കമ്പോളവല്‍ക്കരിക്കപ്പെടുന്ന മാധ്യമ ധര്‍മ്മങ്ങള്‍

സുല്‍ഫീക്കര്‍ അലി ബത്തേരി

മാധ്യമമാണ് ഇ്ന്ന് ലോകം ഭരിക്കുന്നത്.മനുഷ്യ ഉണര്‍വ് മുതല്‍ ഉറക്കം വരെയുള്ള എല്ലാ മേഖലകളിലും ഘട്ടങ്ങളിലും മാധ്യമം സ്വാധീനിക്കുന്നുണ്ട്.ന്യൂസ് പേപ്പറും ന്യൂസും ഇല്ലാത്ത പ്രഭാതം പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്.എാന്നാല്‍ പല വാര്‍ത്തകളും ഷെയര്‍ ചെയ്യപ്പെടുതുമായ വാര്‍ത്തകളും വാസ്തവമാവാറില്ല.അതിലുപരി ഷെയര്‍ ചെയ്യുതിന് മുമ്പ് അതിനെപറ്റി ചിന്തിക്കാറുമില്ല.പല വാര്‍ത്തകളും ചിത്രങ്ങളും ചില വിപത്തുക്കള്‍ക്ക് ഹേതു വായിട്ടുണ്ട്.ന്യൂസ് ചാനലുകളില്‍ പലതും പാര്‍ട്ടിയുടെ ഉയര്‍ച്ചക്ക് വേണ്ടിമാത്രമായിരുന്നു .അന്തിചര്‍ച്ചകള്‍ കവല ചര്‍ച്ചയെക്കാള്‍ മോശമായി മാറിയിരിക്കുന്നു .വാട്സ് ആപ്പ്,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ മേഖലകള്‍ പരസ്പരം തെറി വിളിക്കാനും അഭഹാസ്യനുമാവാനുള്ള ഒരു കേന്ദ്രമായി എന്ന് തോന്നും പല പോസ്റ്റുകളും കണ്ടാല്‍.കള്ളനെ പോലീസാക്കാനും പോലീസിനെ കള്ളനാക്കാനുമുള്ള അമാനുഷിക കഴിവും മാധ്യമം കൈവരിച്ചിരിക്കുു.
എാല്‍ മാധ്യമത്തിനൊരു ധര്‍മ്മം ഉണ്ട്.ഇസ്ലാമിക പശ്ചാതലത്തില്‍ മാധ്യമത്തിന് വലിയ പ്രാധാന്യം ഉണ്ട്.മുത്ത് നബി (സ്വ) തങ്ങള്‍ പ്രബോധനത്തിന് വേണ്ടി പല രാജാക്കന്മാര്‍ക്കും പ്രമാണികള്‍ക്കും കത്തയച്ചിരുന്നു .അതിന്‍റെ തുടക്കം അല്ലാഹുവിന്‍റെ നാമം കൊണ്ടായിരിക്കും.കൂടാതെ ആശയം തികച്ചും സത്യവും നിലപാടില്‍ ഉറച്ചതുമായിരുന്നു .മുത്ത് നബി(സ്വ)ക്ക് ശേഷം സ്വഹാബാക്കളും താബിഈങ്ങളും അപ്രകാരമായിരുന്നു കത്തുകളും സന്ദേശങ്ങളും അയച്ചിരുന്നത്.അത് പോലെ തന്നെ ആയിരുന്നു വഹ്യും.ജിബ് രീല്‍ (അ) എന്ന മാധ്യമത്തിലൂടെയാണ് വഹ്യ് അറിയിച്ച്കൊടുത്തത്.
കാലങ്ങള്‍ കഴിയുംതോറും ലോകം ദുഷിച്ച് വരുന്നു .പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാണാത്ത കാമുകന് വേണ്ടിയുള്ള അലച്ചിലുകളാണ്.ചിലപ്പോള്‍ കാമുകനെ കാണുമ്പോള്‍ അത് പിതാവോ സഹോദരനോ ആവാറുമുണ്ട്.ശാരീരികമായി പീഢിപ്പിക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിയെ അന്തിചര്‍ച്ചകളില്‍ കൊല്ലാതെ കൊല്ലുന്നത് ചാനലിന്‍റെ റേറ്റിംങ് ലക്ഷ്യം കണ്ടാണ്.പണം കായ്ക്കുന്ന മരങ്ങളായി മാറിയിരിക്കുന്നു മാധ്യമ ധര്‍മ്മങ്ങള്‍.
ന്യൂസ് ഇല്ലാത്തപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്ന ചാനലുകളും അകത്തളങ്ങളില്‍
സജീവമാണ്.ലൈകിനും കമന്‍റിനും ഷെയറിനും വേണ്ടി എന്തും ചെയ്ത് കൂട്ടുന്ന രീതിയാണ് ഇന്നത്തെ യുവ തലമുറകള്‍ സ്വീകരിക്കുത്.വ്യക്തമാക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ എന്ന് പറയാം.പ്രചരിപ്പിക്കുന്ന അല്ലെങ്കില്‍ ഷെയര്‍ ചെയ്യപ്പെട്ടുന്ന പല വാര്‍ത്തകളുടെയും ഉറവിടം അവ്യക്തമാണ്.മുത്ത് നബി(സ്വ) കത്തയക്കുമ്പോള്‍ ഉറവിടം മനസ്സിലാക്കാന്‍ വേണ്ടി സീല്‍ വെക്കുമായിരുന്നു .കാരണം
അവയ്ക്കുന്ന സന്ദേശം യാതാര്‍ത്ഥ്യമാണെതിനുള്ള തെളിവിന് വേണ്ടിയാണ്.അ തുപോലെ തന്നെയൊണ് മുത്ത് നബി(സ്വ)യുടെ സന്ദേശ വാഹകനും വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിയാണ്.എാന്നാല്‍ ഒരു ന്യൂസ് ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ അതിന്‍റെ ആശയത്തിലും രൂപത്തിലും വ്യാഖ്യാന രീതിയിലും വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു.
എല്ലാം മാറേണ്ടതുണ്ട്.മാധ്യമങ്ങള്‍ ഒരു രാഷ്ടീയപാര്‍ട്ടിക്കും അടിയറവ് വെക്കേണ്ടതല്ല.മറിച്ച് സത്യം സത്യമായും തെറ്റ് തെറ്റായും കാണിക്കാന്‍ കഴിയണം. അപൂര്‍വ്വം ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സത്യസന്ധരാണെത് ലോകത്തിന് ചെറിയ ആശ്വാസം പകരുതാണ്.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*