കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം; പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച്. ഭീകരവാദത്തെയും ഭീകരരേയും പിന്തുണക്കുന്നാണ് പാകിസ്താന്റെ നിലപാടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണം. കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎന്‍ സുരക്ഷ കൗണ്‍സില്‍ […]

കുവൈത്തിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന...

കുവൈത്ത് സിറ്റി: പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ വിശ്വാസികള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നു നിസ്‌കരിക്കാം. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ഔഖാഫ് മന്ത്രാലയത്തിന് മന്ത് [...]

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാന...

തിരുവനന്തപുരം: അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതുകൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപത്തായി ചക്രവാതചുഴിയും നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് [...]

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്...

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാപകമായ മഴ രാത്രിയിലും തുടര്‍ന്നേക്കും. ആറ് ജില്ലകളി [...]
No Picture

തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

No Picture

രണ്ടാഴ്ച്ചക്കിടെ പച്ചക്കറിവില ഉയര്‍ന്നത് ഇരട്ടിയോളം.

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിക്ക് തീവില. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്. തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി. തമിഴ്‌നാട്ടിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയാണ് പച്ചക്കറിവില ഇത്രയും ഉയരാന്‍ കാരണമായത്.

No Picture

രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു.പുതിയ ഡിജിറ്റല്‍ നിയമം ആധുനിക കാലത്തെ പ്രശ്നങ്ങളെ നേരിടാന്‍ അപര്യാപ്തമാണെന്നും ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിൽ നിര്‍മാണ ക്രമക്കേട്.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നിര്‍മാണക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗതമന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇന്ദുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്താനിരുന്നത്.

ചെന്നൈയില്‍ ശക്തമായ മഴ തുടരുന്നു;രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പുണ്ട്.ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു