എസ്.എസ്.എല്‍.സി ഫലം ഇന്ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പി.ആര്‍.ഡി ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും. എസ്.എസ്.എല്‍.സിക്കൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മിഷണറുമായ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ […]

ശുഹൈബ് വധക്കേസ്: ഹൈക്കോടതി ഉത്തരവിന് സ്‌റ്റ...

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസില്‍ ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേയില്ല. കേസില്‍ പൊലിസ് അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിത [...]

‘കത്‌വ പീഡനം നിസാര സംഭവം, അത്ര പ്രാധാന്യം കൊ...

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കവീന്ദര്‍ ഗുപ്ത. ലോകത്തെ ഞെട്ടിച്ച കത്‌വ പീഡനക്കൊലയെ നിസാരമായി കണ്ടാല്‍ മതിയെന്ന പ്രസ്താവനയുമായാണ് അരങ്ങേറ്റം. ”രസന (കത്‌വ ഇവിടെയാണ്) ചെ [...]

സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലി...

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പളുമായ മലപ്പുറം കൂട്ടിലങ്ങാടി-കടുപ്പുറം മഹല്ല് ഖാസി ഉസ്താദ് ടി.പി ഇപ്പ മുസ്‌ലിയാര്‍ വഫാത്തായി. കാച്ചിനിക്കാട് ആണ് സ്വദേശം. ദീര്‍ഘകാലമായി അ [...]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]

പ്രധാനമന്ത്രി വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഞാന്‍ അഴിമതി നടത്തില്ല; മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല’ എന്ന […]

ഹജ്ജ്, ഉംറ നടത്തിപ്പ് സഊദി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

റിയാദ്: വിവിധ വകുപ്പുകള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ സഊദി ഭരണകൂടം നേരിട്ട് നടത്തിയിരുന്ന ഹജ്ജ്, ഉംറ നപടികളും സ്വകാര്യ വല്‍ക്കരിക്കുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക വികസന കൗണ്‍സില്‍ അംഗീകാരം നല്‍കിയ കിരീടാവകാശിയുടെ നിര്‍ദ്ദേശത്തില്‍ വിവിധ മേഖലകളില്‍ ഹജ്ജും ഉംറയും ഉള്ളതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി […]

തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ ചരിത്ര ശേഷിപ്പു തേടി അധ്യാപകരെത്തി

കാസര്‍കോട്: ചിരപുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ കാസര്‍കോട് തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ ചരിത്ര ശേഷിപ്പു തേടി അധ്യാപക സംഘം പള്ളിയിലെത്തി. കാസര്‍കോട്,മഞ്ചേശ്വരം ബി.ആര്‍.സികളിലെ വേനല്‍ക്കാല പരിശീലനത്തിനെത്തിയ സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്യുന്ന 25 അധ്യാപകരും,ആര്‍.പി.മാരും പീനബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പള്ളിയിലെത്തിയത്. പള്ളി പണിത മാലിക്ബ്‌നുദിനാര്‍ തങ്ങളുടെ മലബാറിലേക്കുള്ള ആഗമനം, മതപരിവര്‍ത്തനത്തിനെത്തിയ […]

കത്‌വബലാത്സംഗക്കൊല: വിചാരണയ്ക്ക് സുപ്രിം കോടതിയുടെ താത്ക്കാലിക സ്‌റ്റേ

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സുപ്രിംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെയ് ഏഴു വരെയാണ് സ്‌റ്റേ. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ […]

ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം […]