ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഖത്തര്‍ നിയമനടപടികള്‍ തുടരും

ദോഹ: ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഖത്തര്‍ നിയമപരമായ ശ്രമങ്ങള്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതായിസ് അല്‍മര്‍റി പറഞ്ഞു.

പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമെതിരായ രാജ്യാന്തര നിയമലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് നിയമപരമായ നടപടികള്‍ തുടരുന്നത്.

നഷ്ടപരിഹാരം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 10,000ലധികം പരാതികള്‍ നഷ്ടപരിഹാരസമിതിക്കു ലഭിച്ചതായും ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 4427 കേസുകള്‍ രാജ്യാന്തര കോടതികളിലും ബന്ധപ്പെട്ട അതോറിറ്റികളിലും പുരോഗതിയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*