സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഖറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹീം ആണ് ചാവേര്‍ ആക്രമണത്തിനായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. […]

വലിയ വിമാനങ്ങള്‍; കരിപ്പൂരില്‍ തിങ്കളാഴ്ച മ...

ന്യൂഡല്‍ഹി: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള സുരക്ഷാ പരിശോധന നടത്തുമെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയാണ് എയര്‍ [...]

സൂര്യനെ പെട്ടെന്നു കാണാതായി, കൂരിരുട്ടില്‍ ...

തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ [...]

പൗരത്വ രജിസ്റ്റർ: അസമിലെ ഏക വനിതാ മുഖ്യമന്ത...

ദിസ്പുര്‍: പൗരത്വ രജിസ്റ്റര്‍ കരട് പട്ടികയില്‍ അസമിലെ ഏക വനിതാ മുഖ്യമന്ത്രിയായ അനോവറ തൈമൂര്‍ പട്ടികയ്ക്ക് പുറത്ത്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സി (എന്‍.ആര്‍.സി) ല്‍ അനോവറയുടെ പേരില്ല. ഓസ്‌ട്രേലിയയില്‍ മകനോടൊപ്പം താമസിക്കുകയാണ് ഇപ്പോള്‍ അന [...]

ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും; കൊളീജിയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ […]

എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018 -19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാര്‍ച്ച് 13ലേക്ക് പരീക്ഷ മാറ്റുകയായിരുന്നു. പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റണമെന്ന് സ്‌കൂള്‍ ക്യുഐപി […]

മദ്‌റസ അധ്യാപകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്‌റസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മദ്‌റസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് […]

എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്‍ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍.ആര്‍.സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു […]

ഹജ്ജ്: സഊദി എയര്‍ലൈന്‍സിന്റെ 29 സര്‍വീസുകള്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ് കമ്മിറ്റി വഴി പുണ്യനഗരിയിലേക്ക് യാത്രയാകുന്നത്. കേരളത്തില്‍ നിന്നുള്ള 11272 പേര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള […]

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ചുക്കാന്‍ പിടിക്കണം, രാഹുല്‍ മുന്നില്‍ നില്‍ക്കണം- ഉമര്‍ അബ്ദുല്ല

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ചുക്കാന്‍ പിടിക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ നടക്കുന്നത്. എന്നു വച്ച് മറ്റു നേതാക്കളെ താന്‍ കുറച്ചു കാണുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ […]