‘മതപരിവർത്തനത്തിനെതിരേ നിയമനിർമാണം അനിവാര്യം’; നിയമം ദുരുപയോഗം ചെയ്യുന്ന തരത്തിലാകരുതെന്ന് കെജ് രിവാൾ

ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആരെയും ഉപദ്രവിക്കുന്ന തരത്തിലാകരുത് ഈ നിയമങ്ങൾ. ഭയപ്പെടുത്തിയുള്ള മതപരിവർത്തനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ജലന്ധറിൽ വ്യാപാരികളും വ്യവസായികളും പങ്കെടുത്ത ചടങ്ങിലാണ് മതപരിവർത്തന നിയമവുമായി ബന്ധപ്പെട്ട് കെജ്രിവാൾ പ്രതികരണം നടത്തിയത്. മതപരിവർത്തനങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഡൽഹി മുഖ്യമന്ത്രി നിലപാട് അറിയിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മതപരിവർത്തനത്തിനെതിരെ തീർച്ചയായും നിയമം ഉണ്ടാക്കണം. എന്നാൽ നിയമം പാസാക്കിയതിന് ശേഷം ആരെയും തെറ്റായി ഉപദ്രവിക്കരുത്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസങ്ങൾ തുടരാൻ അവകാശമുണ്ട്. എന്നാൽ ഭയപ്പെടുത്തുന്നതോ മറ്റ് രീതിയിലുള്ള മതപരിവർത്തനം തീർത്തും തെറ്റാണെന്നും കെജ്രിവാൾ പറഞ്ഞു.
അസം, കർണാടക സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ കടുത്ത നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനിടെയാണ് കെജ്രിവാൾ പ്രതികരണം നടത്തിയത്.

About Ahlussunna Online 1173 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*