നാവ് നന്നായാല്‍എല്ലാം നന്നാവും 

നൗഷാദ് റഹ്മാനി മേല്‍മുറി

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയുംചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയുംചെയ്യുന്നു.

ചുരുക്കത്തില്‍ മനുഷ്യരെ അവരുടെ അനിവാര്യത കൂടിയായ ഒരു സമൂഹമാക്കി മാറ്റുന്നതില്‍ വലിയ സേവനം വഹിക്കുന്ന അവയവമാണ് നമ്മുടെ നാവ്.

മനുഷ്യനില്‍ അന്തര്‍ലീനമായി കടക്കുന്ന മഹാഗുണങ്ങളുടെ പ്രകടനവുംദാനവുംഏറിയ പങ്കും നടക്കുന്നത് നാവിലൂടെയാണ്. കാരണം നാവ്കൊണ്ടാണ് നാം മറ്റൊരാളെ ഉപദേശിക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും.അത് ഉപയോഗിച്ചാണ് നാം തഴുകുന്നതും തലോടുന്നതും.മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ആനന്ദിപ്പിക്കുവാനും നാം അധികമായും ഉപയോഗിക്കുന്നത് നാവ് തന്നെ. അഭിനന്ദിക്കുവാനും അനുശോചിക്കുവാനും ഉള്ള മാധ്യമവും നാവിലൂടെ നിര്‍ഗളിക്കുന്ന വാക്കു തന്നെ.

മാനുഷിക ഗുണങ്ങളുടെ പ്രകടനം മാത്രമല്ല നാവുംവാക്കും സംസാരവും മനുഷ്യകുലത്തിന്‍റെ ഏറ്റവും സവിശേഷമായ വ്യതിരക്തത തന്നെയാണ്. കാരണം പ്രവിശാലമായ ജന്തുകുടുംബത്തില്‍ മനുഷ്യനു മാത്രമേ മിണ്ടാന്‍ കഴിയൂ. ജീവീയ ലോകത്തില്‍ മനുഷ്യന് ഉറപ്പായുംവേറിട്ട് നില്‍ക്കുന്ന ഒരു ഘടകമാണ് സംസാര ശേഷി. വിശേഷ ബുദ്ധിയാണ് മനുഷ്യന്‍റെവ്യതിരക്തതകളില്‍ ഒന്നും ഒന്നാമത്തെതുമായി പറയാറുള്ളത് എങ്കിലും മറ്റു ജീവികളില്‍ അപൂര്‍വ്വമായെങ്കിലുംകാണപ്പെടാറുള്ള ബുദ്ധി വൈഭവം അതിനെ ചോദ്യംചെയ്യുവാന്‍ ചിലര്‍ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ സംസാരശേഷി അങ്ങനെയല്ല, അത് മനുഷ്യനു മാത്രമെയുള്ളൂ..

സൃഷ്ടാവ് മനുഷ്യനു നല്‍കുന്ന ഏറ്റവും അനുഗ്രഹീതവുംകൗതുകകരവുമായഒരുശേഷിയാണ്സംസാരശേഷി.ഇതുംശേഷിയുടെ പ്രയോഗ സ്വരങ്ങളായ ഭാഷകളുടെവൈവിധ്യവുംഅല്ലാഹുവിന്‍റെമഹത്തായ അനുഗ്രഹങ്ങളായി വിശുദ്ധഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ജന്തു കുടംബത്തില്‍ മറ്റൊരുജീവിക്കും ഈ ശേഷിയില്ല. ഈ ശേഷിയാണെങ്കിലോതികച്ചും അമ്പരിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ ഒന്നാണുതാനും.

ഇത്തരം സവിശേഷതകള്‍ വെച്ച് നോക്കുമ്പോള്‍ ഈ അനുഗ്രഹത്തിന്‍റെ ശരിയായ മൂല്യം നമുക്ക് ഗ്രഹിക്കാനാവുക.മനുഷ്യനു ലഭിച്ചിട്ടുള്ള ഏതനുഗ്രഹത്തിന്‍റെയും ശരിയായ മൂല്യത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിയുക. അത് എത്രമാത്രം സവിശേഷമാണ് എന്നത് നോക്കിയായിരിക്കും. സവിശേഷതകള്‍ ഏറുംതോറുംമൂല്യം വര്‍ദ്ധിക്കും. സവിശേഷതകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൂല്യം വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം മനുഷ്യന്‍റെ ബാധ്യതയും ഉയരും.ഇത്രക്കുംമൂല്യവത്തായ അനുഗ്രഹത്തോട് ഒരര്‍ത്ഥത്തിലും നിന്ദിക്കരുത്. എല്ലാ അര്‍ത്ഥത്തിലും നന്ദി പുലര്‍ത്തി  ആ അനുഗ്രഹത്തെ ഉള്‍കൊള്ളണം എന്ന ബാധ്യത.അത് കൊണ്ടാണ് നാവ് എന്ന അനുഗ്രഹത്തിന്‍റെകാര്യത്തില്‍അതീവ ഗൗരവതരമായ ജാഗ്രതപുലര്‍ത്താന്‍ ഇസ്ലാംഉദ്ബോധിപ്പിക്കുന്നത്.

സംസാര ശേഷി എന്ന മഹാ അനുഗ്രഹത്തെ നډയിലല്ലാതെഉപയോഗിക്കരുത് എന്നും അതിനെ തിയില്‍ ഉപയോഗിക്കുന്ന പക്ഷം അത് കൊടുംദൈവനിന്ദയായി പരിഗണിക്കപ്പെടുന്നും ഇസ്ലാം പഠിപ്പിക്കുന്നു.

നാവിന്‍റെ ശരിതെറ്റുകളെ അതാത് സമയത്ത് തന്നെ ചേറിതിരിക്കുവാന്‍ അല്ലാഹു ഉദ്യമിക്കുന്നതിന്‍റെ പിന്നില്‍ ഈ ജാഗ്രതയുടെ തീവ്രമാണുള്ളത്. ഓരോവാക്കും പുറത്തിറങ്ങുമ്പോള്‍ അത് പരിശോധിക്കുവാന്‍ അല്ലാഹു പ്രത്യേകംകാവല്‍ക്കാരനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആ ശക്തനായ കാവല്‍ക്കാരന്‍റെ പരിശോധനക്ക് വിധേയമായിട്ടാല്ലാതെ ഒരാളുംഒന്നും ഉച്ചരിക്കുകയില്ല എന്നും കാഫ് അധ്യായം 18 ല്‍ അല്ലാഹു പറയുന്നു.

നല്ല കരുതലുംകാവലുമില്ലെങ്കില്‍ നാവ് മനുഷ്യനെ തിډകളിലൂടെ നയിച്ചും അതിലൂടെതെളിയിച്ചുംകൊണ്ടിരിക്കും. അവനിലെ മാനുഷിക മൂല്യങ്ങളെ ഹനിച്ച് കൊണ്ടായിരിക്കും. മനുഷ്യരൂപത്തില്‍ നിന്ന് മാറാതെയും മാറ്റാതെയും അവനെ നികൃഷ്ഠമായ ഒരുമൃഗമാക്കികൊണ്ടായിരിക്കും. ആമുഖത്തില്‍ നാം പറഞ്ഞ സാമൂഹിക സംഘടന ശേഷിയടക്കമുള്ള ധാരാളംഗുണങ്ങള്‍ നാവിനുണ്ടെങ്കിലും കടിഞ്ഞാണഴിച്ചു വിട്ടാല്‍ അനര്‍ത്ഥങ്ങളാണ് ഉണ്ടാവുക.അതിനാല്‍ തന്നെയാണ് ഇസ്ലാം നാവ്കൊണ്ട് ചെയ്യേണ്ട നډകളേക്കാളേറെചെയ്യാന്‍ പാടില്ലാത്ത തിډകളെകുറിച്ച് ഉദ്ബോധിപ്പിച്ചത്.

ഒരിക്കല്‍ സൂഫ് യാന്‍ ബ്ന് അബ്ദുല്ല ഒരു സംഭാഷണത്തിനിടെ നബി തിരുമേനി (സ്വ) ആരായുകയുണ്ടായി പ്രവാചകരെ എന്‍റെകാര്യത്തില്‍ ഏറ്റവും അധികം ഭയപ്പെടുന്നത് എന്തിനെയാണ് ആ ചോദ്യത്തിന് മറുപടിയായിതിരുമേനി (സ്വ) തന്‍റെസ്വന്തം നാവില്‍ പിടിച്ച് കൊണ്ട് പറയുകയുണ്ടായി ഇതിനെ ഇതിനെയാണ് ഞാന്‍ ഏറ്റവുംകൂടുതല്‍ ഭയപ്പെടുന്നത്(തുര്‍മുദി) നാവിന്‍റെ അനര്‍ത്ഥങ്ങളില്‍മുക്തിയും മോചനവും ഉറപ്പാക്കുന്നതിന്‍റെ ഒന്ന് മാത്രമാണ് നബി(സ്വ) സ്വര്‍ഗം വാങ്ങിതരാം എന്ന വാക്ക് നല്‍കിയതിലെ ഒരു ഉപാധിയായി നാവിനെ സൂക്ഷിക്കുന്നതിനെ ഉള്‍പ്പെടുത്തിയാണിത്.നബി(സ്വ) പറഞ്ഞു നാവ്കൊണ്ടുംഗുഹ്യംകൊണ്ടുംതെറ്റൊന്നും ചെയ്യില്ലെന്ന് വാക്ക് നല്‍കുവാന്‍ കഴിയുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം വാങ്ങിതരാം എന്ന വാക്ക് നല്‍കാം(ബുഖാരി,മുസ്ലിം)

നാവിലൂടെയുംവാക്കിലൂടെയും പിറന്ന് വീഴൂന്ന കൊള്ളരുതായ്മകള്‍ പലതിനെയും നേരെ ഇസ്ലാം പ്രകടിപ്പിക്കുന്ന അനിഷ്ടവുംതാക്കീതും കാണുമ്പോള്‍ നമുക്ക് അതിന്‍റെഗൗരവം ഗ്രഹിക്കാനാവും. പരദൂഷണം,കളവ്,കള്ള സത്യം,കള്ള സാക്ഷ്യംതുടങ്ങിയ ആ പട്ടിക നീണ്ട് പോകുന്നു. സ്വന്തം സഹോദരന്‍റെ ജീവനുള്ള ശരീരംവാരി വലിച്ച് തിന്നുന്നതിനോടാണല്ലോ പരദൂഷണം പറുന്നതിനെ പരിശുദ്ധ ഖുര്‍ആന്‍ ഉപമിച്ചത്.ചുരുക്കത്തി ബലിഷ്ടമായ ചങ്ങലകളിലിട്ട് കൊണ്ടാണ് ഇസ്ലാം സത്യവിശ്വാസികളുടെ നാവിനെ നിയന്ത്രിക്കുന്നത്.

നബി(സ്വ) ആ അധ്യായത്തിന് വിരാമം ഇടുന്നത് ഇങ്ങനെ പറഞ്ഞ് കൊണ്ടാണല്ലോ ആരെങ്കിലുംഅല്ലാഹുവിലും അന്ത്യനാളിലുംവിശ്വസിക്കുന്നുണ്ടെങ്കില്‍ നല്ലത് മാത്രം പറഞ്ഞ് കൊള്ളട്ടെ അല്ലെങ്കില്‍ മിണ്ടാതിരുന്ന് കൊള്ളട്ടെ(ബുഖാരി,മുസ്ലിം) നډകളെ നേടിതരുന്നതില്‍ ഏറ്റവും മുന്‍മ്പിലുള്ള അവയവവും നാവാണ്.നാവ്കൊണ്ട് ഇസ്ലാമിന്‍റെയും ഈമാനിന്‍റെയും  തീരത്തേക്ക് ഖല്‍ബാകുന്ന കപ്പലടുക്കന്നത്. ഏത് കര്‍മത്തേക്കാളും ഘനം തൂങ്ങുന്ന തസ്ബീഹിന്‍റെയുംതിരുവാക്യങ്ങളുണ്ട് എന്ന നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ.

ഉദ്ബോധനത്തിനും അനുരജ്ഞനത്തിനും നീതിയുടെ സംസ്ഥാപനത്തിനുമൊക്കെ പറയപ്പെടുന്ന വാക്കുകള്‍ക്ക് ലഭിക്കുന്നത് അളവറ്റ പ്രതിഫലമാണ്. പ്രതിഫലങ്ങളുടെ നിക്ഷേപങ്ങളൊരുക്കി തരുന്ന ഖുര്‍ആന്‍ പാരായണം ദിക്ക്റുകള്‍ ദുആകള്‍ തുടങ്ങിയ നډയൊക്കെയും ഈ ഗണത്തിലുള്ളവയാണ്.

നാവുംവാക്കും സത്യവിശ്വാസി ഏറെ ഗൗനിക്കേണ്ട കാര്യങ്ങളാണ്.കാരണം ഈമാനികമായ അവന്‍റെ സത്യത്തിന്‍റെ നിലനില്‍പ്പ് അതുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.നബി(സ്വ) പറയുന്നു ഹൃദയം നേരെയാവാത്ത ഒരാളുടെവിശ്വാസവും നേരെയാവുകയില്ല. നാവ് നേരെയാകാത്ത ഒരാളുടെഹൃദയവും നേരയാവില്ല.(അനസില്‍ നിന്ന് അഹമ്മദ്)നാവ് ശരിയായാല്‍ഹൃദയം ശരിയാവും. ഹൃദയം ശരിയായല്‍വിശ്വാസം ശരിയാവും അതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

    

Be the first to comment

Leave a Reply

Your email address will not be published.


*