സുലൈമാന്‍ (അ) ; ലോകം അടക്കിഭരിച്ച നബി

യൂനുസ് വാളാട്

സുലൈമാന്‍ നബി(അ) ദാവൂദ് (അ) മിന്‍റെ മകനായി ഭൂജാതനായി. ‘ദാവൂദ് നബി(അ)യുടെ അനന്തരാവകാശിയായി സുലൈമാന്‍ നബി വരുകയുണ്ടായി (നംല് 16). പല അസാധാരണ കഴിവുകള്‍ സുലൈമാന്‍ നബിക്ക് നല്‍കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: “സുലൈമാന്‍ നബി (അ) പറഞ്ഞു : ജനങ്ങളെ..! നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സര്‍വ്വ അനുഗ്രഹവും നല്‍കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. സ്പഷ്ഠമായ ദിവ്യാനുഗ്രഹമത്രെ ഇത്.” (നംല് 16).  “സുലൈമാന്‍ നബിക്ക് ജിന്നിലും പക്ഷികളിലും നിന്നുള്ള സൈന്യങ്ങള്‍ സംഗമിക്കപ്പെടുകയും ക്രമീകൃതമായി നിര്‍ത്തപ്പെടുകയുമുണ്ടായി. അങ്ങനെയവര്‍ ഉറുമ്പുകളുടെ താഴ്വരയിലെത്തിയപ്പോള്‍, ഒരു ഉറുമ്പ് വിളിച്ച് പറഞ്ഞു: ഹേ.. ഉറുമ്പുകളെ.. നിങ്ങള്‍ സ്വ ഗേഹങ്ങളില്‍ കടന്നുകൊള്ളുക..! തങ്ങളറിയാത്ത വിധം സുലൈമാന്‍ നബിയും സേനയും നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെٹ! തത്സമയം അതിന്‍റെ പ്രസ്താപം കേട്ട് അദ്ദേഹം മന്ദസ്മിതം തൂകി. ഇങ്ങനെ പറഞ്ഞു : “നാഥാ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും നിന്‍റെ പ്രീതിക്ക് പാത്രീഭൂതമാകുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും എനിക്കവസരം നല്‍കണെ, നിന്‍റെ സദ്വൃത്തരായ അടിമകളിലുള്‍പ്പെടുത്തി എന്നെ അനുഗ്രഹിക്കണെ..! (നംല് 1719). സുലൈമാന്‍ നബിക്ക് അല്ലാഹു കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. അതിന്‍റെ പ്രയാണവും പ്രദോശവും ഓരോ മാസദൂരമാണ്. തനിക്ക് ചെമ്പിന്‍റെ ഉറവ നാം പ്രവഹിപ്പിച്ചു കൊടുക്കുകയും ചെയ്തു. തന്‍റെ നാഥന്‍റെ ശാസനാനുസൃതം അദ്ദേഹത്തിന്‍റെ സന്നിധിയില്‍ ജിന്നുകള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. (നംല് 12). അദ്ദേഹം പക്ഷി വിഭാഗത്തെ നിരീക്ഷിച്ചു. എന്നിട്ട് പറഞ്ഞു: “എന്തുപറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ. അതോ, അവന്‍ അപ്രത്യക്ഷനായോ? ഈ വീഴ്ചക്കു കാരണമായി സ്പഷ്ടമായ തെളിവ് കൊണ്ടുവന്നില്ലെങ്കില്‍ അവനെ ഞാന്‍ കഠിനമായി ശിക്ഷിക്കുകയോ അറുത്തു കളയുകയോ ചെയ്യും” (നംല് 20?21). മരംകൊത്തിക്കായിരുന്നു വെള്ളം കണ്ടുപിടിച്ചു കൊടുക്കേണ്ട ചുമതല. വെള്ളത്തിനാവശ്യമുണ്ടായപ്പോഴാണ് അതിനെ നബി അന്വേഷിച്ചത്.  എന്നാല്‍ ഏറെ വൈകാതെ മരംകൊത്തി സന്നിഹിതനായി. അത് പറഞ്ഞു: “താങ്കള്‍ക്കു പരിജ്ഞാനമല്ലാത്ത ഒരു വിഷയം ഞാന്‍ സൂക്ഷ്മമായി ഗ്രഹിക്കുകയുണ്ടായി. ശീബാ സാമ്രാജ്യത്തില്‍ (ബി.സി 950) നിന്ന് ഒരു നിജ വൃത്താന്തവുമായാണ് ഞാന്‍ അങ്ങയുടെ അടുത്ത് വരുന്നത്. ഒരു വനിത അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടു. സര്‍വ്വ കഴിവുകളും അവള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു ഗംഭീര സിംഹാസനവും അവള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. അവളും സ്വജനതയും അല്ലാഹുവിനെ വിട്ട് സൂര്യനെ പ്രണാമം നടത്തുന്നതായാണ് ഞാന്‍ കണ്ടത് (നംല് 22?24). സുലൈമാന്‍ നബി പ്രതികരിച്ചു: നീ നേരാണോ പറഞ്ഞത്? അതോ നുണയډാരില്‍ പെടുമോ എന്ന് നാം പരിശോധിക്കുന്നതാണ്. എന്‍റെ ഈ കത്ത് കൊണ്ടുപോയി അവര്‍ക്ക് നീ ഇട്ടുകൊടുക്കുക. ശേഷം മാറിനിന്ന് എന്താണവരുടെ പ്രതികരണം എന്ന് നിരീക്ഷിക്കുക (നംല് 27?28). റാണി പ്രതികരിച്ചു: ഹേ വരിഷ്ഠരേ, എനിക്കിതാ മാന്യമായൊരു കത്ത് ലഭിച്ചിരിക്കുന്നു. സുലൈമാന്‍ നബിയുടേതാണ്. ഉള്ളടക്കം ഇപ്രകാരമാണ്. പരമ ദയാലുവും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തില്‍. എനിക്കെതിരെ നിങ്ങള്‍ അഹങ്കാര പ്രകടനം നടത്തേണ്ട, കീഴൊതുങ്ങിക്കൊണ്ട് എന്‍റെ സന്നിധിയിലേക്ക് വരിക (നംല് 29?31). റാണി മന്ത്രിമാരെ വിളിച്ച് വിഷയം അവതരിപ്പിച്ച് ഉചിതമായൊരു തീരുമാനം പറയാന്‍ ആവശ്യപ്പെട്ടു. അവര്‍ മഹതിയുടെ ആഗ്രഹം പോലെ  ചെയ്യാനാവശ്യപ്പെട്ടു. റാണി പ്രസ്താവിച്ചു: രാജാക്കډാര്‍ ഒരു നാട്ടില്‍ കടന്നുകയറ്റം നടത്തിയാല്‍ ആ പ്രദേശമവര്‍ സംഹരിച്ചു കളയുകയും അവിടത്തെ പ്രതാപശാലികളെ നിസ്സാരരാക്കുകയും ചെയ്യും. ഇവിടെയും അവര്‍ ഇതുതന്നെയാണ് അനുവര്‍ത്തിക്കുക. ഞാനവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയക്കുകയാണ്. എന്നിട്ട് എന്ത് പ്രതികരണവുമായാണ് ദൂതന്‍ വരുന്നതെന്ന് നോക്കട്ടെ (നംല് 3435). അതീവ വിലപിടിപ്പുള്ള മുത്തുകളും സ്വര്‍ണ്ണ പാത്രങ്ങളും മറ്റുമായുള്ള പാരിതോഷികങ്ങളായിരുന്നു ബല്‍ഖീസിന്‍റേത്. എന്നാല്‍ നബിയത് സ്വീകരിക്കാതെ സംഘത്തെ തിരിച്ചയച്ചു. സത്യത്തിന്‍റെ പാന്താവായ ഇസ്ലാമില്‍ വിശ്വസിക്കാത്ത പക്ഷം നിങ്ങളുമായി എനിക്ക് ഏറ്റുമുട്ടേണ്ടി വരുമെന്നുണര്‍ത്തി. അങ്ങനെ നബി സത്യസന്തേഷ വാഹകനും ദൈവദൂതനുമാണെന്ന് തിരിച്ചറിഞ്ഞ റാണി പന്ത്രണ്ടായിരം പരിവാരങ്ങളുമായി നബിയുടെ ദര്‍ബാറിലേക്ക് പുറപ്പെടുകയുണ്ടായി (ഇബ്നു അബ്ബാസ്).  പാരിതോഷികങ്ങളുമായി ദൗത്യ സംഘം തിരിച്ചെത്തിയത് ഒട്ടേറെ തിക്ത സന്ദേശങ്ങളുമായിട്ടായിരുന്നു. റാണി വിധേയത്വം പുലര്‍ത്തി. സുലൈമാന്‍ നബിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു. തദവസരത്തില്‍ സുലൈമാന്‍ നബി മഹതിയുടെ സിംഹാസനം കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് തന്‍റെ കൊട്ടാരത്തില്‍ എത്തിക്കാന്‍ ശ്രമിച്ചു. വേദജ്ഞാനമുള്ള ആസ്വഫുബ്നു ബര്‍ഖിയ എന്ന വലിയ്യ് ആ ഭീമ സിംഹാസനം കണ്ണിമ ചിമ്മും മുമ്പ് ഹാജരാക്കി. അത് റാണിക്ക് മനസ്സിലാക്കാത്ത വിധം ഭേദഗതി വരുത്താന്‍ നബി ആവശ്യപ്പെട്ടു. അങ്ങനെ മഹതി കൊട്ടാരത്തിലെത്തിയപ്പോള്‍ “ഭവതിയുടെ സിംഹാസനം ഇതുപോലെയാണോ” എന്ന ചോദ്യത്തിന് “അതുപോലെത്തന്നെയുണ്ട്” എന്ന് മറുപടി നല്‍കി. അമാനുഷിക കഴിവിലൂടെ സിംഹാസനം സുലൈമാന്‍ നബി ഇവിടെയെത്തിച്ചിരിക്കുന്നു എന്നവര്‍ക്ക് ഗ്രഹിക്കാനായി.  കൊട്ടാരത്തിലേക്ക് പ്രവേശിക്കാം എന്ന് അവള്‍ ക്ഷണിക്കപ്പെട്ടു. കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്നവള്‍ വിചാരിക്കുകയും കണങ്കാലുകളില്‍ നിന്ന് വസ്ത്രം പൊക്കുകയുമുണ്ടായി. സുലൈമാന്‍ നബി വ്യക്തമാക്കി. പളുങ്ക് മിനുക്കിയുണ്ടാക്കിയ കൊട്ടാരമാണിത്. അവള്‍ പരിതപിച്ചു: നാഥാ, സ്വന്തത്തോടു തന്നെ അതിക്രമം ചെയ്തിരിക്കുകയാണ് ഞാന്‍. സുലൈമാന്‍ നബിയോടൊപ്പം സര്‍വ്വലോക സംരക്ഷകനായ അല്ലാഹുവിന് ഞാനിതാ കീഴൊതുങ്ങിയിരിക്കുന്നു (നംല് 44).  ലോകം അടക്കി ഭരിച്ച സുലൈമാന്‍ നബി 52 ാം വയസ്സില്‍ വഫാത്തായി. ഖുര്‍ആന്‍ പറയുന്നു: “അങ്ങനെ അദ്ദേഹത്തിന് നാം മരണം വിധിച്ചപ്പോള്‍ തന്‍റെ ഊന്നുവടി തിന്നുകയായിരുന്ന ചിതല്‍ മാത്രമേ മരണ വിവരം അവര്‍ക്ക് നല്‍കിയുള്ളൂ” (സബഅ് 14).

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*