റെക്കോര്‍ഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ

മുംബൈ: റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ.  ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതോടെയാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ […]

ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക ...

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം ജീവനക്കാര്‍.  ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗ്‌ളിന്റെ ഓഫിസുകളില്‍ 100ലേറെ ജീവനക്കാര്‍ 10 [...]

യു.എ.ഇയില്‍ 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക...

ദുബൈ: യു.എ.ഇയിലും അതിശക്തമായ മഴ.  75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞ ദിവസം യു.എ.ഇ സാക്ഷ്യം വഹിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ശക്തമായ മഴയില്‍ യു.എ.ഇയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ വാദ് ഇസ്ഫിന [...]

ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്ത് 12 ജില്ലകളില്‍ യ...

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി മെമ്പര [...]

ഗസ്സക്കു മേല്‍ തീ മഴ പെയ്ത ആറു മാസങ്ങള്‍; കൊന്നിട്ടും തകര്‍ത്തിട്ടും ജയിക്കാനാവാതെ ഇസ്‌റാഈല്‍

ഒക്ടോബര്‍ ഏഴ്. ഹമാസിനെ തുരത്താനെന്ന പേരില്‍ ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണങ്ങള്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. ഇന്നോളമാരും കാണാത്തത്രയും ഭീകരമായ വംശഹത്യാ ആക്രമണങ്ങള്‍ ആറു മാസം പിന്നിടുമ്പോള്‍ ഗസ്സയിന്ന് ലോകത്തിന് ഹൃദയം തകര്‍ക്കുന്ന ഒരു കണ്ണീര്‍ ചിത്രമാണ്. ഉപരോധങ്ങളുടെ വേലിക്കെട്ടുകള്‍ക്കിടയിലും 23 ലക്ഷം ജനങ്ങള്‍ സ്വയം […]

നിര്‍മ്മാണത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ പതിനേഴുകാരന്റെ ഇരു കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അഖിലേഷ്, കിരണ്‍, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് […]

ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മലയാളികളില്‍ എം.എ യൂസഫലി ഇത്തവണയും ഒന്നാമത്

അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്‌കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപകന്റെ ആകെ മൂല്യം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് […]

പ്രോസിക്യൂഷനില്‍ വിശ്വാസമെന്ന് റിയാസ് മൗലവിയുടെ കുടുംബം ; വിധിയില്‍ പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങള്‍, അപാകത പരിശോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

വിധിയെ തള്ളിയും പ്രോസിക്യൂഷനില്‍ വിശ്വാസമര്‍പ്പിച്ചും റിയാസ് മൗലവിയുടെ കുടുംബം രംഗത്ത്. വിധിപകര്‍പ്പിലെ പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സഹോദരന്‍ അബ്ദുറഹിമാന്‍ പറഞ്ഞു. എല്ലാതരത്തിലുമുള്ള തെളിവുകളും ഉണ്ടായിരുന്നു. കോടതി വിധി ഏകപക്ഷീയമായിപോയി. എന്തുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം എന്നറിയില്ലെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. കോടതിവിധിയിലുള്ളത് പ്രതിഭാഗം പോലും പറയാത്ത കാര്യങ്ങളാണെന്നും വിധിയിലെ അപാകത പരിശോധിക്കുമെന്നും […]

ബാള്‍ട്ടിമോര്‍ പാലം അപകടം: കാണാതായ ആറു പേരും മരിച്ചിരിക്കാമെന്ന് നിഗമനം, തെരച്ചില്‍ അവസാനിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. കാണാതായ ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ […]

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയ്യല്ലൂരിൽ ആം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.  പരുക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ […]