിദ്ധമാണ്. (തുഹ്ഫ 9/365)

നബി(സ) പറഞ്ഞു, ആരെങ്കിലും ഉള്ഹിയ്യത്തിന്‍റെ തോല്‍ വില്‍പ്പന നടത്തിയാല്‍ അവന് ഉള്ഹിയ്യത്തിന്‍റെ പ്രതിഫലമില്ല. ഉള്ഹിയ്യത്ത് അറുക്കുന്നതോടെ അതിന്‍റെ ഉടമാവകാശം അവന് നഷ്ടപ്പെട്ടു. അതിനാല്‍ വില്‍പ്പന ബാത്വിലാണ്.

ഉള്ഹിയ്യത്തിന്‍റെ തോല്‍ വിറ്റോ ലേലം ചെയ്തോ കിട്ടിയ കാശ് സ്വദഖ ചെയ്താലും കുറ്റത്തില്‍ നിന്ന് ഒഴിവാകില്ല. കാരണം തോല്‍ വില്‍ക്കുകയെന്ന ഹറാം അവന്‍ ചെയ്തു.ഉള്ഹിയ്യത്തിന്‍റെ തോലോ മാംസമോ അമുസ്ലിംകള്‍ക്ക് നല്‍കാവുന്നതല്ല. ഉള്ഹിയ്യത്തിന്‍റെ ഉദ്ദേശം മുസ്ലിംകള്‍ക്ക് മാര്‍ദ്ദവം ചെയ്യലാണ്. (തുഹ്ഫ 9/363)

നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകും. അതിന്‍റെ മാംസം മുഴുവനും സകാത്തിന്‍റെ അവകാശികളായ ഫഖീര്‍, മിസ്ക്കീന്‍ എന്നിവര്‍ക്ക് നല്‍കണം. ഓരോ ഇറച്ചിയും ഒന്നും തന്നെ സ്വന്തത്തിന് വേണ്‍ിയോ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്‍ിയോ എടുക്കാവുന്നതല്ല.

 

 

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*