ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ് കൊവിഡ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 താഴെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ആഴ്ചയ്ക്കു ശേഷമാണ് ഇത്രയും താഴ്ന്ന നിരക്കില്‍ കൊവിഡ് കണക്കെത്തുന്നത്.

ജൂലൈ 22ന് 37,724 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

അതേസമയം, ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലുള്ളത് 5,41,405 പേരാണ്. മൊത്തം രോഗബാധിതരുടെ 6.55 ശതമാനമാണിത്. രോഗമുക്തി നേടുന്ന നിരക്ക് 91.96 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

74 ശതമാനം പുതിയ കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ദിനേന രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Be the first to comment