കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആത്മജ്ഞാനിയായ പണ്ഡിതന്‍

കോട്ടുമല ഉസ്താദ് തറയില്‍മുത്താലി ഹാജിയുടെ മകന്‍ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകള്‍ ഫാത്വിമിയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജډനാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു കോട്ടുമല ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഒരുദവസം തന്‍റെ പിതാവായ കുഞ്ഞാലി സ്ഥലംമുദര്‍റിസായിരുന്ന മോയിന്‍ മുസ്ലിയാരോട് പറഞ്ഞു, മോയിന്‍ മുസ് ലിയാരേ എന്‍റെകുട്ടിയെ ഞാന്‍ പള്ളിനേര്‍ച്ചയാക്കിയിരിക്കുകയാണ്. അന്നു മുതല്‍ കോട്ടുമല ഉസ്താദ് ആ ദര്‍സില്‍ പഠനം തുടങ്ങി. ഇതിനിടക്ക് തന്നെ സ്കൂള്‍ നാലാം തരംവരെവിദ്യാഭ്യാസം നേടുകയുംചെയ്തു.

പണ്ടുകാലത്ത് മലബാര്‍മുസ്ലിങ്ങളില്‍ നാലാം ക്ലാസ് വരെവിദ്യാഭ്യാസം നേടിയവര്‍വളരെചുരുക്കമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനു ശേഷംസ്കൂള്‍ പഠനത്തിനു പോവുകയുംചെയ്തു. സ്കൂള്‍വിദ്യാര്‍തഥിയായിരിക്കെ കൂടുതല്‍ പാഠ്യേതരവിഷയങ്ങളിലുംതാല്‍പര്യമുണ്ടായിരുന്നു.

അല്‍ഫിയ്യ ഓതിയതിനു ശേഷംതുടര്‍പഠനത്തിനു വേണ്ടി കാടേരി അബുല്‍ കമാല്‍ മുഹമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ചേര്‍ന്നു. പെരിന്തല്‍മണ്ണക്കടുത്ത് കാക്കുളത്ത് എന്ന പ്രദേശത്തായിരുന്നു അദ്ധേഹം ദര്‍സ് നടത്തിയിരുന്നത്. മൂന്നു വര്‍ഷക്കാലംഅവിടെ പഠിക്കുകയുംചെയ്തു. ശേഷം കടുപ്പുറം എന്ന സ്ഥലത്തു പോയി.

ത സ്രീഹ് മന്‍തിഖ് ഓതിയപ്പോഴാണ് തനിക്ക് മഅ്കൂലാത്തിന്‍റെ ബാലപാഠം പോലും പഠിച്ചിട്ടില്ലെന്ന് ശൈഖുനക്ക് മനസ്സിലാവുന്നത്. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലായിരുന്നു പഠനം. അവിടെ അബുല്‍ അലി കോമുമുസ് ലിയാരായിരുന്നു ദര്‍സ് നടത്തിയിരുന്നത് . ഉയര്‍ന്ന ഹദീസ് ഗ്രന്ഥങ്ങളും മഅ്കൂലാത്തിലും സാമാന്യ വിജ്ഞാനം കരസ്ഥമാക്കിയത് അവിടെവെച്ചാണ്. ആ ജര്‍സില്‍ അനവധി മുതഅല്ലിമുകള്‍ ഉണ്ടായിരുന്നു. അവരില്‍ പ്രധാനികളാണ്ശംസുല്‍ ഉലമയുടെ സഹോദരന്‍മാരായ ഉമര്‍മുസ് ലിയാരും ഉസ്മാന്‍ മുസ് ലിയാരും.

ദര്‍സില്‍ പുതുതായി വരുന്ന ചെറിയ മുതഅല്ലിമുകള്‍ക്ക് കിതാബുകള്‍ ചൊല്ലിക്കൊടുത്തുക്കൊണ്ടു പഠനകാലത്ത് തന്നെ കോട്ടുമല ഉസ്താദ് അധ്യാപന രംഗത്തേക്കു കടന്നു വന്നിരുന്നു.ഏഴുവര്‍ഷത്തെ പരപ്പനങ്ങാടി ദര്‍സ് ജീവിതത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനു ബാഖിയാത്തിലേക്കു യാത്രതിരിച്ചു. മര്‍ഹൂംകുഞ്ഞീതുമുസ് ലിയാര്‍വെളിമുക്ക്, മര്‍ഹൂം ആറാട്ടുപടി മുഹമ്മദ് മുസ് ലിയാര്‍തുടങ്ങിയവര്‍ ഉസ്താദിനോടുകൂടെയാത്ര പോയവരില്‍ചിലരാണ്. ഒതുക്കുങ്ങല്‍ സൈനുദ്ദീന്‍ മുസ്ലിയാര്‍, തിക്കോടി അബ്ദുല്‍ അസീസ് മുസ്ലിയാര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തിലെ സഹപാഠികളായിരുന്നു.

ബാഖിയാത്തില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം 1943 മുതല്‍ വലിയ ഒരു കാലം അധ്യാപനമായിരുന്നു. കോട്ടുമല എന്ന സ്ഥലത്താണ് ആദ്യമായി ദര്‍സ് തുടങ്ങിയത്. അതിനാലാണ് കോട്ടുമല എന്ന പേര് ഉസ്താദിനു ലഭിച്ചത്. 1944 ല്‍ സമസ്ത മുശാവറയില്‍ അംഗത്വം ലഭിച്ചു. ജീവിതത്തിന്‍റെ സിംഹഭാഗവും സമസ്തയുടെ ഉന്നമനത്തിനു വേണ്ടി യത്നിച്ചു. ഗൗരവമേറിയ പല പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തുവാന്‍ നിയമിക്കുന്ന കമ്മിറ്റിയിലും അംഗത്വം നേടിയിരുന്നു. പ്രാധാന്യമര്‍ഹിക്കുന്ന ചര്‍ച്ചക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

നൂരിഷ ത്വരീഖത്തിനെ കുറിച്ച് പരിശോധിക്കുവാനും ചര്‍ച്ച ചെയ്യുവാനും മുശാവറ  തെരെഞ്ഞടുത്തത് ഉസ്താദിനെയായിരുന്നു. 1959 ഫെബ്രുവരി 9 ന് മൂതാക്കര പളളിയില്‍ ചേര്‍ന്ന മിശാവറ സമസ്തയുടെ മുഖപത്രമായിരുന്ന  അല്‍ബയാന്‍റെ പത്രാധിപരായി തെരഞ്ഞെടുത്തു. 1993 ഡിസംബര്‍ 29 ന് കാസര്‍ക്കോട് ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന മുശാവറ യോഗം ഫത്വ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ കോട്ടുമല ഉസ്താദായിരുന്നു അതിന്‍റെ കണ്‍വീനര്‍ .

1976 ല്‍ സമസ്തയുടെ വൈസ് പ്രസിഡന്‍റായും 1977 ല്‍ നിലവില്‍വന്ന സുന്നി മഹല്ല് ഫെഡറേഷന്‍റെ പ്രഥമ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രം തീര്‍ത്ത സമസ്തയുടെ 60ാം വാര്‍ഷികത്തിന്‍റെ ചെയര്‍മാന്‍ ഉസ്താദായിരുന്നു. ആദ്യകാലങ്ങളില്‍ മതപഠനം നടന്നിരുന്നത് സ്കൂളുകളില്‍ വെച്ചായിരുന്നു.

പിന്നീട് മദ്റസ എന്ന പേരില്‍ വേറിട്ടു നിന്നു. ഉന്നതമായ പുരോഗതി കൈവരിക്കണമെന്ന ചിന്തയില്‍ നിന്ന് പണ്ഡിതന്‍മാര്‍ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. വിദ്യഭ്യാസ ബോര്‍ഡിന്‍റെ പ്രഥമ ഘട്ടത്തില്‍ ഉസ്താദ് മെമ്പറായിരുന്നെങ്കിലും 1957 ല്‍ ജനറല്‍ സെക്രട്ടറിയായി ഉസ്താദിനെയും പ്രസിഡന്‍റായി അയനിക്കാട് ഉസ്താദിനെയും തെരഞ്ഞെടുത്തു. 1957 മുതല്‍ ഉസ്താദിന്‍റെ മരണം വരെ സെക്രട്ടറിയായി തുടര്‍ന്നു.

പൊതുപരീക്ഷ സമ്പ്രദായം നടപ്പിലാക്കിയതും പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ഉസ്താദിന്‍റെ കാലത്തായിരുന്നു.1987 ജൂലൈ 30 ന് ഉസ്താദ് വിടപറഞ്ഞു. കാളമ്പാടി ജുമുഅത്ത് പളളിയില്‍  ഉസ്താദ് കോമു മുസ് ലിയാരുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 

1 Comment

Leave a Reply

Your email address will not be published.


*