ജമാഅത്തെ ഇസ്ലാമി പുലരാത്ത സ്വപ്നമാണ്

പത്തൊമ്പതാം നൂറ്റാണ്ടില യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ   ചുവടു പിടിച്ചുകൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ-നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത തായികാ ണാം  .  പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത്ഇംഗ്ലണ്ടില്‍ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗികവല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ്മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ്. ഇതുപോലെ അക്കാലത്ത് ഇന്ത്യയിലുടലെടുത്ത ഒരുചിന്താ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

പാരമ്പര്യ ഇസ്ലാമിക ആശയങ്ങളെ പുഛത്തോടെ നോക്കി ക്കാണുകയും പുരോഗമന യൂറോപ്യന്‍ ചിന്താഗതികള്‍ വച്ചു പുലര്‍ത്തുകയും ചെയ്തിരുന്ന അധികാര മോഹിയായ അബുല്‍ അഅലാ മൗദൂദിയായിരുന്നു ഇതിന്‍റെ സ്ഥാപകന്‍. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെങ്കിലും ഉദ്ദേശിച്ച ഉന്നത സ്ഥാനങ്ങളൊന്നും കിട്ടാതെ വൃതാവിലായ മൗദൂദി, മതത്തെ ഉപയോഗിച്ച് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹത്തോടു കൂടിയാണ് പ്രസ്ഥാനത്തിനു ബീജാഭാവം നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത പ്രസ്ഥാനത്തിന്‍റെ  പ്രധാന ലക്ഷ്യം ഇസ്ലാമിക  ഭരണകൂടം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുക  എന്നതു  മാത്രമായിരുന്നു.

1921 ല്‍ പഞ്ചാബിലെ  പത്താന്‍കോട്ടില്‍  പിറവികൊണ്ട  പ്രസ്തുത പ്രസ്ഥാനം വിശുദ്ധ ദീനിന്‍റെ മഹിതമായ ആശയങ്ങളെ  രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും മുന്‍കഴിഞ്ഞു പോയ സ്വഹാബികളടക്കമുള്ള മഹത്തുക്കളെ അടിച്ചാക്ഷേപിക്കാനുമായിരുന്നു അതിന്‍റെ കര്‍മമണ്ഡലത്തിലെ മുഴുവന്‍ സമയവും വിനിയോഗിച്ചിരുന്നത്. ആരെയും വശീകരിക്കാന്‍ കഴിവുള്ള നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്ന മൗദൂദി. തന്‍റെ ആശയ സമര്‍ത്ഥനത്തിന് ആ സര്‍ഗ സിദ്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ മൗദൂദിസത്തിലേക്ക് ആളെ കൂട്ടാന്‍ മൗദൂദിക്ക് വേറെ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. മൗദൂദിയന്‍ സാഹിത്യങ്ങളില്‍ ആകൃഷ്ടരായി പ്രസ്ഥാനത്തിന്‍റെ രൂപീകരണകാലത്തു തന്നെ ആയിരക്കണക്കിനാളുകളാണ് ജമാഅത്തെ ഇസ്ലാമിയില്‍ ചേര്‍ന്നത്.

വാസ്തവത്തില്‍, വിശുദ്ധ ദീനിന്‍റെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് കോര്‍വയൊത്ത അക്ഷരക്കൂട്ടുകളിലൂടെ മൗദൂദി നിര്‍ലോഭം എഴുതി വിട്ടപ്പോള്‍ മൗദൂദി ചിന്തകളുടെ ഉള്‍സാരം മനസ്സിലാക്കാനാവാത്ത പാവം ജനങ്ങള്‍ അതില്‍ വശംവദരായിപ്പോവുകയാണുണ്ടായത്. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മൗദൂദി എയ്തുവിട്ട ചിന്തകള്‍ മതവിരുദ്ധവും തീര്‍ത്തും ബാലിശവുമായിരുന്നു. പക്ഷേ, അത് പണ്ഡിത പാമരഭേദമന്യേ ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല.

1940ല്‍ തന്‍റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഇന്ത്യന്‍ മുസ്ലീംലീഗുമായി ഇടഞ്ഞതിനു ശേഷമാണ് അധികാരമോഹം മൂത്ത മൗദൂദി മതരാഷ്ട്രവാദവുമായിരംഗപ്രവേശനം ചെയ്യുന്നത്. ഇന്ന് കാണുന്ന ഭരണകൂടങ്ങളെല്ലൊം മതവിരുദ്ധ ഭരണകൂടങ്ങളാണെന്നും അധികാരം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണെന്നും മൗദൂദി വാദിച്ചു.അതുകൊണ്ട്വിശ്വാസികള്‍ നിലവിലുള്ള ഭരണകൂടങ്ങളുമായി ഒരു ബന്ധവും പാടില്ലെന്നും സംശുദ്ധമായൊരു ഇസ്ലാമിക ഭരണകൂടത്തിന്‍റെ സംസ്ഥാപനത്തിനു വേണ്ടിയാണ് വിശ്വാസികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ലഭ്യമായ സംവേദന ഉപാധികളിലൂടെ മൗദൂദി പ്രചരിപ്പിക്കുകയുംചെയ്തു.പാക്കിസ്ഥാനില്‍ തന്‍റെ മതരാഷ്ട്ര വാദമെന്ന മണ്ടന്‍ ചിന്താഗതിക്ക് വേരോട്ടം കിട്ടണമെങ്കില്‍ അതിനെ ഇസ്ലാമികവല്‍ക്കരിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ മൗദൂദി അതിനു വേണ്ടി ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് പിന്നീട് നാം കണ്ടത്.

‘സത്യമതവും സന്മാര്‍ഗ്ഗവും കൊണ്ട് സര്‍വമതങ്ങളേയും അതിജയിക്കാനായി തന്‍റെദൂദനേ അയച്ചവനാണ് അല്ലാഹു. മുശ്രിക്കുകള്‍ വെറുത്താലും ശരി എന്ന് അര്‍ത്ഥംവരുന്ന ആയത്തിനെ വിശദീകരിച്ച് കൊണ്ട് തന്‍റെ സിയാസീ കശ്മകശ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കൂ ഈ ആയത്തിലെ ദീന്‍ എന്ന പദത്തിന് ജനങ്ങള്‍ ഉന്നതാധിപത്യത്തിന് കീഴടങ്ങി ജീവിക്കുന്ന,നാം ഇന്ന് “സ്റ്റേറ്റ്”എന്നു പറയുന്നതിനോട് അടുത്ത അര്‍ത്ഥമാണുള്ളത്. മറ്റാര്‍ക്കുംഒരുസ്വാധീനവും ഇല്ലാത്ത ഈ ആധിപത്യം അല്ലാഹുവിന്  മാത്രം ആയിരിക്കുന്നതിന് ദീനുല്‍ഹഖ്’എന്ന് പറയുന്നു. അല്ലാഹു മാത്രംവിധികര്‍ത്താവാകുന്ന ഒരുരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

 

ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ നാല് സാങ്കേതിക പദങ്ങള്‍ എന്ന കൃതിയിലൂടെ മൗദൂദി പറയുന്നു:ഇലാഹ്,റബ്ബ്,ഇബാദത്ത്,ദീന്‍ ഇവ ഖുര്‍ആനിന്‍റെ അടിസ്ഥാനപരമായ നാല് സാങ്കേതിക പദങ്ങളാണ് .ഇവ മനസ്സിലാക്കിയവര്‍ ഖുര്‍ആന്‍ ഗ്രഹിച്ചു.’എന്നിട്ട് അദ്ധേഹം ഇതേ പുസ്തകത്തില്‍ പേജ് 12 പറയുന്നു.’മുന്‍കഴിഞ്ഞു പോയ മുഫസ്സിരീങ്ങള്‍ക്കും ഭാഷാ പണ്ഡിതډാര്‍ക്കും അറബി ഭാഷ ആസ്വദിക്കാന്‍ കഴിയാത്തത് കൊണ്ടും മുസ്ലിങ്ങള്‍ ഇസ്ലാമിക സമൂഹത്തില്‍ ജനിച്ചത് കൊണ്ടും ഖുര്‍ആന്‍ അവതരണ കാലത്ത് പ്രയോഗിക്കപ്പെട്ട അതിന്‍റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലായിരുന്നില്ല’.
നോക്കൂ മുന്‍കഴിഞ്ഞു പോയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും ഭാഷാപണ്ഡിതര്‍ക്കും ഖുര്‍ആനിലെ അടിസ്ഥാന പദങ്ങളായ ഇലാഹ്,റബ്ബ്,ഇബാദത്ത്,ദീന്‍എന്നിവയുടെ അര്‍ത്ഥം അറിയില്ലത്രെ…അറബി ഭാഷ ആസ്വദിക്കാനുള്ള കഴിവു കേടുകൊണ്ടാണിത് സംഭവിച്ചതെന്നും പറയുന്ന മൗദൂദിക്ക് പക്ഷെ,അറബിഭാഷ വശമില്ലായിരുന്നു എന്നത് അപഹാസ്യം തന്നെ.അറബി വശമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും ഭാഷാപണ്ഡിതരെയും അറബി അറിയാത്തവരാക്കി ചിത്രീകരിച്ചതിലൂടെ തന്‍റെ മണ്ടന്‍ ചിന്താഗതി സമര്‍ത്ഥിക്കാനാണ് മൗദൂദി ശ്രമിക്കുന്നതെന്ന് വ്യക്തം.                    ചുരുക്കിപ്പറഞ്ഞാല്‍ മസ്ലഹത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാമെന്ന മൗദൂദിയന്‍ തത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന മൗദൂദി പ്രസ്ഥാനം ഇന്ന് മൗദൂദിയന്‍ ചിന്തകളെ വിട്ട് പുതിയ പുരോഗമന ചിന്തകളുമായി പുരോപ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഗതകാല നിലപാടുകളില്‍ മാറ്റം വരുത്തിയും ഇടക്കിടക്ക് ഓന്തുരാഷ്ട്രീയം കളിച്ചും മുന്നോട്ട്പോകുന്ന ഈ പ്രസ്ഥാനം മൗദൂദിയില്‍ നിന്നും ഒ.അബ്ദുല്ലയിലെത്തുമ്പോള്‍ ശരീഅത്തിനെതിരെ പോലും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് .കൂടാതെ യുക്തിവാദികളുടെ വീക്ഷണകോണിലൂടെ മതത്തെ നോക്കിക്കാണുന്ന അഭിനവ ജമാഅത്തുകാരെ യഥാര്‍ത്ഥ മുസ്ലിം സമുദായം ജാഗ്രതയോടെ കാണേണ്ട സമയവും അതിക്രമിച്ചിട്ടുണ്ട്.

തത്വത്തില്‍     ഒരു മതസംഘടനയോ പ്രസ്ഥാനമോ അല്ല ജമാഅത്തെ ഇസ്ലാമി.മറിച്ച് മത്തിന്‍റെ പേര് ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യുന്ന കേവലമൊരു രാഷ്ട്രീയ സംഘടന മാത്രമാണ് ഈ പ്രസ്ഥാനം.പാക്കിസ്ഥാനിലെ  പ്രമുഖ പണ്ഡിതനും കുറെ വര്‍ഷക്കാലം മൗദൂദിയോടൊത്ത് പ്രവര്‍ത്തിച്ചവരുമായ മൗലാനാ അശ്റഫ് ഖാന്‍ സുലൈമാനിയുടെ വാക്കുകളില്‍ നിന്ന് നമുക്കിത് ഗ്രഹിക്കാവുന്നതേയുള്ളു.അദ്ധേഹം പറയുന്നു:”മൗദൂദി ഒരു രാഷ്ടീയക്കാരനായിരുന്നു.ജമാഅത്തെ ഇസ്ലാമി എന്ന രാഷ്ടീയ പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്.കേവല രാഷ്ടീയ പ്രസ്ഥാനമല്ല മതത്തിന്‍റെ പേരില്‍ രാഷ്ടീയ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണത്.

Be the first to comment

Leave a Reply

Your email address will not be published.


*