ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന നോട്ടിഫിക്കേഷന്‍ മെസേജില്‍ നിന്ന് യന്ത്ര ബെല്ലിന്റെ ചെവി തുളക്കുന്ന ശബ്ദത്തോട് ഇഴുകിച്ചേരാന്‍ സാധിക്കാത്ത ന്യൂ ജനറേഷനോട് എങ്ങനെ സംവദിക്കണമെന്ന ആശങ്കയില്‍ അദ്ധ്യാപകര്‍ നേരിടുന്ന സാഹസികത ഒന്ന് വേറെ തന്നെയാണ്.ഗുരു-ശിഷ്യ ബന്ധത്തിന്റെ ആത്മനിര്‍വൃതി തരാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തോട് കൂടുതല്‍ സംവദിച്ച ഇളം തലമുറ നാളെയുടെ പ്രതീക്ഷികളാണ്. അണ്‍ലിമിറ്റഡായ ജോലി-ബിസിനസ് സാധ്യതകളുടെ ലോകത്തെ മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാത്രമേ ഫലവത്താവൂ എന്ന മിഥ്യാധാരണകള്‍ തിരുത്തപ്പെടാത്ത കാലത്തോളം സ്ഥിതിഗതികളോട് നാമും ഉണര്‍ത്തേണ്ടത് ഓഫ്ലൈന്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെയാണ്

About Ahlussunna Online 1171 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*