ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മോദിക്കും പിണറായിക്കും പ്രശംസ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്.
അതിന് ശേഷം നടന്ന പ്രസംഗത്തില്‍ വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു. സങ്കുചിത രാഷ്ട്രീയചിന്ത കേരള പുനര്‍നിര്‍മാണത്തെ തടസപ്പെടുത്തരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. കാസര്‍കോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. കണ്ണൂര്‍ പൊലിസ് ഗ്രൗണ്ടില്‍ മന്ത്രി ഇ.പി. ജയരാജന്‍, എറാകുളത്ത് മന്ത്രി എ.സി. മൊയ്തീന്‍. പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എ.കെ. ബാലന്‍, മറ്റു ജില്ലകളില്‍ സംസ്ഥാന മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയര്‍ത്തി.

Be the first to comment

Leave a Reply

Your email address will not be published.


*