സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*