മോദിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഇതിലും വലിയ അപകടം വേറെയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളും മറ്റും തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിലും വലിയ അപകടം വേറെയില്ലെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യത്തിന് മുന്നില്‍ സ്വേച്ഛാധിപത്യം തോറ്റതാണ് ചരിത്രം. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടപടി സ്വീകരിക്കുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെ ചെയ്യുന്നവര്‍ ജനാധിപത്യത്തിന് മുന്നില്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*