ഇന്ത്യൻ മുസ്ലിം നവോത്ഥാന കഥകൾ

മുഹമ്മദ് അസ്‌ലം എം.എ

നവീനയുഗത്തിന്റെ ആരംഭത്തിൽ കലയിലും സാഹിത്യത്തിലും ചിന്തയിലും ഉരുത്തിരിഞ്ഞ ഉജ്ജ്വലമായ ചില പ്രവണതകളെയും ധൈഷണികവും സാംസ്കാരികവുമായ മാറ്റത്തെയുമാണ് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് വിശേഷിപ്പിച്ചത്.നവോത്ഥാനത്തിന്റെ പ്രാരംഭം ഇന്ത്യയിലാണ്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന യൂറോപ്പിന് നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും തിരി കൊളുത്തിയത് ഇസ്‌ലാമാണ്.മതാന്ധതയുടെയും അനാചാര നുഷ്ഠാനങ്ങളുടെയും പടുകുഴിയിൽ വീണു കിടന്ന യൂറോപ്പിനെ കരകയറ്റിയത് കോർദോവപോലുള്ള അറബി വിജ്ഞാനകേന്ദ്രങ്ങളാണ്.

ഇന്ത്യ രാജ്യത്തിന് മുസ്‌ലിംങ്ങൾ സമർപ്പിച്ച നേട്ടങ്ങൾ വളരെ മഹത്വമുള്ളതാണ്.ഇസ്‌ലാം കൊണ്ടുവന്ന നവോത്ഥാന സന്ദേശങ്ങൾ ഭാരതത്തെ ധാരാളം മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.അവിശ്വാസത്തിലും അന്ധകാരത്തിലും മുഖം കുത്തി വീണ ആൾക്കൂട്ടത്തിലേക്കാണ് നവോത്ഥാനത്തിന്റെ ദീപശിഖയുമായി എ.ഡി 711-ൽ താരിഖ് ബിനു സിയാദ് കടന്നുവരുന്നത്. കോളറ പടർന്നുപിടിച്ചപ്പോൾ അത് ദൈവത്തിൻറെ കോപമാണെന്നും ദൈവത്തിൻറെ കോപത്തിന് കീഴടങ്ങണമെന്നും വിശ്വസിച്ച് മരണത്തെ കാത്തു കിടന്നവർക്ക് ചികിത്സ നൽകുകയും അന്ധവിശ്വാസത്തെ വിപാടനം ചെയ്യുകയും അവരെ വിജ്ഞാനപരിതരാക്കുകയും ചെയ്തു.സമൂഹത്തിന്റെ ഭൗതികവും പാരത്രികവുമായ പുരോഗതിക്കുവേണ്ടിയുള്ള സർവ്വ മുന്നേറ്റങ്ങളും പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം.ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും യുക്തി ചിന്തകൾക്കും മുന്നിൽ മതം ഒരു തടസ്സം അല്ലെന്ന് ഇസ്‌ലാം സമൂഹത്തിന് കാണിച്ചുകൊടുത്തു. പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഇസ്‌ലാമിക ചരിത്രത്തിൽ ഒരിടത്തും ഒരു ചിന്തകനോ ശാസ്ത്രജ്ഞനോ പീഡിപ്പിക്കപ്പെട്ടിട്ടില്ല.സമൂഹത്തിന്റെ ക്രിയാത്മകവും ഉപകാരപ്രദവുമായ മുന്നേറ്റങ്ങളെ ഇസ്‌ലാമിക മതപ്രമാണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.ആധ്യാത്മിക ചിന്തകൾ ആയിരുന്നു ഇസ്‌ലാമിക മുന്നേറ്റങ്ങളുടെ ചാലക ശക്തിയായി വർത്തിക്കുന്നത്.തസവ്വുഫിന്റെയും തസ്കിയത്തിന്റെയും സരണിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് സമൂഹത്തിൽ മുൻഗാമികളായ നവോത്ഥാന നായകന്മാർ മുന്നേറ്റം സൃഷ്ടിച്ചത്.

നൂറ്റാണ്ടുകൾക്ക് ശേഷം നിഷ്ക്രിയമായി കിടന്നിരുന്ന മുസ്‌ലിം ലോകത്തെ തട്ടിയുണർത്തിയത് ആധ്യാത്മികചിന്തകളായിരുന്നു.ഇസ്‌ലാമിക സാന്നിധ്യം എല്ലായിടത്തും മാറ്റങ്ങൾ സൃഷ്ടിച്ചു.ജീർണ്ണതയിൽ ആണ്ടുകിടന്നിരുന്ന ഹൈന്ദവ സമൂഹത്തിൽ അത് നവോത്ഥാന ചിന്തകൾക്ക് തിരികൊളുത്തി.സർവ്വ പ്രകൃതി പ്രതിഭാസത്തിലും ദിവ്യത്വം ആരോപിച്ചിരുന്ന ഹിന്ദുക്കൾ ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് ഇസ്‌ലാമികാഗമനത്തിനു ശേഷമാണ്.ഇന്ത്യൻ സമൂഹത്തിൽ നിന്ന് ജാതീയ ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും ഇല്ലാതാക്കുന്നതിൽ ഇസ്‌ലാം നടത്തിയ ഇടപെടലുകൾ ചെറുതല്ല.ജാതിയുടെ പേരിൽ ചൂഷണം ചെയ്യപ്പെട്ട താഴ്ന്ന വിഭാഗങ്ങളും മറ്റു അധസ്ഥിത വർഗ്ഗങ്ങളും ‘കലിമ’ചൊല്ലി കൂട്ടത്തോടെ ഇസ്ലാമിൻറെ സമത്വ സുന്ദരമായ സ്നേഹതീരത്തേക്ക് ഒഴുകിയപ്പോൾ,സ്വന്തം നിലപാടിൽ പുനർവിചിന്തനം നടത്താൻ ബ്രാഹ്മണ മേധാവിത്വം നിർബന്ധിതരായി.ബ്രാഹ്മണരുടെയും പൗരോഹിത്യത്തിന്റെയും പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാവങ്ങൾ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വരികയുണ്ടായി.അതോടെ ഇസ്‌ലാമിൻറെ സമത്വവും സാഹോദര്യവും അവരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ഇസ്‌ലാം.വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് സൃഷ്ടിച്ചത് മുസ്‌ലിം ഭരണാധികാരികളാണ്. ഇന്ത്യയിലാകമാനം പ്രദേശിക ഭാഷകളും സാഹിത്യങ്ങളും ഉയർന്നുവന്നതും ഭാരതീയ സാഹിത്യങ്ങൾ വൈദേശിക ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടതും മുസ്‌ലിം ഭരണകാലത്താണ്. ഇന്ത്യൻ ശിൽപശാലയിൽ മഹാത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് മുസ്‌ലിംകൾ. താജ് മഹല്ലിന്റെ സൗന്ദര്യവും കുത്ത്ബ് മിനാറിന്റെ ഔന്നിത്യവും ചെങ്കോട്ടയുടെ കരുത്തുമുള്ളതാക്കി ഭാരതത്തെ മാറ്റിയത് ഇസ്‌ലമാണ്.മധ്യകാലത്ത് മുസ്‌ലിംങ്ങൾ സ്ഥാപിച്ച അടിത്തറയിൽ നിന്നാണ് ഇന്ത്യ വളർന്നുവന്നത്.ഭാരതീയ നവോത്ഥാനത്തിന്റെ ചാലകശക്തിയാണ് ഇസ്‌ലാം.ഇന്ത്യയിൽ ഇസ്‌ലാമിക കാലഘട്ടം തുടങ്ങുന്നത് മുഈനുദ്ദീൻ ചിശ്തി(റ)യുടെ പ്രബോധന പ്രവർത്തനത്തോടെയാണ്.മഹാനവർകൾ അജ്മീറിലെത്തി ഇസ്‌ലാമിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു.ആത്മീയതയുടെ കരുത്തും സ്നേഹത്തിൻറെ തലോടലും മഹാന്റെ പ്രബോധനത്തെ വിശാലമാക്കി.ഹൈന്ദവ ജനങ്ങൾ ചിശ്തി(റ)യുടെ ആത്മീയ സദസ്സുകളിൽ പങ്കെടുക്കുകയും ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തു.ഇസ്‌ലാമിനെ തകർക്കാൻ വേണ്ടി മത നവീകരണവാദികൾ സർവ്വ തയ്യാറെടുപ്പുമായി വന്നപ്പോൾ ഒരു രക്ഷകനായി രംഗപ്രവേശനം നടത്തിയവരാണ്ശൈഖ് അഹമദ് സർ ഹിന്ദി(റ).ആധുനിക ഭാരതത്തിൽ ഉടലെടുത്ത മത സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഇസലാമിനോട് കടപ്പാടുണ്ട്.ഇന്ത്യയുടെ പുരോഗമനത്തിന് വേണ്ടുന്ന പല ആശയങ്ങളും ഇസ്‌ലാമിൽ നിന്ന് ലഭിച്ചതാണ്.തൊട്ടുകൂടായ്മ പോലുള്ള അന്ധവിശ്വാസത്തെ തുടച്ചുനീക്കി സർവ മനുഷ്യർക്കിടയിലും സമത്വവും സാഹോദര്യവും കൊണ്ടുവന്നു.മറ്റു ദർശനങ്ങൾക്കും സംസ്കാരങ്ങൾക്കും നവോത്ഥാനത്തിന്റെ വെളിച്ചം പകർന്നമതമാണ് ഇസ്‌ലാം.

നവോത്ഥാനത്തിന്റെ അവകാശികളാകാൻ ചില പുത്തൻവാദികൾ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.നവോത്ഥാനം കൊണ്ടുവന്നത് മഖ്ദൂമുമാരും സയ്യിദന്മാരും പണ്ഡിതന്മാരുമാണ്.പല രീതിയിലും ഇസ്‌ലാമിനെ വക്രീകരിക്കപ്പെട്ടു. ഇസ്‌ലാമിനെ വക്രീകരിക്കലല്ല നവോത്ഥാനം.മറിച്ച് ഇസ്‌ലാമിനെ ഉയർത്തി കൊണ്ടുവരലാണ്.അതുകൊണ്ടുതന്നെ ഇസ്‌ലാമിക നിയമങ്ങളെ വക്രീകരിച്ച് പുതിയ പരിഷ്കരണങ്ങളുമായി പ്രത്യക്ഷപ്പെട്ട കെ.എം. മൗലവിയും ഇ.കെ. മൗലവിയും വക്കം മൗലവിയൊന്നും യഥാർത്ഥ ഇസ്‌ലാമിക നവോത്ഥാന നായകന്മാരല്ല.കേരളത്തിൽ ഇസ്‌ലാമിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചത് സമസ്തയാണ്.വൈജ്ഞാനികമായ അടിത്തറയിൽ ഊന്നി വിദ്യാസമ്പന്നരായ ഒരുകൂട്ടം പണ്ഡിതന്മാരെ വാർത്തെടുക്കാൻ സമസ്തക്ക് സാധിച്ചിട്ടുണ്ട്.ഇസ്ലാമിനെതിരെ സമൂഹത്തിൽ ഉണ്ടാകുന്ന അനാചാരങ്ങളെയും അന്ധവിശ്വാസത്തെയും സമസ്ത ശക്തമായി നിരാകരിച്ചിട്ടുണ്ട്.മുസ്ലീങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സമസ്ത നേരിട്ട ത്യാഗങ്ങൾ നിരവധിയാണ്.സമുദായത്തിന് വേണ്ടി സർവ്വവും സമർപ്പിച്ച നേതാക്കന്മാരും പ്രവർത്തകന്മാരുമാണ് സമസ്തയുടെ നവോത്ഥാന നായകന്മാർ.സമസ്തയുടെ നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ സാമൂഹ്യ പുരോഗതിക്ക് വേണ്ടുന്ന അതി മഹത്തായ സംഭാവനകൾ സമർപ്പിച്ചത് ഇന്ത്യൻ മുസ്ലിം നവോത്ഥാനമാണ്.അന്ധകാരത്തിലും അനാചാരത്തിലും കഴിഞ്ഞുപോന്ന ഇരുണ്ട യുഗത്തിൽ നിന്ന് ഇന്ത്യൻ ജനതയെ കരകയറ്റിയത് മുസ്‌ലിം നവോത്ഥാന നായകന്മാരാണ്. പക്വമായ നേതൃസിദ്ധികളോടെ പൂർണ്ണമായും ഇസ്ലാമിക ജീവിതം നയിച്ചുകൊണ്ട് ചരിത്രത്തിൽ മായാത്ത കാൽപ്പാടുകൾ പതിപ്പിച്ച മഹാന്മാരാണ് മുസ്‌ലിം നവോത്ഥാന നായകന്മാർ.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*