ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യ മന്ത്രി നമ്പിനാരായണന്‌ കൈമാറി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി നമ്പി നാരായണന്‌ കൈമാറി . 50 ലക്ഷം രൂപയാണ് നഷ്‌ടപരിഹാര തുക .സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തുക കൈമാറിയത് .22 വര്‍ഷം നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന്‍ കുറ്റവിമുക്തനായത്.തനിക്കൊപ്പം സര്‍ക്കാര്‍ ഉണ്ട് എന്നും നമ്പി നാരായണന്‍ പറഞ്ഞു . മാധ്യമങ്ങള്‍ക്ക് ഐഎസ്‌ആര്‍ഒ ചാരകേസ് ഒരു പാടം കൂടി നല്‍കുകയാണ് എന്ന്   നമ്പി നാരായണന്‍  പറഞ്ഞു .

Be the first to comment

Leave a Reply

Your email address will not be published.


*