ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ വിവരങ്ങളില്‍ ചാരപ്പണി ചെയ്യുന്നതിന് സമാനമാണിതെന്നും രാഹുല്‍ ഗാന്ധി കുറപ്പെടുത്തി.
സ്ഥാപനപരമായ മേല്‍നോട്ടമില്ലാതെ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്ത ഒരു ആധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്ലിക്കേഷന്‍. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കും. എന്നാല്‍ ആളുകളുടെ സമ്മതമില്ലാതെ പൗരന്മാരെ കണ്ടെത്താവുമെന്നത് ഭീതിപ്പെടുത്തുന്നതാണ്. ഇത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Be the first to comment