അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ പൊലിസിനെ കൊണ്ട് ബൂട്ട് നക്കിക്കും; വെല്ലുവിളിച്ച് ബി.ജെ.പി നേതാവ്

<p>കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലിസിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ് തടയാന്‍ പൊലിസ് ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്നും ബാനര്‍ജി പ്രഖ്യാപിച്ചു.</p>
<p>ദുര്‍ഗാപൂരില്‍ ബി.ജെ.പി പരിപാടിയിലായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.</p>
<p>&#8216;എന്താണ് ബംഗാളില്‍ ഇന്ന് സംഭവിക്കുന്നത്. ഗുണ്ടാരാജ് സംസ്ഥാനത്ത് ഇനിയും ജയിക്കുമോ പൊലിസ് യാതൊരു സഹായവും നല്‍കുന്നില്ല. അത്തരം പൊലിസ് ഉദ്യോഗസ്ഥരെ എന്തുചെയ്യണം. അവരെക്കൊണ്ട് ഞങ്ങള്‍ ബൂട്ട് നക്കിപ്പിക്കും&#8217;- ബാനര്‍ജി പറഞ്ഞു.</p>
<p>മമത ബാനര്‍ജിയുടെ കീഴില്‍ ബംഗാളിലെ നിയമ സംവിധാനം തകര്‍ന്നെന്ന് ആരോപിച്ച് സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി വലിയ പ്രചാരണത്തിലാണ്. സ്ത്രീ സുരക്ഷ സംസ്ഥാനത്ത് വളരെ മോശമാണെന്ന് ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ വിജയ് വര്‍ഗീയ ആരോപിച്ചു.</p>

 

About Ahlussunna Online 679 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*