ഗൂഗിള്‍ പേയും ഫോണ്‍ പേയും മാത്രമല്ല; ഇന്ത്യന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് തരംഗമാവാന്‍ ആപ്പിള്‍ പേയുമെത്തിയേക്കും

ആപ്പിളിന്റെ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ ആപ്പിള്‍ പേ ഇന്ത്യയില്‍ തങ്ങളുടെ സേവനം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് അവതരിപ്പിക്കാന്‍ കമ്പനി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ) ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ച വിജയകരമാവുകയും, ആപ്പിള്‍ പേ ഇന്ത്യയില്‍ […]

ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു; ...

അബുദാബി: ബലി പെരുന്നാളിനെ സ്വീകരിക്കാൻ പൊലിസ് ഒരുങ്ങിയതായി അബുദാബി പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യം മുഴുവൻ ജനങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ അവരുടെ സുരക്ഷയും സന്തോഷവും സംരക്ഷിക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ എല്ലാ തരാം സുരക്ഷയും റോഡ [...]

ഹജ്ജ് 2023: ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയിലേ...

മക്ക:ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് മുന്നോടിയായി സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ ശനിയാഴ്ച (ദുൽഹിജ്ജ ആറു) മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആഭ്യന്തര ഹാജിമാർ ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തി [...]

ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒര...

റിയാദ്: ഈ വർഷം 20 ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കും. 160-ലേറെ രാജ്യങ്ങളിൽ നിന്നായാണ് ഇത്തവണ ഇത്രയും പേർ ഹജ്ജിനെത്തുന്നതെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സഊദി അറേബ്യ ഒരുക്കിയി [...]

പ്രതീക്ഷകൾ വിഫലം; ടൈറ്റൻ തകർന്നു, അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

വാഷിംഗ്ടൺ: മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് ഉ​ത്ത​ര അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. […]

വിഖായ സമർപ്പണവും സമസ്ത നേതാക്കൾക്ക് സ്വീകരണവും നൽകി

മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത നേതാക്കൾക്ക് സ്വീകരണവും വിഖായ സമർപ്പണ സംഗമവും നടത്തി. ഇസ്തി റാഹ റവാദയിൽഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും വിഖായ സമർപ്പണവും നടത്തി. എസ് […]

ബലിപെരുന്നാള്‍; സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ച് സഊദി”

ജിദ്ദ: സഊദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് സഊദി പ്രഖ്യാപിച്ചിട്ടുളളത്.അറഫ ദിനമായ ജൂൺ 27 മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധി ലഭിക്കുക. ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. […]

ഹജ്ജ് ദിനങ്ങൾ വിളിപ്പാടകലെ; പുണ്യ നഗരികളിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുണ്യ നഗരികളിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ നഗരികളിൽ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും കുറ്റമറ്റതാക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് അധികൃതർ. ഹജ്ജ് സമയത്ത് ഹാജിമാർ ഏറ്റവും […]

ഹജ്ജ്; തീര്‍ത്ഥാടന സ്ഥലങ്ങളിലെ പാതകള്‍ തണുപ്പിക്കുന്ന പദ്ധതി ആരംഭിച്ച് സഊദി

ജിദ്ദ: ഹജ്ജ് കര്‍മത്തിനുളള സമയം അടുത്ത് വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടന പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ച് സഊദി. മിന, മുസ്ദലിഫ,അറഫ എന്നിവിടങ്ങളിലെ നടപ്പാതകള്‍ തണുപ്പിക്കുന്നതിനുളള നടപടികളാണ് സഊദി ആരംഭിച്ചത്. ആദ്യമായാണ് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്ന ഉദ്ധേശത്തോടെ രാജ്യം ഇത്തരമൊരു പരീക്ഷണത്തിലേക്ക് കടന്നത്. മുനിസിപ്പല്‍,ഗ്രാമ, ഭവന […]

പ്രകൃതിദുരന്തം; കേരളത്തിന് 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ച് ലോകബാങ്ക്

വാഷിങ്ടണ്‍: ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതിക്കാണ് വായ്പ അനുവദിച്ചത്. ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ […]