വിദ്യ; അഭ്യാസവും ആഭാസവും

മിര്‍സാ ശക്കില്‍ സി.എച്ച്.     

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശ്രേണികളില്‍ പ്രതീക്ഷയുടെ മിനാരങ്ങള്‍ പണിയുന്ന രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥി സമൂഹത്തെ നയിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്തികളുടെ താല്‍പര്യമല്ല അവര്‍ പരിഗണിക്കുന്നത് മറിച്ച് തങ്ങളെ ആഢംബരപൂര്‍ണമായ രമ്യ ഹര്‍മങ്ങളില്‍ അഭിരമിക്കാന്‍ സൗകര്യമൊരുക്കികൊടുക്കുന്ന സന്താനങ്ങളേയാണ് വര്‍ത്തമാന സമൂഹം സ്വപ്നം കാണുന്നത്. രക്ഷിതാക്കളുടെ സ്വാര്‍ത്ഥതയും മര്‍ക്കട മുഷ്ഠിയും കാരണം അസംഖ്യം വിദ്യാര്‍ത്ഥികളുടെ മനക്കോട്ടകളാണ് തകര്‍ന്ന് തരിപ്പണമാകുന്നത്.

വിദ്യാര്‍ത്ഥികളേ വഴിനടത്തേണ്ട അധ്യാപകര്‍ പട്ടിക്കുട്ടികളേ പോലേ നിസാരവും ശിഥിലവുമായ എല്ലിന്‍ തുണ്ടിന് വേണ്ടി ശങ്കകൂടുന്നവരായിത്തീര്‍ന്നിരിക്കുന്നു . വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ അതിപ്രസരത്തില്‍ പെട്ടുപോവുന്നതിനേ പ്രതിരോധിക്കേണ്ട അദ്യാപകര്‍ രാഷ്ട്രീയ ബോഡുകളുമായാണ് ഉലാത്തുന്നത്.ഭരണ വര്‍ഗത്തില്‍ നിന്നും അച്ചാരം വാങ്ങാന്‍ വേണ്ടി അവര്‍ കോളേജുകള്‍ രാഷ്ട്രീയവിളനിലയമാക്കാനാണ് അധ്യാപന ഊര്‍ജം ചെലവഴിക്കുന്നത്. മനുഷ്യന്‍റെ ആത്മാവില്‍ ഉറങ്ങികിടക്കുന്ന നന്‍മകളുടെ വികാസമാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന ഗാന്തിജിയുടെ അര്‍ത്ഥ സമ്പന്നമായ വചനങ്ങള്‍ വിസ്മൃതിയുടെ നീര്‍ചുഴികളില്‍ കുഴിച്ച് ൂടുകയാണ് ഇന്നത്തെ അധ്യാപക സമൂഹം . മുമ്പ്, അധ്യാപകര്‍ക്ക് അധ്യാപനം കവലം ഒരു തൊഴിലായിരുന്നില്ല. മറിച്ച് സേവനത്തിന്‍റെ മഹനീയത ഉള്‍ക്കൊള്ളിക്കുന്ന ജീവിതത്തിന്‍റെ വഴികാട്ടലാണ് എന്നസത്യം തിരിച്ചറിഞ്ഞിരിന്നു.

അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന് കൊടുക്കേണ്ട അധ്യാപകര്‍ മാന്യതയുടേയും മാനവികതയുടേയും പടിവാതിലുകള്‍ കൊട്ടിയടക്കുന്ന ദയനീയ രംഗമാണ് നാമിന്ന് കണ്ട് കൊണ്ടിരിക്കുന്നത്. മനുഷ്യരില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ പ്രകാശനത്തിനാണ് അധ്യാപകര്‍ കച്ച കെട്ടിയിറങ്ങേണ്ടത്. അധ്യാപകര്‍ അധ്യാപന ധര്‍മം കാറ്റില്‍ പറത്തുമ്പോഴാണ് വിദ്യാര്‍ത്ഥികളില്‍ സംസ്കാര ശൂന്യത പിറവിയെടുക്കുന്നത്.

തമിഴ്നാട്ടിലേ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പാള്‍ ധയനീയമായി അറു കൊലചെയ്യപ്പെട്ടത് പത്രത്താളുകളില്‍ ഏറേ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് . സമൂഹത്തേ സംസ്കാരിക ജീര്‍ണതയില്‍ നിന്നും കരകയറ്റാന്‍ ആദ്യം അധ്യാപകരില്‍നിന്ന് തുടങ്ങണം വേലിതന്നേ വിള തിന്നുന്ന അവസ്ഥയില്‍ നിന്നും പരിവര്‍ത്തനം സംഭവിച്ചാല്‍ മാത്രമേ തുടര്‍ ക്രമങ്ങള്‍ക്ക് വഴിയൊരുങ്ങുകയൊള്ളു . മഹാനായ ഇമാം അബൂഹനീഫ(റ)തന്‍റെ ഗുരുനാഥന്‍റെ വീടിന്‍റെ ഭാഗത്തേക്ക് കാല്‍ നീട്ടാന്‍ പോലും ധൈര്യം കാണിച്ചിരുന്നില്ല . ഗുരുത്വത്തിന്‍റെയും പൊരുത്തത്തിന്‍റെയും മഹത്വവും അകപ്പൊരുളും മനസ്സിലാക്കിയത് കൊണ്ടാണ് മാഹാരവര്‍കള്‍ ഗുരുവര്യന്‍മാരേ അധമ്യമായി ആദരിച്ചത്. വര്‍ത്തമാന സംഭവങ്ങള്‍ ഗുരുശിഷ്യ ബാന്ധവത്തിന്‍റെ കെട്ടുറപ്പ് നഷ്ടപ്പെട്ടതിന്‍റെ  ചുണ്ടുപലകകളാണ്

ഇതര മതങ്ങള്‍ പറയുന്നത് മറ്റൊന്നല്ല. ഉപനിഷത്തില്‍ പറയുന്നു :  സഹനാവവതും , സഹനൗഭൂനക്തു, സഹവീര്യം കരവാവഹൈ , തേജസ്വിനാവധീത മസ്തുമാ വിദ്വിഷാഹവൈ (നമ്മള്‍ രണ്ട് പേരെയും ഗുരുവിനെയും ശിഷ്യനെയും – ഈഷ്യരന്‍ രക്ഷിക്കട്ടെ, നമുക്ക് ഒരുമിച്ച് രക്ഷിക്കാം . നമ്മള്‍ പഠിച്ചത് നമ്മെ തേജസ്വികളാക്കട്ടെ ആരെയും ദേഷ്വിക്കാന്‍ ഇടവരാതിരിക്കട്ടെ ) ഒരധ്യാപകനും വിദ്യാര്‍ത്തിയും തമ്മിലുണ്ടാവേണ്ട ഗുരുശിഷ്യ ബന്ധത്തെയും സമഭാവനയെയുമാണ് ഉപനിഷത്തില്‍ ചിത്രീകരിക്കെണ്ടത് . ദീര്‍ഘവീക്ഷണവും വിവേകവും , സംസക്കാരവും ബുദ്ധിവൈഭവവമുള്ള അധ്യാപകരെയാണ് വര്‍ത്തമാനസമൂഹം ആവിശ്യപ്പെടുന്നത് .

രക്ഷിതാക്കളുടെ സ്വാര്‍ത്ഥമനോഭാവമാണ് കാമ്പസുകളിലെ ധാര്‍മികാഭചയത്തിന്‍റെ പ്രധാന ഹേതുകം. അവരില്‍ നിന്നും ലഭിക്കേണ്ട  നിഷ്കളങ്കമായ സ്നേഹവും നിര്‍മലമായ വാത്സല്യവും ഉത്തരാധുനികയുഗത്തില്‍ അന്യമായിപ്പോയി. രക്ഷിതാക്കള്‍ കൊടുക്കേണ്ട സ്നേഹം കേവലം ഒരു നാടകത്തിന്‍റെ പരിവേഷത്തില്‍ പര്യവസാനക്കുന്നു അവസ്ഥയാണ് ഇന്ന് കാണപ്പെടുന്നത് .

യു.ജി സിയുടെ മുന്‍ ചെയര്‍മാന്‍ ഡോ. യശ്പാല്‍ ഒരിക്കല്‍ കോഴികോട് വെച്ച് ഒരു വിദ്യാഭ്യാസ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കാലിക പ്രസക്തവും ശ്രദ്ധേയവുമാണ് . അദ്ദേഹം പറഞ്ഞു:  ( മധ്യവര്‍ഗ രക്ഷാകര്‍ത്താക്കളാണ് ഇന്ന് വിദ്യഭ്യാസ രംഗത്ത് ഏറ്റവും വലിയ ശത്രക്കള്‍ . കുട്ടിക്കാലത്ത് ധാരാളം പ്രാരാബ്ധങ്ങള്‍ പേറിനടന്നവരാണ് ഇവരില്‍ സിംഹഭഗവും . ഇവര്‍ ക്ലേശിച്ച് വേണ്ടുവോളം ധനം സംമ്പാദിച്ച് പ്രതിജ്ഞ ചെയ്യുന്നു എനിക്ക് നിഷേധിക്കപ്പെട്ടത് എന്‍റെ മകന്‍ ഞാന്‍ നേടികൊടുക്കും . മകന്‍റെ താല്‍പ്പര്യമല്ല ഇവിടെ പരികണിക്കുന്നത് സമ്പത്ത് എന്തിനും പരിഹാരമാണെന്ന മിഥ്യാധാരണയാണ്  ഈ രക്ഷിതാക്കളെ മുന്നോട്ട് നയിക്കുന്നത് . സന്താനങ്ങളുടെ വിദ്യഭ്യാസകാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് .

സംഭവക്കുന്ന അഭാചയത്തേയും അവരെടുക്കുന്ന അഭന്ധജടിലമായ നിലപാടുകളേയാണ് ഡോ. യശ്പ്പാല്‍ ഓര്‍മ്മിക്കുന്നത് . സാമീഹിക സാഹചര്യങ്ങളുടെ പരിവര്‍ത്തനങ്ങളാണ് രക്ഷിതാക്കളുടെ ചിന്താധാരയെ പരമാബദ്ധത്തിലേക്ക നയിക്കുന്നത്. സമ്പന്നയുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പോയി വീട്ടില്‍ നിന്നും സായിപ്പന്‍റെ ഭാഷ ചിലക്കുന്നത് കേള്‍ക്കുന്ന സാധാരണക്കാരന്‍റെ മനസ്സ് തികച്ചും അശാന്തമാകുന്നു .ടൈയും കോട്ടും ഷൂസുമായി സ്കൂളില്‍ പോകുന്ന ഇഗ്ലീഷ് ബോയ് , പൂത്തിരിയും കുങ്ങിണിയും മായി ഉച്ച കഞ്ഞി കുടിക്കാന്‍ പോകുന്നവരെ വീക്ഷിക്കുന്നത് പുച്ഛമനോഭാവത്തോടെയാണ് . മറ്റവന്‍ സായിപ്പിന്‍റെ പാട്ടുപാടുമ്പോള്‍ ഇവന്‍ തത്ത വരുന്നു തത്ത വരുന്നു എന്ന് ഉരുവിടുന്നു . ഇത് കണ്ട് നെഞ്ചകം തകരുന്ന സാധാരണക്കാരായ രക്ഷിതാക്കള്‍ കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ കടം വാങ്ങിയെങ്കിലും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നു . അവസാനം കടിച്ചതും പോയി പിടച്ചതും പോയി എന്ന അത്യന്തം ദയനിയ അവസ്ഥയിലേക്കാണ് ഈ രക്ഷിതാക്കള്‍ എത്തിചേരുന്നത് .

പിന്നീട് മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍ മലയാളമെങ്കിലും വശമുണ്ടാകുമായിരിന്നു എന്ന പരിതാപം രക്ഷിതാക്കളെ തെല്ലൊന്നുമല്ല അസ്ഥസരാക്കുന്നത് . തന്‍റെ കുട്ടിയുടെ ബുദ്ധിവികാസത്തെക്കുറിച്ചും താല്‍പ്പര്യത്തെക്കുറിച്ചും വ്യക്തവും സ്പഷടവുമായ ധാരണയാണ് രക്ഷിതാക്കള്‍ക്ക് ഇദംപ്രഥമായി ഉണ്ടാവേണ്ടത് . സാമ്പത്തികകാര്യലാഭങ്ങള്‍ക്കപ്പുറം വിദ്യഭ്യാസത്തിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലുള്ള സ്വാധീനത്തേയും രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ ആസൂത്രിതവും കാലോചിതവുമായ വിദ്യാഭ്യസസമ്പ്രദായത്തേയാണ് കാലം ആകാംഷയത്തോടെ ഉറ്റു നോക്കുന്നത് . ഭൂമുഖത്ത് പാര്‍ക്കുന്ന പരകോടി ജനങ്ങളില്‍ നിന്ന് മനുഷ്യര്‍ക്കുള്ള അപ്രമാദിത്വം അവന്‍റെ അറിവും വിജ്ഞാനവും നല്‍കിയ പിന്‍ബലമാണ്. വിദ്യസമ്പന്നനാണെങ്കിലും സാംസ്ക്കാരികസൂന്യനാണെന്ന് വിളക്കുന്ന ഒരു കൂട്ടര്‍ ഉത്ഭുതമായത് വിദ്യാഭ്യാസസമ്പ്രദാത്തിലെ പാളിച്ചകളേയും അപാതകളെയമാണ് വിരല്‍ചൂന്‍ണ്ടുന്നത് .

സമൂഹത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച ബീഭത്ഭസകരമായ വിപത്തിനെ പിഴുതെറിയാനും നിഷ്ക്കാസനം ചെയ്യാനിമാണ് കാലം നമ്മോട് ആവിഷ്യപ്പെടുന്നത് .ഞാന്‍ ഉയര്‍ന്ന സാസ്ക്കാര പൂരണത്തിന് നിയുക്തനായ പ്രവാചകനാണെന്ന് പ്രക്യാപിച്ച മുഹമ്മദ് നബി (സ) യുടെ മഹനീയ വചനങ്ങള്‍ സൂചിപ്പിക്കുന്നത് വിദ്യയും സാസ്ക്കാരവും തമ്മിലുള്ള പാരസ്പര്യത്തേയാണ് . പ്രവാചകരെ തന്‍റെ അനുചډാരെ വിളിച്ചിരിക്കുന്നത് മുഅല്ലിമുല്‍ ഉമ്മ(സമുദായത്തിന്‍റ ഗുരുവര്യന്‍) എന്നായിരുന്നു . വിജ്ഞാനത്തിന്‍റെ മൊഴിമുത്തുകള്‍ സമുദായത്തിന്ന് പകര്‍ന്ന് കൊടുക്കുകയും സമുന്നതവും യുക്തി ബദ്ധവുമായ ഒരു സാംസ്ക്കാരത്തെ പ്രവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പുണ്യ നബി . യുദ്ധത്തില്‍ ബന്ധികളായി പിടക്കപ്പെട്ടവരോട് പത്ത് പേരെ വിദ്യയഭ്യസിപ്പിക്കാന്‍ കല്‍പ്പച്ച പ്രവാചകന്‍ (സ) വിജ്ഞാനവും മതവും  തമ്മിലുള്ള ബന്ധത്തെ ലോകത്തിനു ബോധ്യപ്പെടുത്തി.ജ്ഞാനമാണ് ഇസ്ലാമിന്‍റെ ചൈതന്ന്യമെന്ന് പ്രവാചകന്‍ പ്രക്യാപിച്ചതും ഈ പാരസ്പര്യത്തെ തുറന്ന് കാട്ടാന്‍ മാത്രമാണ് .

മനുഷ്യന്‍ അറിവ് നല്‍കപ്പെട്ടതിന്‍റെ പേരില്‍ പിശാചിന്‍റെ മനസ്സില്‍ അസൂയ്യയുടെ അഗ്നി പര്‍വ്വതം രൂപപ്പെട്ടതി വിജ്ഞാനമാണ് ഏത് സമൂഹത്തിന്‍റെയും സാമൂഹിക സാംസാക്കാരിക നഭോമണ്ഡലങ്ങളെ നയ്ന്ത്രക്കുന്നത് വൈജ്ഞാനിക പ്രസരണം കാരണം പിശാചിന്‍റെ വിളനിലങ്ങള്‍ ഊഷരതയുടെ മരുപ്പരപ്പായി രൂപാന്തരപ്പെടുന്നത് കൊണ്ടാണ് പിശാച് മനിഷ്യനെ സാംസ്ക്കാരികമായി ഉډൂലനം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടത് . സകലപൈശാചിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ  ഏറ്റവും തന്ത്രപരമായ ആയുധം അറിവാണെന്നാണ് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നത് .കരണിയ പ്രവര്‍ത്തനങ്ങളുടെയും ശ്രമകരമായ കര്‍മ്മങ്ങളിലൂടെയും വിജ്ഞാനത്തിന്‍റെ അസ്ഥിത്വം ശിഥിലമാവാതിരിക്കാള്‍ നൂര്‍ മേനി ശക്തമാണ് ശരിക്കുമുള്ള അംഗികാരം . അനാചാരങ്ങള്‍ക്കും ദുഷ്ചെയ്തികള്‍ക്കും മെതിരെ പ്രതിരോധവലയം സൃഷ്ടിക്കരുതെന്നല്ല ഇതിന്‍റെ സാരം . മറിച്ച് കേവലം തെറ്റിനെ വിമര്‍ശിക്കുന്നതില്‍ പരിമിതപ്പെടരുത് നമ്മുടെ ധാര്‍മ്മികബോധം എന്നതാണ്.

രാഷട്രങ്ങളും കുടുംബങ്ങളും അവരുടെ ബജറ്റിന്‍റെ വലിയ ഒരു വിഹിതം നീക്കിവെക്കുന്നത് വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയാണ്.അറിയാന്‍ വേണ്ടി പഠിക്കുകയും പണ്ഡിതാരാവുകയും ചെയ്യുക എന്ന പുരാതന വീക്ഷണത്തില്‍ നിന്നും മാറി ജോലി,സമ്പാദനം, സമ്പത്ത് എന്നീ മൂന്ന് കാര്യാങ്ങളില്‍ ഒതുങ്ങിക്കൂടുകയാണ് ഇന്നിന്‍റെ വിദ്യഭ്യാസ ലക്ഷ്യം.

ഭൗതിക ജീവിതത്തിന്‍റെ ഗതിവിഘതികള്‍ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമായാണ് പൊതുസമൂഹം ഇന്ന് വിദ്യഭ്യാസത്തെ കാണുന്നത്.ആത്മീയ ജീവിതത്തിലെ അറവിന്‍റെ സ്വാധീനവും പ്രാധാന്യവും അജ്ഞാതമാവാന്‍ കാരണം സാമ്പത്തിക കുത്തെഴുക്കും ഭൗതികഭ്രമവുമാണ്.അറിവും തൊഴിലും പരസ്പരം പൂരകങ്ങളാണെന്ന അബദ്ധജടിലമായ സന്ദേഴശമാണ് ഉത്തരാധുനികസമൂഹത്തിന്‍റെ മനോമണ്ഡലങ്ങളെ ഗ്രസിച്ച് കൊണ്ടിരിക്കുന്നത്.അറിവ് മനിഷ്യനെ ധാര്‍മികമായി പരിപോഷിപ്പിക്കാനുള്ളതാണെന്നും  തൊഴില്‍ മനുഷ്യരുടെ ജീവിതോപാധി മാത്രമാണെന്ന പരമാര്‍ത്ഥത്തെ ആരും വിസ്മരിച്ച് പോകരുത് .

മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന വജ്ഞാനവും തൊഴിലും സമഞ്ചസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തെയാണ് കാലം എക്കാലത്തും ആവിശ്യപ്പെടുന്നത്.പ്രധാനമായും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ഉല്‍കണഠയും ആകുലതയുമാണ്.

ഫലത്തില്‍ അമിതമായ നിയന്ത്രണം വിദ്യാര്‍ത്ഥികളെ ഒരുതരം മാനസിക രോഗികളാക്കി മാറ്റുന്നു.അവധിക്കാലം പോലും സ്പെശ്യല്‍ ക്ലാസ് ,ട്യൂഷന്‍ തുടങ്ങിയ അമിതഭാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ചുമലുകളില്‍ വെക്കപ്പെടുന്നത് മൂലം സാമാന്യബോധവും പൊതുതിരിച്ചറിവുമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അന്യമാവുന്നത്.പഠനമെന്ന മൂന്നക്ഷരത്തിനുള്ളില്‍ തടവിന് വിധിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തിറങ്ങി നിവര്‍ന്ന് നിന്ന് നെടുവീര്‍പ്പിടാനുള്ള സമയമാണ് അവധിക്കാലം. എന്നാല്‍ ഈ സമയവും ട്യൂഷനും മറ്റും സജ്ജീകരിച്ച് കൊണ്ട് മുഷിഞ്ഞ പഠനത്തിന്‍റെ പാരതന്ത്രത്തില്‍ ബന്ധിയാക്കപ്പെടുന്നത് ഒരിക്കലും ഒരു വിദ്യാര്‍ത്ഥിക്ക് ഭൂഷണമല്ല. ഭാസുരമായ ഭാവിയെ അവതാളത്തിലാക്കാനായിരിക്കും ഈ തടവറ വഴി വെക്കുക. അവധിക്കാലം അപഹരിക്കപ്പെടുന്നത് കാരണം വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗികമായ ധാരാളം കഴിവുകളാണ് പാരതന്ത്രത്തിന്‍റെ ശ്മശാനത്തില്‍ കുഴിച്ച് മൂടപ്പെടുന്നത്. കായികവും പഠനത്തിന്‍റെ ഭാഗമാണെന്ന വസ്തുതയും രക്ഷിതാക്കള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

നല്ലൊരു കുടുംബാന്തരീക്ഷത്തിന്‍റ അഭാവം വിദ്യാര്‍ത്ഥികളെ തെല്ലൊന്നുമല്ല മന്ദീഭവിപ്പിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും വിദ്യാഭ്യാസ തലങ്ങള്‍ക്ക് പുറമേ സര്‍വ്വതലങ്ങളിലും പതനത്തിന്‍റെ മുള പൊട്ടാന്‍ കാരണമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ വ്യക്തിയുടെ വികാസം മാത്രമല്ല, സമൂഹത്തിന്‍റെ വികാസവും വിദ്യാഭ്യാസ ദിശയെ സ്വാധീനിക്കുന്നു. വിദ്യാസമ്പന്നരായ അസംഖ്യം ആളുകള്‍ സാംസ്ക്കാരികമായി അധഃപതിക്കുന്നതിന്‍റെ കാരണം നൂതന സംവിധാനങ്ങളുടെ അതിപ്രസരമാണ്.

ഒരു വിശ്വവിഖ്യാത ചിന്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി. അണുശക്തിയുടെ രഹസ്യം മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ ധാര്‍മ്മിക തത്വങ്ങള്‍ ശ്രദ്ധിക്കാന്‍ നാം താല്‍പര്യം കാണിച്ചില്ല. വിവേചക ശൂന്യമായ ബുദ്ധിശക്തിയുടെ വളര്‍ച്ചയാണ് നാമിന്ന് കാണുന്നത്. സമാധാനത്തെക്കുറിച്ചല്ല, യുദ്ധത്തെക്കുറിച്ചാണ് ആധുനിക ലോകത്തിന് കൂടുതല്‍ പരിജ്ഞാനം. വധിക്കുവാന് നമുക്കറിയാം. ശരിയായി ജീവിക്കാന്‍ വശമില്ല. അറിവിന്‍റെ പരമലക്ഷ്യത്തിന്‍റെ അടിത്തറിയിളക്കുന്ന സംഭവ വികാസങ്ങളാണ് ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. പരസ്പരം കലഹിക്കാനും കടിച്ചുകീറാനും കൊമ്പു കോര്‍ക്കാനും മാത്രമറിയുന്ന വര്‍ത്തമാന യുഗത്തിന് സഹകരണ മനോഭാവവും സമന്വ ഭാവവും ഇന്ന് അന്യമാണ്. നിസ്സാരവും ലളിതവുമായ പ്രശ്നങ്ങള്‍ പര്‍വ്വതീകരിച്ച് കൊണ്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് കൊണ്ടെത്തിക്കാനാണ് അല്‍പ്പജ്ഞാനികളായ സമകാലിക യുഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സുമോഹനമായ ശൈലിയല്ല ഇന്ന് സമൂഹം കാംക്ഷിക്കുന്നത്. പരസ്പര സംഘട്ടനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും സംഗമ സാഗരമായ സാമൂഹികാന്തരീക്ഷമാണ് ഇവര്‍ മനസ്സുകളില്‍ താലോലിക്കുന്നത്.

യുവതലമുറ പഴയകാല നډകളെ അപഹാസ്യമായിട്ട് കാണുമ്പോഴാണ് മാന്യതയുടെ സീമകള്‍ ലംഘിക്കപ്പെടുന്നത്. തിډകള്‍ക്കും ഹീനകൃത്യങ്ങള്‍ക്കും മാനസിക പിന്തുണയും പരിഗണനയും നല്‍കുമ്പോഴാണ് സമുദായത്തിന്‍റെ ധാര്‍മ്മിക മണ്ഡലങ്ങള്‍ ശിഥിലമാകുന്നത്. ചാനല്‍ സംസ്ക്കാരം കൗമാര പ്രായക്കാരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യാവിഷ്ക്കാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തെ ഒരുതരം സംസ്ക്കാര ശൂന്യതയിലേക്ക് വഴിതിരിച്ചു വിട്ടു. ഹൃദയ ഹാരിയായ ചലച്ചിത്രങ്ങള്‍ ആധുനിക യുവതയുടെ മനോമണ്ഡലങ്ങളില്‍ നിക്ഷേപിച്ചത് അധാര്‍മ്മികതയുടെയും അസാംസ്ക്കാരികതയുടെയും വിത്തുകളായിരുന്നു. ഈ വിത്തുകള്‍ മുളകള്‍ പൊട്ടിമുളക്കുമ്പോഴാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ അതിപ്രസരം കാരണം ചീറ്റ് ചാറ്റിംഗുകളിലും ഇന്‍റര്‍നെറ്റിലെ തൂലികാ സൗഹൃദത്തിലും പരിമിതമാവുകയാണ് ഉത്തരാധുനിക സൗഹൃദ് ബന്ധങ്ങള്‍.

കേവലം ചാറ്റിംഗുകളില്‍ ഒതുങ്ങിക്കൂടിയതുകൊണ്ടാണ് മാനവിക മൂല്യങ്ങള്‍ ഇന്ന് അവമതിക്കപ്പെടുന്നത്. ഇന്ന് ഒരു അപകടം സംഭവിച്ചാല്‍ ആരും ഇരകളെ കൈപിടിച്ച് രക്ഷിക്കാനല്ല മുതിരുന്നത്. മറിച്ച് തന്‍റെ മൊബൈല്‍ ഫോണില്‍ അപകടത്തിന്‍റെ കൗതുക ചിത്രം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. ശേഷം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ അത് പോസ്റ്റ് ചെയ്തുകൊണ്ട് ആനന്ദ നൃത്തം ചെയ്യുകയാണ് തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വര്‍ത്തമാന സമൂഹം. സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍വ്വചിക്കുന്നതും സനാതനമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കാലോചിതമായ വിദ്യാഭ്യാസ രീതിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ജല്‍പ്പനം കാമ്പസുകളില്‍ ഉയരാതിരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം.

പഠിക്കാന്‍ വേണ്ടി കാമ്പസുകളില്‍ പീഢിതരായും അക്രമകിളുടെ പാദസേവകരായും ജീവിക്കേണ്ട ദുര്‍ഗതിയാണ് ഇന്നത്തെ കലാലയങ്ങളിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നുകരാനുള്ള മേച്ചില്‍ പുറങ്ങളായ കലാലയങ്ങള്‍ സാമൂഹിക വിരുദ്ധര്‍ക്ക് സ്വൈര്യ വിഹാരം നടത്താനുള്ള താവളമായി മാറാതിരിക്കാന്‍ വേണ്ടിയാണ് പ്രബുദ്ധ സമൂഹം കൈകോര്‍ക്കേണ്ടത്. കഴുത്തില്‍ സ്റ്റെതസ്കോപ്പും തൂക്കിവരുന്ന മകനെയും കാത്ത് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാവിന്‍റെ ആശാ ഗോപുരങ്ങള്‍ സാക്ഷാത്കരിക്കാന്‍ പാകതയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ലോകം ഉറ്റുനോക്കുന്നത്.

ആണ്‍?പെണ്‍ സൗഹൃദങ്ങളുടെ സീമ ലംഘിക്കുന്ന വര്‍ത്തമാന കാഴ്ചകള്‍ വിളിച്ചു കൂവുന്നത് അനിവാര്യമായ പരിവര്‍ത്തനത്തിന്‍റെ ആവശ്യകതയാണ്. ലാഭമുണ്ടാക്കുന്ന കച്ചവട സ്ഥാപനമായി അധഃപതിച്ച സര്‍ക്കാരിന് ഓശാന പാടുകയാണ് ഇന്നത്ത കലാലയ മേധാവികള്‍. വിദ്യാര്‍ത്ഥികളുടെ നാനോډുഖമായ പുരോയാനമല്ല സ്ഥാപന മേധാവികളുടെ ലക്ഷ്യം. സര്‍ക്കാരില്‍ നിന്നുള്ള അച്ചാരം വാങ്ങി കീശ വര്‍ദ്ധിപ്പിക്കാനാണ് അവര്‍ അഭിലഷിക്കുന്നത്. നമ്മുടെ മിക്ക പാരമ്പര്യ സയന്‍സ് ആര്‍ട്സ് കോളേജുകളിലും മൃഗീയ ഭൂരിപക്ഷം സ്ത്രീകളാണ്. എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്സ് ചെയ്യുന്നവരിലും സ്ത്രീകളുടെ പട്ടികക്കു തന്നെയാണ് മുന്‍തൂക്കം. അവരുടെ വിദ്യാഭ്യാസ പ്രക്രിയ അവരുടെ നിത്യജീവിതത്തിനോട് പൊരുത്തപ്പെട്ടുപോവുന്നില്ലെന്നാണ് വസ്തുത.

സ്ത്രീ വിദ്യാഭ്യാസം പലപ്പോഴും ഫലരഹിത വിവാഹ മാര്‍ഗ്ഗത്തിനെ സ്റ്റാറ്റസ് സ്ഗ്നലുകളായി മാത്രം പരിണമിക്കുന്നു. കാരണം, വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഭൂരിഭാഗം സ്ത്രീകളും വിദ്യാഭ്യാസത്തെ അനന്തമായി മരവിപ്പിക്കാന്‍ വിധിക്കപ്പെടുന്നു. ഇതു കാരണം അപഹരിക്കപ്പെടുന്നത് തുടര്‍ പഠനത്തിന് പൂര്‍ണ്ണമായും അര്‍ഹരായ കഴിവുറ്റ പ്രതിഭകളുടെ അവസരങ്ങളാണ്. ഭാവികാല ജീവിതത്തെക്കുറിച്ച് പൂര്‍ണ്ണമായും അനുമാനിച്ചതിന് ശേഷം മാത്രമേ ഇത്തരം കോഴ്സുകളിലേക്ക് കാലെടുത്തു വെക്കേണ്ടതുള്ളൂ എന്ന ചിന്താധാരയാണ് വിദ്യാര്‍ത്ഥിനികളെ നയിക്കേണ്ടത്.

കാമ്പസില്‍ അരങ്ങേറുന്ന നൃത്ത പരിപാടികളും മറ്റും കലാപരിപാടികളായി ഉയര്‍ത്തി കാണിക്കപ്പെടുന്നത് സ്ത്രീ സുരക്ഷക്കു തന്നെ ഭീഷണിയാണ്. നഗ്നത പ്രകടിപ്പിക്കുന്ന കോപ്രാത്തിത്തരങ്ങളും മഹനീയ കര്‍മ്മങ്ങളായി വാഴ്ത്തപ്പെടുന്നതുകൊണ്ടാണ് കാമ്പസുകളില്‍ അരാചകത്വത്തിന് വഴിയൊരുങ്ങുന്നത്. സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കാന്‍ പ്രാപ്തരായ വിദ്യാര്‍ത്ഥിനികളെ ലക്ഷ്മണ രേഖ വരച്ച് നിയന്ത്രിക്കണമെന്നല്ല ഇസ്ലാമിക ഭാഷ്യം. മറിച്ച് മതകീയ മൂല്യങ്ങളും സാംസ്ക്കാരിക ധര്‍മ്മങ്ങളും കാറ്റില്‍ പറത്തുന്ന രീതിയിലേക്ക് നീങ്ങരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. ഇസ്ലാമിക ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് വിസ്ഫോടനാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഇസ്ലാം വകവെച്ചു കൊടുക്കുന്നുണ്ട്. അബലകളും ചപലകളുമായ വിദ്യാര്‍ത്ഥിനികള്‍ സമ്മര്‍ദ്ദങ്ങള്‍ മൂലം നൃത്ത പരിപാടികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന വസ്തുത തികച്ചും ഖേദകരമാണ്. ആത്മീയ വിദ്യാഭ്യാസത്തിന്‍റെ അഭാവമാണ് കാമ്പസുകളില്‍ ഇത്തരം ജീര്‍ണ്ണതകള്‍ ഉത്ഭവിക്കാന്‍ കാരണം.

വാണിജ്യ ലോകത്തെ പോലെ സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കാന്‍ വിദ്യാഭ്യാസ മേഖലകളും ശ്രമിക്കുന്നുണ്ടെന്നാണ് ഉത്തരാധുനിക യുഗത്തിലെ കലാപരിപാടികള്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയുടെ നഗ്നസൗന്ദര്യമാണ് എല്ലാ മേഖലകളുടെയും ആധാരം. സ്ത്രീ സൗന്ദര്യമാണ് ചൂഷണത്തിന്‍റെ കേന്ദ്ര ബിന്ദു. വാണിജ്യ ലോകത്തെ കറവപ്പശുവായ സ്ത്രീ സൗന്ദര്യത്തെ വിദ്യാഭ്യാസ മേഖലകള്‍ കൂടി ചൂഷണ വിധേയമാക്കിയാല്‍ സാംസ്ക്കാരിക പതനത്തിന്‍റെ മൂര്‍ദ്ധന്യതയെയാണ് അത് സൂചിപ്പിക്കുന്നത്.

വിജ്ഞാനം ഒരു സമുദായത്തിന്‍റെ ജീവനാഡിയാണ്. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്‍റെ സാംസ്കാരിക ഗതിവികതികള്‍ നിര്‍ണ്ണയിക്കുന്നത്. ഇതുകൊണ്ടു തന്നെ വിദ്യാ സമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്നത് ഓരോ സമൂഹത്തിന്‍റെയും പൊതു ആവശ്യമാണ്. വൈജ്ഞാനിക മണ്ഡലങ്ങളില്‍ പ്രഭ പരത്താന്‍ സമൂഹത്തിലെ ഓരോരുത്തരും അഹമഹമികയാ രംഗത്ത് വരേണ്ടതുണ്ട്. പഴയ കാല സര്‍വ്വകലാശാലകളായിരുന്ന മളന്ത, തക്ഷശില എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചരിത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അത്യന്തം കൗതുകകരമായ വസ്തുതകളെയാണ്. അവിടത്തെ ഹോസ്റ്റലുകളില്‍ മെസ്സ് ഹാളുകളുണ്ടായിരുന്നില്ല.

ഭക്ഷണ സമയമാകുമ്പോള്‍ ആ ഗ്രാമത്തിലെ ഓരോ വീടുകളിലേക്കായി വിദ്യാര്‍ത്ഥികള്‍ കടന്നുചെന്നു. വീട്ടുകാരോടൊപ്പം സ്നേഹപൂര്‍വ്വം ഭക്ഷണം കഴിക്കുന്നു. കാരണം, ആ ഗ്രാമത്തിലുള്ളവര്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ പോറ്റാനായി കാത്തിരിക്കുകയാണ്. സാമൂഹ്യ പുരോയാണത്തിന് വൈജ്ഞാനിക വിപ്ലവങ്ങളെ സര്‍വ്വാത്മനാ സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. അതിന് ബലിയര്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാമൂഹ്യ സ്നേഹികളായിരുന്നു അവിടുത്തെ ഗ്രാമവാസികള്‍. പള്ളിദര്‍സുകളില്‍ വെച്ച് മതകീയ വിജ്ഞാനം വ്യവഹരിക്കപ്പെടുന്ന അതേ രീതിയില്‍ ഭൗതിക വിജ്ഞാനവും പ്രസരിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു.

പരിമിതമായ ശമ്പളത്തില്‍ പള്ളിക്കൂടം വാധ്യാരം നിന്നോ മദ്രസ ഉസ്താദുമാരില്‍ നിന്നോ വിദ്യ അഭ്യസിക്കപ്പെട്ട ശ്ലാഘനീയമായ അധ്യായങ്ങള്‍ പ്രാചീന കാല ചരിത്രത്തില്‍ നമുക്ക വായിക്കാന്‍ കഴിയും. ഇന്ന് സംസ്ക്കാരം, പാരമ്പര്യം, രാഷ്ട്രീയ ബോധം, സാമൂഹിക ബന്ധങ്ങള്‍, മൂല്യബോധം, ധാര്‍മ്മികത എന്നിവക്ക് കോട്ടം തട്ടുന്നതില്‍ സമ്പത്തിന്‍റെ പങ്ക് നിസ്തുലമാണ്. കലാലയങ്ങളില്‍ പെരുകി വരുന്ന പീഢന കഥകള്‍ക്ക് നിദാനവും സമ്പത്തിന്‍റെ കുത്തൊഴുക്കാണ്. കാമ്പസുകള്‍ റാഗിങ്ങുകളുടെയും കൊലപാതകങ്ങളുടെയും കലുശിതനിലമായി മാറുന്നതും സമ്പത്തിന്‍റെ അപ്രമാധിത്വത്തെയാണ് വിരല്‍ ചൂണ്ടുന്നത്.

ധാര്‍മ്മികത വറ്റിവരണ്ട മരുപ്പരപ്പിലാണ് നാം ജീവിക്കുന്നത്. മുതലാളിത്ത കോര്‍പ്പറേറ്റ് കുത്തകകളുടെയും ജീര്‍ണ്ണിച്ച അരാഷ്ട്രീയ മനസ്സുകളുടെയും ബഹിര്‍സ്ഫുരണങ്ങള്‍ ആഗോളവല്‍കൃത സമൂഹങ്ങളിലേക്ക് ഇറങ്ങിവന്നിരിക്കുകയാണ്. ഇന്നത്തെ കാമ്പസുകള്‍ ഭൗതുക സുഖാഢംബരങ്ങള്‍  കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പക്ഷേ, പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, ഉപചാരക്രമം തുടങ്ങിയവ നിറഞ്ഞു നില്‍ക്കുന്ന ധാരാളിത്തം ആലസ്യത്തെയാണ് സമ്മാനിക്കുന്നത്. ആലസ്യം ദുര്‍ബലതയുടെ ലക്ഷണം കൂടിയാണ്. ഇന്നത്തെ വിദ്യാഭ്യാസത്തില്‍ അനിവാര്യമായത് മനക്കരുത്താണ്.

 

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*