അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സൂക്ഷ്മതയുടെ ആഴം അറിഞ്ഞ മഹാന്‍

ശംസുദ്ദീന്‍ തെയ്യാല

കേരള സമൂഹത്തിന് അദ്ധ്യാത്മികതയുടെ ഊടും പാവും നല്‍കിയ മഹത് മനീഷിയാണ് അത്തിപ്പറ്റ മുഹ് യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍.തന്‍റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് മലയാള സൂഫിസം ഇന്ന് അനുധാവനം ചെയ്യുന്നത്.മഹന്‍റെ ജീവിതത്തിളെ ഏറ്റവും വലിയ അധ്യായമാണ് സൂക്ഷ്മത.അതിന്‍റെ ആഴം കണ്ടറിഞ്ഞ ശൈഖുനാ,അത് തന്‍റെ ജീവിതത്തില്‍ പകര്‍ത്തുന്നതിലും മറ്റുള്ളവരില്‍ സന്നിവേശിപ്പിക്കുന്നതിലും സദാ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ജീവിതത്തിന്‍റെ സര്‍വ്വ മേഖലയിലും അങ്ങേയറ്റത്തെ സൂക്ഷ്മതയായിരുന്നു മഹാന്.സംസാരം,സാമൂഹിക ഇടപെടലുകള്‍,സാമ്പത്തിക വിക്രയം,യാത്ര,ഉപജീവന മാര്‍ഗ്ഗം തുടങ്ങി എല്ലാ വിഷയങ്ങളിലും പ്രത്യേകിച്ച് ഭക്ഷണത്തിലും സൂക്ഷ്മത മുറുകെ പിടിച്ചു.ഒരു തുള്ളി വെള്ളവും ഒരു വറ്റ് ഭക്ഷണവും നഷ്ടപ്പെടുതത്താതെയായിരുന്നു മഹാന്‍റെ ജീവിതം.ഗ്ലാസിലെ അവസാന തുള്ളിയും സുപ്രയിലെ വറ്റും പെറുക്കിയെടുത്ത് അതിന്‍റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
അതിലുപരി ശൈഖുനായുടെ സാമ്പത്തിക വിനിമയത്തിലെ കണിശതയും അപാരമായിരുന്നു.നിഷിദ്ധമായവ തന്നിലേക്ക് വന്ന് ചേരുന്നതിനുള്ള സര്‍വ്വ വാതിലുകളും മഹാന്‍ കൊട്ടിയടച്ചിരുന്നു.എത്രമാത്രമെന്നാല്‍,ഏതൊരു വ്യക്തി പണം കൊടുത്താലും എന്തിനാണെന്നും ആര്‍ക്കാണെന്നും പ്രത്യേകം അന്വേഷിക്കല്‍ പതിവായിരുന്നു.ഇത്രയുമധികം ജീവിതത്തില്‍ കണിശത പുലര്‍ത്തി സൂക്ഷ്മത കൈമുതലാക്കിയ മഹാന്‍ എല്ലാത്തിലും മികച്ച് നിന്നു.എന്നിരുന്നാലും വില പേശുന്ന സ്വഭാവം അത്തിപ്പറ്റ ഉസ്താദിന് തീരെ ഉണ്ടായിരുന്നില്ല.ഏത് ആളെ ജോലിക്ക് വിളിച്ചാലും,വാഹനത്തില്‍ ലക്ഷ്യ സ്ഥാനത്തേക്ക് ഗമിക്കുകയാണെങ്കിലും പണം കൂട്ടി നല്‍കുകയല്ലാതെ കുറക്കുകയുണ്ടായിരുന്നില്ല.മറ്റുള്ളവരുടെ അവകാശങ്ങള്‍ ഒരിക്കലും തന്‍റെ വിഹിതത്തില്‍ പെട്ടു പോവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു.
വ്യതിരക്തമായ കാഴ്ചപ്പാടും ജീവിത ശൈലിയുമാണ് മഹാന്‍റേത്.അത്കൊണ്ടാണ് അനുവദനീയമാണെന്ന് ഉറപ്പുള്ള സാധനങ്ങളല്ലാതെ ദൈനം ദിന ആവശ്യങ്ങള്‍ക്ക് പോലും ഉസതാദ് ഉപയോഗിച്ചില്ല.ശുബ്ഹത്തിന്‍റെ മുതലുകള്‍ അടുപ്പിക്കുക പോലും ചെയ്തില്ല.ഇത് മഹാന്‍റെ പഠന സപര്യ മുതല്‍ക്കേ മഹാന്‍ അനുവര്‍ത്തിച്ച കാര്യമാണ്.
അല്ലാഹു ആദരിച്ചതിനെ ആദരിക്കലും ബഹുമാനിച്ചതിനെ ബഹുമാനിക്കലും വിശ്വാസിയുടെ ലക്ഷണമാണ്.ഹൃദയാന്തരങ്ങളില്‍ തഖ് വയുള്ളവര്‍ക്കേ ഇത് സാധ്യമാവുകയുള്ളൂയെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.ഇത് മനസ്സാ-വാചാ അംഗീകരിക്കുന്നതിലുപരി തന്‍റെ ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കിയിരുന്നു എന്ന് പല ശിഷ്യ ഗണങ്ങളും സ്മരിക്കാറുണ്ട്.
ഖുര്‍ആന്‍,ഹദീസ്,പണ്ഡിതډാര്‍,സയ്യിദډാര്‍,വിജ്ഞാന സദസ്സുകള്‍,പുസ്തകങ്ങള്‍,അറിവ് എഴുതപ്പെട്ട കടലാസുകള്‍,പള്ളികള്‍,മദ്രസകള്‍ തുടങ്ങി എല്ലാത്തിനെയും സമീപിച്ചത് ആദരവോടെയും സൂക്ഷ്മതയോടും കൂടിയാണ്.
ഖുര്‍ആന്‍-ഹദീസ് രീതി ശാസ്ത്രത്തെയും അത് പാരായണം ചെയ്യുമ്പോഴുള്ള സൂക്ഷ്മതയെയും സഗൗരവം തന്നെ പാലിച്ചിരുന്നു.ഖുര്‍ആനിന്‍റെ സി.ഡി വഅള് സദസ്സുകളിലും വീടുകളിലും സംപ്രേക്ഷണം ചെയ്യുന്നതില്‍ മഹാന്‍ അതൃപ്തി പ്രകടിപ്പിക്കുമായിരുന്നു.ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ അത് ശ്രദ്ധിച്ച് കേള്‍ക്കണമെന്നാണല്ലോ ഖുര്‍ആന്‍ തന്നെ പറഞ്ഞത്.അത്കൊണ്ട് ഖുര്‍ആന്‍ ഓതപ്പെടുകയാണെങ്കില്‍ അതിലേക്ക് മാത്രം ശ്രദ്ധിക്കുക,അതിന് സാധിക്കുന്നില്ലെങ്കില്‍ അതെവിടെയും സംപ്രേക്ഷണം ചെയ്യരുതെന്നും മഹാന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു.ഇത്രയ്ക്കും സൂക്ഷ്മതയെ ശൈഖുനാ കൈകാര്യം ചെയ്തിരുന്നു.
ചുരുക്കത്തില്‍,നിസ്സാര (ചെറുതായി കാണുന്ന)കാര്യങ്ങളെപോലും സഗൗരവത്തോടെയാണ് വീക്ഷിച്ചിരുന്നത്.ഒരു സമുദായത്തിന് നല്‍കാന്‍ കഴിയുന്ന സകലമാന കാര്യങ്ങളും തന്‍റെ ജീവിതത്തിലൂടെ മഹാന്‍ പകര്‍ന്നു നല്‍കി.തന്‍റെ ആയുഷ്കാലം തിരു സുന്നത്തിനായി ഉഴിഞ്ഞു വെച്ച് മഹാന്‍ ഇന്നും ജനഹൃദയാന്തരങ്ങളില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി ജീവിക്കുന്നു.തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് തസവ്വുഫിനെ സ്വന്തം കര്‍മ്മ പഥത്തിലൂടെ പു:നരവതരിപ്പിക്കാനും അതിനെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ വിപാടനം ചെയ്യാനും ശൈഖുനാക്ക് സാധിച്ചു. 2018 ഡിസംബര്‍ 19 ബുധനാഴ്ച്ച മഹാന്‍ ഇഹലോകവാസം വെടിഞ്ഞു നാഥനിലേക്ക് യാത്രയായി.നാഥന്‍ അവന്‍റെ സ്വര്‍ഗ്ഗീയ ആരാമത്തില്‍ അവരെയും നമ്മെയും ഒരുമിപ്പിക്കട്ടെ…
ആമീന്‍

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*