സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ : സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം നടന്ന തർമതിലെ വേദിയിൽ വച്ച് നടന്ന സുപ്രഭാതം ക്യാമ്പയിൻ ശ്രദ്ധേയമായി. സഈദ് അലി ദാരിമി പകര സുപ്രഭാതം ക്യാമ്പയിൻ പ്രഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയ വിശിഷ്ട അതിഥികളോടൊപ്പം മറ്റു എസ് ഐ സി നേതാക്കന്മാർ, അതിഥികൾ, പ്രവർത്തകർ തുടങ്ങി പങ്കെടുത്തവരെല്ലാം സുപ്രഭാതം ക്യാമ്പയ്‌നിന്റെ ഭാഗമായി.

സുപ്രഭാതം ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ വിജയിച്ച പത്തു പേർക്ക് എസ് ഐ സി തർമത് ഏരിയാ ഒരുവര്ഷത്തേക്ക് സൗജന്യ സുപ്രഭാതം ദിനപത്രം സ്പോൺസർ ചെയ്ത. നാല് മേഖലകളിലായി നടന്നു വന്ന സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ സമ്മേളനങ്ങളുടെ സമാപനം കുറിച്ച സമ്മേളനമായിരുന്നു വസതിയ മേഖല സമ്മേളനം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ എസ ഐ സി വസതിയ മേഖല ചെയർ മാൻ സലാം ഹാജി ബർക്ക അധ്യക്ഷനായിരുന്നു. ദിൽഷാൻ നിസാമിന്റെ ഖിറാ അതും എസ് ഐ സി വസതിയ മേഖല പ്രസിഡന്റ് മുഹമ്മദ് റഫീഖ് നിസാമി പ്രാർത്ഥനയും നിർവഹിച്ചു. എസ് ഐ സി ഒമാൻ നാഷണൽ കമ്മറ്റി പ്രസിഡന്റ് അൻവർ ഹാജി , എസ് ഐ സി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ ഫൈസി, എസ് ഐ സി വർക്കിങ് സെക്രട്ടറി അബ്ദുൽ ഷുക്കുർ ഹാജി, മക്ക ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മമ്മൂട്ടി സാഹിബ്, സഈദ് അലി ദാരിമി ബിദായ തുടങ്ങിയവർ സംസാരിച്ചു.

സുപ്രഭാതം ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയിച്ച പത്തു പേർക്ക് എസ് ഐ സി തർമത് ഏരിയാ ഒരുവര്ഷത്തേക്ക് സൗജന്യ സുപ്രഭാതം ദിനപത്രം സ്പോൺസർ ചെയ്ത. വർക്കിങ് ചെയർ മാൻ അബ്ദുൽ ഹസീബ് ഹുദവി തർ മത് സ്വാഗതവും എസ ഐ സി വസതിയ മേഖല സെക്രട്ടറി അൻസാർ എടക്കുളം നന്ദിയും പറഞ്ഞു.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*