യൂസൂഫ് നബി (അ) : മിസ്വ്‌റിലെ രാജാവ്

യൂനുസ് വാളാട്

സൗന്ദര്യത്തിന്‍റെ ദൈവിക ദൃഷ്ടാന്തമായി യഅ്ഖൂബ് (അ) നും റാഹീലിനും പിറന്ന കുഞ്ഞോമനയാണ് യൂസുഫ് (അ). കുഞ്ഞു കുസൃതിയുമായി കഴിയവെ ഒരിക്കല്‍ കുഞ്ഞു യൂസുഫ് പിതാവിനോട് പറഞ്ഞു: ”ഓ പിതാവെ പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു’. (യൂസുഫ് 4). തന്‍റെ മകന്‍ അത്യുന്നങ്ങളില്‍ വിരാചിക്കുകയും മാതാപിതാക്കളും സഹോദരങ്ങളും അദ്ധേഹത്തിന് സാഷ്ടാംഗ പ്രണാമയര്‍പ്പിക്കുമെന്നും മനസ്സിലാക്കിയ പിതാവ് മകനോട് പറഞ്ഞു. ‘കുഞ്ഞു മോനെ നീ കണ്ട സ്വപ്നം നിന്‍റെ സഹോദരങ്ങളോട് പറയരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിക്കും’  (യൂസ്ഫ് 5). സൗന്ദര്യത്തിന്‍റെ ദൈവിക ദൃഷ്ടാന്തമായി യഅ്ഖൂബ് (അ) നും റാഹീലിനും പിറന്ന കുഞ്ഞോമനയാണ് യൂസുഫ് (അ). കുഞ്ഞു കുസൃതിയുമായി കഴിയവെ ഒരിക്കല്‍ കുഞ്ഞു യൂസുഫ് പിതാവിനോട് പറഞ്ഞു: ”ഓ പിതാവെ പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു’. (യൂസുഫ് 4). തന്‍റെ മകന്‍ അത്യുന്നങ്ങളില്‍ വിരാചിക്കുകയും മാതാപിതാക്കളും സഹോദരങ്ങളും അദ്ധേഹത്തിന് സാഷ്ടാംഗ പ്രണാമയര്‍പ്പിക്കുമെന്നും മനസ്സിലാക്കിയ പിതാവ് മകനോട് പറഞ്ഞു. ‘കുഞ്ഞു മോനെ നീ കണ്ട സ്വപ്നം നിന്‍റെ സഹോദരങ്ങളോട് പറയരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിക്കും’  (യൂസ്ഫ് 5).         യൂസുഫ് (അ) നോടും സഹോദരന്‍ ബിന്‍യാമീനോടും പിതാവിന് പ്രത്യേക മമതയുണ്ടായിരുന്നു. ഇത് മറ്റു സഹോദര്‍മാര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു, അവര്‍ പരസ്പരം പറഞ്ഞു. ‘യൂസുഫും അവന്‍റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളേക്കാള്‍ പ്രിയപ്പെട്ടവര്‍, നമ്മളാകട്ടെ പ്രബലമായ വിഭാഗമാണ്, നമ്മുടെ പിതാവ് വ്യക്തമായ പിഴവില്‍ തന്നെയാണ്’ (യൂസുഫ് 8).  പിന്നീടവര്‍ സംഗമിച്ച് യൂസുഫിനെ വധിക്കാനോ അല്ലങ്കില്‍ തിരുച്ചുവരാന്‍ പറ്റാത്തെടിത്തേക്ക് നാട്  കടത്തുകയോ ചെയ്യാന്‍ പദ്ധതിയിട്ടു.  ‘അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, നിങ്ങള്‍ യൂസുഫിനെ കൊല്ലരുത്, അവനെ നിങ്ങള്‍ ആഴിയിലേക്ക് ഇടുക. ഏതെങ്കിലും യാത്ര സംഘം അവനെ കണ്ടെടുത്ത് കൊള്ളും’ (യൂസുഫ് 10). എല്ലാവരും ആ പദ്ധതിയെ ഏറ്റു പിടിച്ച് പിതാവിന്‍റെ        അടുത്തെത്തിയിട്ട് പറഞ്ഞു : ‘പിതാവേ, താങ്കള്‍ക്കെന്തുപറ്റി, യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല, ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംഷികളാണ്. നാളെ അവനെ ഞങ്ങളോടു കൂടെ അയച്ച് തരിക, അവന്‍ കളിച്ചുല്ലസിക്കട്ടെ, തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തു കൊള്ളാം (യൂസുഫ് 11-12). അവര്‍ പിതാവിനോട്  തങ്ങളോടപ്പം യൂസുഫിനെ ആടുമേക്കാനും, കൂടെച്ചേര്‍ന്ന് കളിക്കാനും വിടാന്‍ ആവശ്യപ്പെട്ടു. പക്ഷെ പിതാവ് പറഞ്ഞു, ‘ നിങ്ങള്‍ അവനെ കൊണ്ട് പോവുക എന്നത് എന്നെ ദുഖിതനാക്കുന്നു. നിങ്ങള്‍ അവനെ പറ്റി അശ്രദ്ധനായിരിക്കേ ചെന്നായ പിടിച്ചേക്കുമെന്ന് ഭയപ്പെടുന്നു’. അവര്‍ പറഞ്ഞു. ഞങ്ങള്‍ ഒരു സംഘം ഉണ്ടായിട്ടും അവനെ ചെന്നായ പിടക്കുകയാണെങ്കില്‍ ഞങ്ങള്‍ വലിയ പരാജിതരായിരിക്കും(യൂസുഫ് 13-14).      യൂസുഫ് (അ)നെ അവരുടെ കൂടെ അയച്ചപ്പോള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ യഅ്ഖൂബ് (അ) മകനെ നോക്കി നിന്നു. പിതാവില്‍ നിന്നു മറഞ്ഞപ്പോള്‍ സഹോദരന്‍മാര്‍ കുത്തുവാക്കുകള്‍ പറയുകയും ഗോഷ്ഠികള്‍ കാണിച്ചും യൂസുഫ് (അ)നെ കുത്തി നോവിച്ചു.അവര്‍ യൂസുഫിനെ കിണറ്റിലേക്ക് എറിയാന്‍ ഏകകണ്ഡമായി തീരുമാനെമെടുക്കുകയും ആ കടും കൈ ചെയ്യുകയും ഉണ്ടായി. ‘തങ്ങളുടെ ഈ കഠോര കൃത്യത്തെപ്പറ്റി  ഓര്‍ക്കാപുറത്ത് അവരെ നീ അറിയിക്കുന്നതാണ്’ എന്ന് യൂസുഫ് (അ)ന് കിണറ്റില്‍ വെച്ച് അല്ലാഹു ബോധനം നല്‍കി (യൂസുഫ് 15). ഇത് വലിയൊരു സമാശ്വാസമായിത്തീര്‍ന്നു. കിണറ്റില്‍ നിന്നു രക്ഷപ്പെടുമെന്ന് വ്യംഗ്യഭാഷം.  സന്ധ്യ മയങ്ങിയപ്പോള്‍ അവര്‍ കരഞ്ഞ് കൊണ്ട് പിതാവിനടുത്തെത്തി ഇങ്ങനെ ബോധിപ്പിച്ചു. ‘ ബാപ്പാ ഞങ്ങള്‍ ഓട്ടപ്പന്തയത്തിന് പോവുകയും യൂസുഫിനെ സാധനങ്ങള്‍ക്കരികെ വിടുകയും ചെയ്തിരുന്നു’, അപ്പോളവനെ ചെന്നായ തിന്നു(യൂസുഫ് 16-17). മുതലക്കണ്ണീരുമായി അവര്‍ പിതാവിനടുത്തെത്തിയപ്പോള്‍ യൂസുഫ് (അ)ന്‍റെ ശരീരത്തില്‍ നിന്നഴിച്ചടുത്ത് അറുത്ത ആടിന്‍റെ രക്തം പുരട്ടിയ കുപ്പായം തെളിവിനായി അവര്‍ സമര്‍പ്പിച്ചു. ‘ പിതാവ് പ്രതികരിച്ചു, നിങ്ങള്‍ക്ക് ഒരു കടും കൈ ഭംഗിയായിത്തോന്നി, എന്നുമാത്രം, അത് ഭംഗിയായ ക്ഷമ ക്ഷമിക്കജശ തന്നെ..! (യൂസുഫ് 18).      മദ്യനില്‍ നിന്നും ഈജിപ്തിലേക്ക് പോകുന്ന ഒരു കച്ചവടസംഘം  അതുവഴി വരുകയും അവരിലൊരാള്‍ വെള്ളെം കോരുകയും ചെയ്തു. ‘തൊട്ടി കിണറ്റിലിറക്കിയ അവന്‍ ‘ഹാ സന്തോഷം, ഇതാ ഒരു ബാലന്‍’   എന്നു വിളിച്ചു കൂവി. അവര്‍ അവനെ കച്ചവടച്ചരക്കാക്കിവെച്ചു'(യൂസുഫ് 19). മറ്റെരായും അറിയിക്കാതെയും തുച്ചമായ വിലക്ക് കുട്ടിയെ ഈജ്പ്ത്യന്‍ അടിമച്ചന്തയില്‍ വിറ്റു. ‘കുട്ടിയുടെ കാര്യത്തില്‍ അവര്‍ വിമുഖരായിരുന്നു'(യൂസുഫ് 20).     ഈജ്പിതിലെ അന്നത്തെ റയ്യാന്‍ രാജാവിന്‍റെ ധനകാര്യമന്ത്രിയാണ് യൂസുഫിനെ അടിമച്ചന്തയില്‍ നിന്ന് വാങ്ങിയത്. അദ്ധേഹം ഭാര്യയോട് നിര്‍ദ്ദേശിച്ചു. ‘ ഇവനു ആദരപൂര്‍ണമായ താമസ സൗകര്യം ഏര്‍പ്പെടുത്തണം, നമുക്കിവന്‍ ഉപകാരപ്പെട്ടേക്കാം അല്ലങ്കില്‍ നമുക്കു വളര്‍ത്തുപുത്രനാക്കാം’ (യൂസുഫ് 21). ഈ ദമ്പദികള്‍ക്ക് മകനില്ലാത്തതിനാല്‍ വളര്‍ത്തു പുത്രനാക്കുന്ന കാര്യവും അവര്‍ ചിന്തിച്ചു.     യൗവ്വനം പ്രപിച്ച യൂസുഫില്‍ അനുരക്തയായ സുലൈഖ ബിവി യൂസുഫ് നബിയെ വശീകരിച്ചു.’വാതിലുകള്‍ കൊട്ടിയടച്ച് അവള്‍ കല്‍പ്പിച്ചു ‘ഇങ്ങോട്ട് വാ’- അദ്ധേഹം പ്രതികരിച്ചു’ അല്ലാഹുവില്‍ ശരണം, യജമാനനായ അവന്‍ എന്‍റെ നിവാസം ഉദാത്തമാക്കിട്ടുണ്ട്, അക്രമികള്‍ വിജയം വരിക്കുകയില്ല, തീര്‍ച്ച. അവള്‍ അദ്ദേഹത്തെക്കൊണ്ട്  ദുഷ്കൃത്യമുദ്ദേശിക്കുക തന്നെ ചെയ്തു, തന്‍റെ നാഥനായ അല്ലാഹുവിന്‍റെ ദൃഷ്ടാന്തം കണ്ടറിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം അതുദ്ദേശിച്ചിരുന്നേനേ (യൂസുഫ് 23-24). ‘അവരിരുവരും വാതിലിനടുത്തേക്ക് മത്സരിച്ചോടുകയും അവളദ്ദേഹത്തന്‍റെ കുപ്പായം പിന്നില്‍ നിന്നു വലിച്ച് കീറുകയുമുണ്ടായി, തത്സമയം യാദൃശ്ചികയായി അവരുടെ ഭര്‍ത്താവ് വാതില്‍ക്കലുള്ളത് ഇരുവരും കണ്ടു. അപ്പോള്‍ അവള്‍ പറഞ്ഞു ‘ താങ്കളുടെ സഹധര്‍മണിയുമായി ഹീനകൃത്യം ചെയ്യാനുദ്ദേശിച്ച ഇവനെ ജയിലിലക്കക്കുകയോ വേദനാജനകമയ ശിക്ഷക്കു വിധേയമാക്കുകയോ അല്ലാതെ മറ്റെന്തു പ്രതിഫലം നല്‍കും’. യൂസുഫ് പ്രതികരിച്ചു, ‘എന്നെ പാട്ടിലാക്കാനവള്‍ ശ്രമിച്ചത്’ . അവളുടെ കുടുംബത്തിലെ ഒരു സാക്ഷി ഇങ്ങനെ സാക്ഷ്യം വഹിച്ചു. ‘അവന്‍റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞതാണ് സത്യം, അവന്‍ നുണയന്‍മാരില്‍ പെട്ടു, ഇനി പിന്‍ വശമാണ് കീറിയതെങ്കില്‍  അവള്‍ നുണ പറഞ്ഞു. അവനാകട്ടെ സത്യവാډരിലായി’. അങ്ങനെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയുട്ടുള്ളതെന്ന് കണ്ടപ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞ. ‘ഈ സംഭവം നിങ്ങളുടെ പെണ്‍കുതന്തങ്ങളില്‍ പെട്ടതത്രെ. നിങ്ങളുടെ കുതന്ത്രങ്ങള്‍ ഗൗരവം തന്നെ’.  യൂസുഫ്  ഈ കാര്യം നീ അവഗണിച്ച് കളഞ്ഞേക്ക്. (എടീ)  നീ ചെയ്ത പാപ്പത്തിന് മോചനമര്‍ത്ഥിക്കുക. നീ മഹാപാപമനുവര്‍ത്തിച്ചവരിലകപ്പെടുക തന്നെ ചെയ്തിരിക്കുന്നു (യൂസുഫ് 25-29). അസീസിനു യാഥാര്‍ത്യം ബോധ്യമായെങ്കിലും അരമന രഹസ്യം കാക്കാന്‍ വേണ്ടി സംഭവം അവഗണിച്ചുകളയാന്‍ യൂസുഫിനോടദ്ദേഹം ആവിശ്യപ്പെട്ടു. പക്ഷെ അരമന രഹസ്യം അങ്ങാടിയില്‍ പാട്ടായി. ‘ പട്ടണത്തിലെ ചില കുലീന മഹിളകള്‍ പറഞ്ഞു, അസീസിന്‍റെ സഹധര്‍മ്മിണി ഭൃത്യനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്, പ്രേമം കൊണ്ട് അവന്‍ അവളുടെ മനം കവര്‍ന്നിരുക്കുന്നു’  (യൂസുഫ്). ഇതറിഞ്ഞു കുണ്ഡിതപ്പെട്ട സുലൈഖ അവരെ ക്ഷണിച്ച് ഒരു സദ്യയൊരുക്കി. പഴങ്ങള്‍ കത്തികൊണ്ട് മുറിക്കുന്നതിനിടയ്ക്ക് യൂസുഫ് (അ)നെ അവര്‍ക്കിടയിലൂടെ കടത്തിവിട്ടു. ‘അദ്ദേഹത്തെകണ്ട് കഴിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും സ്വകരങ്ങള്‍ (അറിയാതെ) മുറിപ്പെടുത്തുകയുണ്ടായി. അവര്‍ പ്രതികരിച്ചു. ഇതൊരു മനുഷ്യനല്ല, വിശിഷ്ടനായ ഒരു മലക്ക് തന്നെയാണ്. അവള്‍ ഇടപ്പെട്ടു ‘ഇവന്‍റെ കാര്യത്തിലാണ് നിങ്ങള്‍ എന്നെ അധിക്ഷേപിക്കുന്നത്. ഞാന്‍ അവനെ പാട്ടിലാക്കാന്‍ ശ്രമിക്കുക തന്നെ ചെയ്തിട്ടുണ്ട്. അപ്പോളവന്‍റെ നിശ്കളങ്കത പരിരക്ഷച്ചു. എന്നാല്‍ കല്‍പിക്കുന്നത് ചെയ്യുന്നില്ലങ്കില്‍ അവന്‍ ജയിലലടക്കപ്പെടുകയും ഹീനരിലുള്‍പ്പടുകയും ചെയ്യും’ (യൂസുഫ് 31-32).      തന്‍റെ റാണിയുടെ ദൃഡ നിശ്ചയം യൂസുഫ് നബി (അ)നെ ഭയവിഹ്വലനാക്കി.  അദ്ദേഹം പ്രാര്‍ത്ഥിച്ചു. എന്‍റെ രക്ഷിതാവേ,  ഇവര്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഹീനകൃത്യത്തേക്കാള്‍ എനിക്കിഷ്ടം ജയില്‍ തന്നെയാണ്’  (യൂസുഫ് 33). പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു. ‘തെളിവുകള്‍ മനസ്സിലായ ശേഷവും കുറെ കാലം അദ്ദേഹത്തെ ജയിലടക്കണമെന്ന്  അവര്‍ക്ക് തോന്നി. രണ്ടു യുവാക്കളും അദ്ദേഹമൊന്നിച്ച് ജയിലില്‍ പ്രവേശിച്ചിരുന്നു.  അവരിലൊരാള്‍ യൂസുഫ് നബിയോട് പറഞ്ഞു, ‘ഞാന്‍ വീഞ്ഞ്  പിഴഞ്ഞെടുക്കുന്നതായി കിനാവ് കണ്ടിരിക്കുന്നു’. അപരന്‍   വ്യക്തമാക്കി. തലയില്‍ റൊട്ടി വഹിക്കുകയും അതില്‍ നിന്നു പക്ഷികള്‍ തിന്നുകയും  ചെയ്യുന്നതാണ്  എന്‍റെ സ്വപ്നം’. ഞങ്ങള്‍ക്ക് വ്യാഖ്യാനിച്ചു തരൂ. താങ്കളെ ഒരു പുണ്യവാനായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് (യൂസുഫ് 35-36). ഇമാം ഇബ്നു അബ്ബാസ് പറയുന്നു. ‘ഹിബ്രു അടിമയായ യൂസുഫ് യജനാനത്തിക്കെതിരെ പീഢന ശ്രമം നടത്തിയതിനാല്‍ ജയിലാക്കുകയാണ് എന്നു അങ്ങാടിയിലുടെ കഴുതപ്പുറത്ത് കയറ്റിയാണ് അദ്ദേഹത്തെ കൊണ്ടുപോയത്.   ദഅ്വത്തിന്‍റെ ചില മൗലികകാര്യങ്ങള്‍ ഉണര്‍ത്തിയ ശേഷം  യൂസുഫ് നബി (അ) അവരുടെ സ്വപ്നത്തിന്‍റെ വ്യാഖ്യാനം അറിയിച്ചു കൊടുത്തു. ‘ജയില്‍ സ്വഹോദരരേ, നിങ്ങളിലൊരാള്‍ തന്‍റെ യജമാനന് വീഞ്ഞ് വീണ്ടും കുടിപ്പിക്കുകയും എന്നാല്‍ മറ്റൊരാള്‍ കുരിശിലേറ്റപ്പെടുകയും  അയാളുടെ ശിരസ്സ് പക്ഷികള്‍ കൊത്തിതിന്നുകയും ചെയ്യുന്നതാണ്.ഇവരില്‍ നിന്ന് ജയില്‍ മുക്തനാകുമെന്ന് താന്‍ മനസ്സിലാക്കിയ ആളോട് യൂസുഫ് നബി (അ) ആവിശ്യപ്പെട്ടു ‘ യജമാന സന്നിധിയില്‍ എന്നെക്കുറിച്ച് അനുസ്മരിപ്പിക്കുക’. എന്നാല്‍ യജമാനനോട് അതുര്‍ത്തുന്ന വിഷയം പിശാച് അയാളെ വിസ്മരിപ്പിച്ചു. അങ്ങനെ ഏതാനും വര്‍ഷം അദ്ദേഹം തടവറയില്‍ കഴിച്ചുക്കൂട്ടി (യൂസുഫ് 42). ഒരിക്കല്‍ രാജാവ് പറഞ്ഞു : തടിച്ച ഏഴു പശുക്കളെ മെലിഞ്ഞ ഏഴെണ്ണം തിന്നുകയും കൂടാതെ ഏഴുവീതം പച്ചക്കുതിരുകളും ഉണക്കക്കതിരുകളും നാം സ്വപ്നം കണ്ടിരക്കുന്നു (യൂസുഫ് 43).മന്ത്രിമാരോടും ഉപദേഷ്ടകളോടുമന്യേഷിച്ചപ്പോള്‍ അവ ദു:സ്വപ്നമാണെന്നും പറഞ്ഞ്  തടിത്തപ്പി. തത്സമയം ജയിലില്‍ നിന്നു മുക്തനായ വ്യക്തിക്ക് യൂസുഫ് നബിയുടെ കാര്യം ഓര്‍മ്മ വരികയും ദര്‍ബാറിലുണര്‍ത്തുകയും ചെയ്തു. അവര്‍ അയാളെ സ്വപ്നത്തിന്‍റെ വിശദീകരണത്തിനായി ജയിലിലേക്ക് അയക്കുകയും രാജാവും ദര്‍ബാറും പ്രജകളും അതിന്‍റെ വിശദീകരണം അറിയാന്‍ ആകാംശപൂര്‍വ്വം കാത്തിരിക്കുകയും ചെയ്തു. യൂസുഫ് നബി വ്യഖ്യാനിച്ചു. ഏഴ് വര്‍ഷം തുടര്‍ച്ചയായി നിങ്ങള്‍ കൃഷി ചെയ്യണം, എന്നിട്ട് കൊയ്തെടുത്തവ ഭക്ഷിക്കാന്‍ അല്‍പമൊഴികെ ബാക്കി കതിരില്‍ തന്നെ സൂക്ഷിച്ച്  വെക്കുക. ശേഷം കടിന ക്ഷാമത്തിന്‍റെ ഏഴു വര്‍ഷം വന്നത്തും, മന്‍ കരുതലായി നിങ്ങള്‍ സൂക്ഷിച്ചവ അക്കാലം തിന്നു തീര്‍ക്കുന്നതാണ്. കരുതലായി വെക്കുന്ന സ്വല്‍പമൊഴികെ. പിന്നീട് ഒരുക്കൊല്ലം വരും, അന്നു ജനങ്ങള്‍ക്ക് സമൃദ്ധിക്കൈവരുന്നതും ()പിഴിഞ്ഞുണ്ടാക്കുന്നതുമായുന്നു(യൂസുഫ് 47-49).    യൂസുഫിനെ നമ്മുടെ മുമ്പില്‍ ഹാജറാക്കുക എന്ന് രാജാവ് ഉത്തരവിട്ടു. എന്നാല്‍ തന്‍റെയടുത്ത് ദൂദനത്തിയപ്പോള്‍ യൂസുഫ് (അ) നിര്‍ദേശിച്ചു. ‘ നീ രാജാവിന്‍റെ അടുത്ത് തിരിച്ച് ചെല്ലുകയും പണ്ട് സ്വകാര്യങ്ങള്‍ മുറിപ്പെടുത്തിയ മഹിളകളുടെ നിലപാട് എന്താണെന്ന് അന്യേഷിക്കുകയും ചെയ്യണം. അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് തന്‍റെ നാഥന്‍  അഭിജ്ഞന്‍ തന്നെ. മഹിളകളെ വരുത്തി രാജാവ് ആരാഞ്ഞു. യൂസുഫിനെ പാട്ടിലാക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെസ്ഥിതി എന്തായിരുന്നു. അവര്‍ പ്രതികരിച്ചു. അല്ലാഹു എത്ര പരിശുദ്ധന്‍, അദ്ദേഹത്തെക്കുറിച്ച് ഹീനമായതൊന്നും ഞങ്ങള്‍ക്ക് ഗ്രഹിക്കാനായിട്ടില്ല. സൂലൈഖ ബീവി വ്യക്തമാക്കി. ഇപ്പോള്‍ യാഥാര്‍ത്യം വെളിപ്പെട്ടിരിക്കുയാണ്. യൂസുഫിനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയുണ്ടാത് ഞാനാണ്. അദ്ദേഹം സത്യനിഷ്ടരില്‍ പെട്ടയാളാണ്. (യൂസുഫ് 50-51).  രാജാവ് ഉത്തരവിട്ടു, അദ്ദേഹത്തെ നമ്മുടെയടുത്ത് ഹാജറാക്കുക, ഞാനദ്ദേഹത്തെ എന്‍റെ വിശിഷ്ടനായി അംഗീകരിക്കട്ടെ. അങ്ങനെ യൂസുഫ് നബിയുമായി സംസാരിച്ചപ്പോള്‍ രാജാവ് അരുളി : താങ്കളിന്ന് നമ്മുടെ സവിധത്തില്‍ ഉന്നത സ്ഥാനീയനും വിശ്വസ്തനുമാവുന്നു. അദ്ദേഹം അപേക്ഷിച്ചു, സാമ്പ്രാജ്യത്തിന്‍റെ ഖജനാവുകള്‍ എന്നെ ഏല്‍പ്പിച്ചാലും, ഞാനവ നന്നായി സംരക്ഷക്കുന്നതാണ്. അതിനുള്ള പരിജ്ഞാനവും എനിക്കുണ്ട്’. അങ്ങനെ അന്നാട്ടില്‍ താന്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ എങ്ങും താമസിക്കാനാവുന്നവിധം യൂസുഫ് നബിക്ക് നാം ആധിപത്യമേകി(യൂസുഫ് 54-56).   യൂസുഫ് (അ) സ്വചിന്തിതവും സ്പഷ്ടവുമായ ഭരണം കാഴ്ചവെക്കാന്‍ തുടങ്ങി. സര്‍വ്വ മേഖലകളിലും പുരോഗതി കൈവന്നു. നാട്ടില്‍ സുഭിക്ഷിത കളിയാടി. ഇതിനിടെ രാജസ്വപ്നം പോലെ വരള്‍ച്ച സംജാതമായി. ദാരിദ്രവും ഭക്ഷ്യ ക്ഷാമവും വര്‍ദ്ധിച്ചു. അയല്‍നാടുകളില്‍ നിന്നു പോലും ആളുകള്‍ ഭക്ഷ്യ ശേഖരം തേടി കൊട്ടാരത്തിലെത്തി. ഇതിനിടയില്‍ യഅ്ഖൂബ് (അ) ന്‍റെ മക്കളും കൊട്ടാരത്തിലെത്തി. യൂസുഫ് നബി സഹോദരങ്ങള്‍ക്ക് വേണ്ടതല്ലാം നല്‍കുകയും കുടുംബ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പോകാന്‍ നേരം ഒരു വ്യവസ്ഥ വെച്ചു. അടുത്ത തവണ വരുമ്പോള്‍ ബെന്യാമിനെ കൊണ്ട് വരണം. അല്ലങ്കില്‍ ധാന്യം തരില്ല. ഞങ്ങള്‍ പിതാവിനോട് അപേക്ഷിക്കാം ഞങ്ങളക്കാര്യം നിര്‍വഹിക്കുകതന്നെ ചെയ്യും.  യൂസുഫ് നബി സേവകന്‍മാരോട് കല്‍പിച്ചു. ഇവര്‍ ധാന്യ വിലയായി കൊണ്ട് വന്നത് ഇവിടെ ബാണ്ഡക്കെട്ടുകളില്‍ തന്നെ നിക്ഷേപക്കുക. സകുടുംബത്തില്‍ മടങ്ങിയെത്തുമ്പോള്‍ അവരത് അറിഞ്ഞ് കൊള്ളും. തന്‍മൂലം അവര്‍ ഇനിയും വന്നേക്കാം. (യൂസുഫ് 61- 62). ڇഅങ്ങനെ പിതാവിനടുത്ത് മടങ്ങിച്ചെന്നപ്പോള്‍ അവര്‍ ബോധിപ്പിച്ചു. ബാപ്പാ.. നമുക്ക് ധാന്യ ലബ്ധി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അനുജന്‍ ബിന്യാമിനെക്കൂടി ഞങ്ങളോടൊപ്പം അയക്കണം, എങ്കില്‍ ധാന്യം അളന്നു കിട്ടും. അവനെ ഞങ്ങള്‍ നന്നായി സംരക്ഷിക്കുക തന്നെ ചെയ്യും. അദ്ദേഹം പ്രതികരിച്ചു. ഇവന്‍റെ സഹോദരന്‍ യൂസുഫിനെപ്പറ്റി പണ്ട് നിങ്ങളെ വിശ്വസിച്ചതുപോലെയല്ലാതെ ഇവന്‍റെ കാര്യത്തില്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുമോയ (യൂസുഫ് 63,64). ഭക്ഷ്യ ധാന്യങ്ങള്‍ക്ക് നല്‍കാനായി കൊണ്ടുപോയിരുന്ന വില തിരിച്ചു കിട്ടിയത് മുന്‍നിര്‍ത്തി വീണ്ടും പിതാവിനെ പ്രലോഭിപ്പിക്കുകയാണവര്‍. ബിന്യാമീന്‍ കൂടി വരികയേ വേണ്ടൂ. ഒരൊട്ടകത്തിന് വഹിക്കാവുന്ന ധാന്യം നിഷ്പ്രയാസം കിട്ടും. അസീസിനാകട്ടെ അതൊരു വലിയ അളവൊന്നുമല്ല താനും.  ڇഅദ്ദഹം പറഞ്ഞു: വല്ല ഗുരുതര വിപത്തിലും കുടുങ്ങിയാലൊഴികെ അവനെ എന്‍റെയടുത്ത് തിരിച്ചെത്തിക്കുമെന്ന് അല്ലാഹുവിനെ പിടിച്ച് ഉടമ്പടി ചെയ്താലല്ലാതെ ഞാന്‍ അയച്ചു തരികയേയില്ല. അങ്ങനെ പിതാവിനോടവര്‍ കരാര്‍ ചെയ്തപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: നാം പറയുന്ന ഈ ഉടമ്പടിക്ക് അല്ലാഹു സാക്ഷിയാകുന്നു. താന്‍ തുടര്‍ന്നു: മക്കളേ, നിങ്ങള്‍ എല്ലാവരും കൂടി ഒരു കവാടത്തിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ വേണം പ്രവേശിക്കാന്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊന്നും നിങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ എനിക്ക് കഴിയില്ല (യുസുഫ് 66,67). അങ്ങനെ ബാപ്പ കല്‍പിച്ച വിധം ഈജിപ്തില്‍ കടന്നപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാവുന്ന ഒന്നും തന്നെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. തന്‍റെ മനസ്സിലെ ഒരാവശ്യം യഅ്ഖൂബ് നബി നിര്‍വ്വഹിച്ചു എന്നു മാത്രം. നാം പഠിപ്പിച്ചു കൊടുത്തതു കൊണ്ട് വിജ്ഞാനി തന്നെയാണ് അദ്ദേഹം (യൂസുഫ് 68). അവര്‍ യൂസുഫ് നബിയുടെ അടുത്ത് ചെന്നപ്പോള്‍ സ്വസഹോദരനെ അദ്ദേഹം തന്‍റെയൊപ്പം വസിപ്പിക്കുകയും ഇങ്ങനെ വെളിപ്പെടുത്തുകയുമുണ്ടായി. നിന്‍റെ സഹോദരന്‍ തന്നെയാണ് ഞാന്‍. അവരുടെ ചേരികളെ സംബന്ധിച്ച് നീ ദുഃഖാകുലനാകേണ്ടതില്ല (യൂസുഫ് 69).  യൂസുഫ്(അ)ന് ബിന്യാമീനെ തന്‍റെയൊപ്പം നിര്‍ത്തണമായിരുന്നു. അങ്ങനെ സേവകരോട് സഹോദരന്‍റെ ഭാണ്ഡത്തില്‍ രാജാവിന്‍റെ അളവുപാത്രമിടാന്‍ കല്‍പിച്ചു. സേവകര്‍ രാജാവിന്‍റെ അളവുപാത്രം കളവു പോയതായി വിളമ്പരം ചെയ്തു. തങ്ങളാരുമെടുത്തിട്ടില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞെങ്കിലും ബിന്യാമിന്‍റെ ബാണ്ഡത്തില്‍ നിന്ന് കളവുമുതല്‍ കണ്ടെടുത്തപ്പോള്‍ അവര്‍ വല്ലാതെ ഇളിഭ്യരായി. മോഷണം നടത്തിയവരെ ഒരു വര്‍ഷം പിടിച്ചു വെക്കുകയെന്നതായിരുന്നു കന്‍ആനിലെ ശിക്ഷ. ബിന്യാമീനെ കൂടാതെ കന്‍ആനിലേക്ക് തിരിച്ചു ചെല്ലുക എന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു.  റൂബീല്‍ എന്ന സഹോദരനൊഴികെ ബാക്കിയുള്ളവര്‍ നാട്ടിലേക്ക് പോയി. പിതാവിന്‍റെ മുന്നില്‍ കഥകള്‍ വെളിപ്പെടുത്തി. പക്ഷേ, ഇവയൊക്കെയും പിതാവിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. കരഞ്ഞു കരഞ്ഞ് കണ്ണു കലങ്ങി കാഴ്ച നഷ്ടപ്പെട്ടു.  പ്രത്യാശയോടെ യഅ്ഖൂബ് (അ) മക്കളോട് യൂസുഫിനെയും ബിന്യാമീനെയും അന്വേഷിക്കാന്‍ പറഞ്ഞയച്ചു. സഹോദരډാര്‍ക്കുള്ളില്‍ ധാന്യമായിരുന്നു മുഖ്യം. കൊട്ടാരത്തിലെത്തിയപ്പോള്‍ യൂസുഫ് (അ) ചോദിച്ചു: ڇഅറിവില്ലാത്തവരായിരുന്ന കാലത്ത് നിങ്ങള്‍ യൂസുഫിനെയും സഹോദരനെയും എന്ത് ചെയ്തെന്ന് ഓര്‍ക്കുന്നുണ്ടോ?ڈ അവര്‍ ചോദിച്ചു: ”താങ്കള്‍ തന്നെയാണോ യൂസുഫ്?” അദ്ദേഹം പ്രതികരിച്ചു: ”അതെ, ഞാനാണ് യൂസുഫ്. ഇതെന്‍റെ സഹോദരന്‍ ബിന്യാമീന്‍” (യൂസുഫ് 89,90) തുടര്‍ന്ന് സഹോദരങ്ങളെ തന്‍റെ കുപ്പായവുമായി കന്‍ആനിലേക്ക് തിരിച്ചയച്ചു. ڇഅങ്ങനെ ശുഭവാര്‍ത്താ വാഹകനെത്തിയപ്പോള്‍ ആ കുപ്പായം യഅ്ഖൂബ് നബിയുടെ മുഖത്ത് വെക്കുകയും ഉടന്‍ താന്‍ കാഴ്ചയുള്ളവനാവുകയും ചെയ്തുڈ (യൂസുഫ് 96).  ”അങ്ങനെ അവര്‍ യൂസുഫ് നബിയുടെ അടുത്ത് എത്തിയപ്പോള്‍ മാതാപിതാക്കളെ അദ്ദേഹം ആശ്ലേഷിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനപൂര്‍ണ്ണരായി നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അദ്ദേഹം സ്വാഗതമോതി. മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി, എല്ലാവരും തനിക്ക് സാഷ്ടാംഗ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പ്രതിവചിച്ചു: എന്‍റെ വന്ദ്യ പിതാവേ, ഞാന്‍ പണ്ടു കണ്ട കിനാവിന്‍റെ വ്യാഖ്യാനമാണിത്. എന്‍റെ നാഥനത് സാക്ഷാത്കരിച്ചിരിക്കുകയാണ്”(യൂസുഫ് 99,100). യൂസുഫ് (അ) സ്വകുടുംബം ഈജിപ്തില്‍ താമസിക്കുകയും നൂറാം വയസ്സില്‍ വഫാത്താവുകയും ചെയ്തു (താരീഖുത്വബരി 1/256).

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*