ബദ്ര്‍; വിശ്വാസംവിജയിച്ച ദിനം.

ഫള്ല്‍ അബ്ദുസ്സലാം

ലോകമുസ്ലിമിന്‍റെഅന്തരാളങ്ങളില്‍ അനിര്‍വചനീയമായസ്ഥാനമാണ് ബദ്റിനുള്ളത്. കാരണംഇസ്ലാമിന്‍റെവിജയത്തിന് അസ്ഥിവാരമിട്ടത് ബദ്റായിരുന്നു. യുദ്ധാനന്തരം ന്യൂനപക്ഷമായിരുന്ന സ്വഹാബത്തിന് ഈമാനികഊര്‍ജ്ജവുംഇസ്ലാമിനോടുള്ളമമതയുംവലിയതോതില്‍ വര്‍ദ്ധിക്കുകയും ഇസ്ലാംഅഭംഗുരംവളരുകയുംചെയ്തു. ബദ്ര്‍ നടന്നിട്ട് 1437 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൃത്യമായി പറഞ്ഞാല്‍ഹിജ്റരണ്ടാംവര്‍ഷം റമളാന്‍ പതിനേഴിനാണ്ഇസ്ലാമികചരിത്രത്തിലെഅഭിമാന പോരാട്ടത്തിന് നാന്ദികുറിച്ചത്. വിശ്വാസവുംഅവിശ്വാസവും തമ്മിലുള്ള പോരാട്ടത്തില്‍വിശ്വാസംവിജയിച്ചു. ഇസ്ലാമികചരിത്രത്തിന്‍റെ പുനര്‍വായനയില്‍തിളങ്ങി നില്‍ക്കുന്ന നക്ഷത്രമാണ് ബദ്ര്‍. ബദ്ര്‍ പെട്ടന്നുണ്ടായതുംഎന്നാല്‍ അനിവാര്യതയുടെയും യുദ്ധമായിരുന്നു.

കച്ചവടത്തിനായിശാമിലേക്ക് പുറപ്പെട്ട അബൂസുഫ്യാനെയുംസംഘത്തെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയായിരുന്നു നബി(സ)യും 313 സ്വഹാബത്തും റമളാന്‍ പന്ത്രണ്ടിന് ബദ്റിലേക്ക് പുറപ്പെട്ടത്. നബി(സ) പറഞ്ഞു: ‘ശാമില്‍ നിന്നുംഖുറൈശികള്‍ ധാരാളംസ്വത്തുക്കളുമായികടന്നുവരുന്നു. അതുകൊണ്ട്വേഗം പുറപ്പെടുവീന്‍. അല്ലാഹു നിങ്ങള്‍ക്കിത് ഗനീമത്താക്കി തരുവാന്‍ മതി’. ഈ കച്ചവടമുതല്‍ കൈക്കലാക്കാന്‍ നബി (സ) ശ്രമിക്കാന്‍ കാരണംഅതില്‍മുഹാജിറുകളുടെ സമ്പത്തുണ്ടായിരുന്നു. മാത്രവുമല്ല, ഈ കച്ചവടത്തിലെലാഭംകൊണ്ട്മദീന അക്രമിക്കാന്‍ ഖുറൈശികള്‍ പദ്ധതിയിട്ട വിവരം നബി (സ) അറിഞ്ഞിരുന്നു.

നബി(സ)യുംസ്വഹാബത്തും പുറപ്പെടാന്‍ തയ്യാറായി. മിസ്അബ്ബ്നു ഉമൈറി(റ)ല്‍ വെള്ളക്കൊടിയുംഅലിയ്യുബ്നു അബീത്വാലീബിന്‍റെയുംസഅദുബ്നു മുആദിന്‍റെയുംകയ്യില്‍കറുത്ത കൊടിയും നല്‍കിയാത്ര പുറപ്പെട്ടു. പക്ഷേ, നബി (സ) ഞങ്ങളെ അന്വേഷിച്ചുഎന്നറിഞ്ഞ കച്ചവടസംഘംമടക്കയാത്ര വഴിതിരിച്ചുവിടുകയുംഹിജാസിലെത്തിയപ്പോള്‍ളംളമുബ്നു ഉമറിനെ മക്കയിലേക്കയച്ച് ഈ വിവരംകൈമാറുകയുംചെയ്തു. ളംളമുബ്നു ഉമര്‍വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘സ്വത്തുക്കള്‍, സ്വത്തുക്കള്‍ രക്ഷിച്ചുകൊള്ളുവീന്‍, മുഹമ്മദും അനുചരډാരും നിങ്ങളുടെ ധനങ്ങളോടുംആളുകളോടും നേരിടാന്‍ പോകുന്നു. അവരും ധനങ്ങളും നിങ്ങള്‍ക്ക് നഷ്ടമാകും, അതുകൊണ്ട്വേഗം സഹായിക്കുവീന്‍’.

ഇതുകേട്ട്ഖുറൈശികള്‍ഞെട്ടി.അബൂജഹല്‍വിളിച്ചു പറഞ്ഞു: ‘എല്ലാവരും പുറപ്പെടുവീന്‍. പ്രായപൂര്‍ത്തിയായഒരു പുരുഷനും പുറപ്പെടാതിരിക്കരുത്. അഥവാആരെങ്കിലും പുറപ്പെടാതിരിക്കുകയാണെങ്കില്‍ പകരംആളെഅയക്കണം’. ഭൂരിപക്ഷം ആളുകളുംഅപ്പോള്‍തന്നെ ആവേശത്തോടെ യുദ്ധത്തിന് തയ്യാറായി. അബൂലഹബ്ആസ്വിമുബ്നു ഹിശാമിനെ പകരമാക്കി.

ഹുജ്നത്ത് എന്ന സ്ഥലത്തെത്തിയപ്പോള്‍ അബൂസുഫ്യാന്‍ രക്ഷപ്പെട്ട വിവരംഖുറൈശികള്‍അറിഞ്ഞു. അതോടെ നൂറോളംആളുകള്‍ പിന്‍വാങ്ങിയെങ്കിലും അബൂജഹലുംസംഘവുംയാത്ര തുടര്‍ന്നു. ബദ്റിനടുത്തുള്ളഉദ്വത്തുല്‍ഖുസ്വ എന്ന വെള്ളംലഭിക്കുന്ന സ്ഥലത്ത് തമ്പടിച്ചു.

മൂന്ന്കുതിരകള്‍, എഴുപത് ഒട്ടകങ്ങള്‍, എട്ട്വാളുകള്‍, ഒമ്പത് അങ്കികള്‍, മുന്നൂറില്‍ പരംസ്വഹാബാക്കള്‍ഒരു ഭാഗത്ത്. എഴുനൂറ് ഒട്ടകങ്ങള്‍, ആയിരംകുതിരകള്‍, മറ്റെല്ലാആയുധ സജ്ജീകരണങ്ങളുമായിആയിരക്കണക്കിന് ശത്രുക്കള്‍മറുഭാഗത്ത്. പക്ഷേ, ശത്രുസൈന്യത്തിനില്ലാത്ത ചില പ്രത്യേകതരംആയുധങ്ങള്‍ മുസ്ലിംസൈന്യത്തിനുണ്ടായിരുന്നു. അത്അല്ലാഹവുംഅവന്‍റെറസൂല്‍(സ)യുംആയിരുന്നു. പിന്നെ സ്വഹാബത്തിന്‍റെ പടവാള്‍ഈമാനായിരുന്നു. ആ ഈമാന്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നുതദവസരത്തില്‍ഇറങ്ങിയആയത്ത്; “ഖുറൈശികളുടെസ്വത്തുക്കള്‍അല്ലെങ്കില്‍അവരില്‍ നിന്നുള്ള പ്രധാനികളുടെശരീരങ്ങള്‍അല്ലാഹു നിങ്ങള്‍ക്ക്വാഗ്ദത്തംചെയ്തിരിക്കുന്നു”.വിശ്വസിച്ചത്ആരെയാണോഅവനെ തവക്കുലാക്കിആരുടെ പാതയിലാണോ പിന്തുടരുന്നത്അവര്‍ പറഞ്ഞതുംകേട്ട് യുദ്ധ സജ്ജരായി. യുദ്ധംതുടങ്ങാനിരിക്കെ നബി (സ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഖുറൈശികള്‍ശക്തിയോടെയുംഅഹംഭാവത്തോടുകൂടിയും നേരിട്ടിരിക്കുന്നു. ഞങ്ങള്‍ അശക്തരാണെന്ന് നിനക്കറിയാമല്ലോ. എന്നോട്വാഗ്ദത്തംചെയ്തിട്ടുള്ളസഹായത്തെ ഞാനാഗ്രഹിക്കുന്നു’.

ഇരു ഭാഗവുംഅണിനിരന്നു. മുസ്ലിംകളുടെകുടിവെള്ളത്തിന്‍റെഹൗള് പൊളിക്കാന്‍ വന്ന അസദിനെ ഹംസ (റ) വധിച്ചു. ഉടനെ ശൈബത്തും സഹോദരന്‍ ഉത്ബത്തും മകന്‍ വലീദും ശത്രുസൈന്യത്തില്‍ നിന്നുംഉബൈദത്ത് (റ), ഹംസ (റ), അലി (റ) എന്നിവര്‍മുസ്ലിംസൈന്യത്തില്‍ നിന്നും പോര്‍ക്കളത്തിലിറങ്ങി. മൂന്ന് ശത്രുക്കളുംഅവിടെവെച്ച്കൊല്ലപ്പെട്ടപ്പോള്‍ഉബൈദത്ത് (റ) വഴിമധ്യേ ശഹീദായി. അങ്ങനെ യുദ്ധം കൊടുമ്പിരി കൊള്ളേ നബി(സ)യുടെ പ്രാര്‍ത്ഥന ഫലമായിഅല്ലാഹുമലക്കുകളെഅയച്ചു.

വിശ്വാസവുംഅവിശ്വാസവും തമ്മില്‍ പോരാടിയപ്പോള്‍വിശ്വാസംവിജയിച്ച് ശത്രുസൈന്യം പിന്തിരിഞ്ഞോടി. മുസ്ലിംകളില്‍ നിന്ന് പതിനാല് പേര്‍ ശഹീദായപ്പോള്‍കാഫിരീങ്ങളില്‍ നിന്ന്എഴുപത് പേരെകൊല്ലുകയും അത്രയുംആളുകളെതടവിലാക്കപ്പെടുകയുംചെയ്തു. ബദ്റില്‍ഇസ്ലാം വിജയിക്കാന്‍ കാരണംസ്വഹാബത്തിന്‍റെദൃഢവിശ്വാസമായിരുന്നു. ഈമാനികആവേശമാണ്ഇസ്ലാമിനെ എന്നുംഉയര്‍ത്തുന്നത്.

ആ ഈമാനുണ്ടെങ്കില്‍ലോകത്ത്എവിടെയുംമുസ്ലിമിന് തലകുനിക്കേണ്ടിവരില്ല.ഈമാന്‍ ഇല്ലാതാവുകയുംഐക്യംതകരുകയുംചെയ്തപ്പോഴാണ്മുസ്ലിമിന് മറ്റുള്ളവര്‍ക്കു മുമ്പില്‍ തലകുനിക്കേണ്ടിവന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*