കലയലയായ് സര്‍ഗലയം; കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍കോടിന് മൂന്നാം സ്ഥാനം
കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1,500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ മാറ്റുരച്ചത്. വാദീ മുഖദ്ദസില്‍ സലാമ (ക്യാംപസ്), ഹിദായ (ദര്‍സ്), കുല്ലിയ (അറബിക് കോളജ്), വിഖായ(ജനറല്‍) എന്നീ നാല് വിഭാഗങ്ങളിലായി 104 ഇനങ്ങളില്‍ ആറ് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
714 പോയിന്റ് നേടി മലപ്പുറം ജേതാക്കളായി. 593 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും 556 പോയിന്റ് നേടി കാസര്‍കോട് മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കോഴിക്കോട് ജില്ല 434 പോയന്റോടെ നാലാം സ്ഥാനത്താണ്.
Be the first to comment