രാജ്യത്തിപ്പോള്‍ നടക്കുന്നതിനു പിന്നില്‍ മോദി- ഷാ ഗൂഡാലോചന, സര്‍ക്കാര്‍ സ്വന്തം ജനങ്ങളുമായി യുദ്ധത്തില്‍; കടുത്ത വിമര്‍ശനങ്ങളുമായി സോണിയാ ഗാന്ധി

New Delhi: Congress President Sonia Gandhi speaks during the Indira Gandhi Centennial Lecture, organised on the occasion of the birth anniversary of Former Prime Minister Indira Gandhi, at Vigyan Bhavan in New Delhi on Saturday.PTI Photo by Manvender Vashist(PTI11_19_2016_000257A)

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ സ്വന്തം ജനങ്ങളുമായി യുദ്ധത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ വിദ്വേഷത്തിന്റെ ആഴത്തിലേക്ക് തള്ളിവിടുകയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്ത് ഇന്ന് നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

സമാധാനവും ഐക്യവും നിയമവാഴ്ചയും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കേണ്ട സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധത്തിലാണ്. സര്‍ക്കാര്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തെ അസ്ഥിരമാക്കുക, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ചെറുപ്പക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുക, സാമുദായിക പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുക… ഇതിനൊക്കെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതെല്ലാം പ്രാദേശിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചനയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തരമന്ത്രിക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിദേശ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ പോലും ഇന്ത്യയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നു. ഒരുവശത്ത് രാജ്യത്തെ യുവാക്കള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങുമ്പോള്‍ മറുവശത്ത് സര്‍ക്കാര്‍ യുവാക്കളെ നക്‌സലുകളും, വിഘടനവാദികളും ദേശവിരുദ്ധരുമായി പ്രഖ്യാപിക്കുകയാണ്.

സമസ്ത മേഖലയിലും പരാജയമായ സര്‍ക്കാര്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന്റെ അവസാനത്തിന്റെ തുടക്കമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രസ്താവനയില്‍ പറഞ്ഞു.

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*