പ്രതിഷേധമിരമ്പി മുസ്‌ലിം ലീഗ് റാലി

കോഴിക്കോട്:വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരേ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലി സംസ്ഥാന സര്‍ക്കാരിന് താക്കീതായി.

പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിന്റെ അധികാര അഹങ്കാരത്തിനെതിരേ പതിനായിരങ്ങളാണ് റാലിയില്‍ അണിനിരന്നത്.

പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി.

 

About Ahlussunna Online 1174 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*