സമസ്ത നൂറാം വാര്‍ഷികം; ഉദ്ഘാടന മഹാസമ്മേളനംപ്രചാരണ വാഹന യാത്ര നാളെ വരക്കലില്‍ നിന്ന് പ്രയാണമാരംഭിക്കും.

കോഴിക്കോട്: ഈ മാസം 28ന് ബംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന വാഹന യാത്ര നാളെ(11/1/230 രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ നിന്നും പ്രയാണമാരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ജാഥാ നായകന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി ഫഌഗ്ഓഫ് ചെയ്യും.
സ്വാഗതസംഘം ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ 10 മണി: വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം, 11 മണി: മടവൂര്‍ സി.എം. മഖാം, 12 മണി: ഒടുങ്ങാക്കാട്, ഉച്ചയ്ക്കു ശേഷം 1.30 : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി, വൈകു. 5.30 : കൊടക്, രാത്രി 9.30: മൈസൂരു എന്നിവിടങ്ങളിലെ പര്യടന ശേഷം ബംഗളൂരു തവക്കല്‍ മസ്താന്‍ ദര്‍ഗയില്‍ സമാപിക്കും.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*