കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഓണ്‍ലൈന്‍ സംവാദത്തിന് തുടക്കമായി. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും രാജ്യത്തെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജെങ്കിലും വേണ്ടിവരുമെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ പറഞ്ഞു.
പാവങ്ങളെ സഹായിക്കാന്‍ എത്ര പണം ആവശ്യമായി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തോട്, പ്രതിസന്ധി മറികടക്കാന്‍ മാത്രം 65,000 കോടി രൂപ ആവശ്യമായി വരും, എന്നാലത് ദരിദ്രരുടെ ജീവന്‍ രക്ഷിക്കുന്നതിന് മാത്രമെ ആവുന്നുള്ളൂ,” മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ചോദിച്ച ചോദ്യത്തിന് രഘുറാം രാജന്‍ മറുപടി നല്‍കി.
‘എന്നെന്നേക്കുമായി ലോക്ക്ഡൗണ്‍ നീട്ടികൊണ്ട് പോകുന്നത് വളരെ എളുപ്പമാണ്’, പക്ഷേ അത് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവില്ലെന്നും രാജന്‍ പറഞ്ഞു.
കോടിക്കണക്കിന് ദരിദ്രരായ കൂലിപ്പണിക്കാരെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എല്ലാത്തരം മുന്‍കരുതലുകളും കണക്കിലെടുത്ത് സമ്പദ്വ്യവസ്ഥയെ അളക്കുക എന്നതാണ് അവരെ പിന്തുണയ്ക്കുന്നതിനുള്ള ഏക മാര്‍ഗം.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെയും കൃത്യമായ വീക്ഷണത്തോടെയുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.
പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു. കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുന്നത്. ഈ മേഖലയിലെ വിദഗ്ധരുമായി രാഹുല്‍ സംവാദം നടത്തും.
Be the first to comment