2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്ന് മിറ്റ്‌ റോംനി

യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രംപിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രംപിന്റെ വിമര്‍ശകനായ റോംനിയുടെ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപോലും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത നാലുവര്‍ഷം ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി 23 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസ്ഡീന്‍ബുക്ക് വെര്‍ച്വല്‍ അഭിമുഖത്തിലാണ് മീററ് റോംനി തന്റെ അഭിപ്രായം അസന്നിഗ്ദമായി രേഖപ്പെടുത്തിയത്. 2024 ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുമോ എന്നെനിക്കറിയില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെന്ന് അദ്ദേഹം പറഞ്ഞു.2020- 2024 വര്‍ഷങ്ങളില്‍ എന്തുസംഭവിക്കുമെന്നും എനിക്കറിയില്ല. എന്നാല്‍ ട്രംപിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടെന്നത് പരമാര്‍ഥമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .ട്രംപിന്റെ കടുത്ത എതിരാളിയും, ട്രംപിന്റെ ആദ്യ ഇംപീച്ച്‌മെന്റ് ട്രയലില്‍ ട്രംപ് കുറ്റക്കാരനാണെന്ന് വാദിച്ച ഡമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം വോട്ടുചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്ററുമാണ് മിറ്റ് റോംനി. രണ്ടാമത് ഇംപീച്ച്‌മെന്റ് ട്രയലില്‍ വീണ്ടും മിറ്റ് റോംനി ട്രംപിനെതിരെ വോട്ടു ചെയ്‌തെങ്കിലും മറ്റ് ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കൂടി റോംനിക്കൊപ്പം ചേര്‍ന്നിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ ട്രമ്പിനെതിരെയുള്ള വിമര്‍ശനകള്‍ക്ക് മയം വരുത്തിയിരുന്നു.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*