പാടത്തെ വരമ്പ് നശിപ്പിച്ചെന്നാരോപിച്ച് ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം

വയനാട്: നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയില്‍ കുട്ടികള്‍ക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ചത്. കേണിച്ചിറ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു […]

ഒരിത്തിരി വെള്ളം കുടിച്ചതിനാണ്കുടിവെള്ള പ...

ജയ്പൂര്‍: സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയില്‍ നിന്നിതാ പുരോഗമനം വിളിച്ചോതുന്ന ഒരു വാര്‍ത്ത. തന്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകന്‍ ഒമ്പതു വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. ജൂലൈ 20ന് രാജസ്ഥാനിലെ ജ [...]

മന്ത്രിയെ വട്ടംചുറ്റിച്ച ഉദ്യോഗസ്ഥനും മി...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസുകാര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനാ [...]

ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ...

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ് [...]

വനം ബഫര്‍ സോണ്‍ ഉത്തരവ്: സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറങ്ങിയത്. വനാതിര്‍ത്തിയോടു ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ സര്‍ക്കാര്‍ […]

ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ പ്രഹസനമാക്കി മാറ്റരുത്: അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുത്. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍-എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ […]

തീവ്രന്യൂനമര്‍ദ്ദത്തിന് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ […]

റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കണം; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് ഹൈക്കോടതി അവധിയായിരിക്കെ അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ കേരള റീജ്യണല്‍ ഹെഡിനും പാലക്കാട് […]

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍ വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെ.മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക്കൂറില്‍ സെക്കന്റില്‍ 534 ഘന അടി വെള്ളം പുറത്തേക്കൊഴുക്കുന്നത്. രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി […]

മഴശക്തമാകുന്നു; ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്; അടിയന്തര സഹായങ്ങള്‍ക്കായി 1077 എന്ന ജില്ലാ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ […]