രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി

പാർലമെന്റിലോ നിയമസഭയിലോ വോട്ടിനോ കോഴവാങ്ങിയാൽ അംഗങ്ങൾ വിപ്രചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചിഫ് ജസ്റ്റിസ്ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 1998ലെ വിധി, നിയമപരമല്ലെന്നുപൊതുതാൽപര്യത്തിനും പാർലമെൻ്ററി ജനാധിപത്യത്തിനും പൊതുജീവിതത്തിനും എതിരാണെന്നുമാണ് ഏഴംഗ ബെഞ്ച് വിധിച്ചത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പഴുതുക ളുപയോഗിച്ച് അംഗങ്ങൾ വ്യാപകമായി കുറുമാറുകയും പദവികൾ നേടുകയും ചെയ്യുന്ന കാലത്ത് ആശ്വാസകരമാണ് സുപ്രിംകോടതി വിധി.ഏതു ഘട്ടത്തിലാണ് ജനപ്രതിനിധികൾ കൈക്കൂലി വാങ്ങുന്ന സാഹചര്യമുണ്ടാകുന്നതെന്നത് പ്രധാനമാണ്. സർക്കാർ വിഴുന്നഘട്ടമുണ്ടാകുമ്പോൾ അധികാരത്തിൽ രാഷ്ട്രീ യപ്പാർട്ടികൾ ഭരണം നിലനിർത്തുന്നതിനോ അല്ലെങ്കിൽ സർക്കാരിനെ വീഴ്ത്തുന്നതിനോ നിയമസഭ, പാർലമെന്റ് അം ഗങ്ങളെ വിലക്കെടുക്കുന്നു. അവർ കുറുമാറി വോട്ടുചെയ്യുകയും പണം നൽകിയവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ആർക്കും സ്വന്തമായി ഭൂരിപക്ഷമില്ലാതാക്കുന്ന സാഹചര്യത്തിലും സമാന രാഷ്ട്രീയ കുതിരക്കച്ചവടവും കുറുമാറ്റവും നടക്കുന്നു. പണംവാങ്ങി വോട്ടുചെയ്യുന്നതിൻ്റെ പേരിൽ ആരും വിചാരണ നേരിടുന്നില്ല. കുതിരക്കച്ചവടവും കുറുമാറ്റവും വ്യാപകമായ കാലത്താണ് 1985ൽ രാജിവ് ഗാന്ധി സർക്കാർ കൂറുമാറ്റ നിരോ ധനനിയമം സംബന്ധിച്ച 52-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാനനി യമഭേദഗതിയായാണ് ഇതിനെ കണക്കാക്കിയിരുന്നതെങ്കിലും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ നിയമം വ്യാപകമായി അട്ടിമറിക്കപ്പെട്ടു.ജനവിധിക്ക് വിരുദ്ധമായി മധ്യപ്രദേശിലും കർണാടകയി ലും ഗോവയിലും പുതുച്ചേരിയിലും മഹാരാഷ്ട്രയിലും ബി.ജെ. പി അധികാരം പിടിച്ചത് രാഷ്ട്രീയ കുതിരക്കച്ചവടം കൊണ്ടാണ്. ബി.ജെ.പി അട്ടിമറി നടത്തിയ സംസ്ഥാനങ്ങളിലൊന്നും കൂറുമാറ്റ നിരോധന നിയമം ഗുണം ചെയ്തില്ല. 2014ൽ കേന്ദ്ര ത്തിൽ അധികാരത്തിലെത്തിയതിനുപിന്നാലെ അരുണാ ചൽ പ്രദേശിൽ നിന്ന് ആരംഭിച്ച അട്ടിമറിയാണ് മഹാരാഷ്ട്രയിലെ രണ്ടാമത്തെ അട്ടി മറിയിലെത്തി നിൽക്കുന്നത്. ഇതി നായി കേന്ദ്ര അധികാരത്തിലെ സ്വാധീനവും ഗവർണർമാരുടെ പിന്തുണയും പണവും രാഷ്ട്രീയശേഷിയുമെല്ലാം ബി.ജെ. പിക്കുണ്ട്. കുറുമാറ്റ നിരോധന നിയമം പോലുള്ള നിയമങ്ങ ളോ ജുഡീഷ്യൽ ഇടപെടലുകളോ ബി.ജെ.പിയെ ബാധിക്കാറില്ല. കുറുമാറ്റങ്ങൾ വ്യാപകമായി നടക്കുമ്പോൾ ഇവരെതെ രഞ്ഞെടുത്ത് ജനങ്ങളുടെ അഭിലാഷത്തിന് എന്തു സംഭവി ക്കുന്നുവെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഒരു രാഷ്ടീയ പാർട്ടിയുടെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസ ഭാംഗം ആ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുക യോ അല്ലെങ്കിൽ പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുകയോ ചെയ്യാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ആ അംഗത്തെ അയോഗ്യനാക്കാം. സഭയിലെ സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.പിയോ എം.എൽ.എയോ പിന്നീട് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഒരുപാർട്ടിയുടെ മൊത്തം എം.എൽ. എമാരുടെ മുന്നിൽ രണ്ട് എങ്കിലും അംഗങ്ങളുടെ പിൻബല മുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണിയി ല്ലാതെ മറ്റൊരു പാർട്ടിയിൽ ചേരുകയോ പ്രത്യേക രാഷ്ട്രീയ പാർട്ടി സംവിധാനമായി മാറുകയോ ചെയ്യാം. നിയമം ഒരു വശത്തുണ്ടെങ്കിലും ബി.ജെ.പി നടത്തിയ കുറുമാറ്റങ്ങളി ലൊന്നിലും അയോഗ്യതയുണ്ടായില്ല. കുറുമാറിയത് പണം വാങ്ങിയാണെന്ന് തെളിഞ്ഞാൽപോലും കേസില്ലാത്ത സാഹചര്യം ഇത്തരം കുറുമാറ്റങ്ങളെ എളുപ്പമാക്കുകയും ചെയ്തു. നരസിംഹ റാവു കേസുപോലും വരുന്നത് സമാന കൂറുമാ റ്റത്തിലൂടെയാണ്. 1993 ജൂലൈ 26ന് നരസിംഹ റാവു സർക്കാരിനെതിരേ സി.പി.എമ്മിലെ അജയ് മുഖോപാധ്യായ അവി ശ്വാസ പ്രമേയം കൊണ്ടുവന്നു. 528 അംഗ സഭയിൽ 251 അംഗങ്ങളുള്ള കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാൻ 13 പേരുടെ കുറവുണ്ടായി. എന്നാൽ 14 വോട്ടുകൾക്ക് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 265 വോട്ടുകളാണ് സർക്കാർ നേടിയത്. പ്രമേയത്തെ അനുകൂലിച്ച് 251 പേർ വോട്ടു ചെയ്തു. ചില അംഗങ്ങൾക്ക് കൈക്കുലി നൽകിയാണ് വോട്ടുവാ ങ്ങിയതെന്ന് മൂന്ന് വർഷത്തിനുശേഷം ആരോപണമുയർ ന്നു. ഇതിന്റെ പേരിൽ ജാർഖണ്ഡ് മുക്തി മോർച്ച എം.പി മാരായ സൂരജ് മണ്ഡൽ, ഷിബു സോറൻ, സൈമൺ മറാണ്ടി. ശൈലേന്ദ്ര മഹതോ എന്നിവർക്കെതിരേ സി.ബി.ഐ കേസെടുത്തു. ഇതിനെതിരായ കേസിലാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയുണ്ടാകുന്നത്. 3:2 ഭൂരിപക്ഷത്തിലായിരുന്നുവിധി. ഇപ്പോൾ സുപ്രിംകോടതി ആദ്യവിധി തിരുത്തി പുതിയവിധി പറയുമ്പോഴും അതിൽ ജാർഖണ്ഡ് മുക്തിമോർ ച്ചയുണ്ട് എന്നതാണ് കൗതുകം. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ സിതാസോറൻ കൈക്കൂലി വാങ്ങി വോട്ടുചെയ്യുവെന്ന ആരോപണം ഉയരുകയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുകയും ചെ യു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2014-ൽ ഹൈക്കോട തിയെ സമീപിച്ചെങ്കിലും തള്ളി ഇതിനെതിരേയാണ് സോ റൻ സുപ്രിംകോടതിയിലെത്തിയത്. 105, 194 അനുച്ഛേദങ്ങൾ പ്രകാരം തനിക്കെതിരേ കേസ്പാടില്ലെന്നായിരുന്നു സീതാ സോറൻ്റെ വാദം. അതോടൊ പ്പം അഞ്ചംഗ ബെഞ്ചിന്റെ വിധിയും സോറൻ ചൂണ്ടിക്കാട്ടി. നിയമനിർമാണ സഭയ്ക്കുള്ളിൽ സംവാദങ്ങളും ചർച്ചകളും നടക്കാവുന്ന അന്തരീക്ഷം സൃഷ്‌ടിക്കുകയാണ് ഭരണഘ ടനയുടെ 105, 194 അനുച്ഛേദങ്ങൾ ചെയ്യുന്നതെന്നും കൈ കൂലി വാങ്ങി ഒരു അംഗം അതിനനുസരിച്ച് വോട്ടു ചെയ്യുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോൾ ആ ഉദ്ദേശ്യത്തിനാണ് പോറലുണ്ടാകുന്നത് എന്നുമായിരുന്നു സുപ്രിംകോ ടതിയുടെ കണ്ടെത്തൽ.ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന നിക്കത്തെ മുന്നിൽനിന്ന് നയിക്കുന്നതാണ് സുപ്രിംകോടതി വിധി, പാർലമെന്റിൽ അംഗം വോട്ടുചെയ്യുന്നത് ഒരു വിഷയത്തിലു ള്ളഅവരുടെ വിശ്വാസമോ നിലപാടോ കൊണ്ടല്ല, അംഗംകൈക്കൂലി വാങ്ങിയത് കൊണ്ടാണെന്ന സാഹചര്യമുണ്ടാ കരുത്. ജനപ്രതിനിധി എന്താണ് പ്രസംഗിച്ചത്, ആർക്കാണ് വോട്ടു ചെയ്തത് എന്നതിനെക്കാൾ പ്രധാനമാണ് അയാൾ കൈക്കൂലി വാങ്ങിയാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്ന ത്. ജനങ്ങൾ തങ്ങളെ എന്തിന് തെരഞ്ഞെടുത്തയച്ചു എന്നബോധ്യം ജനപ്രതിനിധികൾക്കുണ്ടാകണം.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*