ലൂത്വ് നബി(അ)യുടെ സമൂഹം

യൂനുസ് വാളാട്‌

Dried sea bed at the southern end of the Dead Sea in Jordan.

ലൂത്വ് നബി (അ) ഇബ്റാഹീം നബി(അ)യുടെ സഹോദരന്‍റെ മകനാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുമാറി സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. സത്യ നിഷേധികളായ അവര്‍ വികാര ലബ്ദിക്ക് വേണ്ടി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ ചര്യ വെച്ചു പുലര്‍ത്തുന്നവരായിരുന്നു. തന്‍റെ ജനതയെ ഉപദേശിക്കുകയും സത്യമതത്തിലേക്ക് ക്ഷണിക്കുകയും പൈശാചിക വൃത്തി കൈവെടിയാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ലൂത്വ് നബിയെ അവര്‍ പരിഹസിച്ചു. ലൂത്വ് നബിയുടെ ഗോത്രവും ദൈവദൂതന്‍മാരെ വ്യാജരാക്കി. തങ്ങളുടെ സഹോദരന്‍ ലൂത്വ് നബി അവരോട് ഉണര്‍ത്തിയ സന്ദര്‍ഭം സ്മരണീയമത്രെ. “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, നിങ്ങളിലേക്കുള്ള വിശ്വസ്ത ദൂതന്‍ തന്നെയാണ് ഞാന്‍. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഈ ദൗത്യ നിര്‍വണത്തിന് ഒരു പ്രതിഫലവും നിങ്ങളോട് ഞാനാവിശ്യപ്പെടുന്നില്ല. പ്രബഞ്ച സംരക്ഷകന്‍റെയടുത്താണ് എന്‍റെ പ്രതിഫലം”.
“നിങ്ങള്‍ മാലോകരില്‍ നിന്ന് ആണുങ്ങളെ പ്രാപിക്കുകയും നാഥന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചുണ്ടാക്കിയ പെണ്ണിണകളെ വര്‍ജിക്കുകയുമാണോ. അല്ല അതിക്രമികളായൊരു കൂട്ടര്‍ തന്നെയാണോ നിങ്ങള്‍” (ശുഅറാഅ് 160-166). ലൈംഗിക തൃഷ്ണയില്‍ അന്ധത ബാധിച്ച ലൂത്വ് നബി(അ)യുടെ സമൂഹം അദ്ദേഹത്തിന്‍റെ ബോധനത്തെ തള്ളിപ്പറഞ്ഞു. “അവര്‍ ആക്രോശിച്ചു: ലൂത്വേ, ഇപ്പണി നിര്‍ത്തുന്നില്ലങ്കില്‍ നിങ്ങളെ നാട്ടില്‍ നിന്നു പുറത്താക്കുക തന്നെ ചെയ്യുന്നതാണ്”. അദ്ദേഹം പ്രതികരിച്ചു: “നിങ്ങളുടെ ഹീന വൃത്തിയോട് എനിക്ക് വല്ലാത്ത വിദ്വേഷം തന്നെയുണ്ട്” (ശുഅറാഅ് 167,168). അങ്ങനെയിരിക്കെ ലൂത്വ് നബി(അ)യുടെ അടുത്തേക്ക് മാലാഖമാര്‍ വന്നണഞ്ഞു. അവര്‍ മീശ മുളക്കാത്ത സുന്ദരന്മാരുടെ രൂപത്തിലായിരുന്നു, തന്നിമിത്തം അവര്‍ തെമ്മാടികളുടെ കാമകേളിയിലേക്ക് പാത്രമാിത്തീരുമോ എന്ന് ഭയന്നു. വിവരമറിഞ്ഞ് ജനങ്ങള്‍ ലൂത്വ് നബിയുടെ അടുത്തേക്ക് അതിവേഗത്തില്‍ ഓടിയണഞ്ഞു. നേരത്തെ തന്നെ ദുര്‍നടപ്പുകാരായിരുന്നു അവര്‍. അദ്ദേഹം പറഞ്ഞു: “എന്‍റെ ജനങ്ങളെ, അതാ എന്‍റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് വികാരത്തിന് വിശുദ്ധര്‍, അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഈ അതിഥികളുടെ വിഷയത്തില്‍ എന്നെ മാനം കെടുത്താതിരിക്കുകയും ചെയ്യൂ. തലക്കു വെളിവുള്ള ഒരാളുമില്ലേ നിങ്ങളില്‍” (ഹൂദ് 77,78).
അവര്‍ ആക്രോശിച്ചു: “നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്കൊട്ടും ആവിശ്യമില്ലന്ന് നിനക്ക് നന്നായി അറിയാം, ഞങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നതിനെപ്പറ്റിയും നല്ല ബോധവാനാണ് നീ”. അദ്ദേഹം പരിതപിച്ചു: “നിങ്ങളെ പ്രതിരോധിക്കാന്‍ എനിക്കു ശേഷിയുണ്ടായിരുന്നെങ്കില്‍, അല്ലെങ്കില്‍ പ്രബലമായൊരു ശക്തിയോട് എനിക്കഭയം തേടാനുണ്ടായിരുന്നങ്കില്‍…” (ഹൂദ് 79,80). നിസ്സാരനായ ലൂത്വ് നബി (അ) അല്ലാഹുവിനോട് സഹായമഭ്യര്‍ത്ഥിച്ചു. ഒരൊറ്റ വ്യക്തി കാമാന്ധരായ ഒരു സംഘത്തെ ഒറ്റക്ക് നേരിടേണ്ട പരിതസ്ഥിതിയിയായിന്നു അത്. നബി (സ്വ) അരുള്‍ ചെയ്തു: “എന്‍റെ സഹോദരന്‍ ലൂത്വ് നബി(അ)യെ അല്ലാഹു അനുഗ്രിഹിക്കട്ടെ. അദ്ദേഹം പ്രബലമായ ഒരു ശക്തിയോട് സഹായം തേടുമായിരുന്നു” (ബുഖാരി).
മാലാഖമാര്‍ വ്യക്തമാക്കി: “ലൂത്വ് നബി(അ)യെ നിശ്ചയം ഞങ്ങള്‍ താങ്കളുടെ നാഥന്‍റെ ദൂതډാരാകുന്നു. ഈ പുരുഷാരത്തിന് താങ്കളെ പ്രാപിക്കാനേ കഴിയില്ല. അത് കൊണ്ട് നിശയുടെ ഒരു ഘട്ടത്തില്‍ സ്വകുടംബമായി പുറപ്പെട്ടു കൊള്ളുക. ഒരാളും തിരിഞ്ഞ് നോക്കരുത്” (ഹൂദ് 81). മാലാഖമാരെ പുല്‍കാന്‍ സര്‍വതും അവഗണിച്ച് വീട്ടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ ജിബ്രീല്‍ (അ) ചിറകടിച്ച് അവരുടെ കണ്ണുകള്‍ പൊട്ടിച്ചു.
അങ്ങനെ സൂര്യോദയ സമയത്ത് ആ ഘോരമായ അട്ടഹാസം അവരെ പിടികൂടുകയും നാം ആ നാട് കീഴ്മേല്‍ മറിക്കുകയും ചുട്ടുപഴുത്ത കല്ലുകള്‍ അവര്‍ക്കുമേല്‍ വര്‍ഷിപ്പിക്കുകയുണ്ടായി. ലൂത്വ് നബി(അ)യുടെ കുടുംബത്തില്‍ നിന്ന് ഭാര്യ നിഷേധിയായിരുന്നു. അവളും ശിക്ഷക്ക് പാത്രമായി. ശിക്ഷയിറങ്ങിയപ്പോള്‍ അവള്‍ ശിലയായി പരിണമിച്ചുവെന്ന് ചില ചരിത്രകാരډാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫലസ്ത്വീനിലെ ചാവുകടലില്‍ നിന്ന് ഈജിപ്തിലെ ഥാബാ അതിര്‍ത്തിയിലേക്കുള്ള പാതയുടെ വലതുഭാഗത്ത് ഒരു മലയില്‍ അവളൂടെയെന്ന് പറയപ്പെടുന്ന ഒരു മനുഷ്യ ശിലാരൂപം കാണാം.
ചിന്തിക്കുന്നവര്‍ക്ക് വ്യക്തമായ പാഠം നല്‍കുന്നതാണ് ലൂത്വ് നബിയുടെ സമൂഹത്തിന്‍റെ കഥ, അധാര്‍മ്മികതയില്‍ വിഹരിക്കുന്ന സമൂഹം ദൈവശിക്ഷക്ക് പാത്രമായി എന്നതില്‍ സംശയമില്ല.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*