ഗതാഗത  മര്യാദകളുടെ  മതപക്ഷം

    ഹനീഫ് റഹ്മാനി പനങ്ങാങ്ങര

ചലന സ്വഭാവമുള്ളവനാണു മനുഷ്യന്‍. ആവശ്യങ്ങളില്‍ നിന്ന് ആവിശ്യങ്ങളിലേക്ക് അവന്‍ ഗതിവേഗം സഞ്ചരിക്കുന്നു. ദൗത്യങ്ങളുടെ സാധ്യതകളുടെയും നിര്‍വ്വഹണത്തിനായി ഓടിപ്പായുന്നവന്‍. തന്‍റെ കാലക്കാരില്‍താന്‍ പുറകിലാകുമോയെന്ന് ഭയന്ന്എല്ലാവരുടെയും മുന്നിലെത്താന്‍ കിനാവ് കണ്ട് മത്സരയോട്ടം നടത്തുന്നവന്‍. ഏതായിരുന്നാലും സഞ്ചാര തല്‍പരനായ മനുഷ്യന് അനുഗ്രഹമായി അല്ലാഹു വഴികളും വാഹനങ്ങളും ഒരുക്കിത്തന്നു.

അല്ലാഹു പറയുന്നു: “ശാരീരിക ക്ലേശത്തോടുകൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്നു. നിങ്ങളുടെ രക്ഷിതാവ് ദയാപരനും കരുണാമയനുമത്രെ. നിങ്ങള്‍ക്ക്വാഹനമായി ഉപയോഗിക്കാനും അലങ്കാരത്തിനും കുതിരകളെയും കോവര്‍കഴുതകളെയും അവന്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം കാണിച്ചു തരികയെന്നത്. വഴികളില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെയും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.” (അന്നഹ്ല്‍ : 79).

“നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളെയും കാലികളെയും നിങ്ങള്‍ക്ക് അവന്‍ ഏര്‍പ്പെടുത്തിത്തന്നിരിക്കുന്നു. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് ഇരിപ്പുറപ്പിച്ചുകഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും നിങ്ങള്‍ ഇപ്രകാരം പറയാനും വേണ്ടി”സുബ്ഹാനല്ലദീ സഹ്ഹറലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീന്‍. വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍”(ഞങ്ങള്‍ക്കുവേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍. ഞങ്ങള്‍ക്കിതിനെ ഇണക്കാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.”(അസ്സുഖ്റൂഫ്: 13,14). ”ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.”(ഖുറൈശ്: 2,3).

ഭൂമുഖം മനുഷ്യനډക്കായി പാകപ്പെടുത്തിയവനാണ് അല്ലാഹു. ജീവിതത്തിന്‍റെ സൗകുമാര്യതക്കും സൗഖ്യത്തിനും ആവശ്യമായി സര്‍വം സജ്ജമാക്കുകയും മാര്‍ഗം സുഗമമാക്കുകയും ചെയ്തിട്ടുണ്ട്.

“നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.”(അല്‍ അഅ്റാഫ്: 10).

വഴികള്‍ ലക്ഷ്യത്തിലേക്കുള്ള രേഖകളാണ്; ഇന്നലെകളുടെ കാലടികളാണ്. മുമ്പില്‍ നടന്നവരുടെ വിയര്‍പ്പുകണങ്ങളാണ്. വരാനിരിക്കുന്നവര്‍ക്ക് ബാക്കിവെയ്ക്കുന്ന പ്രതീക്ഷയുടെ തിരിനാളമാണ്.

 മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവന്‍ നിമിഷ നേരത്തേകെങ്കിലും കാലങ്ങള്‍ക്കിടയില്‍ വേലി കെട്ടാന്‍ ശ്രമിക്കുന്നവനാണ്. പൊതുജനത്തിന്‍റെ അമൂല്യമായ സമയത്തില്‍ കയ്യിട്ടു വാരുന്നവന്‍ അന്യന്‍റെ ആയുസ്സ് ചോരണം ചെയ്യുന്നവനാണ്.

മനുഷ്യന് ഭൂമിയോടുള്ള ബന്ധവും ബാധ്യതയും വിശദീകരിച്ച് ഇസ്ലാം വഴിയില്‍ പാലിക്കേണ്ട മര്യാദകളും എടുത്തുപറഞ്ഞിട്ടുണ്ട്. ഭൂമുഖത്ത് നാശംവിതക്കാനോ കുഴപ്പം സൃഷ്ടിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. എത്ര ഗൗരവതരമായ പ്രയോഗത്തിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ അഹങ്കാര നിബദ്ധമായ നടത്തങ്ങളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്. “നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. നിനക്ക് ഭൂമിയെ പിളര്‍ത്താനോ ഉയരത്തില്‍ പര്‍വതങ്ങള്‍ക്കൊപ്പമെത്താനോ കഴിയില്ലെന്നത് തീര്‍ച്ചയാണ്.”(അല്‍ ഇസ്റഅ്:37).

“ഭൂമിയില്‍ നന്മവരുത്തിയശേഷം നിങ്ങളവിടെ നാശമുണ്ടാക്കരുത്.” (അല്‍ അഅ്റാഫ്:56).

വഴി വെട്ടിത്തെളിക്കലും പരിപാലിക്കലും പുണ്യമാണ്. ഭൂമിയുടെ സംരക്ഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും പരിരക്ഷിക്കല്‍ മതകീയ ബാധ്യതയാണ്. ജനോപദ്രവം വരുത്തിവയ്ക്കുന്നതോ പൊതുതാല്‍പര്യത്തിന് ക്ഷതം വരുത്തുന്നതോ ആയ കാര്യങ്ങളൊന്നുംതന്നെ വിശ്വാസിയില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭൂമിയില്‍ സ്രഷ്ടാവിന്‍റെ പ്രതിനിധിയെന്ന പദവിയിലിരിക്കുന്ന മനുഷ്യന്‍ അവന്‍റെ ഇംഗിതങ്ങളെ നടപ്പില്‍ വരുത്താന്‍ ബാധ്യതയുള്ളവനാണ്.

“ഒരാള്‍ വഴിയിലൂടെ നടന്നുപോകവേ കണ്ട മുള്‍ക്കൊമ്പ് മാറ്റിയിട്ടതിന്‍റെ നന്ദി സൂചകമായി അല്ലാഹു അവന് പാപമോചനം നല്‍കി.”(ബുഖാരി, മുസ്ലിം). പ്രവാചകര്‍ പറയുന്നു: “മുസ്ലിങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന വല്ലതുംഒരാള്‍ നീക്കം ചെയ്താല്‍ അല്ലാഹു അവന് പുണ്യം രേഖപ്പെടുത്തും. അല്ലാഹു അവന്‍റെ അടുക്കല്‍ വല്ലവനും പുണ്യം രേഖപ്പെടുത്തിയാല്‍ അതുകാരണം അവന് സ്വര്‍ഗപ്രവേശനം ലഭിക്കും.”( ത്വബ്റാനി).

വഴിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബദ്ധശ്രദ്ധരായിരുന്ന പ്രവാചകരുടെ സഹചാരികളായിരുന്നു സ്വഹാബാക്കള്‍. മറ്റു മതവിഷയങ്ങളെ പോലെതന്നെ ഇക്കാര്യവും അവന്‍ നോക്കിക്കണ്ടു. ബസ്വറയില്‍ ആഗതനായ അബൂമൂസല്‍ അശഅരി(റ) അവിടുത്തുകാരോട് പറഞ്ഞത് ശ്രദ്ധേയമാണ്. ഉമര്‍ ബിനുല്‍ഖത്വാബ് (റ) അദ്ദേഹത്തെ അവിടേക്ക് അയച്ചത് അവര്‍ക്ക് മതകാര്യങ്ങള്‍ പഠിപ്പിക്കാനും വഴിയുടെ പ്രാധാന്യവും മര്യാദകളും പകര്‍ന്നു കൊടുക്കാനുമായിട്ടാണെന്നായിരുന്നു.   

വ്യോമയാന രംഗത്ത്മാത്രമല്ല പ്രപഞ്ചത്തിന്‍റെവിവിധ ദിക്കുകളിലും നിമിഷങ്ങള്‍കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന, കടലിലും കരയിലും വികസിപ്പിച്ചെടുത്ത കണ്ണെഞ്ചിപ്പിക്കുന്ന വാഹന വ്യൂഹങ്ങളുടെ വൈവിധ്യങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹമാണ്.

ഏതേത് വാഹനങ്ങളായിരുന്നാലും അവ കീഴ്പ്പെടുത്തിത്തന്ന നാഥനെ വാഴ്ത്തിയും അവന്‍റെ അനുഗ്രഹംസ്മരിച്ചുമല്ലാതെ നിങ്ങള്‍ യാത്രയാവരുതെന്ന് സുഖ്റുഫ് അധ്യായം 13  14 വചനങ്ങള്‍ ഉണര്‍ന്നുണ്ട്. അവനാകുന്നു നിങ്ങള്‍ ഭൂമിയെവിധേയമാക്കിത്തന്നവന്‍. അതിനാല്‍, അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുക.(അല്‍മുല്‍ക്ക്) എന്ന അല്ലാഹുവിന്‍റെ പരാമര്‍ശം ഭൂമിയെ വേദനിപ്പിക്കരുതെന്ന ആഹ്വാനം ഉള്‍ക്കൊള്ളുന്നുണ്ട്. ആഭാസകരമായ അഭ്യാസ പ്രകടനങ്ങളുടെ ഘോഷയാത്രക്കുള്ളതല്ല പൊതുനിരത്തുകള്‍. അസഹ്യമായ ശബ്ദമലിനീകരണങ്ങളും കണ്ണും കാതുമില്ലാത്ത സാഹസികതകളുംകൊണ്ട്  വാഹനംമോടിക്കുന്നവര്‍ പൊതുജനങ്ങള്‍ക്ക് അലോസരമാണ്സൃഷ്ടിക്കുന്നത്. അമിത വേഗഭ്രമമുള്ളവര്‍ നാശത്തിന്‍റെ സഹചാരികാളാണ്

നിശ്വയം അല്ലാഹു സൗമ്യവാനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. പാരുഷ്യത്തിനോ മറ്റോ അവന്‍ നല്‍കാത്തത് സൗമ്യതക്ക് അവന്‍ നല്‍കുന്നു (മിസ്ലിം) .സൗമ്യത വിലക്കപ്പെട്ടവന്‍ നډയടങ്കലും വിലങ്ങപ്പെട്ടവനെത്രെ (അബൂദാവൂദ്)

 

 

About Ahlussunna Online 1163 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*