നിയമസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ആദ്യ ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; ഡിസംബര്‍ ഒന്നിന് ബൂത്തിലേക്ക്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണമവസാനിച്ചു. ഇവിടങ്ങളില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്. ആകെയുള്ള 182 സീറ്റുകളില്‍ ബാക്കി 93ല്‍ ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ […]

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത...

ന്യൂഡല്‍ഹി: തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും മനുഷ്യരാശിക്ക് ഭീഷണിയായി തുടരുകയാണെന്നും അദ് [...]

കത്ത് വിവാദം; മേയറുടെ രാജി ആവശ്യപ്പെട്ട് കെ....

തിരുവനന്തപുരം; നിയമനശുപാര്‍ശകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന് [...]

കേരളത്തിന് ഇന്ന് 66 വയസ്സ്; വായനക്കാർക്ക് കേര...

തിരുവനന്തപുരം: തുടർച്ചയായ പ്രളയം, കൊവിഡ് മഹാമാരി.. അവയെല്ലാം അതിജീവിച്ച് കേരളം ഇന്ന് അറുപത്താറാം ജന്മദിനത്തിൽ. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുകയാണ്. ഐക്യ കേരളത്തിനുള്ള പ്രക്ഷോ [...]

പത്താംക്ലാസ് യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സേനയിൽ അംഗമാകാം. 24,000 ലധികം ഒഴിവുകൾ

കേവലം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റാണ് S.S.C G.D Constable Recuitment. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് […]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്തി

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ, തീർത്ഥാടകർക്ക് മക്കയ്ക്കും […]

15 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധു; ഭര്‍ത്താവിനെയും ഭാര്യയെയും ഒന്നിപ്പിച്ച് ഹൈക്കോടതി

ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു. ഹരിയാനയിലെ പഞ്ച്കുളയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനാറുകാരിയായ ഭാര്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജാവേദ് (26) നല്‍കിയ […]

ഗവര്‍ണര്‍ക്ക് കത്തയച്ച് വി.സി; സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധം,തീരുമാനം റദ്ദാക്കണം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം ചട്ടവിരുദ്ധമെന്ന് വിസി മഹാദേവന്‍ പിള്ള. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച […]

കാല്‍നടയായി ഹജ്ജ് യാത്രക്കിറങ്ങിയ ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍;യാത്ര ചൈന വഴി?

പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്ര ചൈന വഴി ആക്കിയേക്കുമെന്നും […]

അസമിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ലഹരി മാഫിയ മറയാക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ടൂറിസ്റ്റ് ബസുകൾ

കൊച്ചി • അസമിൽ നിന്ന് കേരളത്തിലേക്ക് കോടികളുടെ മാരകമയക്കുമരുന്ന് നിർബാധം ഒഴുകുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാനായി അസമിലേക്ക് സർവിസ് നടത്തുന്ന ബസുകൾ വഴിയാണ് തൊഴിലാളികൾക്കൊപ്പം മയക്കുമരുന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. മാരക രാസലഹരികളായ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ചെറിയ പാക്കുകളിലായി ടൂറിസ്റ്റ് ബസുകളിൽ കേരളത്തിലേക്ക് യാത്ര […]