കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയ്യല്ലൂരിൽ ആം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. 
പരുക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറി ടി.വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി പരുക്കേറ്റവരെ കണ്ടു. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. സംഭവത്തിൽ മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*