കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു; പകുതിയിലേറെയും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 3000 കടന്നു. പുതിയതായി 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.

കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി. ചികിത്സയിലായിരുന്നു 150 പേര്‍ രോഗമുക്തി നേടിയാതായും, ഇതുവരെ 806 പേര്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*