ഉമ്മന്‍ചാണ്ടിയുടെ ആദ്യ ദൗത്യം വിജയം; കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എ.ഐ.സി.സി ആസ്ഥാനത്താണ് ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ ഊര്‍ജം പകരുന്നതാണ് റെഡ്ഡിയുടെ തിരിച്ചുവരവ്.

ഈ മാസം ആദ്യം ഹൈദരാബാദില്‍ വെച്ച് കിരണ്‍കുമാര്‍ റെഡ്ഡിയുമായി ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ തിരിച്ചെത്തുമ്പോള്‍ റെഡ്ഡിയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍ സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് 2014 ലാണ് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചത്. പിന്നീട് ജയ് സമൈക്കാന്ധ്ര എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*