റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി;പിങ്ക് കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് മുടങ്ങി.16,17, ശനി, ഞായർ ദിവസങ്ങളിൽ നടത്താനിരുന്ന പിങ്ക്(PHH) കർഡുകളുടെ മസ്റ്ററിങ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു.മഞ്ഞ(AAY) കാർഡുകളുടെ മസ്റ്ററിങ് നാളെ റേഷൻ കടയിൽ വെച്ച് നടത്തുന്നതാണ്റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്.
രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.ഈ ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്പെക്ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് അപ്ഡേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചിരുന്നു. കിടപ്പു രോഗികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും മസ്റ്ററിംങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരളടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കും.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*