വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി.ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യവും സുപ്രിംകോടതി നിരസിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹരജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ജയ് സുക്കിനാണ് ഹരജി സമര്‍പ്പിച്ചത്. ദുരന്ത നിവാരണ നിയമത്തില്‍ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*