കഴിക്കൂ ദിവസവും ഉണക്കമുന്തിരി ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും

നമ്മളെല്ലാവരും ഡ്രൈഫ്രൂട്ട് ഇഷ്ടപ്പെടുന്നവരും അത് കഴിക്കുന്നവരുമാണ്. ആദ്യം നമ്മളെടുത്ത് കഴിക്കുക അണ്ടിപ്പരിപ്പും ബദാമും അത്തിപ്പഴവും വാല്‍നട്ടുമൊക്കെയാണ്.അവസാനം ആരും മൈന്‍ഡ് ചെയ്യാതെ ഇട്ടിട്ടു പോവുന്നതാണ് മുന്തിരി.
ഇതിന്റെ ഗുണം അറിഞ്ഞാല്‍ നമ്മളാരും നിത്യജീവിതത്തില്‍ നിന്ന് ഇത് ഒഴിവാക്കില്ല. ഒരു പിടി നട്‌സ് കഴിച്ച് ദിവസം തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
നോക്കാം നമുക്ക് ഇതിന്റെ ഗുണങ്ങള്‍ വിറ്റാമിന്‍ ബി -6, ഇരുമ്പ്, സിങ്ക്, കാല്‍സ്യം, നാരുകള്‍ പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മുടിക്കും ചര്‍മത്തിനും വളരെയധികം നല്ലതാണ്. ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചര്‍മത്തിന്വി
ഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങള്‍ ഉള്ളതിനാല്‍, മുഖക്കുരുവിനും ചര്‍മസംരക്ഷണത്തിനും നല്ലതാണ്. മുടിയുടെ കാര്യത്തില്‍, രക്തചംക്രമണത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കും.
നരയ്ക്കും മുടികൊഴിച്ചിലിനും
അയണും വൈറ്റമിന്‍ സിയും ധാരാളമുള്ള മുന്തിരി മുടിക്ക് പോഷണം നല്‍കുന്നു. അകാലനരയും മുടികൊഴിച്ചിലും ഒഴിവാക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയ്ക്കും.
വിളര്‍ച്ച
ഇന്ന് 70 ശതമാനം ആളുകളും വിളര്‍ച്ചയുള്ളവരാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിന്‍ ബി കോംപ്ലക്‌സും ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കും. ഇത് വിളര്‍ച്ച നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.
കൊളസ്‌ട്രോള്‍
രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കുറയ്ക്കാനും സഹായിക്കുന്നു.മലബന്ധം അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഊര്‍ജത്തിന്റെ തോത് വര്‍ധിപ്പക്കാനും കഴിയും.
വായ് നാറ്റം
കറുത്ത ഉണക്കമുന്തിരി വായ് നാറ്റമുണ്ടെങ്കില്‍ അകറ്റാനും വായയുടെ ശുചീകരണത്തിനും സഹായിക്കും. ഇത് ആന്റി ബാക്ടീരിയല്‍ ആണ്.
അസിഡിറ്റി
അസിഡിറ്റി പ്രശ്‌നം ഉള്ളവരാണെങ്കില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് വച്ച് ആ വെള്ളം കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. ഈ വെള്ളം വയറിലെ ആസിഡിനെ നിയന്ത്രിക്കുന്നു.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*